EMCC – malayalees.ch https://malayalees.ch Malayalam Online News Portal Thu, 29 Apr 2021 08:22:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png EMCC – malayalees.ch https://malayalees.ch 32 32 ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് സംസ്ഥാനത്തെ സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത് ഇരട്ടിയിലധികം തുക https://malayalees.ch/private-labs-kerala-charge-more-than-double-for-rtpcr-test/ Thu, 29 Apr 2021 08:22:13 +0000 https://malayalees.ch/?p=43522 കൊവിഡ് വ്യാപനം മുതലെടുത്ത് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനു സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത് യഥാര്‍ത്ഥത്തിലുള്ളതിന്റെ രണ്ടിരട്ടിയിലധികം തുക. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കിയത് 448 രൂപയ്ക്കാണ്. 600 രൂപയില്‍ താഴെ നിരക്കില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്താന്‍ കഴിയുമെന്നിരിക്കെയാണ് 1700 രൂപ സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത്.

ഒരു ടെസ്റ്റിനു 1700 രൂപ വീതം ഈടാക്കുമ്പോള്‍ സ്വകാര്യ ലാബുകള്‍ക്ക് ലഭിക്കുന്നത് രണ്ടിരട്ടിയിലധികം ലാഭമാണ്. ടെസ്റ്റുകളുടെ എണ്ണം വര്‍ധിച്ചതോടെ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറഷന്‍ പുറത്തു നിന്നും സ്വകാര്യ മൊബൈല്‍ ടെസ്റ്റിംഗ് ലാബുകളെ ഏര്‍പ്പെടുത്തി. ടെണ്ടര്‍ വിളിച്ച് കരാര്‍ ഏല്‍പ്പിച്ചത് സാന്‍ഡര്‍ മെഡിക് എയ്ഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ്. വൈറല്‍ ആര്‍.എന്‍.എ എക്ട്രാക്ഷന്‍ കിറ്റ് 21.6 രൂപയ്ക്കാണ് മെഡിക് എയ്ഡ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വിതരണം ചെയ്തത്. അതായത് ലാഭവിഹിതം ചേര്‍ത്താല്‍ പോലും 600 രൂപയ്ക്ക് നടത്താവുന്ന പരിശോധനയ്ക്കാണ് 1700 രൂപ ഈടാക്കുന്നത്.

ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനു ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. പരാതികള്‍ ഉയര്‍ന്നതോടെ ആര്‍.ടി.പി.സി.ആര്‍ നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇക്കാര്യം ആരോഗ്യ വകുപ്പിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സ്വകാര്യ ആശുപത്രികളും ലാബുകളും ഈടാക്കുന്ന നിരക്കുകള്‍ കുറയ്ക്കാന്‍ സര്‍ക്കാരിനു കോടതിയെ സമീപിക്കേണ്ടി വരും. ശരിയായ വസ്തുതകള്‍ കോടതിയെ ബോധിപ്പിച്ചുകൊണ്ട് മാത്രമേ നിരക്കുകള്‍ പുതുക്കി നിശ്ചയിക്കാന്‍ കഴിയുകയുള്ളൂ.

]]>
ഇ.എം.സി.സി ഉടമയുടെ കൈവശം 10,000 രൂപ മാത്രം https://malayalees.ch/only-10000-rupees-in-hand-of-emcc-owner/ Sat, 27 Mar 2021 13:38:46 +0000 https://malayalees.ch/?p=42155 കൊല്ലം: 5000 കോടി രൂപയുടെ ആഴക്കടൽ മത്സ്യബന്ധനക്കരാറുമായി എത്തിയ ഇ.എം.സി.സി കമ്പനി ഉടമയുടെ ആസ്തി 10,000 രൂപ മാത്രം.

കുണ്ടറയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്‌സരിക്കുന്ന ഷിജു.എം. വർഗീസ് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വെളിപ്പെടുത്തൽ.

ഇന്ത്യയിൽ വസ്തുവകകളില്ലെന്നാണ് ഷിജു എം. വർഗീസ് സത്യവാങ്മൂലത്തിൽ പറഞ്ഞത്. ഇന്ത്യയിൽ തന്‍റെ കൈവശമുള്ളത് 10,000 രൂപ മാത്രമാണെന്ന് ഷിജു വ്യക്തമാക്കി.

