elephant smuggling – malayalees.ch https://malayalees.ch Malayalam Online News Portal Sat, 31 Oct 2020 04:42:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png elephant smuggling – malayalees.ch https://malayalees.ch 32 32 ആനക്കള്ളക്കടത്തില്‍ ആദ്യ അറസ്റ്റ്; രണ്ട് ആനകളെയും കസ്റ്റഡിയിലെടുത്തു https://malayalees.ch/first-arrest-in-elephant-smuggling-2-elephants-were-taken-into-custody/ Sat, 31 Oct 2020 04:42:08 +0000 https://malayalees.ch/?p=34228 സംസ്ഥാനത്തെ ആനക്കള്ളക്കടത്ത് കേസില്‍ ആദ്യ അറസ്റ്റ്. കൊല്ലം പുത്തന്‍കുളം സ്വദേശി സനലിനെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. സനലിന് കേസിലെ മുഖ്യപ്രതി ഷാജി ആനകളെ കൈമാറിയിരുന്നുവെന്നാണ് വനം വകുപ്പിന്‍റെ കണ്ടെത്തല്‍. സനലിന്‍റെ 2 ആനകളെയും കസ്റ്റ‍ഡിയിലെടുത്തു.

സംസ്ഥാനത്ത് ആനക്കള്ളക്കടത്ത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു മാസത്തോടടുക്കുമ്പോഴാണ് ആദ്യ അറസ്റ്റ് നടന്നത്. കേസില്‍ ഒളിവിലുള്ള മുഖ്യപ്രതി ഷാജിയുടെ സുഹൃത്തായ കൊല്ലം പുത്തന്‍കുളം സ്വദേശി സനലാണ് അറസ്റ്റിലായത്.

ഷാജി, സനലിന് ആനകളെ കൈമാറ്റം ചെയ്തെന്നാണ് വനം വകുപ്പിന്‍റെ കണ്ടെത്തല്‍. ആനകളെ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകളുടെ ലംഘനമുണ്ടായെന്ന് വിലയിരുത്തിയാണ് സനലിന്‍റെ അറസ്റ്റ്. ബിഹാറില്‍ നിന്ന് എത്തിച്ച മോഹന്‍ നീലകണ്ഠന്‍, രത്തന്‍ സിംങ് ബാബുലാല്‍ എന്ന നന്ദന്‍ എന്നീ ആനകളെ വനം വകുപ്പ് സനിലില്‍ നിന്ന് കസ്റ്റഡിയിലെടുത്തു.

ഷാജിയും മറ്റ് നാല് പ്രതികളും ഇപ്പോഴും ഒളിവിലാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ആനക്കടത്ത് കേസ് വനം മന്ത്രി കെ. രാജു ഇടപെട്ട് അട്ടിമറിച്ചതടക്കമുള്ള വാര്‍ത്തകള്‍ മീഡിയവണ്‍ പുറത്ത് കൊണ്ട് വന്നിരുന്നു. അന്വേഷണം നിര്‍ത്തിവെയ്ക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത് മുഖ്യപ്രതികള്‍ക്ക് ഒളിവില്‍ പോകാന്‍ സഹായകമായിരുന്നു. ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ വനം മന്ത്രി തന്നെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദ്ദേശം നല്‍കിയത്.

]]>
ആനക്കള്ളക്കടത്തിന് പിന്നില്‍ വന്‍ മാഫിയെന്ന് റിപ്പോര്‍ട്ട് https://malayalees.ch/it-is-reported-that-there-is-a-big-mafia-behind-the-elephant-smuggling/ Fri, 16 Oct 2020 05:32:51 +0000 https://malayalees.ch/?p=33391 സംസ്ഥാനത്ത് ആനക്കള്ളക്കടത്തിന് പിന്നിൽ വൻ മാഫിയയെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റ് റിപ്പോർട്ട്. കേസിലെ പ്രതികൾക്ക് ആനക്കൊമ്പ് കടത്തിലും പങ്കുണ്ട്. അന്വേഷണം നിർത്തിവെച്ച ഉത്തരവ് പിൻവലിക്കണമെന്നും, ഇല്ലെങ്കിൽ പ്രതികൾക്ക് സഹായകമാകുമെന്നും വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. ആനക്കളളക്കടത്തിലെ അന്വേഷണം വനം മന്ത്രി ഇടപെട്ട് അട്ടിമറിച്ചതിന്‍റെ വാർത്ത മീഡിയവണ്‍ ആണ് പുറത്ത് കൊണ്ടുവന്നത്.

ആനക്കള്ളക്കടത്ത് കേസിൽ അന്വേഷണം നിർത്തിവെയ്ക്കാൻ നിർദേശിച്ച ശേഷം വനം മന്ത്രി വിശദീകരണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ റിപ്പോർട്ട് നൽകിയത്. അന്വേഷണം നിർത്തിവെച്ച ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെടുന്ന റിപ്പോർട്ടിൽ ആനക്കള്ളക്കടത്തിലെ പ്രതികളായ ഷാജി, പ്രശാന്ത് എന്നിവർക്ക് പിന്നിൽ വൻ മാഫിയയെന്ന് ചീഫ് വൈൽഡ്ലൈഫ് വാർഡൻ വെളിപ്പെടുത്തിയിട്ടുണ്ട്. നിയമത്തെ വെല്ലുവിളിച്ച് പ്രതികൾ വർഷങ്ങളായി പുറത്ത് നിന്ന് ആനകളെ കൊണ്ടുവരികയും കൈമാറ്റം നടത്തുകയും ചെയ്യുന്നു. വ്യാജ രേഖകളും ചമയ്ക്കുന്നു.

പ്രതികൾക്ക് ആനക്കൊമ്പ് കടത്തിലും പങ്കുള്ളതായി വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം നിർത്തിവെയ്ക്കുന്നത് പ്രതികൾക്ക് രക്ഷപ്പെടാൻ സഹായകമാകും. വനം വകുപ്പ് ഉദ്യോഗസ്ഥർ ഭീഷണിയും വെല്ലുവിളിയും നേരിട്ടാണ് കേസിൽ അന്വേഷണം നടത്തുന്നത്. അന്വേഷണം നിർത്തിവെക്കാൻ ആന ഉടമകൾ ഉന്നയിച്ച വാദങ്ങൾ അടിസ്ഥാന രഹിതമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസ് വനം മന്ത്രി കെ. രാജു തന്നെ അട്ടിമറിച്ചതിന്‍റെ തെളിവുകൾ മീഡിവൺ നേരത്തെ പുറത്ത് വിട്ടിരുന്നു. ആനക്കടത്ത് സംഘത്തിനെതിരെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ തന്നെ നിലപാടെടുത്ത പശ്ചാത്തലത്തിൽ അന്വേഷണം തുടരുമോ ഇല്ലയോ എന്നതിൽ മന്ത്രിയുടെ തീരുമാനം നിർണായകമാകും.

]]>