Elon Musk – malayalees.ch https://malayalees.ch Malayalam Online News Portal Tue, 11 Apr 2023 04:49:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Elon Musk – malayalees.ch https://malayalees.ch 32 32 ട്വിറ്ററിൽ മോദിയെ ഫോളോ ചെയ്ത് മസ്‌ക്; ടെസ്ല ഇന്ത്യയിലേക്കോയെന്ന് സോഷ്യൽ മീഡിയ https://malayalees.ch/elon-musk-starts-following-pm-modi-on-twitter/ Tue, 11 Apr 2023 04:49:43 +0000 https://malayalees.ch/?p=79430 പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററിൽ ഫോളോ ചെയ്ത് ട്വിറ്റര്‍ ഉടമയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് . മസ്‌കിന്റെ പ്രവർത്തനങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്ന ട്വിറ്റർ അക്കൗണ്ടായ ‘ഇലോൺ അലേർട്ട്‌സ്’ ഫോളോ പട്ടിക പുറത്തുവിട്ടതോടെയാണ് വാർത്ത സോഷ്യൽ മീഡിയ ഏറ്റുപിടിച്ചത്.

മസ്ക് പിന്തുടരുന്ന നാലാമത്തെ ലോക നേതാവാണ് മോദി. യു.കെ പ്രധാനമന്ത്രി ഋഷി സുനക്, യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ എന്നിവരാണ് മറ്റു നേതാക്കൾ. 134.3മില്ല്യൺ പേരാണ് മസ്കിനെ ട്വിറ്ററിൽ പിന്തുടരുന്നത്. ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ട്വിറ്റർ അക്കൗണ്ടിൽ ഒന്നാമതാണ് മസ്ക്. എട്ടാം സ്ഥാനത്താണ് മോദി. 87.5 മില്ല്യൺ ആണ് മോദിയുടെ ഫോളോവേഴ്സ്.

2015ലാണ് നരേന്ദ്ര മോദിയും മസ്‌കും ആദ്യമായി കൂടിക്കാഴ്ച നടത്തുന്നത്. കാലിഫോർണിയയിലെ സാൻ ജോസിലുള്ള ടെസ്ല ഫാക്ടറിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. അതേസമയം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുന്നത്. അന്ന് 110 മില്യനായിരുന്നു അദ്ദേഹത്തിന്റെ ഫോളോവർമാർ. വെറും അഞ്ചു മാസത്തിനിടെയാണ് അത് 133 മില്യനായി കുതിച്ചുയർന്നത്.

അതിനിടെ മസ്കിന്റെ ‘ഫോളോയിങ്’ മറ്റു പല ചർച്ചകൾക്കും വഴിവെച്ചിരിക്കയാണ്. മസ്കിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഇലക്ട്രോണിക് ആഡംബര കാർ നിർമ്മാണ കമ്പനിയായ ടെസ്ല ഇന്ത്യയിലേക്ക് വരുന്നുവോ എന്നതാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചാ വിഷയം.

]]>
“തന്റെ രണ്ടാമത്തെ ബൂസ്റ്റർ ഷോട്ടിന് ശേഷം മരണപ്പെടുന്ന പോലെ തോന്നി”; കൊവിഡ് വാക്‌സിനുകളെ വിമർശിച്ച് ഇലോൺ മസ്‌ക് https://malayalees.ch/elon-musk-criticises-covid-vaccines-and-says-he-felt-like-dying-after-his-second-booster-shot/ Mon, 23 Jan 2023 10:17:13 +0000 https://malayalees.ch/?p=74910 ഇലോൺ മസ്‌കിന്റെ ട്വീറ്റുകളും പ്രസ്താവനകളും പലപ്പോഴും വാർത്തയാകാറുണ്ട്. ശതകോടീശ്വരൻ ചില വിഷയങ്ങളിൽ തന്റെ വീക്ഷണങ്ങൾ പങ്കിടാനും ട്വിറ്ററിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ആളുകളെ അപ്‌ഡേറ്റ് ചെയ്യാനും സംവാദങ്ങളിൽ ഏർപ്പെടാനുമായി ട്വിറ്റർ സജീവമായി ഉപയോഗിക്കുന്ന ആളാണ് മസ്‌ക്. ഈ അടുത്തിടെ, രണ്ടാമത്തെ കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഷോട്ട് സ്വീകരിച്ചതിന്റെ അനുഭവം മസ്‌ക് പങ്കുവെച്ചിരുന്നു. അത് സ്വീകരിച്ചതിന് ശേഷം തനിക്ക് മരണപെടുന്നപോലെ തോന്നി എന്നാണ് മസ്‌ക് ട്വീറ്റ് ചെയ്തത്.

