elections – malayalees.ch https://malayalees.ch Malayalam Online News Portal Tue, 08 Feb 2022 04:16:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png elections – malayalees.ch https://malayalees.ch 32 32 യുപി തെരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും https://malayalees.ch/up-elections-the-campaign-for-the-first-round-of-voting-will-end-today/ Tue, 08 Feb 2022 04:16:02 +0000 https://malayalees.ch/?p=56623 ഒന്നാം ഘട്ട വോട്ടെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ,ഉത്തർപ്രദേശിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. രാവിലെ 11 മണിക്ക് ബിജെപി പ്രകടന പത്രികയും പുറത്തിറക്കും. വോട്ടെടുപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ബിജെപിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറങ്ങുന്നത്. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ രൂക്ഷമായ വാക്പോരാണ് ഉത്തർപ്രദേശിൽ പാർട്ടി നേതാക്കൾക്കിടയിൽ നടക്കുന്നത്.

സംസ്ഥാനത്തെ 11 ജില്ലകളിലായുള്ള 58 സീറ്റുകളിലേക്കാണ് പോളിങ് നടക്കുക. സമാജ്‌വാദി പാർട്ടിയെയും അഖിലേഷ് യാദവിനെയും രാഹുൽ ഗാന്ധിയെയും, ഒരുപോലെ യോഗി ആദിത്യനാഥ്‌ കടന്നാക്രമിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം നടന്ന ജൻ ചൗപ്പൽ യോഗങ്ങളിൽ കണ്ടത്. സംസ്ഥാനത്ത് വികസനം കൊണ്ട് വന്നത് യോഗി സർക്കാരിന്റെ കാലത്താണെന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്ത നരേന്ദ്ര മോദിയും ഇന്നലെ അവകാശപ്പെട്ടിരുന്നു.

അന്തരിച്ച മുൻ ബിജെപി നേതാവ് ഉപേന്ദ്ര ദത്ത് ശുക്ലയുടെ ഭാര്യ, ശുഭവതി ശുക്ലയെ യോഗിയ്ക്ക് എതിരായി ഗോരഖ്പൂരിൽ നിന്ന് സമാജ്‌വാദി പാർട്ടി മത്സരിപ്പിക്കുന്നതും ബിജെപിയെ ചൊടിപ്പിച്ചിട്ടുണ്ട്.

ജനങ്ങൾ പിന്തുണച്ചാൽ അഖിലേഷ് യാദവ് ജയിക്കുമെന്നും, ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി വിജയിക്കുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും മമത ബാനർജി പറഞ്ഞു. ഇതോടെ തൃണമൂൽ കോൺഗ്രസ്, ആർഎൽഡിക്കൊപ്പം നൽകുന്ന പിന്തുണ അഖിലേഷ് യാദവിനും പാർട്ടിക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്. കർഹാലിനു പുറമെ മുബാറക്പൂരിൽ നിന്നും അഖിലേഷ് യാദവ് മത്സരിക്കുന്നുണ്ട്. പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസവും ഉത്തർപ്രദേശിൽ താരപ്രചാരകരെ തന്നെ രംഗത്ത് ഇറക്കാനാണ് രാഷ്ട്രീയ പാർട്ടികളുടെ നീക്കം.

]]>
വിധിയെഴുതാൻ ഇനി ദിവസങ്ങൾ മാത്രം, തെരെഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ച് ഗോവ https://malayalees.ch/goa-elections-2022-outlook/ Fri, 07 Jan 2022 08:24:32 +0000 https://malayalees.ch/?p=55170 ഗോവൻ ജനത വിധിയെഴുതാൻ ഇനി രണ്ടുമാസത്തിൽ താഴെ മാത്രമേ സമയം ഉള്ളുവെന്നതിനാൽ തെരെഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു കഴിഞ്ഞു. രാഷ്ട്രീയപാർട്ടികൾ ഘട്ടം ഘട്ടമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തുടങ്ങി. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും വോട്ടർമാർക്ക് മുന്നിൽ വച്ചു തുടങ്ങി. ഇത്തവണ കോൺഗ്രസ്‌ നൽകുന്ന വാഗ്ദാനങ്ങളിൽ ഒന്ന് കാലുമാറ്റക്കാരെ പാർട്ടിക്ക് വേണ്ട എന്നാണ്.

