election results thrikkakara 2022 – malayalees.ch https://malayalees.ch Malayalam Online News Portal Fri, 03 Jun 2022 08:25:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png election results thrikkakara 2022 – malayalees.ch https://malayalees.ch 32 32 ഞങ്ങള്‍ മത്സരരംഗത്തുണ്ടായിരുന്നെങ്കില്‍ ഇതാകില്ല ചിത്രം:സാബു എം ജേക്കബ് https://malayalees.ch/sabu-m-jacob-response-after-uma-thomas-victory/ Fri, 03 Jun 2022 08:24:48 +0000 https://malayalees.ch/?p=62848 തങ്ങള്‍ മത്സരരംഗത്തുണ്ടായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ചിത്രം മറ്റൊന്നാകുമായിരുന്നെന്ന് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. ഇടതും വലതുമല്ലാതെ കേരളത്തിലെ ജനങ്ങള്‍ക്ക് മുന്‍പില്‍ മറ്റൊരു ഓപ്ഷനില്ല എന്നതിനാലാണ് ഉമ തോമസ് വിജയിച്ചതെന്ന് സാബു എം ജേക്കബ് പറഞ്ഞു. കോണ്‍ഗ്രസിനെ സഹായിക്കാനല്ല ട്വന്റി ട്വന്റി മത്സരത്തില്‍ നിന്ന് വിട്ടുനിന്നത്. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് യാതൊരു മാറ്റവുമുണ്ടാക്കില്ലെന്ന വിശ്വാസത്തിലാണ് മാറി നിന്നതെന്നും സാബു എം ജേക്കബ് കൂട്ടിച്ചേര്‍ത്തു.

‘ട്വന്റി ട്വന്റി മത്സരിക്കാത്തതുകൊണ്ട് പലരും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്ത സാഹചര്യമുണ്ടായി. ആര്‍ക്ക് വോട്ടുചെയ്തിട്ടും കാര്യമില്ല എന്ന് ഒരു വിഭാഗം ജനങ്ങള്‍ക്ക് തോന്നലുണ്ടായി. ആരെയും സഹായിക്കാനല്ല തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത്. ആരെയും പ്രീതിപ്പെടുത്തേണ്ട കാര്യം ഞങ്ങള്‍ക്കില്ല. ഇഷ്ടമുണ്ടായിട്ടല്ല ജനം ഏതെങ്കിലും മുന്നണിക്ക് വോട്ടുചെയ്യുന്നത്. വേറെ ഓപ്ഷനില്ലാത്ത നിവൃത്തികേടുകൊണ്ടാണ്. ട്വന്റി ട്വന്റി മത്സര രംഗത്തുണ്ടായിരുന്നെങ്കില്‍ ചിത്രം മാറിയേനെ’. സാബു എം ജേക്കബ് പറഞ്ഞു.

]]>
പ്രകടമാകുന്നത് ഭരണത്തിനെതിരായ വികാരം; പ്രതിപക്ഷ നേതാവ് ആവേശത്തില്‍ https://malayalees.ch/vd-satheeshan-reaction-lead-uma-thomas-thrikkakara-election-result/ Fri, 03 Jun 2022 04:52:59 +0000 https://malayalees.ch/?p=62838 ഉപതെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ നേതാവിന്റെ പ്രകടനത്തിന്റെ വിലയിരുത്തലാകുമെന്ന അപൂര്‍വ പ്രഖ്യാപനങ്ങള്‍ തൃക്കാക്കരയില്‍ നിന്ന് ഉയര്‍ന്ന് കേട്ടിരുന്നു. സുരക്ഷിത ഭൂരിപക്ഷം ഉമ തോമസ് നിലനിര്‍ത്തുമ്പോള്‍ യുഡിഎഫ് ക്യാമ്പില്‍ ആവേശം അലതല്ലുകയാണ്. പി ടിയേക്കാള്‍ ഭൂരിപക്ഷം ഉമ തോമസ് നേടുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രവചനം ഇപ്പോള്‍ യാഥാര്‍ഥ്യമാകുകയാണ്.

ഭരണത്തിനെതിരായ വികാരമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമായതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മറ്റ് വിലയിരുത്തലുകളൊക്കെ പിന്നീടാകാം. പി ടിയേക്കാള്‍ വോട്ടുകള്‍ ഉമ തോമസ് നേടുമെന്ന് പറഞ്ഞിരുന്നു. മറ്റ് അവകാശവാദങ്ങളൊന്നും ഇല്ല. പ്രതീക്ഷിച്ചത് പോലെ എല്ലാം സംഭവിക്കുന്നുണ്ടെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വോട്ടെണ്ണല്‍ മൂന്നാം റൗണ്ടിലെത്തുമ്പോള്‍ യുഡിഎഫിന്റെ ഉമാ തോമസ് കരുത്ത് തെളിയിച്ചിരിക്കുകയാണ്. പി.ടി തോമസിന് ലഭിച്ചതിനേക്കാള്‍ ഇരട്ടി ലീഡാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്. നിലവില്‍ ഇരുപതിനായിരത്തോളം വോട്ടുകളാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്.

നിലവില്‍ ഇരുപതിനായിരത്തോളം വോട്ടുകളാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വോട്ടുകള്‍ പതിനാലായിരത്തിലേക്ക് അടുക്കുകയാണ്. എന്‍ഡിഎയുടെ വോട്ട് ആയിരം കടന്നു.

തൃക്കാക്കരയില്‍ ജയം ഉറപ്പിക്കേണ്ടത് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അഭിമാന പ്രശ്‌നമാണ്. പൊന്നാപുരം കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മണ്ഡലം നഷ്ടപ്പെട്ടാല്‍ പ്രതിപക്ഷ നേതാവിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടും. നൂറ് തികയ്ക്കാന്‍ കിട്ടുന്ന ഒരു സീറ്റ് മുഖ്യമന്ത്രിയുടെ കിരീടത്തിലെ പൊന്‍തൂവലായ് മാറുകയും ചെയ്യും.

]]>