electric vehicle – malayalees.ch https://malayalees.ch Malayalam Online News Portal Fri, 20 Oct 2023 11:36:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png electric vehicle – malayalees.ch https://malayalees.ch 32 32 കാത്തിരിപ്പിന് വിരാമം; സൈബർട്രക്കിന്റെ ഡെലിവറി നവംബർ 30ന് ആരംഭിക്കാൻ ടെസ്ല https://malayalees.ch/tesla-to-start-deliveries-of-cybertruck-from-november-30th/ Fri, 20 Oct 2023 11:36:18 +0000 https://malayalees.ch/?p=89791 2023 നവംബർ 30 -ന് ഉപഭോക്താക്കൾ കാത്തിരിക്കുന്ന സൈബർട്രക്കിന്റെ ഡെലിവറി ആരംഭിക്കുമെന്ന് ടെസ്‌ല. സൈബർട്രക്കിന് ഇതിനകം തന്നെ പത്ത് ലക്ഷത്തിൽ അധികം പ്രീ ബുക്കിംഗ് ലഭിച്ചുകഴിഞ്ഞതായി കമ്പനി അവകാശപ്പെടുന്നു. ടെസ്‌ല സൈബർട്രക്ക് 2019 അവസാനത്തോടെയാണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്, രണ്ട് വർഷത്തിന് ശേഷം ഇത് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുമെന്നായിരുന്നു നിർമ്മാതാക്കൾ അന്ന് വാഗ്ദാനം ചെയ്തിരുന്നത്.

ഈ വർഷം മൂന്നാം പാദത്തിൽ ഡെലിവറികൾ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രത്യക്ഷത്തിൽ അതും നടന്നില്ല. എൻട്രി ലെവൽ വിലകൾ നാല് വർഷം മുമ്പ് പ്രഖ്യാപിച്ചതിനേക്കാൾ കൂടുതലായിരിക്കും എന്നതും ശ്രദ്ധേയമാണ്. ഡെലിവറിയ്ക്ക് മുന്നോടിയായി മാത്രമേ സൈബർട്രക്കിൻ്റെ വിലയും മറ്റ് വിവരങ്ങളും ബ്രാൻഡ് പുറത്ത് വിടുകയുളളു എന്നാണ് പ്രതീക്ഷിക്കുന്നത്.

ടെക്‌സസിലെ ജിഗാ ഫാക്ടറിയിൽ നിന്നാണ് വാഹനത്തിന്റെ നിർമാണം പൂർത്തിയാക്കി പുറത്തിറക്കിയിരുന്നു. സാങ്കേതിക മികവിൽ വലിയ അത്ഭുതമായിരിക്കും വാഹന വിപണിയിൽ ടെസ്ലയുടെ സൈബർ ട്രക്ക് എത്തിക്കുക. വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞ് തുറക്കുന്ന സംവിധാനം വാഹനത്തിന്റെ പ്രധാനമാണ്. ഫോണും ടെസ്ല ആപ്പും തമ്മിലും ബന്ധിപ്പിച്ചിരിക്കുന്ന സംവിധാനത്തിലൂടെയാണ് ഇതിന്റെ പ്രവർത്തനം.

കൂടാതെ സിംഗിൾ ചാർജിൽ 800 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഹനം വാഗ്ദാനം ചെയ്യുമെന്നാണ് ടെസ്‌ല പറയുന്നത്. പ്രതിവർഷം 2.5 ലക്ഷം മുതൽ അഞ്ച് ലക്ഷം യൂണിറ്റിന്റെ വരെ വിൽപ്പനയാണ് സൈബർ ട്രക്കിലൂടെ ടെസ്ല ലക്ഷ്യമിടുന്നത്. 2024 ആകുന്നതോടെ ഉത്പാദനം വർധിപ്പിക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്.

]]>
ഒന്നല്ല നാല്; ഒലയുടെ ഇലക്ട്രിക് ബൈക്ക് കോണ്‍സപ്റ്റ് വന്‍ ഹിറ്റ് https://malayalees.ch/ola-electric-reveals-four-new-electric-motorcycle-concepts/ Sat, 19 Aug 2023 11:45:02 +0000 https://malayalees.ch/?p=86469 ഇന്ത്യയില്‍ ഇ-സ്‌കൂട്ടര്‍ വിപണിയില്‍ തരംഗമായ ഒല ഇപ്പോള്‍ ഇലക്ട്രിക് ബൈക്കുകള്‍ കൂടി രംഗത്തിറക്കാന്‍ പോവുകയാണ്. ഇതിന്റെ കോണ്‍സപ്റ്റ് മോഡലുകള്‍ വൈറലായിരിക്കുകയാണ്. നാല് ഇലക്ട്രിക് ബൈക്ക് കോണ്‍സപ്റ്റുകളാണ് ഒല അവതരിപ്പിച്ചത്.