കോവിഡ് -19 വാക്സിനുകളുടെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള ഒരു ട്വീറ്റിലാണ് തന്റെ രണ്ടാമത്തെ കോവിഡ് ബൂസ്റ്റർ ഷോട്ട് സ്വീകരിച്ചതിന് ശേഷം തനിക്ക് വലിയ പാർശ്വഫലങ്ങൾ ഉണ്ടായെന്ന് മസ്‌ക് കുറിച്ചത്. “എന്റെ രണ്ടാമത്തെ ബൂസ്റ്റർ ഷോട്ടിൽ നിന്ന് എനിക്ക് വലിയ പാർശ്വഫലങ്ങൾ ഉണ്ടായി. കുറേ ദിവസങ്ങളോളം മരണപെടുന്ന പോലെ തോന്നി. ദീർഘകാലത്തോളം നിലനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു.” അദ്ദേഹം എഴുതി.

വാക്‌സിനുകൾ വരുന്നതിന് മുമ്പ് തനിക്ക് കൊവിഡ് ബാധിച്ചിരുന്നു. പക്ഷെ ‘ചെറിയ ജലദോഷം’ മാത്രമായിരുന്നുവെന്നും മസ്‌ക് വെളിപ്പെടുത്തി. കൈ വേദനിച്ചതൊഴിച്ചാൽ പാർശ്വഫലങ്ങളൊന്നുമില്ലാതെ ആദ്യത്തെ വാക്സിൻ എടുത്തുവെങ്കിലും രണ്ടാമത്തേത് തകർത്തുകളഞ്ഞുവെന്നും മസ്‌ക് വ്യക്തമാക്കി.

]]>
ഇനി എന്തിനുള്ള പുറപ്പാടാണാവോ…!; ട്വിറ്ററിന് ശവക്കല്ലറ ഒരുക്കിയെന്ന മീം പങ്കുവച്ച് മസ്‌ക്; പിന്നാലെ വ്യാപക ചര്‍ച്ച https://malayalees.ch/as-rip-twitter-trends-elon-musk-tweets-cryptic-burial-photo/ Fri, 18 Nov 2022 11:00:59 +0000 https://malayalees.ch/?p=71521 ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷമുള്ള കൂട്ടപ്പിരിച്ചുവിടലുകളും കൂട്ടരാജിയും ആപ്പിലെ മാറ്റങ്ങളും ധാരാളം വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ RIP ട്വിറ്റര്‍ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. പിന്നാലെ ഇലോണ്‍ മസ്‌ക് പങ്കുവച്ച ട്വീറ്റുകളാണ് ഇപ്പോള്‍ ട്വിറ്ററിലെ ചൂടേറിയ ചര്‍ച്ചാ വിഷയം.

ട്വിറ്ററിന്റെ ശവക്കല്ലറ എന്ന് സൂചിപ്പിക്കുന്ന ഒരു മീമും കറുത്ത പൈറേറ്റ് കൊടിയുമാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ മസ്‌ക് ട്വീറ്റ് ചെയ്തത്. ട്വീറ്റുകളുടെ പശ്ചാത്തലത്തില്‍ മസ്‌ക് ഇനി അടുത്തതായി എന്തിനുള്ള പുറപ്പാടാണെന്ന് ശങ്കിക്കുകയാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍. മരണമെന്നോ അപകടമെന്നോ ആണ് കറുത്ത പൈറേറ്റ് കൊടിയുടെ അര്‍ത്ഥം. ട്വിറ്റര്‍ മരിക്കുന്നുവെന്നോ, ട്വിറ്റര്‍ മരിച്ചെന്നോ, ട്വിറ്ററിനെ കൊല്ലുമെന്നോ സൂചിപ്പിക്കുന്ന ഈ ട്വീറ്റുകള്‍ മസ്‌കിന് തമാശയായിരിക്കാമെങ്കിലും മറ്റ് നിക്ഷേപകര്‍ക്ക് അങ്ങനെയായിരിക്കില്ലെന്നും പല ഉപയോക്താക്കളും സൂചിപ്പിക്കുന്നുണ്ട്.

