electricity charge – malayalees.ch https://malayalees.ch Malayalam Online News Portal Wed, 17 Aug 2022 07:40:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png electricity charge – malayalees.ch https://malayalees.ch 32 32 കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന് നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍; കരാറില്‍ ഒപ്പിടാതെ കെഎസ്ഇബി https://malayalees.ch/kseb-disagrees-the-signing-with-neyveli-lignite-corporation/ Wed, 17 Aug 2022 07:40:27 +0000 https://malayalees.ch/?p=66540 സംസ്ഥാനത്തിന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാന്‍ കേന്ദ്രപൊതുമേഖലാ സ്ഥാപനമായ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ തയ്യാറായിട്ടും കരാറില്‍ ഒപ്പുവയ്ക്കാതെ കെഎസ്ഇബി. നിലവില്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് വാങ്ങുന്നതിനെക്കാള്‍ ഒരു രൂപ കുറച്ച് വൈദ്യുതി നല്‍കാമെന്നാണ് നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്റെ താത്പര്യപത്രം.

യൂണിറ്റിന് നാല് രൂപ 35 പൈസ എന്ന നിരക്കിലാണ് ഇപ്പോള്‍ സംസ്ഥാനം വൈദ്യുതി വാങ്ങുന്നത്. 3 രൂപ ആറ് പൈസയ്ക്കാണ് നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ വൈദ്യുതി നല്‍കുക.

കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് പുറമേ എട്ട് സ്വകാര്യ കമ്പനികളില്‍ നിന്നു കൂടിയാണ് കേരളം നിലവില്‍ വൈദ്യുതി വാങ്ങുന്നത്. ഇവയെല്ലാം യൂണിറ്റിന് നാല് രൂപ 35 പൈസ എന്ന നിരക്കിലാണ്. ഇതിനിടയിലാണ് നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ സംസ്ഥാനത്തിന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന് താത്പര്യം ഇറക്കുന്നത്. കഴിഞ്ഞ ദിവസം കോര്‍പറേഷന്റെ അധികൃതര്‍ തിരുവനന്തപുരത്ത് നേരിട്ടെത്തുകയും കരാറില്‍ ഒപ്പിടാന്‍ സമ്മതമറിയിക്കുകയും തിയതി അറിയിക്കുകയും ചെയ്തിട്ടും കെഎസ്ഇബി കരാറില്‍ ഒപ്പുവയ്ക്കുന്നതിന് വിമുഖത കാട്ടുകയാണ്.

റെഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ലെന്ന സാങ്കേതിക കാരണങ്ങളടക്കം പറഞ്ഞാണ് കോടികളുടെ ലാഭമുണ്ടാകുന്ന കരാര്‍ കെഎസ്ഇബി ഒപ്പുവയ്ക്കാത്തത്. 400 മെഗാവാട്ട് വൈദ്യുതി നല്‍കാമെന്നാണ് നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ താത്പര്യമറിയിക്കുന്നത്. കര്‍ണാടകയും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങള്‍ 1600 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാമെന്ന് കരാറില്‍ ഒപ്പുവച്ചിട്ടും കേരളം പിന്‍ വലിഞ്ഞുനില്‍ക്കുകയാണ്.

]]>
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; 6.6% വര്‍ധന; ജൂലൈ മുതല്‍ പ്രാബല്യത്തില്‍ https://malayalees.ch/electricity-charge-increased-kerala/ Sat, 25 Jun 2022 13:00:29 +0000 https://malayalees.ch/?p=63914 സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ വര്‍ധവ് പ്രഖ്യാപിച്ച് വൈദ്യുത റഗുലേറ്ററി കമ്മിഷന്‍. 6.6 ശതമാനമാണ് നിരക്ക് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക ആവശ്യത്തിനുപയോഗിക്കുന്ന വൈദ്യുതിക്ക് 150 യൂണിറ്റ് വരെ 25 പൈസയാണ് വര്‍ധിപ്പിച്ചത്. കാര്‍ഷിക ഉപഭോക്താക്കള്‍, വൃദ്ധസദനം, പെട്ടിക്കട, അങ്കണവാടികള്‍, മാരക രോഗങ്ങള്‍ ബാധിച്ചവരുടെ വീടുകള്‍ എന്നിവയ്ക്ക് വര്‍ധനയില്ല.

51 മുതല്‍ 100 യൂണിറ്റ് വരെ 25 പൈസയാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. 101 മുതല്‍ 150 യൂണിറ്റ് വരെ 20 പൈസ കൂടി. 101-150 യൂണിറ്റ് വരെ 20 പൈസ വര്‍ധിച്ചു. 151 മുതല്‍ 200 യൂണിറ്റ് വരെ 40 ശതമാനം കൂട്ടി. 201 മുതല്‍ 250 യൂണിറ്റ് വരെ 40 പൈസയും വൈദ്യുതി നിരക്ക് കൂട്ടിയിട്ടുണ്ട്.

വ്യവസായ ഉപഭോക്താക്കള്‍ക്കും വൈദ്യുതി ഉപയോഗ നിരക്കില്‍ ഗണ്യമായ വര്‍ധനവില്ല. അടുത്ത ഒരു വര്‍ഷത്തേക്കുള്ള നിരക്കാണ് പുതുതായി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് 25 ലക്ഷം ഉപഭോക്താക്കളാണ് 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളാണുള്ളത്. വര്‍ധന ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരും.

]]>
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; യൂണിറ്റിന് 92 പൈസ വര്‍ധിപ്പിക്കും https://malayalees.ch/electricity-charge-hike-kerala/ Tue, 08 Feb 2022 04:29:42 +0000 https://malayalees.ch/?p=56640 സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. ഈ വര്‍ഷത്തേക്ക് മാത്രമായി 92 പൈസ വര്‍ധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ശിപാര്‍ശ. അന്തിമ താരിഫ് പെറ്റിഷന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ചു.

2022-23 സാമ്പത്തിക വര്‍ഷത്തേക്ക് മാത്രമായി യൂണിറ്റിന് ഒരു രൂപ വര്‍ധിപ്പിക്കണമെന്നാണ് ആദ്യ ഘട്ടത്തില്‍ കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. മന്ത്രിതല ചര്‍ച്ചക്കും വിവിധ സംഘടനകളുമായി നടത്തിയ ചര്‍ച്ചക്കും ശേഷമാണ് ഇത് 92 പൈസയാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. 5 വര്‍ഷം കൊണ്ട് ഒന്നര രൂപ വരെ വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ. താരിഫ് പെറ്റിഷനില്‍ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനാണ് അന്തിമ തീരുമാനമെടുക്കുക. പൊതു ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്ന തുക ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും.

ഇത് ആദ്യമായിട്ടാണ് ഒറ്റ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഇത്രയും വലിയ തുക വര്‍ധിപ്പിക്കണമെന്ന ആവശ്യം കെ.എസ്.ഇ.ബി. മുന്നോട്ടുവെക്കുന്നത്. ഇതു വഴി 2284 കോടി രൂപ അധികമായി കണ്ടെത്താനാണ് ലക്ഷ്യം. നിലവിലെ താരിഫ് പ്രകാരം ഗാര്‍ഹിക ആവശ്യത്തിനുള്ള നിരക്ക് 4.79 പൈസയാണ്. 92 പൈസ കൂടുമ്പോള്‍ ഇത് 5.66 ആയി ഉയരും. അതായത് 18 ശതമാനത്തിന്‍റെ വര്‍ധന.

]]>