ക്രൂസര്‍, എഡിവി, റോഡ്‌സ്റ്റര്‍, എന്നിവയ്ക്ക് പുറമേ ഡയമണ്ട് ഹെഡ് എന്ന് പേരിട്ടിരിക്കുന്ന ഫ്യൂച്ചറിസ്റ്റിക് ബൈക്കും ഒല അവതരിപ്പിച്ചിട്ടുണ്ട്. വഹാനങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞിരുന്നു. വരാനിരിക്കുന്ന ഡയമണ്ട്ഹെഡ് ഇവി മോട്ടോര്‍ബൈക്കിളിന് മുമ്പ് ഇന്ത്യയിലെ ഒരു മോട്ടോര്‍സൈക്കിളിലും കണ്ടിട്ടില്ലാത്ത അസാധാരണവും സവിശേഷവുമായ ഡിസൈന്‍ ശൈലിയാണ് ഒല എത്തിക്കുന്നത്.

മുന്‍ഭാഗത്തെ വലിയ സ്വിങ് ആം വാഹനത്തിന് പ്രത്യേക ഭംഗിയാണ് സമ്മാനിക്കുന്നത്. മുന്നിലെ വലിയ 2 ഡിസ്‌ക് ബ്രേക്കുകള്‍ ഡയമണ്ട് ഹെഡ് ഒരു പെര്‍ഫോമന്‍സ് വാഹനമാണെന്ന സൂചനകള്‍ നല്‍കുന്നു. ബൈക്കില്‍ ഇവി വിപ്ലവം കൊണ്ടുവരുന്ന ഒലയുടെ ഈ മോട്ടര്‍സൈക്കിള്‍ സൂപ്പര്‍സ്പോര്‍ട് വിഭാഗത്തിലെത്തുമെന്നാണ് സൂചനകള്‍

]]>
സ്പീഡ് പ്രിഫറന്‍സും കസ്റ്റമൈസും ചെയ്യാം; നിരത്തിലിറങ്ങാനൊരുങ്ങി ഇ-സൈക്കിള്‍ https://malayalees.ch/stryder-zeeta-max-electric-cycle-launched-in-india/ Thu, 10 Aug 2023 07:39:06 +0000 https://malayalees.ch/?p=85934 ഇലക്ട്രിക് വാഹനങ്ങള്‍ അതിവേഗം നിരത്തുകള്‍ കീഴടക്കികൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് സ്‌കൂട്ടറുകളും, ബൈക്കുകളും, കാറുകളും എത്തിക്കഴിഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി രാജ്യങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോഴിതാ ഇലക്ട്രിക് സൈക്കിളുകളും എത്താന്‍ ഒരുങ്ങുകയാണ്. സ്ട്രൈഡര്‍ സൈക്കിള്‍സ് എന്ന പ്രമുഖ ബ്രാന്‍ഡ് 29,995 രൂപയുടെ ഓഫര്‍ വിലയ്ക്ക് പുതിയൊരു സീറ്റ മാക്സ് എന്നൊരു ഇലക്ട്രിക് സൈക്കിള്‍ പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍.36 വി 7.5 എഎച്ച് ബാറ്ററി പായ്ക്കുള്ള സീറ്റ മാക്സിന് ഒറ്റ ചാര്‍ജില്‍ പെഡല്‍ അസിസ്റ്റിനൊപ്പം 35 കിലോമീറ്റര്‍ വരെ റേഞ്ചും നല്‍കാനാവും.

ഇലക്ട്രിക് സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ക്ക് കിലോമീറ്ററിന് വെറും 7 പൈസ മാത്രമാണ് ചെലവ് വരുന്നതെന്നും കമ്പനി അവകാശപ്പെടുന്നത്. മാറ്റ് ഗ്രേ, മാറ്റ് ബ്ലൂ എന്നീ രണ്ട് വ്യത്യസ്ത കളര്‍ ഓപ്ഷനുകളും സ്ട്രൈഡര്‍ സൈക്കിള്‍സിന്റെ സീറ്റ മാക്സ് ഇലക്ട്രിക്കില്‍ അവതരിപ്പിക്കുന്നുണ്ട്. സൈക്കിളിന് ഒരു യൂസര്‍ ഫ്രണ്ട്ലി എല്‍സിഡി ഡിസ്‌പ്ലേയും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇത് ബാറ്ററി ലെവല്‍, ഓഡോമീറ്റര്‍, അഞ്ച് ലെവല്‍ പെഡല്‍ അസിസ്റ്റ് എന്നിവ പോലുള്ള വിവരങ്ങള്‍ ദൃശ്യമാകും.