എന്താണ് നിങ്ങള്‍ കളിക്കാനുദ്ദേശിക്കുന്ന കളിയെന്നാണ് മസ്‌കിന്റെ ട്വീറ്റുകള്‍ക്ക് മറുപടിയായി പലരും ചോദിക്കുന്നത്. രാജിവച്ച് പോകാതെയും പിരിച്ചിവിടാതെയും ട്വിറ്ററില്‍ അവശേഷിക്കുന്ന ജീവനക്കാര്‍ വളരെ മികച്ചവരായതിനാല്‍ ട്വിറ്റര്‍ കുറേക്കാലം കൂടി നിലനില്‍ക്കുമെന്ന് മസ്‌ക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ വീണ്ടും ട്വിറ്ററിന്റെ അന്ത്യത്തെ ഭാവന ചെയ്യുന്ന മീമുകള്‍ മസ്‌ക് പങ്കുവയ്ക്കുന്നത് വളരെ വിചിത്രമാണെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നത്.

]]>
‘ഓഫീസിലേക്ക് വരുന്നില്ലെങ്കിൽ രാജി സ്വീകരിച്ചിരിക്കുന്നു’; ട്വിറ്ററിൽ വർക്ക് ഫ്രം നിർത്തലാക്കി ഇലോൺ മസ്ക് https://malayalees.ch/elon-musk-twitter-wfh/ Fri, 11 Nov 2022 07:40:04 +0000 https://malayalees.ch/?p=71080 ട്വിറ്ററിൽ വർക്ക് ഫ്രം ഹോം നിർത്തലാക്കി സിഐഎഒ ഇലോൺ മസ്ക്. ഓഫീസിലേക്ക് വരുന്നില്ലെങ്കിൽ രാജി സ്വീകരിച്ചിരിക്കുന്നു എന്നാണ് മസ്ക് ട്വിറ്റർ ജീവനക്കാരുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ പറഞ്ഞത്. ജീവനക്കാർ കഠിനാധ്വാനം ചെയ്യണം. ഉടൻ കൂടുതൽ പണം സമാഹരിച്ചില്ലെങ്കിൽ കമ്പനി പാപ്പരാവുമെന്നും അദ്ദേഹം പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇതിനിടെ ചില മുതിർന്ന ജീവനക്കാർ രാജിവച്ചു എന്നാണ് വിവരം. മസ്കിൻ്റെ പുതിയ ലീഡർഷിപ്പ് ടീമിൽ പെട്ട യോൽ റോത്ത്, റോബിൻ വീലർ എന്നിവർ കമ്പനി വിട്ടു.

അതേസമയം, ഇന്ത്യയിൽ പെയ്ഡ് വേരിഫിക്കേഷൻ അവതരിപ്പിച്ചു. മറ്റ് രാജ്യങ്ങളിൽ എട്ട് ഡോളർ അഥവാ 645.68 രൂപയ്ക്ക് വേരിഫിക്കേഷൻ ലഭ്യമാക്കുമ്പോൾ ഇന്ത്യയിൽ തുക അൽപം കൂടും. ഇന്ത്യയിൽ 719 രൂപയാണ് നീല ശരി ചിഹ്നത്തിനായി നൽകേണ്ടത്.

ഇന്ത്യയിലെ ചില ഉപഭോക്താക്കൾക്ക് ഇതിനോടകം തന്നെ വേരിഫിക്കേഷൻ ചിഹ്നം നൽകുന്ന ‘ട്വിറ്റർ ബ്ലൂ’ സർവീസ് സബ്‌സ്‌ക്രൈബ് ചെയ്യണമെന്ന ഇ-മെയിൽ സന്ദേശം ലഭിച്ചുകഴിഞ്ഞുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രൈബ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് വേരിഫിക്കേഷൻ ഇല്ലാതെ തന്നെ ശരി ചിഹ്നം ലഭിക്കും. ഇത്തരം ഉപഭോക്താക്കൾക്ക് ട്വിറ്ററിൽ താരതമ്യേന കൂടുതൽ റീച്ചും ലഭിക്കും.

ഇലോൺ മസ്‌ക് തലപ്പത്ത് വന്നതിൽ പിന്നെ വ്യാപക അഴിച്ചുപണിയാണ് ട്വിറ്റർ ആസ്ഥാനത്ത് നടക്കുന്നത്. നേതൃനിരയിൽ നിന്ന നിരവധി പേരെ പിരിച്ചുവിട്ടു. ഇക്കൂട്ടത്തിൽ ട്വിറ്ററിന്റെ സിഇഒ ആയിരുന്ന ഇന്ത്യൻ സ്വദേശി പരാഗ അഗർവാളും ലീഗൽ എക്‌സിക്യൂട്ടിവ് വിജയ് ഗദ്ദെയും ഉൾപ്പെടും. ഇന്ത്യയിൽ മാത്രം 200 ലേറെ പേരെയാണ് ട്വിറ്റർ പിരിച്ചുവിട്ടത്.

