electricity charge may increase – malayalees.ch https://malayalees.ch Malayalam Online News Portal Mon, 14 Aug 2023 04:36:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png electricity charge may increase – malayalees.ch https://malayalees.ch 32 32 വൈദ്യുതി നിരക്ക് വര്‍ധിച്ചേക്കും; വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി https://malayalees.ch/electricity-rates-may-increase-says-minister-k-krishnankutty/ Mon, 14 Aug 2023 04:36:19 +0000 https://malayalees.ch/?p=86095 സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാന്‍ ബോര്‍ഡിന് നിര്‍ദേശം കൊടുത്തിട്ടുണ്ട്. ഇത്തരത്തില്‍ വൈദ്യുതി വാങ്ങുമ്പോള്‍ സ്വാഭാവികമായും നിരക്ക് കൂട്ടേണ്ടിവരുമെന്ന് കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

പുറത്ത് നിന്ന് വൈദ്യുതി വാങ്ങാന്‍ രണ്ട് മാസം മുന്‍പേ ബോര്‍ഡിന് നിര്‍ദേശം കൊടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വൈകാതെ തന്നെ കരാര്‍ ഉണ്ടാക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നതോടെ കൂട്ടേണ്ടിവരുന്ന വൈദ്യുത നിരക്കിന് കേന്ദ്രം അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തവണ വലിയ തോതില്‍ മഴ കുറഞ്ഞതും വൈദ്യുതി ലഭ്യതയ്ക്ക് വെല്ലുവിളിയായി.

അതേസമയം കോടികള്‍ ചെലവിട്ടിട്ടും ഭൂതത്താന്‍കെട്ട് ചെറുകിട ജലവൈദ്യുത പദ്ധതി വര്‍ഷങ്ങള്‍ക്കിപ്പുറവും പാതിവഴിയിലെന്ന ട്വന്റിഫോര്‍ വാര്‍ത്ത മന്ത്രി കൃഷ്ണന്‍കുട്ടി സ്ഥിരീകരിച്ചു. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും പണി വേഗത്തിലാക്കാന്‍ വേണ്ടിയുളള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പദ്ധതി വൈകിയതുമൂലമുളള നഷ്ടം എത്രയെന്ന് കണക്കാക്കാന്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഒരു വര്‍ഷത്തിനകം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.

]]>