അതേസമയം ഷിജു എം. വർഗീസ് വിദേശ സ്വത്ത് വിവരം മറച്ചുവച്ചെന്ന പരാതി ഉയർന്നിട്ടുണ്ട്.തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നവർ സ്വന്തം പേരിൽ വിദേശത്തും സ്വദേശത്തുമുള്ള സ്വത്ത് വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നാണ് നിബന്ധന.

ഈ നിബന്ധന ഇ.എം.സി.സി ഉടമ പാലിച്ചില്ലെന്നാണ് പരാതി. അതേസമയം സത്യവാങ്മൂലത്തിൽ വിദേശ സ്വത്ത് വെളിപ്പെടുത്തേണ്ടതില്ലെന്ന നിലപാടിലാണ് ഷിജു.എം. വർഗീസ്

]]>
സർക്കാരിനെതിരെ ഇടയലേഖനം വായിച്ചു https://malayalees.ch/latin-catholic-church-against-govt/ Mon, 22 Mar 2021 04:15:07 +0000 https://malayalees.ch/?p=41862 കൊല്ലം ലത്തീൻ രൂപതയുടെ കീഴിലുള്ള പള്ളികളിൽ സർക്കാരിനെതിരെ ഇടയലേഖനം വായിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനമാണ് കൊല്ലം ലത്തീൻ രൂപതയുടെ ഇടയ ലേഖനത്തിലുള്ളത്. മത്സ്യബന്ധന മേഖലയെ ഇല്ലായ്മ ചെയ്യാനും കുത്തകകൾക്ക് വിൽക്കാനുമുള്ള ശ്രമം നടക്കുന്നുവെന്നാണ് ഇടയലേഖനത്തിലെ പരാമർശം.

മത്സ്യമേഖലയെ തകർക്കാനാണ് ഇരു സർക്കാരുകളുടെയും ശ്രമമെന്ന് ഇടയലേഖനത്തിൽ പറയുന്നു. ഇ.എം.സി.സി കരാർ പിൻവലിക്കപ്പെട്ടത് ശക്തമായ എതിർപ്പിനെ തുടർന്ന് മാത്രമാണ്. കോർപ്പറേറ്റുകൾക്കും സ്വകാര്യ കുത്തകകൾക്കും മേൽക്കൈ നൽകി നിലവിലുള്ള മത്സ്യമേഖലയെ തകർക്കാനുള്ള നിയമനിർമ്മാണം ഇതിനോടകം നടന്നു കഴിഞ്ഞുവെന്നും ഇടയലേഖനത്തിൽ പരാമർശമുണ്ട്. ടൂറിസത്തിൻ്റെയും വികസനത്തിൻ്റേയും പേര് പറഞ്ഞു പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകർത്തെറിയാനാണ് സർക്കാർ ശ്രമിക്കുന്നത്.

അത്തരം നയങ്ങളും തീരുമാനങ്ങളും ഏതു സർക്കാർ കൈക്കൊണ്ടാലും എതിർക്കപ്പെടേണ്ടതാണ്. മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി ഉണ്ടായിരുന്ന ഭവന നിർമ്മാണ പദ്ധതി ലൈഫ് മിഷനിൽ കൂട്ടിച്ചേർത്ത് ആനുകൂല്യങ്ങൾ ഇല്ലാതാക്കിയതായും ഇടയ ലേഖനത്തിൽ ആക്ഷേപമുണ്ട്. വന വാസികൾക്ക് വന അവകാശമുള്ളതുപോലെ കടലിൻ്റെ മക്കൾക്ക് കടൽ അവകാശം വേണം. കേരളത്തിൻറെ സൈന്യത്തെ മുക്കിക്കൊല്ലുന്ന നയങ്ങൾക്കും നിയമങ്ങൾക്കും ഭരണവർഗ്ഗം കൂട്ടുനിൽക്കുന്നുവെന്നും ഇടയലേഖനം പറയുന്നു.

ബ്ലൂ എക്കോണമി എന്ന പേരിൽ കടലിൽ ധാതുവിഭവങ്ങൾ കണ്ടെത്തുന്നതിനുള്ള ഖനനാനുമതി നൽകിയതിനാണ് കേന്ദ്ര സർക്കാരിനെതിരെയുള്ള വിമർശനം മത്സ്യത്തൊഴിലാളികളെ തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുന്നത് നിലനിൽപ്പിൻ്റെ പ്രശ്നമാണെന്നും ഇടയലേഖനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ രൂപത രംഗത്ത് എത്തിയിരിക്കുന്നത്.