]]>
മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മുന്‍ കാമുകി ആംബര്‍ ഹേര്‍ഡിന്റെ അക്കൗണ്ട് അപ്രത്യക്ഷമായി https://malayalees.ch/amber-heards-twitter-account-disappears-following-ex-elon-musks-takeover/ Fri, 04 Nov 2022 04:08:12 +0000 https://malayalees.ch/?p=70712 ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മുന്‍ കാമുകി ആംബര്‍ ഹേര്‍ഡിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. യൂട്യൂബറായ മാത്യു ലെവിസ് ആണ് ഇക്കാര്യം സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ ആദ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വാര്‍ത്ത മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വൈറലാകുകയായിരുന്നു.

ആംബര്‍ ഹേര്‍ഡിന്റെ അക്കൗണ്ട് ട്വിറ്ററില്‍ തെരയുന്നവര്‍ക്ക് ഈ അക്കൗണ്ട് നിലവിലില്ലെന്ന സന്ദേശമാണ് സ്‌ക്രീനില്‍ കാണാന്‍ കഴിയുന്നത്. ആംബര്‍ ഹേര്‍ഡ് തന്നെ സ്വന്തം അക്കൗണ്ട് ഡിലീറ്റ് ചെയ്തതാണെന്നും അക്കൗണ്ട് അപ്രത്യക്ഷമായതിന് പിന്നില്‍ മസ്‌കിന്റെ ഇടപെടലാണെന്നും രണ്ട് തരം പ്രചാരണമാണ് ഇപ്പോള്‍ നടന്നുവരുന്നത്.

മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ നിരവധി സെലിബ്രിറ്റികള്‍ ട്വിറ്റര്‍ ഉപേക്ഷിച്ച് പോയിരുന്നു. ഇതിന്റെ ഭാഗമായി തന്നെയാകാം ആംബര്‍ ഹേര്‍ഡിന്റെ അക്കൗണ്ടും അപ്രത്യക്ഷമായതെന്ന സൂചനയാണ് പുറത്തുവരുന്നത്. നടന്‍ ഡോണി ഡെപ്പുമായുള്ള വിവാഹമോചനത്തിന് ശേഷം 2016ലാണ് ആംബര്‍ ഹേര്‍ഡ് മസ്‌കുമായി പ്രണയത്തിലാകുന്നത്. ഈ ബന്ധം 2018വരെ നീണ്ടുനിന്നു.

]]>
ട്വിറ്ററിന്റെ മാറ്റങ്ങള്‍ക്ക് ഇന്ത്യന്‍ വംശജന്റെ സഹായം തേടി മസ്‌ക്; ആരാണ് ശ്രീറാം കൃ്ഷണന്‍? https://malayalees.ch/sriram-krishnan-helping-out-with-elon-musk-for-twitter/ Wed, 02 Nov 2022 10:36:27 +0000 https://malayalees.ch/?p=70634 ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് സോഷ്യല്‍ മിഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ നിരവധി പുതിയ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നത്. സിഇഒ പരാഗ് അഗര്‍വാള്‍, സിഎഫ്ഒ, ട്രസ്റ്റ് ആന്റ് സേഫ്റ്റി മേധാവി തുടങ്ങിയവരെ സ്ഥാനത്ത് നിന്ന് നീക്കുകയും ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിടുകയും തുടങ്ങിയ തീരുമാനങ്ങള്‍ അവയില്‍ ചിലതായിരുന്നു.

ഇന്ത്യന്‍ വംശജനായ സിഇഒ പരാഗ് അഗ്രവാളിനെ സ്ഥാനത്ത് നിന്ന് ഇലോണ്‍ മസ്‌ക്് നീക്കിയെങ്കിലും ഇപ്പോള്‍ ട്വിറ്ററിന് വേണ്ടി തന്നെ മറ്റൊരു ഇന്ത്യന്‍ വംശജനെ സഹായത്തിനായി സ്വീകരിച്ചിരിക്കുകയാണ് മസ്‌ക്. ട്വിറ്ററില്‍ ഉടനടി വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് തീരുമാനിക്കാന്‍ ഇന്ത്യന്‍-അമേരിക്കന്‍ ടെക്‌നോളജി എക്‌സിക്യുട്ടീവ് ആയ ശ്രീറാം കൃഷ്ണനെയാണ് മസ്‌ക് സമീപിച്ചിരിക്കുന്നത്.

