ELEPHANT DIED – malayalees.ch https://malayalees.ch Malayalam Online News Portal Sat, 06 Jun 2020 03:58:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ELEPHANT DIED – malayalees.ch https://malayalees.ch 32 32 പാലക്കാട് കാട്ടാന ചരിഞ്ഞ സംഭവത്തിലെ മുഖ്യപ്രതികൾക്കായി തിരച്ചിൽ തുടരുന്നു https://malayalees.ch/wilson-who-was-arrested-yesterday-will-appear-in-court-today/ Sat, 06 Jun 2020 03:58:32 +0000 https://malayalees.ch/?p=26655 തിരുവിഴാംകുന്ന് ഒതുക്കുംപുറം എസ്റ്റേറ്റ് ഉടമ അബ്ദുൾകരീമും മകൻ റിയാസുദ്ദീനും ഒളിവില്‍. ഇന്നലെ അറസ്റ്റിലായ സഹായി വിൽസനെ ഇന്ന് കോടതിയിൽ ഹാജരാക്കും

പാലക്കാട് തിരുവിഴാംകുന്നിൽ കാട്ടാന ചരിഞ്ഞ സംഭവത്തിലെ മുഖ്യപ്രതികൾക്കായി തിരച്ചിൽ തുടരുന്നു. തിരുവിഴാംകുന്ന് ഒതുക്കുംപുറം എസ്റ്റേറ്റ് ഉടമ അബ്ദുൾകരീം, മകൻ റിയാസുദ്ദീൻ എന്നിവർക്കായാണ് വനം വകുപ്പും പൊലീസും തിരച്ചിൽ നടത്തുന്നത്. കേസിൽ ഇന്നലെ അറസ്റ്റിലായ വിൽസനെ ഇന്ന് മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും.

പാലക്കാട് തിരുവിഴാംകുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗുരുതരാവസ്ഥയിലായ കാട്ടാന ചരിഞ്ഞ സംഭവത്തിലാണ് മുഖ്യ പ്രതികളായ തിരുവിഴാംകുന്ന് ഒതുക്കുംപുറം എസ്റ്റേറ്റ് ഉടമ അബ്ദുൾകരീം, മകൻ റിയാസുദ്ദീൻ എന്നിവർക്കായി വനം വകുപ്പും പൊലീസും തിരച്ചിൽ നടത്തുന്നത്. ഇവരുടെ നേതൃത്വത്തിലാണ് തേങ്ങയിൽ പന്നി പടക്കം ഒളിപ്പിച്ച് കാട്ടിൽ വെച്ചതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.

കേസിൽ ഇന്നലെ അറസ്റ്റിലായ വിൽസൺ ഇവരുടെ മുഖ്യ സഹായിയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. വിൽസനെ ഇന്ന് മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. മുമ്പും ഇവർ കാട്ടുപന്നികളെ വേട്ടയാടി ഇറച്ചി വില്‍പ്പന നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അബ്ദുൾ കരീമിന്‍റെ എസ്റ്റേറ്റിൽ വെച്ചാണ് പന്നിപ്പടക്കം ഉണ്ടാക്കിയിരുന്നതെന്നും വിൽസൻ മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് വിൽസനെ എസ്റ്റേറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ അന്വേഷണ സംഘം ഇവിടെ നിന്നും പന്നി പടക്കം നിർമ്മിച്ചത് സംബന്ധിച്ച തെളിവുകൾ കണ്ടെടുത്തു. ഷൊർണൂർ ഡിവൈഎസ്പി മുരളീധരൻ, മണ്ണാർക്കാട് റെയ്ഞ്ച് ഓഫീസർ ആഷിഖ് അലി എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.

]]>
ആനയുടെ മരണത്തില്‍ ചിലര്‍ മതത്തേയും വലിച്ചിഴക്കുന്നെന്ന് മുഖ്യമന്ത്രി https://malayalees.ch/kerala-cm-pinarayi-vijayan-on-elephant-death/ Fri, 05 Jun 2020 05:07:48 +0000 https://malayalees.ch/?p=26596 വിദ്വേഷ പ്രചാരണം അഴിച്ചുവിടാൻ ചിലർ ഈ ദുരന്തം ഉപയോഗിച്ചതിൽ ഖേദമുണ്ട്. കൃത്യമല്ലാത്ത വിവരണങ്ങളും പകുതി സത്യങ്ങളും അടിസ്ഥാനമാക്കിയുള്ള നുണകൾ സത്യത്തെ ഇല്ലാതാക്കാൻ ഉപയോഗിച്ചു