]]>
ഇ.എം.സി.സി ധാരണാപത്രം: എന്‍. പ്രശാന്തില്‍ നിന്നും ആഭ്യന്തര സെക്രട്ടറി വിവരങ്ങള്‍ തേടും https://malayalees.ch/the-home-secretary-will-seek-information-from-n-prashant/ Tue, 23 Feb 2021 04:07:02 +0000 https://malayalees.ch/?p=40549 ഇ.എം.സി.സി.യുമായുണ്ടാക്കിയ ധാരണാപത്രം സംബന്ധിച്ച് ആഭ്യന്തരസെക്രട്ടറിയുടെ അന്വേഷണം ഉടന്‍ ആരംഭിക്കും. നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയ്ക്കൊപ്പം ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും. കെ.എസ്.ഐ.എന്‍.സി എം.ഡി എന്‍. പ്രശാന്തില്‍ നിന്നും ആഭ്യന്തരസെക്രട്ടറി ടി.കെ ജോസ് വിവരങ്ങള്‍ തേടും.

400 ട്രോളറുകളും അ‍ഞ്ച് മദര്‍ വെസ്സലുകളും നിര്‍മ്മിക്കാന്‍ ഇന്‍ലാന്‍റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ‍‍- ഇ.എം.സി.സി.യുമായുണ്ടാക്കിയ ധാരണപത്രമാണ് സര്‍ക്കാര്‍ ഇന്നലെ റദ്ദാക്കിയത്. വിദേശ കമ്പനിക്ക് കേരളത്തിലെ മത്സ്യസമ്പത്ത് തീറെഴുതുന്നു എന്ന പ്രതിപക്ഷ പ്രചരണം തിരിച്ചടിയുണ്ടാക്കുമെന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ ധാരണപത്രത്തില്‍ നിന്ന് പിന്നോട്ട് പോയത്. സര്‍ക്കാരിന്‍റെ മത്സ്യനയത്തിന് വിരുദ്ധമായ കാര്യം ഉള്‍പ്പെടുത്തി എങ്ങനെ ധാരണപത്രം ഒപ്പിട്ടുവെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ ആഭ്യന്തരസെക്രട്ടറി ടി.കെ ജോസിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ അന്വേഷത്തിലൂടെ വിവാദത്തിന്‍റെ സ്രോതസും മറ്റ് വിശദാംശങ്ങളും പുറത്ത് വരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

രേഖകള്‍ പ്രതിപക്ഷ നേതാവിന് കിട്ടിയതില്‍ അടക്കം സര്‍ക്കാര്‍ ഗൂഢാലോചന സര്‍ക്കാര്‍ സംശയിക്കുന്നുണ്ട്. കെ.എസ്.ഐ.എന്‍.സി എം.ഡി എന്‍. പ്രശാന്തിനെ സംശയമുനയില്‍ നിര്‍ത്തിയാണ് മുഖ്യമന്ത്രിയും മന്ത്രി മേഴ്‍സിക്കുട്ടിയമ്മയും പ്രതികരണം നടത്തിയത്. പ്രശാന്തില്‍ നിന്നും ആഭ്യന്തര സെക്രട്ടറി വിവരം തേടും. ധാരണാപത്രം ഒപ്പിടും മുമ്പ് സര്‍ക്കാരുമായി ബന്ധപ്പെടാത്തതെന്ന് എന്നടക്കമുള്ള കാര്യങ്ങള്‍ പ്രശാന്തില്‍ നിന്ന് ചോദിച്ചറിയും. ഉദ്യോഗസ്ഥതല വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടാണ് ടി.കെ ജോസ് നല്‍കുന്നതെങ്കില്‍ ചിലര്‍ക്കെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ട്.