ചെന്നൈയില്‍ ജനിച്ച ശ്രീറാം കൃഷ്ണന്‍, ലോകത്തെ തന്നെ ഏറ്റവും വലിയ വെഞ്ച്വര്‍ കാപ്പിറ്റലിസ്റ്റ് കമ്പനിയായ ആന്‍ഡ്രീസെന്‍ ഹൊറോവിറ്റ്‌സിന്റെ കീഴിലുള്ള എ14സെഡിന്റെ ജനറല്‍ പാര്‍ട്ണര്‍ ആണ്. മസ്‌ക് തന്നെ സമീപിച്ച കാര്യം ശ്രീറാം കൃഷ്ണന്‍ തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്. ലോകത്ത് വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്ന കമ്പനിയാണ് ട്വിറ്ററെന്നും മസ്‌കിനേ അത് സാധ്യമാകൂ എന്നും ശ്രീറാം ട്വീറ്റില്‍ പറഞ്ഞു.

നിരവധി സീനിയര്‍ പ്രൊഡക്ട് റോളുകള്‍ വഹിച്ച ശ്രീറാം കൃഷ്ണന്‍ ട്വിറ്ററിലെ മുന്‍ ജീവനക്കാരനായിരുന്നു. ഹോം ടൈംലൈന്‍, ന്യൂ യൂസര്‍ എക്‌സ്പീരിയന്‍സ്, സേര്‍ച്ച്, ഡിസ്‌കവറി, ഓഡിയന്‍സ് ഗ്രോത് തുടങ്ങിയ ചുമതലകള്‍ അദ്ദേഹം വഹിച്ചിരുന്നു ശ്രീറാം അക്കാലത്ത്.

ഇന്‍ഷുറന്‍സ് മേഖലയില്‍ ജോലി ചെയ്തിരുന്ന മാതാപിതാക്കളുടെ മകനായി ചെന്നൈയില്‍ ജനിച്ച ശ്രീറാമിന്റെ ഭാര്യ ആരതി രാമമൂര്‍ത്തിയും ഇന്ത്യന്‍ വംശജയാണ്. 2003ല്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിങ്ങിന് പഠിക്കുമ്പോള്‍ കോളജില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയതെന്ന് ന്യൂയോര്‍ക് ടൈംസ് ലേഖനത്തില്‍ പറയുന്നു. മൈക്രോസോഫ്റ്റില്‍ തന്റെ കരിയര്‍ ആരംഭിച്ച ശ്രീറാം 2005ലാണ് യുഎസിലെ സിയാറ്റലിലേക്ക് മാറുന്നത്.

ട്വിറ്ററിന് പുറമെ യാഹൂ, ഫേസ്ബുക്ക്, സ്‌നാപ്പ് എന്നിവയിലും ശ്രീറാം കൃഷ്ണന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ആരതി നെറ്റ്ഫഌക്‌സിലും ഫേസ്ബുക്കിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021 ഫെബ്രുവരിയില്‍ ക്ലബ്ബ്ഹൗസിലെ ‘ദ ഗുഡ് ടൈംസ് ഷോ’യില്‍ ശ്രീറാമിനും ആരതിക്കുമൊപ്പം മസ്‌കും പങ്കെടുത്തിരുന്നു. കാലിഫോര്‍ണിയയിലെ ഹത്തോണിലുള്ള സ്‌പേസ് എക്‌സ് ആസ്ഥാനം സന്ദര്‍ശിച്ചപ്പോളും മസ്‌കുമായി ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ ട്വിറ്ററിന്റെ നയങ്ങള്‍ മുമ്പ് ലംഘിച്ച ഉപയോക്താക്കള്‍ക്കുള്ള മോഡറേഷന്‍ നയങ്ങളും വിലക്കുകളും പുനപരിശോധിക്കാന്‍ മസ്‌ക് പദ്ധതിയിടുന്നുണ്ട്. കമ്പനിയില്‍ വലിയ പിരിച്ചുവിടലുകള്‍ നടത്താനും മസ്‌ക് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ട്വിറ്ററിന് വേണ്ടി എത്രകാലം ശ്രീറാം കൃഷ്ണന്‍ മസ്‌കിനൊപ്പം പ്രവര്‍ത്തിക്കുമെന്നോ ഏതെങ്കിലും സ്ഥാനങ്ങള്‍ വഹിക്കുമെന്നോ വ്യക്തമല്ല.