ഭക്ഷണത്തിനായി ജനവാസമേഖലയിലെത്തിയ ഗര്‍ഭിണിയായ പിടിയാന പടക്കം നിറച്ച കൈതച്ചക്ക തിന്ന് ദാരുണമായി ചരിഞ്ഞ സംഭവത്തില്‍ വെറുപ്പ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആനയുടെ മരണത്തിലേക്ക് ചിലര്‍ മതത്തേയും വലിച്ചിഴയ്ക്കുന്നു. ദേശീയതലത്തില്‍ ഉയര്‍ന്ന പ്രതിഷേധം മാനിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരുടേയും ആശങ്കകൾ വെറുതെയാകില്ലെന്നു ഒരുപാട് പേർ ഇതു സംബന്ധിച്ച് സർക്കാരിനെ സമീപിച്ചു. നീതി എപ്പോഴും നിലനിൽക്കുമെന്നു മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. ‘അനീതിക്കെതിരായ നടക്കുന്ന പ്രതിഷേധങ്ങളെ മാനിക്കുന്ന ഒരു സമൂഹമാണ് കേരളം. അനീതിക്കെതിരെ എപ്പോഴും നമ്മുടെ ശബ്ദമുണ്ടാകും. എല്ലായ്പ്പോഴും, എല്ലായിടത്തും അനീതിക്കെതിരെ പോരാടുന്ന ആളുകൾ ആയിരിക്കട്ടെ നമ്മൾ,’ – മുഖ്യമന്ത്രി പറഞ്ഞു.

വിദ്വേഷ പ്രചാരണം അഴിച്ചുവിടാൻ ചിലർ ഈ ദുരന്തം ഉപയോഗിച്ചതിൽ ഖേദമുണ്ട്. കൃത്യമല്ലാത്ത വിവരണങ്ങളും പകുതി സത്യങ്ങളും അടിസ്ഥാനമാക്കിയുള്ള നുണകൾ സത്യത്തെ ഇല്ലാതാക്കാൻ ഉപയോഗിച്ചു. ചിലർ മുൻവിധിയോടെ വർഗീയത ഇതിലേക്കു വലിച്ചിഴയ്ക്കാൻ നോക്കിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സംഭവത്തിൽ മൂന്നു പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസും വനം വകുപ്പും സംയുക്തമായി സംഭവത്തെക്കുറിച്ച് അന്വേഷിക്കും. ജില്ലാ പോലീസ് മേധാവിയും ജില്ലാ വനം ഉദ്യോഗസ്ഥനും സ്ഥലം സന്ദർശിച്ചു. കുറ്റവാളികളെ നീതിപീഠത്തിലേക്ക് കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

]]>
കണ്ണില്ലാത്ത കൊടുംക്രൂരത; ഗർഭിണിയായ കാട്ടാനയ്ക്ക് കഴിക്കാൻ നൽകിയത് സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ https://malayalees.ch/pregnant-elephant-fed-pineapple-stuffed-with-crackers-died-in-kerala/ Wed, 03 Jun 2020 05:55:22 +0000 https://malayalees.ch/?p=26480 മലപ്പുറം: സ്ഫോടക വസ്തു നിറച്ച  പൈനാപ്പിൾ കെണിയിൽ കുടുങ്ങിയ ഗർഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യം. നിലമ്പൂര്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറായ മോഹന്‍ കൃഷ്ണനാണ് ഫേസ്ബുക്ക് പേജിലൂടെ ഈ കൊ‌ടും ക്രൂരത പങ്കുവച്ചിരിക്കുന്നത്. സൈലന്റ് വാലി നാഷണല്‍ പാര്‍ക്കില്‍പ്പെട്ട ഗര്‍ഭിണിയായ കാട്ടാനയാണ് ഭക്ഷണം പോലും കഴിക്കാനാകാതെ മരണത്തിന് കീഴടങ്ങിയത്.

വെള്ളിയാര്‍ പുഴയില്‍ മെയ് 27നാണ് വനപാലകർ ആനയെ കണ്ടെത്തിയത്. 15 വയസോളം പ്രായമുള്ള കാട്ടാന. പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് അത് പൊട്ടിത്തെറിച്ച് ആനയുടെ വായില്‍ നിറയെ മുറിവുകളുണ്ടായി. ഇതേത്തുടർന്ന് ഭക്ഷണം കഴിക്കാനാകാതെയാണ് ആന ചരിഞ്ഞത്.