]]>
ആഴക്കടൽ മത്സ്യബന്ധനം: ഇഎംസിസി – കെഎസ്ഐഎൻസി ധാരണാപത്രം റദ്ദാക്കി, അന്വേഷണം https://malayalees.ch/emcc-ksinc-mou-cancelled/ Mon, 22 Feb 2021 12:18:05 +0000 https://malayalees.ch/?p=40530 ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള ഇഎംസിസി – കെഎസ്ഐഎൻസി ധാരണാപത്രം സർക്കാർ റദ്ദാക്കി. സർക്കാർ അനുമതി ഇല്ലാതെ ധാരണാപത്രം ഒപ്പു വെച്ചത് ആഭ്യന്തര സെക്രട്ടറി ടി കെ ജോസ് അന്വേഷിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വിവരങ്ങൾ കിട്ടിയതും അദ്ദേഹത്തിന്‍റെ ആരോപണങ്ങളും അന്വേഷണ പരിധിയിലുണ്ട്.

400 ട്രോളറുകളും അഞ്ച് മദർ വെസ്സലുകളും നിർമിക്കാൻ ഇഎംസിസിയുമായി കെഎസ്ഐഎൻസി ഉണ്ടാക്കിയ ധാരണാപത്രമാണ് റദ്ദാക്കിയത്. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് ധാരണപത്രം ഒപ്പിട്ടതെന്നാണ് സർക്കാർ വിശദീകരണം. സർക്കാരിന്‍റെ മത്സ്യ നയത്തിന് വിരുദ്ധമായ ധാരണാപത്രം ഒപ്പിട്ടിട്ടും അറിയിച്ചില്ല എന്നതും ഗൗരവമായിട്ടാണ് സർക്കാർ കാണുന്നത്‌. ഉദ്യോഗസ്ഥ തല വീഴ്ചയുണ്ടായെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്. ചില ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ട്.

കെഎസ്ഐഎൻസി എംഡി എൻ പ്രശാന്തിനെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള ആലോചന സർക്കാർ തലത്തിലുണ്ട്. ഉദ്യോഗസ്ഥ തല അന്വേഷണം നടത്തി ആ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാണ് നീക്കം.

]]>
”ശുദ്ധ അസംബന്ധം”; ചെന്നിത്തലക്ക് മറുപടിയുമായി മേഴ്‌സിക്കുട്ടിയമ്മ https://malayalees.ch/mercykutty-amma-replies-to-chennithala-again/ Sat, 20 Feb 2021 11:45:19 +0000 https://malayalees.ch/?p=40477 ഇ.എം.സി.സി വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. പ്രതിപക്ഷ നേതാവ് പറയുന്നത് ശുദ്ധ അസംബന്ധമാണ്.

ഇ.എം.സി.സിയുമായി ബന്ധപ്പെട്ട് അമേരിക്കയിൽ ചർച്ച നടന്നിട്ടില്ല. അമേരിക്കയിലേക്ക് പോയത് യു.എൻ പരിപാടിക്കാണ്. പ്രതിപക്ഷ നേതാവ് സ്വപ്നയെ കണ്ടാൽ അതിന് അർഥം സ്വർണക്കടത്തിന് പിന്നിൽ അദ്ദേഹമെന്നാണോയെന്നും മന്ത്രി ചോദിച്ചു.

കേരളത്തിൽവെച്ച് ഇ.എം.സി.സി അധികൃതർ തന്നെ വന്ന് കണ്ടിരുന്നു. എന്നാൽ അപ്പോൾ തന്നെ പറ്റില്ലെന്ന് പറഞ്ഞിരുന്നു. വിദേശട്രോളുകൾ കേരള തീരത്ത് പാടില്ലെന്നാണ് നയം. ആഴക്കടൽ മത്സ്യബന്ധ നയം മാറ്റികൊണ്ട് ഒരു കമ്പനിയുമായും കരാറിൽ ഏർപ്പെടില്ല. പ്രതിപക്ഷ നേതാവിന്റെ നയ ദുർവ്യഖ്യാനത്തെ നമിക്കുന്നുവെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

ആരെങ്കിലും വന്ന് ധാരണാപത്രം ഒപ്പുവെച്ചാൽ അത് കേരളത്തിൽ നടപ്പിലാവില്ല. ചില ഉദ്യോഗസ്ഥർക്കുള്ള പൂതി ഇവിടെ നടപ്പാവില്ല. കെ.എസ്.ഐ.എൻ.സി ധാരണാപത്രം ഒപ്പുവെക്കുന്നത് ഫിഷറീസ് മന്ത്രി അറിയേണ്ട കാര്യമില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.