]]>
ബ്ലൂ ടിക്കിന് പ്രതിമാസം സബ്സ്ക്രിപ്ഷൻ ചാർജ് ഈടാക്കാനൊരുങ്ങി ട്വിറ്റർ https://malayalees.ch/want-a-twitter-blue-tick-why-you-may-have-to-pay-for-it/ Mon, 31 Oct 2022 10:44:04 +0000 https://malayalees.ch/?p=70486 യൂസർ വെരിഫിക്കേഷൻ നടപടികളിൽ മാറ്റം വരുത്താനൊരുങ്ങി ട്വിറ്റർ. വെരിഫിക്കേഷൻ നടപടികൾ പരിഷ്കരിക്കുമെന്ന് ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ ഇലോൺ മസ്‌ക് വ്യക്തമാക്കിയിരുന്നു.
വെരിഫൈഡ് അക്കൗണ്ടുകൾക്കുള്ള ബ്ലൂ ടിക്ക് ലഭിക്കാൻ പ്രതിമാസം 19.99 ഡോളർ‌ (പ്രതിമാസം ഏകദേശം 1,647 ഇന്ത്യൻ രൂപ, പ്രതിവർഷം 19,764 രൂപ) ഈടാക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. വെരിഫൈഡ് അക്കൗണ്ടുകളുള്ള ഉപയോക്താക്കൾക്ക് ബ്ലൂ ടിക്ക് സബ്‌സ്‌ക്രൈബ് ചെയ്യാൻ 90 ദിവസം അനുവദിക്കും.

എല്ലാ മാസവും സബ്സ്ക്രിപ്ഷൻ പുതുക്കിയില്ലെങ്കിൽ വെരിഫിക്കേഷൻ മാർക്ക് നഷ്ടമാകും. ഇക്കാര്യത്തിൽ അവസാന തീരുമാനം കൈക്കൊണ്ടിട്ടില്ലെങ്കിലും വെരിഫിക്കേഷൻ ട്വിറ്റർ ബ്ലൂവിന്റെ ഭാഗമാക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ഉൾപ്പെടുന്ന പ്രീമിയം ഫീച്ചറുകൾ ട്വിറ്റർ കഴിഞ്ഞ വർഷം ജൂണിൽ ആരംഭിച്ചിരുന്നു. പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ നൽകിയാലാണ് ഇത്തരം ഫീച്ചറുകൾ ലഭിക്കുക.

കഴിഞ്ഞ വർഷം ജൂണിലാണ് ട്വിറ്റർ ബ്ലൂ പ്രവർത്തനം തുടങ്ങിയത്. ട്വിറ്ററിന്റെ ആദ്യ സബ്സ്ക്രിപ്ഷൻ സർവീസായിരുന്നു ട്വിറ്റർ ബ്ലൂ. ട്വീറ്റുകൾ എഡിറ്റ് ചെയ്യുന്നതുൾപ്പെടെയുള്ള പ്രീമിയം ഫീച്ചറുകൾ ട്വിറ്റർ ബ്ലൂ വാഗ്ദാനം ചെയ്തിരുന്നു.

അതേസമയം ഏപ്രിലിലാണ് സ്ഥാപനത്തെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട മസ്കിന്റെ പ്രൊപ്പോസൽ ട്വിറ്റർ അംഗീകരിച്ചത്. ഫേക്ക് അക്കൗണ്ടുകളും സ്പാം പ്രശ്നവും പരിഹരിക്കാൻ കമ്പനിക്ക് സാധിക്കുന്നില്ലെന്ന് മസ്കിന് പരാതി ഉണ്ടായിരുന്നു. ഇതെല്ലാം താൻ പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ആദ്യത്തെ നടപടിയായി കമ്പനിയുടെ പ്രധാനപ്പെട്ട നാല് എക്സിക്യൂട്ടീവുമാരെ ഇലോൺ മസ്ക് പുറത്താക്കിയിരുന്നു.

]]>
‘വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ പ്രവർത്തിക്കുമെന്ന് പ്രതീക്ഷ’; മസ്‌കിന്റെ ട്വിറ്റർ ഏറ്റെടുക്കലിൽ രാഹുൽ ഗാന്ധി https://malayalees.ch/rahul-gandhi-react-on-elon-musk-took-over-twitter/ Sat, 29 Oct 2022 07:29:16 +0000 https://malayalees.ch/?p=70412 വിദ്വേഷപ്രസംഗങ്ങൾക്കെതിരെ ട്വിറ്റർ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷയെന്ന് രാഹുൽ ഗാന്ധി. എലോൺ മസ്ക് ട്വിറ്ററിനെ ഏറ്റെടുത്തതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ പ്രതീക്ഷ പങ്കുവച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ ട്വിറ്റർ പ്രവർത്തിക്കുമെന്നും വസ്തുതകൾ കൂടുതൽ ശക്തമായി പരിശോധിക്കുമെന്നും ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്തില്ലെന്നാണ് പ്രതീക്ഷിയെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.