കൂറുമാറുന്ന പതിവ് എന്നെന്നേക്കുമായി അവസാനിപ്പിക്കും. കർണാടകയിലും മധ്യപ്രദേശിലും ഗോവയിലും മണിപ്പൂരിലുമെല്ലാം കണ്ടത് സമീപകാലത്തെ ഉദാഹരണങ്ങൾ. എംഎൽഎമാരുടെ കൊഴിഞ്ഞു പോക്കിൽ വലിയ ക്ഷീണവും തിരിച്ചടിയുമേറ്റ പാർട്ടിയാണ് ഗോവയിലെ കോൺഗ്രസ്‌. തിരിച്ചടി തുടരുന്നതിനിടെ ഗോവ പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റി നേതൃത്വം കഴിഞ്ഞ ദിവസം ഒരു സുപ്രധാന തീരുമാനം കൈകൊണ്ടു. കൂറുമാറി വരുന്ന ഒരാളെയും പാർട്ടിയ്ക്ക് വേണ്ട.

വോട്ടർമാർ ഒരു പാർട്ടി ചിഹ്നത്തിൽ ജനപ്രതിനിധിയെ തെരഞ്ഞെടുത്തു കഴിഞ്ഞാൽ, അധികാരത്തിനുവേണ്ടി മാത്രം അവർ പാർട്ടി മാറുന്നത് ശരിയല്ലെന്നും അതു വോട്ടർമാരോടുള്ള വഞ്ചനയാണെന്നും കോൺഗ്രസ്‌ നേതൃത്വം പറയുന്നു. അതുകൊണ്ടാണ് ധീരമായ ഈ തീരുമാനം കൈകൊണ്ടതെന്നാണ് പാർട്ടി വിശദീകരണം.

1991 ൽ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെ പിന്തുണയോടെ പ്രോഗ്രസ്സീവ് ഡെമോക്രറ്റിക് ഫ്രണ്ട് ആയിരുന്നു ഗോവ ഭരിച്ചിരുന്നത്. ലൂയിസ് പ്രോട്ടോ ബാർബോസ ആയിരുന്നു മുഖ്യമന്ത്രി. അന്നു സർക്കാരിനെ വീഴ്ത്താൻ കോൺഗ്രസ്‌ കൂട്ടുപിടിച്ചത് രവി നായിക്കിനെ. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി എംഎൽഎയായിരുന്നു അപ്പോൾ നായിക്. ആറു എംഎൽഎമാരെയും കൂടെ കൂട്ടി നായിക് എത്തിയപ്പോൾ പാർട്ടി അംഗത്വം മാത്രമല്ല മുഖ്യമന്ത്രി സ്ഥാനവും നൽകി കോൺഗ്രസ്‌. ഇപ്പോൾ കൂറുമാറി എത്തുന്നവരെ സ്വീക്കരിക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും പ്രായോഗിക രാഷ്ട്രീയത്തിൽ ഈ നിലപാടുമായി കോൺഗ്രസിന് എത്രകാലം മുന്നോട്ടുപോകുമെന്ന് കാത്തിരുന്നു കാണാം.

അംഗങ്ങളുടെ കൂറുമാറ്റം കൊണ്ട് സർക്കാരുകൾ വീണ ചരിത്രം ഗോവയ്ക്ക് ഉണ്ട്. 1999ൽ 21 സീറ്റുകളുമായി നേരിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തിയ ലൂസിഞ്ഞോ ഫലേരിയോയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്‌ സർക്കാർ ഭരണത്തിലിരുന്നത് അഞ്ചു മാസത്തിൽ താഴെ മാത്രം. മുഖ്യമന്ത്രി മോഹമുണ്ടായിരുന്ന ഫ്രാൻസിസ്കോ സാർദീനയുടെ നേതൃത്വത്തിൽ പത്തു എംഎൽഎമാർ പാർട്ടി പിളർത്തുകയും ബിജെപി പിന്തുണയോടെ സർക്കാർ ഉണ്ടാക്കുകയും ചെയ്തു.

എന്നാൽ ഈ സർക്കാരിനും ആയുസ് പതിനൊന്നു മാസം മാത്രമായിരുന്നു. കോൺഗ്രസ്‌ നേതാവും അന്നത്തെ പ്രതിപക്ഷ നേതാവുമായ രവി നായിക് പത്തു എംഎൽഎമാരുമായി ബിജെപിയിൽ ചേർന്നത്തോടെ 2000 ഒക്ടോബറിൽ മനോഹർ പരീഖറിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി ബിജെപി സർക്കാർ അധികാരത്തിൽ വന്നു. പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തിയ രവി നായിക് ഈമാസം ആദ്യം ബിജെപിയിലേക്ക് മടങ്ങി.

