Electricity Shortage – malayalees.ch https://malayalees.ch Malayalam Online News Portal Sat, 27 Aug 2022 04:32:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Electricity Shortage – malayalees.ch https://malayalees.ch 32 32 അകംപൊള്ളുന്ന അട്ടപ്പാടി; ഇന്നും വൈദ്യുതിയെത്താത്ത അട്ടപ്പാടിയിലെ ഊരുകള്‍ https://malayalees.ch/no-electricity-in-6-villages-in-attappadi/ Sat, 27 Aug 2022 04:32:42 +0000 https://malayalees.ch/?p=67167 സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പായ കേരളത്തില്‍ അഞ്ചാണ്ടിനിപ്പുറവും വൈദ്യുതി എത്താത്ത ഊരുകളുണ്ട് അട്ടപ്പാടിയില്‍. സോളാര്‍ പാനല്‍ സ്ഥാപിച്ചിട്ടും ആറ് ഊരുകള്‍ ഇന്നും ഇരുട്ടിലാണ്.

കേരളമെന്ന് അഭിമാനിക്കാന്‍ തുടങ്ങിയിട്ട് ആറര പതിറ്റാണ്ടായ നാട്ടിലാണ് അട്ടപ്പാടിക്കാര്‍ ഇന്നും കൊടിയ ദുരിതം അനുഭവിച്ച് ജീവിക്കുന്നത്. ഈ കാലയളവിലെല്ലാം ആദിവാസി ജനതയുടെ ക്ഷേമത്തിനായി അനുവദിച്ചതും വിനിയോഗിച്ചതുമെല്ലാം കോടിക്കണക്കിന് രൂപയാണ്. വെള്ളവും വെളിച്ചവുമെത്താത്ത ഊരുകള്‍ ഇന്നുമുണ്ട് അട്ടപ്പാടിയില്‍.

വൈദ്യുതിയില്ലാത്ത ഊരുകളില്‍ സര്‍ക്കാര്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചെങ്കിലും ഭൂരിഭാഗം വിളക്കുകളും കത്തുന്നില്ല. രാത്രിയായാല്‍ മണ്ണെണ്ണ വിളക്കാണ് ഏക ആശ്രയം. വനംവകുപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങളാണ് ഈ ജനതയ്ക്ക് റോഡും വൈദ്യുതിയുമെല്ലാം അന്യമാക്കുന്നത്. ഭൂഗര്‍ഭ കേബിള്‍ സംവിധാനം ആലോചിച്ചെങ്കിലും അതെങ്ങുമെത്തിയില്ല. വനാര്‍തിര്‍ത്തിയോട് ചേര്‍ന്നുള്ള ഊരുകളിലുള്ളവര്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഉറവകളെയാണ്. അട്ടപ്പാടിയിലെ കുടിവെള്ള പ്രശ്‌നത്തിനുള്ള പരിഹാരം ഉടനുണ്ടാകുമെന്ന് മണ്ണാര്‍ക്കാട് എംഎല്‍എ പറയുന്നു.

‘പുതിയ കുടിവെള്ള പദ്ധതി ആരംഭിച്ചിട്ടുണ്ട്. അതിനായി കിണര്‍, ടാങ്ക് മുതലായ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പദ്ധതി വിഭാവനം ചെയ്യുന്ന രീതിയില്‍ പൂര്‍ത്തിയാകുമ്പോഴേക്ക് കാവുണ്ടിക്കല്‍ പ്രദേശത്ത് നിന്ന് ഭവാനിപ്പുഴയില്‍ നിന്നെടുത്ത് നൂറോളം ഏരിയകളില്‍ ശുദ്ധജലമെത്തിക്കാനും സാധിക്കും’. എംഎല്‍എ പറഞ്ഞു.

അട്ടപ്പാടിയിലെ 9 ഊരുകള്‍ക്ക് ശൗചാലയങ്ങളുമില്ല. 380 കുടുംബങ്ങളിലായി അറുപതോളം കൗമാരക്കാരികളുമുണ്ട് ഇവിടെ. പ്രാഥമിക ആവശ്യങ്ങള്‍ക്കായി വനത്തിനെയാണ് ഈ പെണ്‍കുട്ടികള്‍ ആശ്രയിക്കുന്നത്. വഴിയും വെള്ളവും വൈദ്യുതിയും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അട്ടപ്പാടിക്ക് അന്യമാകാതിരിക്കാന്‍ അടിയന്തര ഇടപെടല്‍ വേണം.

]]>
വൈദ്യുതി ക്ഷാമം: കല്‍ക്കരി നീക്കം സുഗമമാക്കാന്‍ 657 ട്രെയിനുകള്‍ റദ്ദാക്കി https://malayalees.ch/indian-railways-cancels-657-mail/ Sat, 30 Apr 2022 04:21:16 +0000 https://malayalees.ch/?p=61007 കല്‍ക്കരി നീക്കം സുഗമമാക്കാന്‍ 657 ട്രെയിനുകള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. പാസഞ്ചര്‍, മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്. താപവൈദ്യുത നിലയങ്ങളിലെ കല്‍ക്കരി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. മെയ് 24 വരെയാണ് 657 ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നത്. റദ്ദാക്കിയവയില്‍ അഞ്ഞൂറോളം ദീര്‍ഘദൂര മെയിലുകളും 148 എണ്ണം പാസഞ്ചറുകളുമാണ്.