2021 ഓഗസ്റ്റിനും 2022 ഫെബ്രുവരിക്കും ഇടയിൽ കോൺഗ്രസിന്റെ പുതിയ അനുയായികൾ എങ്ങനെ അടിച്ചമർത്തപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ച ഗ്രാഫിൽ വ്യക്തമാക്കിയിരുന്നു. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ ചിത്രം പങ്കുവെച്ചതിനും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) നോട്ടീസ് ലഭിച്ചതിനും ശേഷം രാഹുൽഗാന്ധിയുടെ ട്വിറ്റർ ഹാൻഡിൽ താത്കാലികമായി പൂട്ടിയിരുന്നു. അതിനുശേഷം ഇപ്പോഴാണ് അക്കൗണ്ട് സജീവമാകുന്നത്.

മുൻപ് പല തവണയായി ഇത് സംബന്ധിച്ച് ട്വിറ്ററിന് 20 അപ്പീലുകൾ നല്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. 2021 ജനുവരി മുതൽ, രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ടിൽ പുതിയ ഫോളോവേഴ്‌സിന്റെ എണ്ണം വർദ്ധിക്കുകയും 2022 ഫെബ്രുവരിക്ക് ശേഷം അത് വീണ്ടും കൂടുകയും ചെയ്യാൻ തുടങ്ങിയതായും ഗ്രാഫ് കാണിക്കുന്നു. കഴിഞ്ഞ ദിവസമാണ് എലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തത്.

]]>
ഏറ്റെടുക്കല്‍ കരാറില്‍ നിന്ന് പിന്മാറി; എലോണ്‍ മസ്‌കിനെതിരെ ട്വിറ്റര്‍ കോടതിയിലേക്ക് https://malayalees.ch/twitter-legal-proceeding-against-elon-musk/ Wed, 13 Jul 2022 04:29:45 +0000 https://malayalees.ch/?p=64717 ഏറ്റെടുക്കല്‍ കരാറില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് സ്‌പേസ് എക്‌സ് ഉടമ എലോണ്‍ മസ്‌കിനെതിരെ ട്വിറ്റര്‍ കോടതിയെ സമീപിച്ചു. കമ്പനിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരം കരാര്‍ അംഗീകരിച്ച് ഏറ്റെടുക്കല്‍ പൂര്‍ത്തീകരിക്കാന്‍ മസ്‌കിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ട്വിറ്റര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ട്വിറ്റര്‍ വാങ്ങില്ലെന്ന് കാണിച്ച് വെള്ളിയാഴ്ചയാണ് മസ്‌കിന്റെ അഭിഭാഷകന്‍ കരാറില്‍ നിന്ന് പിന്മാറിയത്. വ്യാജ അക്കൗണ്ടുകളെക്കുറിച്ച് ആവശ്യപ്പെട്ട രേഖകള്‍ ട്വിറ്റര്‍ നല്‍കിയില്ലെന്ന് ആരോപിച്ചാണ് ട്വിറ്റര്‍ വാങ്ങാനുള്ള നീക്കത്തില്‍ നിന്നുള്ള പിന്മാറ്റം. സ്‌കിന്റെ ആവശ്യങ്ങളെ ട്വിറ്റര്‍ ബഹുമാനിച്ചില്ലെന്നും കരാര്‍ പാലിക്കാത്തതിന് കമ്പനി പറഞ്ഞ ന്യായങ്ങള്‍ നീതീകരിക്കാനാകില്ലെന്നും മസ്‌കിന്റെ അഭിഭാഷകന്‍ മൈക്ക് റിംഗ്ലര്‍ വ്യക്തമാക്കിയിരുന്നു.

സ്പാം അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ ട്വിറ്റര്‍ ഏറ്റെടുക്കല്‍ നീക്കത്തില്‍ നിന്ന് പിന്മാറുമെന്ന് മസ്‌ക് നിരവധി തവണ കത്തുകളിലൂടെ കമ്പനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കമ്പനിയുടെ ടെസ്റ്റിങ് രീതികളെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രം മസ്‌കിന് കൈമാറാമെന്നാണ് ട്വിറ്റര്‍ മറുപടി നല്‍കിയിരുന്നത്.