റൈഡര്‍മാര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ അവരുടെ സ്പീഡ് പ്രിഫറന്‍സും കസ്റ്റമൈസ് ചെയ്യാന്‍ കഴിയും. ടാറ്റ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി കമ്പനിയായ സ്ട്രൈഡര്‍ സൈക്കിള്‍സില്‍ നിന്നുള്ള സീറ്റ പ്ലസിന്റെ പിന്‍ഗാമിയാണ് സീറ്റ മാക്സ്.

]]>
ഇലക്ട്രിക് വാഹനം ഇടിച്ചാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്; കുഴങ്ങി പരാതിക്കാരി https://malayalees.ch/cant-take-case-in-electric-scooter-accident-says-police/ Wed, 14 Sep 2022 04:36:13 +0000 https://malayalees.ch/?p=68022 ഇലക്ട്രിക്ക് സ്‌കൂട്ടർ ഇടിച്ചു പരിക്കേറ്റ വൃദ്ധയുടെ പരാതി സ്വീകരിക്കാതെ പൊലീസ്. ഇത്തരം വാഹനങ്ങൾ ഇടിച്ചാൽ കേസ് എടുക്കാൻ പറ്റില്ലെന്നാണ് പോലീസ് സ്റ്റേഷനിൽ നിന്നും ലഭിച്ച വിശദീകരണം. ആലപ്പുഴ പൂന്തോപ്പ് സ്വദേശിനിയ മണിമംഗലം വീട്ടിൽ രാജമ്മയാണ് പരാതിക്കാരി.

ഓഗസ്റ്റ് 11 നാണ് രാജമ്മയ്ക്ക് അപകടത്തിൽ പരിക്ക് ഏറ്റത്. വീടിന് മുന്നിൽ നിൽക്കുമ്പോൾ ഇലക്ട്രിക് സ്‌കൂട്ടറിൽ എത്തിയ പതിനഞ്ചുകാരൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 71കാരിയായ രാജമ്മയുടെ കൈ – കാലുകൾക്ക് ഓടിവ് സംഭവിച്ചു. മുഖം അടിച്ചു വീണതിനാൽ ആറു തുന്നിക്കെട്ടുകളും ഉണ്ടായിരുന്നു. ആശുപത്രിയിൽ നല്ലൊരു തുക ചിലവായി. നഷ്ടപ്പരിഹാരത്തിനായി ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോഴാകട്ടെ വിചിത്ര മറുപടിയാണ് ലഭിച്ചത്.

വാഹനം ഓടിച്ച യുവാവിന് ലൈസൻസ് ഇല്ലായിരുന്നു. ഇക്കാര്യങ്ങൾ പരാതിയിൽ പറഞ്ഞിട്ടുണ്ട്. ജില്ല പോലീസ് മേധാവിയെ ഉൾപ്പടെ ബന്ധപ്പെട്ടട്ടെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ മോട്ടോർ വാഹന നിയമങ്ങളുടെ പരിധിയിൽ വരുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ അറിയിപ്പ്. അങ്ങനെയെങ്കിൽ ഈ വൃദ്ധമാതാവിന് നീതി ലഭിക്കണം.

]]>
ഇലക്ട്രിക് കാറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍ https://malayalees.ch/tips-to-improve-performance-of-electric-car/ Tue, 31 May 2022 04:28:16 +0000 https://malayalees.ch/?p=62655 ഇന്ധന വില താങ്ങാന്‍ കഴിയാത്ത അവസ്ഥയെത്തിയതോടെ പലരും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ നിര്‍ബന്ധിതരായി. ഇലക്ട്രിക് കാറിനായി അധിക തുക മുടക്കിയാലും പിന്നീട് യാത്രകള്‍ ലാഭകരമാകുമെന്നും അധികമായി നല്‍കിയ പൈസ വസൂലാകുമെന്നും വിശ്വസിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇലക്ട്രിക് കാറുകള്‍ കൂടുതല്‍ ലാഭകരവും കാര്യക്ഷമവുമാകും. അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍.

