elephant tusk – malayalees.ch https://malayalees.ch Malayalam Online News Portal Fri, 11 Aug 2023 08:44:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png elephant tusk – malayalees.ch https://malayalees.ch 32 32 കോഴിക്കോട് ആനക്കൊമ്പ് കേസ്; പ്രതികളെ കുറിച്ചുള്ള സുപ്രധാന വിവരം അന്വേഷണ സംഘത്തിന് https://malayalees.ch/kozhikode-elephant-tusk-case-crucial-information/ Fri, 11 Aug 2023 08:44:38 +0000 https://malayalees.ch/?p=85992 കോഴിക്കോട് ആനക്കൊമ്പ് കേസിൽ നിർണായക വിവരങ്ങൾ ട്വന്റിഫോറിന്. തമിഴ്‌നാട് സ്വദേശി കുട്ടന് പുറമേ ഇനി പിടികൂടാനുള്ളത് ഇടുക്കി സ്വദേശി അടക്കം രണ്ട് മലപ്പുറം സ്വദേശികളെയാണ്. ഇവരെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളുമായി അന്വേഷണ സംഘം വേങ്ങരയിൽ തെളിവെടുപ്പ് നടത്തി.

കോഴിക്കോട്ടുനിന്ന് കോടികൾ വിലമതിക്കുന്ന രണ്ട് ആനക്കൊമ്പുകൾ പിടികൂടിയ കേസിൽ റിമാന്റിൽ കഴിയുന്ന പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ആനക്കൊമ്പ് കൈയ്മാറിയ വേങ്ങരയിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.തമിഴ്‌നാട് സ്വദേശി കണ്ണൻ എന്ന ഉണ്ണിയുടെ കൂടെ ആനക്കൊമ്പ് കൈയ് മാറുമ്പോൾ മൂന്ന് പേർ കൂടി ഉണ്ടായിരുന്നു എന്നാണ് പ്രതികളുടെ മൊഴി.ഇടുക്കി, പെരിന്തൽമണ്ണ,അരിക്കോട് സ്വദേശികളാണ് ഇവർ.ഇവരെ കുറിച്ചുള്ള നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇവരുടെ മൊബൈൽ ഫോണുകൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഓഫാണ്.നിലവിൽ ഇവരിൽ നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പുകൾ കാലപ്പഴക്കമുള്ളതാണെന്നും കാട്ടനയുടെതാണെന്നാണ് നിഗമനം. അത് സംബന്ധിച്ച് സ്ഥിരികരണം വരണമെങ്കിൽ മുഖ്യ പ്രതി എന്ന് സംശയിക്കുന്ന ഉണ്ണി എന്ന കണ്ണനെ പിടികൂടണം

പൊലീസിന്റെയും ,സൈബർ സെല്ലിന്റെയും സഹായത്തോടെയാണ് വനംവകുപ്പിന്റെ അന്വേഷണം പുരോഗിമിക്കുന്നത്.കഴിഞ്ഞ മാസം മുപ്പതിനാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനലിന് സമീപത്ത് നിന്ന് ഒന്നര കോടി വിലവരുന്ന രണ്ട് ആനക്കൊമ്പുകൾ പിടികൂടിയത്.

]]>
കോഴിക്കോട് നഗരത്തിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി വനംവകുപ്പ് https://malayalees.ch/elephant-tusk-kozhikode-investigation-forest-department/ Mon, 31 Jul 2023 09:16:20 +0000 https://malayalees.ch/?p=85357 കോഴിക്കോട് നഗരത്തിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി വനംവകുപ്പ്. നിലവിൽ പിടിയിലായ നാല് പേർക്ക് ആനക്കൊമ്പ് എത്തിച്ച് നൽകിയ തമിഴ്‌നാട് സ്വദേശിക്കായുള്ള അന്വേഷണമാണ് നടക്കുന്നത്. സംസ്ഥാനതലത്തിൽ വനം കൊള്ളക്കാരെ പിടികൂടാൻ നടപടി ഉടനെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. പിടിയിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

8 കിലോ തൂക്കമുള്ള ആനക്കൊമ്പുകളാണ് വനംവകുപ്പ് പിടികൂടിയത്. തമിഴ്‌നാട് സ്വദേശിയാണ് മലപ്പുറം സ്വദേശികൾക്ക് ആനക്കൊമ്പ് കൈയ്മാറിയതെന്നാണ് വനം വകുപ്പിന് ലഭിച്ച വിവരം. ആനക്കൊമ്പ് വിദേശത്തേക്ക് കടത്താനായിരുന്നു പ്രതികളുടെ ശ്രമം എന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ച സൂചന. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

തമിഴ്‌നാട് സ്വദേശിക്ക് ആനക്കൊമ്പ് എവിടെ നിന്നാണ് ലഭിച്ചത് എന്നുള്ള കാര്യമാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിക്കുന്നത്. ഒരു കിലോ ആനക്കൊമ്പിന് 20 ലക്ഷം രൂപ എന്ന നിരക്കിൽ ഒരു കോടി 60 ലക്ഷം രൂപക്കാണ് ഇവർ ആനക്കൊമ്പ് ശേഖരിച്ചത്. സംസ്ഥാനതലത്തിൽ വനം കൊള്ളക്കാരെ പിടികൂടാൻ നടപടി കർശനമാക്കിയതായി മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

വനം വിജിലൻസ്, കോഴിക്കോട് ഫ്‌ലയിങ്ങ് സ്‌ക്വാഡ്, വൈൽഡ് ലൈഫ് പ്രയം കൺട്രോൾ ബ്യൂറോ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോഴിക്കോട് കെഎസ്ആർടിസി പരിസരത്ത് നിന്ന് പ്രതികളെ പിടികൂടിയത്.

]]>