കുങ്കിയാനകളായ സുരേന്ദ്രന്റേയും നീലകണ്ഠന്റേയും സഹായത്തില്‍ കാട്ടാനയെ പുഴയിൽ നിന്ന് കരയ്ക്ക് കയറ്റി ചികിത്സ നല്‍കാൻ വനപാലകർ ശ്രമിച്ചെങ്കിലും പുഴയില്‍ വച്ച്  കാട്ടാന ചരിഞ്ഞു.

ചിത്രം: മോഹന കൃഷ്ണൻ

ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറുടെ കുറിപ്പ് ഇങ്ങനെ

മാപ്പ്… സഹോദരീ .. മാപ്പ് …
അവൾ ആ കാടിന്റെ പൊന്നോമനയായിരുന്നിരിക്കണം. അതിലുപരി അവൾ അതിസുന്ദരിയും സൽസ്വഭാവിയും നന്മയുളളവളും ആയിരിക്കണം. അതുകൊണ്ടാണല്ലോ ചെറുപ്രായത്തിൽ തന്നെ അവിടത്തെ ആണാനകളുടെ സ്നേഹ പരിലാളനകൾക്ക് അവൾ പാത്രമായത് .

തന്റെ അകകാമ്പിലെവിടെയോ അനുഭവപ്പെട്ട തലമുറ മാറ്റത്തിന്റെ ചെറിയ അനക്കങ്ങളും ശാരീരികപൂർണ്ണതയയിലെ മാറ്റങ്ങളും അവൾക്ക് ആരോഗ്യവതിയായിരിക്കേണ്ടതിന്റെ സൂചനകൾ നൽകിയിരിക്കണം. അതാണ് അവൾ ഭക്ഷണം തേടി കാടായി കിടക്കുന്ന നാട്ടിലേക്കിറങ്ങി വന്നത്. പക്ഷെ അവിടെ സ്വാർത്ഥനായ മനുഷ്യൻ എന്തിനും തയ്യാറായി നിൽക്കുന്നത് അവൾ അറിഞ്ഞിട്ടുണ്ടാവില്ല. അറിഞ്ഞാൽ തന്നെ ഇരട്ട ജീവനുമായി നടക്കുന്ന തന്നെ ഒഴിവാക്കും എന്ന് അവൾ കരുതി കാണും. അവൾ എല്ലാരെയും വിശ്വസിച്ചു. ഭക്ഷണമായി കഴിച്ച പൈനാപ്പിളോ മറ്റേതോ പഴമോ പടക്കത്തിന്റെ രൂപത്തിൽ പൊട്ടിതെറിച്ചപ്പോൾ അവൾ ഞെട്ടിയത് തന്നേ കുറിച്ചോർത്തായിരിക്കില്ല. പതിനെട്ടോ ഇരുപതോ മാസങ്ങൾക്കു ശേഷമുണ്ടാകാൻ പോകുന്ന പുതു പിറവിയെ കുറിച്ചോർ ത്തായിരിക്കും.

മുഖത്തെ മുറിവിൽ ഈച്ചകളും മറ്റു പ്രാണികളും വരാതിരിക്കാനാകണം അവൾ വെള്ളത്തിൽ തല താഴ്ത്തി നിന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്ന നിലക്ക് അവളെ കരക്ക് കയറ്റി ചികിൽസ നൽകേണ്ടത് ഞങ്ങളുടെ കടമയാണ്. കഴിവും തന്റേടവുമുള്ള ഞങ്ങളുടെ മേലുദ്യോഗസ്ഥന്റെ ശ്രമഫലമായി ഒരു രാത്രി കൊണ്ട് അവളെ കരക്ക് കയറ്റാൻ പദ്ധതി തയ്യാറായി. പുഴയിൽ നിന്ന് അവളെ ആനയിക്കാൻ കുങ്കികൾ എന്നറിയപ്പെടുന്ന അവളുടെ വർഗക്കാരായ സുരേന്ദ്രനും നീലകണ്ഠനുമെത്തി..