  1. ഓരോ 10,000 മുതല്‍ 20,000 കിലോമീറ്റര്‍ യാത്ര കഴിയുമ്പോഴും വാഹനം കൃത്യമായി സര്‍വീസ് നടത്തുകയോ കേടുപാടുകളില്ലെന്ന് ഉറപ്പുവരുത്തുകയോ ചെയ്യുക. ടയര്‍ അലൈന്‍മെന്റ് പ്രത്യേകം ശ്രദ്ധിക്കുക.
  2. മഞ്ഞുവീഴ്ചയുള്ള സമയങ്ങളില്‍ ഇലക്ട്രിക് കാര്‍ നന്നായി കവര്‍ ചെയ്യുകയോ അടച്ചുറപ്പുള്ള ഇടങ്ങളില്‍ മാത്രം പാര്‍ക്ക് ചെയ്യുകയോ വേണം.
  3. ചാര്‍ജ് 20 ശതമാനത്തില്‍ താഴെയാകാന്‍ അധികം അവസരം നല്‍കാതിരിക്കുക.
  4. ക്വിക്ക് ചാര്‍ജിംഗ് ഓപ്ഷന്‍ അത്യാവശ്യമുള്ള ഘട്ടങ്ങളില്‍ മാത്രം തെരഞ്ഞെടുക്കുക.
  1. ചാര്‍ജിംഗ് സമയത്ത് വാഹനം അമിതമായി ചൂടാകുന്നത് തടയാന്‍ കൂളന്റ് സിസ്റ്റം കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
  2. അമിത വേഗം ഒവിവാക്കുക. ഇത് നിങ്ങളുടെ വാഹനത്തെ മോശമായി ബാധിക്കും. ബാറ്ററികള്‍ വളരെ വേഗം നശിക്കാന്‍ അമിത വേഗത കാരണമാകുന്നു.
  3. കൃത്യമായ പ്ലാനിംഗോടെ കാലാവസ്ഥയ്ക്കനുസൃതമായി ഹീറ്റിംഗ്, കൂളിംഗ്, ചാര്‍ജിംഗ് എന്നിവ പ്രീ കണ്ടീഷന്‍ ചെയ്യുക.
]]>
ഇലക്ട്രിക് വാഹനങ്ങളിലെ തീപിടുത്തം: തല്‍ക്കാലം പുതിയ മോഡലുകള്‍ പുറത്തിറക്കരുതെന്ന് കേന്ദ്രനിര്‍ദേശം https://malayalees.ch/govt-asks-two-wheeler-ev-makers-to-halt-new-model-launches/ Thu, 28 Apr 2022 10:02:22 +0000 https://malayalees.ch/?p=60899 ഇലക്ട്രിക് വാഹനങ്ങളില്‍ തീപിടിച്ച് അപകടമുണ്ടായ സംഭവങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നടപടിയുമായി കേന്ദ്രം. അപകടങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ കഴിയുന്നതുവരെ കമ്പനികള്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടേയും ബൈക്കുകളുടേയും പുതിയ മോഡലുകള്‍ ലോഞ്ച് ചെയ്യരുതെന്നാണ് നിര്‍ദേശം. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നതിന്റേയും ഇന്ധനവില വര്‍ധിക്കുന്നതിന്റേയും പശ്ചാത്തലത്തില്‍ നിരവധി സ്റ്റാര്‍ട്ട് അപ്പുകളാണ് പുതിയ മോഡലുകള്‍ ലോഞ്ച് ചെയ്യാന്‍ തയാറായിരുന്നത്.

തീപടര്‍ന്ന് അപകടം റിപ്പോര്‍ട്ട് ചെയ്ത മോഡലുകള്‍ വിപണിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് നിര്‍ദേശിക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്. കമ്പനികള്‍ വാഹന നിര്‍മാണത്തില്‍ അശ്രദ്ധ കാണിച്ചെന്ന് കണ്ടെത്തിയാല്‍ കനത്ത പിഴ ചുമത്തുമെന്നും കേന്ദ്രം വാഹനനിര്‍മാതാക്കളെ അറിയിച്ചിട്ടുണ്ട്.