]]>
ഇ.എം.സി.സി കമ്പനിയുമായി സർക്കാർ ഒപ്പിട്ട കരാറിനെതിരെ മത്സ്യത്തൊഴിലാളികള്‍ രംഗത്ത് https://malayalees.ch/fishermen-against-emcc-deal/ Sat, 20 Feb 2021 07:57:11 +0000 https://malayalees.ch/?p=40457 ആഴക്കടൽ മത്സ്യ ബന്ധനം നടത്താൻ ഇ.എം.സി.സി കമ്പനിയുമായി സർക്കാർ ഒപ്പിട്ട കരാറിനെതിരെ മത്സ്യത്തൊഴിലാളികള്‍ രംഗത്ത്. സമര പരിപാടികൾ തീരുമാനിക്കാൻ വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ യോഗം ഇന്ന് ഉച്ചയ്ക്ക് കൊച്ചിയിൽ ചേരും.

കരാറിനെക്കുറിച്ച് അറിയില്ലെന്ന മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ പ്രസ്താവന മുഖവിലയ്ക്കെടുക്കാൻ ആവില്ലെന്നാണാണ് തൊഴിലാളികൾ പറയുന്നത്. മത്സ്യബന്ധന മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന കരാറാണെന്നാണ് തൊഴിലാളി സംഘടനകളുടെ വിലയിരുത്തൽ.

പുതിയ തീരുമാനത്തിലൂടെ കേരളത്തിന്‍റെ കടൽത്തീരം കൊള്ളയടിക്കപ്പെടുമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ആരോപിച്ചു.

]]>
ഇ.എം.സി.സി കമ്പനിയുമായുള്ള കരാറിൽ വൻ അഴിമതിയെന്ന് ചെന്നിത്തല https://malayalees.ch/chennithala-alleges-massive-corruption-in-contract-with-emcc/ Fri, 19 Feb 2021 08:14:44 +0000 https://malayalees.ch/?p=40411 എൽ.ഡി.എഫ് സർക്കാർ കേരളത്തിലെ മത്സ്യമേഖല അമേരിക്കൻ കമ്പനിക്ക് തീറെഴുതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ.എം.സി.സി കമ്പനിയുമായുള്ള 5000 കോടി രൂപയുടെ കരാറിൽ വൻ അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് അനുവദിച്ചാൽ കേരളത്തിലെ മത്സ്യസമ്പത്ത് അമേരിക്കൻ കമ്പനി കൊള്ളയടിക്കും. കരാർ ഒപ്പുവെക്കുന്നതിന് മുമ്പ് എൽ.ഡി.എഫിൽ ചർച്ച ചെയ്തിട്ടില്ല. ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയാണ് ഗൂഢാലോചനക്ക് നേതൃത്വം നൽകിയതെന്നും ചെന്നിത്തല ആരോപിച്ചു.

പദ്ധതി ആസൂത്രണം ചെയ്ത ശേഷം ഫിഷറീസ് നയത്തിൽ മാറ്റം വരുത്തിയത് ദുരൂഹമാണ്. ന്യൂയോർക്കിൽ വെച്ചാണ് മേഴ്‌സിക്കുട്ടിയമ്മ കമ്പനി അധികൃതരുമായി കൂടിക്കാഴ്ച നടത്തിയത്. പദ്ധതിയിൽ താൽപര്യ പത്രവും ഗ്ലോബൽ ടെൻഡറും ക്ഷണിച്ചിട്ടില്ല. മത്സ്യതൊഴിലാളികളെ പട്ടിണിക്കിടുന്ന നീക്കമാണിത്. മൂന്ന് വർഷം കൊണ്ട് മത്സ്യ സമ്പത്ത് ഒന്നാകെ നശിക്കും. ആരെ സഹായിക്കാനാണ് സർക്കാർ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

കറാർ കേരളത്തിലെ മത്സ്യതൊഴിലാളികളെ അമേരിക്കൻ കമ്പനിയുടെ കൂലിത്തൊഴിലാളികളാക്കും. 400 ട്രോളറുകളും 3 മദർഷിപ്പുമാണ് കമ്പനി ഇറക്കുക. സർക്കാർ ഈ പദ്ധതി ഉപേക്ഷിക്കണമെന്നും വിഷയത്തിൽ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

]]>