പടക്കത്തിന്റെ ഗാംഭീര്യത്തിൽ വായും നാവും തകർന്ന അവൾ ഭക്ഷണം കഴിക്കാനാകാതെ വിശന്ന് അവിടമാകെ ഓടി നടന്നു. തന്റെ വിശപ്പിനെക്കാളധികം അവളെ വേവലാതിപ്പെടുത്തിയത് അകകാമ്പിലെ ഇളക്കത്തിന്റെ ആരോഗ്യമായിരിക്കും. ഭക്ഷണം തേടി ആ ഗ്രാമത്തിലെ വീടുകൾക്കിടയിലൂടെ പ്രാണവേദനയോടെ ഓടിയപ്പോഴും ഒരു മനുഷ്യ ജീവിയെപ്പോലും അവൾ ഉപദ്രവിച്ചില്ല. ഒരു വിടു പോലും അവൾ തകർത്തില്ല. അതാ തുടക്കത്തിൽ അവൾ നന്മയുള്ളവളാണ് എന്ന് ഞാൻ പറഞ്ഞത്. സൂരജും ജോളിയും ശരണ്യയും ഒക്കെ ഉള്ളത് നമുക്കിടയിലാണല്ലോ.
ഞാൻ അവളെ കാണുമ്പോൾ അവൾ വെള്ളിയാർ പുഴയിൽ മുഖവും തുമ്പിയും താഴ്ത്തി നിൽക്കുകയാണ്. വയറൊട്ടി, മെലിഞ്ഞ് പരിക്ഷീണയായി …



RRT ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്ന നിലക്ക് പുഴയിൽ നിന്ന് അവളെ കയറ്റുന്ന പ്രവൃത്തിയുടെ ചുമതലക്കാരൻ ഞാനായി . എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പക്ഷെ അവൾക്കെന്തോ ആറാം ഇന്ദ്രിയം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഞങ്ങളെ ഒന്നിന്നും സമ്മതിക്കാതെ 27/5 ന് വൈകിട്ട് 4 മണിക്ക് ആ പുഴയിൽ നിന്ന നിൽപിൽ അവൾ ജലസമാധിയായി. എല്ലാവരും ഞെട്ടിപ്പോയി. കുങ്കികൾ ക്ക് എത്ര പെട്ടന്നാണ് കാര്യം മനസ്സിലായത് എന്ന് ഞാൻ ആലോചിച്ചു. അവരതാ കണ്ണീർ വാർക്കുന്നു.കണ്ണീർ വീണ് പുഴതിളക്കുന്നതായി എനിക്ക് തോന്നി. മനുഷ്യന്റെ സ്വാർത്ഥതക്ക് മുമ്പിൽ പുഴയുടെ പ്രതിഷേധം.
ഇനി അവൾക്ക് അർഹിക്കുന്ന യാത്രയയപ്പ് നൽകണം. അതിനായി അവളെ ലോറിയിൽ കയറ്റി വനത്തിനുള്ളിൽ എത്തിച്ചു. ബാല്യ കൗമാരങ്ങളിൽ ഓടികളിച്ച മണ്ണിൽ വിറങ്ങലിച്ച് അവൾ കിടന്നു.
ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമായി പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ കൂടെ നിന്ന എന്നോട് ഒരു ഗദ്ഗദം പോലെ പറഞ്ഞു അവൾ ഒറ്റക്കായിരുന്നില്ല എന്ന്. മാസ്ക്ക് ധരിച്ചതു കൊണ്ട് ഡോകടറുടെ മുഖഭാവം എനിക്ക് മനസ്സിലായില്ലെങ്കിലും അതിലെ സങ്കടം എനിക്ക് പിടികിട്ടി.
ഞാൻ നിർത്തുകയാണ്. അവിടെ തന്നെ ചിതയൊരുക്കി അവളെ ഞങ്ങൾ സംസ്കരിച്ചു. അഗ്നി എറ്റുവാങ്ങുമ്പോഴും അവളുടെ അമ്മ മനസ്സിനെ ഞാൻ മനസ്സാ നമിച്ചു. സൂക്ഷ്മാണു വായ കൊറോണയുടെ മുമ്പിൽ പോലും പകച്ചു നിൽക്കേണ്ടി വരുന്ന മനുഷ്യ വർഗ്ഗത്തിൽപ്പെട്ട ഒരാളെന്ന നിലക്ക് എനിക്കൊന്നേ എല്ലാവർക്കുമായി അവളോട് പറയാനുള്ളൂ ….
സഹോദരീ ….. മാപ്പ്

]]>