]]>
മസ്‌കിനെതിരായ പീഡന പരാതി 2.5 ലക്ഷം ഡോളർ നൽകി ഒത്തുതീർപ്പാക്കിയെന്ന് റിപ്പോർട്ട് https://malayalees.ch/air-hostess-who-accused-musk-of-sexual-misconduct-paid-250000-by-spacex-to-keep-quiet-report/ Fri, 20 May 2022 07:50:44 +0000 https://malayalees.ch/?p=62082 സ്‌പേസ് എക്സ്, ടെസ്ല സിഇഒയും ലോക ധനികരിൽ ഒന്നാമനുമായ ഇലോൺ മസ്കിനെതിരെ ലൈം​ഗിക പീഡന ആരോപണം. 2016-ൽ ഒരു വിമാനത്തിൽ വച്ച് എയർഹോസ്റ്റസിനെ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു. ലൈംഗികാരോപണം പുറത്ത് പറയാതിരിക്കാൻ 2018ൽ സ്‌പേസ് എക്‌സ് എയർഹോസ്റ്റസിന് 2.5 ലക്ഷം ഡോളർ നൽകിയെന്നും റിപ്പോർട്ടിൽ ഉണ്ട്.

സ്‌പേസ് എക്‌സിന്റെ കോർപ്പറേറ്റ് ജെറ്റ് ഫ്‌ളീറ്റിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന അറ്റൻഡന്റിനോടാണ് മസ്ക് അപമര്യാദയായി പെരുമാറിയത്. മസ്‌ക് ന​ഗ്നത പ്രദർശിപ്പിച്ചെന്നും, സമ്മതമില്ലാതെ യുവതിയുടെ കാലിൽ തടവി‌യെന്നും, ഉത്തേജിപ്പിക്കുന്ന രീതിയിൽ മസാജ് ചെയ്ത് നൽകിയാൽ കുതിരയെ വാങ്ങി നൽകാമെന്നും വാ​ഗ്ദാനം ചെയ്തതായും ബിസിനസ് ഇൻസൈഡർ റിപ്പോർട്ടിൽ പറയുന്നു. ഫ്‌ളൈറ്റ് അറ്റൻഡന്റ് ജോലി ലഭിച്ചതിന് ശേഷം മസാജ് ചെയ്യാനുള്ള ലൈസൻസ് എ‌ടുക്കാനും അവളെ നിർദ്ദേശിച്ചു.

2016ൽ ദേഹം മുഴുവൻ മസാജ് ചെയ്യുന്നതിനായി വിമാനയാത്രയ്ക്കിടെ തന്റെ മുറിയിലേക്ക് വരാൻ മസ്‌ക് ആവശ്യപ്പെട്ടതായി ഫ്ലൈറ്റ് അറ്റൻഡന്റ് സുഹൃത്തിനോട് പറഞ്ഞു. മുറിയിൽ പ്രവേശിച്ചപ്പോൾ അരക്ക് താഴെ ടവ്വൽ മാത്രമായിരുന്നു മസ്ക് ധരിച്ചിരുന്നത്. മസാജിനിടെ മസ്‌ക് സ്വകാര്യഭാ​ഗം പ്രദർശിപ്പിച്ചു. തുടർന്ന് അവളെ സ്പർശിക്കുകയും, കൂടുതൽ ചെയ്യുകയാണെങ്കിൽ ഒരു കുതിരയെ വാങ്ങി നൽകാമെന്നും വാഗ്ദാനം ചെയ്തു. എന്നാൽ ആരോപണങ്ങൾ മസ്ക് തള്ളി. ഈ കഥയിൽ ഇനിയും ഒരുപാട് പറയാനുണ്ടെന്നും റിപ്പോർട്ട് രാഷ്ട്രീയപ്രേരിതമാണെന്നും മസ്ക് പറഞ്ഞു. ലൈംഗിക പീഡനത്തിന് താൽപര്യമുള്ളയാളാണെങ്കിൽ എന്റെ 30 വർഷത്തെ കരിയറിൽ ഇതാദ്യമാകാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മസ്കിനെതിരെ ആരോപണം ഉന്നയിച്ച അറ്റൻഡറിന്റെ ആരോപണം സത്യമാണെന്ന് വ്യക്തമാക്കി അവരുടെ ഒരു സുഹൃത്ത് ഒപ്പിട്ട സത്യപ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. ഈ സത്യപ്രസ്താവനയെ അടിസ്ഥാനമാക്കിയാണ് വാർത്ത റിപ്പോർട്ട് ചെയ്തതെന്നും ഇമെയിൽ ഇടപാടുകളും തെളിവായി കൈയിലുണ്ടെന്നും ബിസിനസ് ഇൻസൈഡർ റിപ്പോർട്ടിൽ പറയുന്നു.

]]>