കോൺഗ്രസിന്റെ നഷ്ടം

2017 ൽ 40 അംഗ നിയമസഭയിലേക്കു നടന്ന വോട്ടെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ 17 സീറ്റുമായി കോൺഗ്രസ്‌ ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. പക്ഷെ സർക്കാർ ഉണ്ടാക്കിയത് 13 അംഗങ്ങൾ മാത്രം ഉണ്ടായിരുന്ന ബിജെപി. പിന്നാലെ അംഗങ്ങൾ കൂറുമാറി തുടങ്ങി. ചിലർ ബിജെപിയായപ്പോൾ ചിലർ തൃണമൂലിൽ ചേർന്നു.ഇപ്പോൾ രണ്ടു എംഎൽഎമാർ മാത്രമാണ് കോൺഗ്രസിന് ഉള്ളത്. മുൻമുഖ്യമന്ത്രിമാരായ പ്രതാപ് സിംഗ് റാണെയും ദിഗംബർ കാമത്തും

ബിജെപി എംഎൽഎ കോൺഗ്രസിൽ

കൂറുമാറ്റം ഇല്ലാതാക്കുമെന്ന് കോൺഗ്രസ്‌ പറയുമ്പോഴും ഏറ്റവും ഒടുവിൽ ഒരു എംഎൽഎ മറുകണ്ടം ചാടിയത് കോൺഗ്രസ്സിലേക്കാണ്. വാസ്കോ മണ്ഡലത്തിലെ എംഎൽഎയും ബിജെപി നേതാവുമായ കാർലോസ് അൽമെയ്ഡയാണ് കോൺഗ്രസ്‌ പാളയത്തിൽ എത്തിയത്. മനോഹർ പരീഖറിന്റെ കാലത്തെ ബിജെപി അല്ല ഇപ്പോഴത്തെതെന്നാണ് രാജിക്ക് കാരണമായി കാർലോസ് അൽമെയ്ഡ പറയുന്നത്. അൽമെയ്ഡ കോൺഗ്രസിൽ ചേർന്നത് മറ്റു കൂറുമാറ്റങ്ങളുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

പദ്ധതികൾ വാഗ്ദാനം നൽകി രാഷ്ട്രീയ പാർട്ടികൾ

സ്ത്രീക്ഷേമ പദ്ധതികൾ വാഗ്ദാനം ചെയ്ത് രണ്ടുമാസം മുൻപേ ഗോവയിൽ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം തുടങ്ങുകയാണ് രാഷ്ട്രീയ പാർട്ടികൾ. എല്ലാ സ്ത്രീകൾക്കും പ്രതിമാസം 5000 നൽകാനുള്ള പദ്ധതിയുമായി തൃണമൂൽ കോൺഗ്രസാണ് ഏറ്റവും ഒടുവിൽ രംഗത്തെത്തിയത്. സ്ത്രീകൾക്കായി ഗൃഹലക്ഷ്മി സ്കീം ആണ് തൃണമൂല്‍ പുറത്തിറക്കുന്നത്. എന്നാല്‍ ഇത് തങ്ങൾ നേരത്തെ നടപ്പാക്കിയതാണെന്ന് ബിജെപി പറഞ്ഞു. 2016 ൽ ബിജെപി സർക്കാ‍ർ കൊണ്ടുവന്ന ഗൃഹ ആധാർ പദ്ധതിയാണ് ചൂണ്ടിക്കാണിക്കുന്നത്. അവിടെ സ്ത്രീകൾക്ക് നൽകിയിരുന്നത് 1500 രൂപയാണ്.

പക്ഷെ കുടുംബത്തിന്‍റെ ആകെ വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കൂടരുതെന്നും 15 വർഷമായി ഗോവയിൽ താമസിക്കുന്നവരാവണമെന്നും നിബന്ധനയുണ്ടായിരുന്നു. ഇത്തരം നിയന്ത്രണങ്ങളൊന്നും ഗൃഹലക്ഷ്മി പദ്ധിതില്‍ ഉണ്ടാകില്ലെന്നാണ് തൃണമൂൽ വാഗ്ദാനം. കണക്ക് പ്രകാരം മൂന്നരലക്ഷം വീടുകളിൽ സഹായമെത്തും. ബജറ്റിന്‍റെ എട്ട് ശതമാനത്തോളം പദ്ധതിക്കായി വകയിരുത്തും. മാസങ്ങൾക്ക് മുൻപാണ് അധികാരത്തിലെത്തിയാൽ സ‍ർക്കാർ നിലവിൽ നൽകുന്ന 1500 രൂപ 2500 ആക്കുമെന്ന് ആംആദ്മി പാർട്ടി പ്രഖ്യാപിച്ചത്.