യാത്രക്കാരുടെ സുരക്ഷയാണ് സര്‍ക്കാരിന് പ്രധാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. തീപിടുത്തങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തിങ്കളാഴ്ച ഇലക്ട്രിക് വാഹന നിര്‍മാതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. തീപിടിച്ച വാഹനങ്ങളില്‍ ഒല, ഒകിനാവ, പ്യുവര്‍ ഇവി എന്നീ പ്രമുഖ കമ്പനികളുടെ വാഹനങ്ങളും ഉള്‍പ്പെടുന്നുണ്ട്.

]]>
ഇത് ഇലക്ട്രിക് വാഹനങ്ങളുടെ കുതിപ്പിന്റെ കാലം; മഹാനഗരങ്ങളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ രണ്ടര ഇരട്ടി കൂടി https://malayalees.ch/charging-infrastructure-spur-adoption/ Sat, 19 Feb 2022 13:23:41 +0000 https://malayalees.ch/?p=57274 ക്രൂഡ് ഓയില്‍ വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ രീതിയിലുള്ള സര്‍ക്കാര്‍ പ്രോത്സാഹനമുണ്ടാകുമെന്ന് ബജറ്റിലൂടെ കേന്ദ്രമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കുതിച്ചുതുടങ്ങാന്‍ അനുകൂലമായ സാഹചര്യം കൂടി ഒരുങ്ങിയതോടെ ഓഹരി വിപണിയിലുള്‍പ്പെടെ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ വലിയ നേട്ടമുണ്ടാക്കിയിരുന്നു. ഈ കുതിപ്പിന് ഫുള്‍ ചാര്‍ജ് കൊടുക്കാനായി ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് സ്റ്റേഷനുകളും വികസിക്കുകയാണ്.

നാല് മാസങ്ങള്‍ കൊണ്ട് രാജ്യത്ത് 650 ചാര്‍ജിംഗ് സ്റ്റേഷനുകളാണ് നിര്‍മിക്കപ്പെട്ടത്. രാജ്യത്തിന്റെ ഒന്‍പത് മഹാനഗരങ്ങളില്‍ ചാര്‍ജിംഗ് സറ്റേഷനുകളുടെ എണ്ണത്തില്‍ രണ്ടര ഇരട്ടി വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് ഊര്‍ജ മന്ത്രാലയത്തിന്റെ കണക്ക്. ഡല്‍ഹി, സൂരത്ത്, പൂനെ, അഹമ്മദാബാദ്, ബംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കുത്തനെ കൂടിയത്. ഇന്ത്യയുടെ 1640 ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ 940 ചാര്‍ജിംഗ് സ്റ്റേഷനുകളും മഹാനഗരങ്ങളിലാണ്. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ചെറുനഗരങ്ങളില്‍ ആരംഭിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

നാല് മില്യണിലധികം ജനസംഖ്യയുള്ള പട്ടണങ്ങളില്‍ കൂടുതല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഊര്‍ജിതമായി ശ്രമങ്ങള്‍ നടത്തിവരുന്നത്. 2021 ഒക്ടോബര്‍ മുതല്‍ 2022 ജനുവരി വരെയുള്ള കാലയളവിലാണ് 678 സ്‌റ്റേഷനുകള്‍ നഗരങ്ങളില്‍ നിര്‍മിക്കപ്പെട്ടത്. 180,000 പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ കൂടി ഈ അടുത്ത കാലത്ത് നിരത്തുകളിലിറങ്ങി. ഈ പശ്ചാത്തലത്തിലാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ വലിയ രീതിയില്‍ പ്രോത്സാഹനം നല്‍കുന്നത്.

വന്‍ നഗരങ്ങളില്‍ വായു മലീനീകരണം പുകയുന്ന ഒരു വിഷയമായി നിലനില്‍ക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഇലക്ട്രിക് വാഹനരംഗത്തിന് കുതിപ്പുണ്ടാകുമ്പോള്‍ നേട്ടങ്ങളേറെയാണ്. ആകെ വിറ്റുപോകുന്ന വാഹനങ്ങളില്‍ വെറും ഒരു ശതമാനം മാത്രമാണ് ഇലക്ട്രിക് വാഹനങ്ങളുള്ളത്. എന്നാല്‍ ചൈനയെ സംബന്ധിച്ച് ഈ നിരക്ക് 30 ശതമാനത്തിലേറെയാണ്. 2070ല്‍ കാര്‍ബണ്‍ പ്രസരണത്തിന്റെ നിരക്ക് പൂജ്യത്തിലേക്ക് എത്തിക്കണമെങ്കില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം അനിവാര്യമാണെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.

]]>