കല്‍ക്കരി നീക്കം സുഗമമാക്കുന്നതിന്റെ ഭാഗമായി പ്രതിദിനം 16 ട്രെയിനുകള്‍ വീതം മുന്‍പ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. കല്‍ക്കരി ക്ഷാമവും വൈദ്യുതി പ്രതിസന്ധിയും രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കിയത്.

വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ നിലവിലെ 15 മിനിറ്റ് ലോഡ് ഷെഡ്ഡിംഗ് ഒരു ദിവസം കൂടി തുടരുമെന്ന് കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മെയ് 31 വരെ യൂണിറ്റിന് 20 രൂപ നിരക്കില്‍ 250 മെഗാവാട്ട് വൈദ്യുതി കെഎസ്ഇബി വാങ്ങും. ഇന്ന് കഴിഞ്ഞാല്‍ അടുത്ത മാസം മൂന്നിനും വൈദ്യുതി നിയന്ത്രണമുണ്ടാകും.

രാജ്യത്തെ കല്‍ക്കരി ക്ഷാമം ഒക്ടോബര്‍ വരെ നീണ്ടേക്കാമെന്നാണ് കെഎസ്ഇബി ചെയര്‍മാന്‍ വിലയിരുത്തുന്നത്. കായംകുളം നിലയത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദനം തുടങ്ങുമെന്നും കോഴിക്കോട് നല്ലളം നിലയത്തില്‍ നിന്നും 90 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നും ബി അശോക് അറിയിച്ചു. പ്രതിസന്ധി മറികടക്കുന്നതിനായി നല്ലളത്തെയും കായംകുളത്തേയും വൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി വൈദ്യുതി ലഭ്യമാക്കാനാണ് കെഎസ്ഇബി പദ്ധതിയിടുന്നത്.

കായംകുളത്തുനിന്ന് വൈദ്യുതി ലഭിക്കാന്‍ 45 ദിവസമെടുക്കുമെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. മെയ് മൂന്നാം തിയതി 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് സംസ്ഥാനത്തുണ്ടാകും. ഈ പശ്ചാത്തലത്തിലാണ് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം. വൈകുന്നേരം 6.30 മുതല്‍ 11.30 വരെയുള്ള പീക്ക് സമയത്ത് 15 മിനിറ്റാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. ഇന്നലെയും ഗ്രാമപ്രദേശങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുകത്തിയിരുന്നു.

]]>
രാജ്യം കടുത്ത വൈദ്യുത പ്രതിസന്ധിയിലേക്ക്; 10 സംസ്ഥാനങ്ങളിൽ കടുത്ത വൈദ്യുതി നിയന്ത്രണം https://malayalees.ch/india-faces-electricity-shortage/ Thu, 28 Apr 2022 04:20:24 +0000 https://malayalees.ch/?p=60844 രാജ്യം കടുത്ത വൈദ്യുത പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത് 623 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവാണ്. തെർമൽ പവർ പ്ലാന്റുകളിലെ കൽക്കരിയുടെ സ്റ്റോക്കും കുറഞ്ഞു. പത്തോളം സംസ്ഥാനങ്ങളിൽ ഇതിന്റെ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടുതുടങ്ങി. ഝാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാർ, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിൽ കടുത്ത വൈദ്യുതി നിയന്ത്രണമേർപ്പെടുത്തിയത്.

കൂടുതൽ സമയത്തേക്ക് വൈദ്യുതി നിയന്ത്രണമേർപ്പെടുത്താനുള്ള ആലോചനയിലാണ് സംസ്ഥാനങ്ങൾ. താപ വൈദ്യുത നിലയങ്ങളിലുള്ള പ്രശ്‌നങ്ങൾ വളരെ സങ്കീർണമാണ്. കൽക്കരിയുടെ ലഭ്യതക്കുറവും, വിലവർധനയുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കഴിഞ്ഞ ആഴ്ച ആവശ്യമായിരുന്ന വൈദ്യതിയുടെ 12 ശതമാനത്തോളം കുറവ് മാത്രമേ ഉത്പാദിപ്പിക്കാൻ സാധിച്ചിരുന്നുള്ളു. ദേശീയ പവർ ഗ്രിഡിന്റെ ഭാഗമായി വൈദ്യുതി ലഭിക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളേയും പ്രതിസന്ധി ബാധിക്കും.

കൽക്കരി കൂടുതൽ ഇറക്കുമതി ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ പറയുന്നുണ്ടെങ്കിലും കുടിശിക തീർക്കാൻ സംസ്ഥാനങ്ങൾക്ക് സാധിക്കുന്നില്ല.

]]>