]]>
വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക് ഡൗണ്‍ വേണം; ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍ https://malayalees.ch/lock-down-on-counting-day-petitions-are-in-high-court-today/ Fri, 23 Apr 2021 04:09:05 +0000 https://malayalees.ch/?p=43296 വോട്ടെണ്ണല്‍ ദിനമായ മേയ് രണ്ടിന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊറോണ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ മേയ് രണ്ടിലെ വിജയാഹ്ലാദ പ്രകടനങ്ങളടക്കം തടയണമെന്നാണ് ഹര്‍ജികളിലെ ആവശ്യം. ഫല പ്രഖ്യാപന ദിനത്തില്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിലവില്‍ മൂന്ന് ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഇതിലൊന്നില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടും സര്‍ക്കാരിനോടും കോടതി നിലപാട് തേടിയിട്ടുമുണ്ട്. ഹര്‍ജികള്‍ ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചാണ് പരിഗണിക്കുക.

]]>
മ്യാന്മർ: സൈനിക ഭീഷണിയെ കരുതിയിരിക്കണമെന്ന് സൂചിയോട് യു.എൻ https://malayalees.ch/alarm-over-myanmar-army-threats/ Sat, 30 Jan 2021 08:39:24 +0000 https://malayalees.ch/?p=39358 യു.എന്നിന് പുറമെ യൂറോപ്പ്യൻ യൂണിയനും പന്ത്രണ്ടോളം രാജ്യങ്ങളും , മ്യാന്മർ സൈന്യത്തോട് സംയമനം പാലിക്കണമെന്ന ആവശ്യമുയർത്തി..

തെരഞ്ഞെടുപ്പ് അയോഗ്യമെന്ന് ചൂണ്ടിക്കാട്ടി മ്യാന്മർ സൈന്യം നടത്തിയ അട്ടിമറി ഭീഷണിയെ കരുതിയിരിക്കണമെന്ന് സൂചി ഭരണകൂടത്തോട് യു.എൻ. മ്യാന്മർ രാഷ്ട്രീയത്തിൽ ഉടലെടുക്കുന്ന സമീപകാല വികസനങ്ങളിൽ വലിയ ആശങ്ക ഉണ്ടെന്നും യു.എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗട്ടറസ് പറഞ്ഞു.

കഴിഞ്ഞ നവംബറിൽ നടന്ന മ്യാന്മറിന്റെ ദേശീയ തെരഞ്ഞെടുപ്പ് അയോഗ്യമാണെന്നാണ് സൈന്യം ഉന്നയിക്കുന്ന ആരോപണം. ഇനിയും ഈ പ്രശ്നത്തെ പരിഗണിക്കാൻ അധികാരമേറ്റ സൂചി ഭരണകൂടം തയ്യാറായില്ലെങ്കിൽ, മ്യാന്മർ ഒരു അട്ടിമറിക്ക് സാക്ഷ്യം വഹിക്കേണ്ടി വരും എന്നും സൈന്യം സൂചിപ്പിക്കുകയുണ്ടായി. ഭരണഘടന കൃത്യമായി അനുഗമിക്കപ്പെടുന്നില്ലെങ്കിൽ അതിനെ ഉപേക്ഷിക്കുന്നതാണ് ഭേദം എന്ന്, മുതിർന്ന കമാണ്ടർ ഇൻ ചീഫ് മിൻ ഓങ് ലൈങ് കഴിഞ്ഞ ദിവസം സൈന്യത്തെ അഭിമുകീകരിക്കുമ്പോൾ പറയുകയുണ്ടായി.

യു.എന്നിന് പുറമെ യൂറോപ്പ്യൻ യൂണിയനും ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ, അമേരിക്ക തുടങ്ങിയ പന്ത്രണ്ടോളം രാജ്യങ്ങളും , മ്യാന്മർ സൈന്യത്തോട് സംയമനം പാലിക്കാനും ജനാധിപത്യ രീതികൾ അവലംബിക്കാനും ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിൽ മാറ്റം വരുത്തുന്നതിനോടോ, മ്യാന്മറിന്റെ ജനാധിപത്യ പ്രക്രിയകൾക്ക് തടസ്സം നിൽക്കുന്നതിനോടോ തങ്ങൾക്ക് യോജിപ്പ് ഇല്ല എന്നും ഈ രാജ്യങ്ങൾ വ്യക്തമാക്കുകയുണ്ടായി.

]]>