Election commission – malayalees.ch https://malayalees.ch Malayalam Online News Portal Mon, 30 Oct 2023 11:08:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Election commission – malayalees.ch https://malayalees.ch 32 32 ഇന്ത്യ സഖ്യത്തിന്റെ പേര് മാറ്റാൻ ഇടപെടാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ https://malayalees.ch/india-alliance-name-change-election-commission/ Mon, 30 Oct 2023 11:08:05 +0000 https://malayalees.ch/?p=90301 ഇന്ത്യ സഖ്യത്തിന്റെ പേര് മാറ്റാൻ ഇടപെടാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്. ജനപ്രാതിനിത്യ നിയമം അനുസരിച്ച് വിഷയത്തിൽ ഇടപെടാനാവില്ല എന്നും കമ്മീഷൻ അറിയിച്ചു. ഇന്ത്യ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ വ്യവസായി ഗിരീഷ് ഭരധ്വാജ് സമർപ്പിച്ച ഹർജിയിലാണ് മറുപടി.

]]>
പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിന് തുടക്കം https://malayalees.ch/special-short-voter-list-renewal-campaign-begins/ Thu, 27 Jul 2023 11:32:05 +0000 https://malayalees.ch/?p=85143 01.01.2024 യോ​ഗ്യതാ തീയ്യതിയായുള്ള പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്‍റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. യജ്ഞത്തിന്‍റെ ഭാഗമായി വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാനും ആധാറും വോട്ടർ ഐഡിയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനും വോട്ടർ ഐഡിയിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തുന്നതിനും ഉൾപ്പെടെ അവസരമുണ്ടാകും. വോട്ടർമാരെ സഹായിക്കാനായി ബൂത്ത് ലെവല്‍ ഓഫീസർമാർ വീടുകളിലെത്തും.

സ്വന്തം നിലയിലും ഫോമുകൾ സമർപ്പിക്കാം
ബി എല്‍ ഒമാരുടെ സഹായം കൂടാതെ സ്വന്തമായും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന്, വോട്ടേഴ്സ് സർവീസ് പോർട്ടൽ, വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ്, www.voters.eci.gov.in ഇവയിൽ ഏതെങ്കിലും ഉപയോ​ഗപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.ceokerala.gov.in സന്ദർശിക്കാം.

അപേക്ഷ ഫോറങ്ങൾ

  • ഫോം 6 – പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന്
  • ഫോം 6A – പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന്
  • ഫോം 6B – ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന്
  • ഫോം 7 – വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ ആക്ഷേപം ഉന്നയിക്കുന്നതിന് / പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിന്
  • ഫോം 8 – തെറ്റു തിരുത്തുന്നതിന്, മേൽവിലാസം മാറ്റുന്നതിന്, കാർഡ് മാറ്റി ലഭിക്കുന്നതിന്, ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തുന്നതിന്

17 തികഞ്ഞവർക്ക് അപേക്ഷിക്കാം
17 വയസ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ച ശേഷം ജനുവരി 1, ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 എന്നീ നാല് തീയതികളിൽ എന്നാണോ 18 വയസ് പൂര്‍ത്തിയാകുന്നത്, ആ യോഗ്യതാ തീയതി അനുസരിച്ച് അപേക്ഷ പരിശോധിക്കുകയും അർഹതയനുസരിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ഉൾപ്പെടുത്തുകയും ചെയ്യും. ഇതിനു ശേഷം തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും.

അന്തിമ വോട്ടർപട്ടിക
സ്പെഷ്യൽ സമ്മറി റിവിഷന്റെ ഭാ​ഗമായുള്ള കരട് വോട്ടർ പട്ടിക 2023 ഒക്ടോബർ 17 ന് പ്രസിദ്ധീകരിക്കും. കരട് പട്ടികയിലുള്ള അവകാശങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുന്നതിന് 30.11.2023 വരെ സമയം അനുവദിച്ചിട്ടുണ്ട്. 2024 ജനുവരി 1 യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടർ പട്ടിക 2024 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും.

2024 ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അർഹതയുള്ള എല്ലാ ആളുകളെയും ഉൾപ്പെടുത്തി കുറ്റമറ്റ വോട്ടർ പട്ടിക തയ്യാറാക്കാനാണ് ശ്രമം. ഇതിനായി വീടുകൾ സന്ദർശിക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാർക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിന് പൊതുജനങ്ങളുടെ സഹകരണം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അഭ്യർത്ഥിച്ചു.

]]>
2024ലെ തെരഞ്ഞെടുപ്പ് ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്നേക്കും; ചർച്ച തുടങ്ങി തെരഞ്ഞെടുപ്പ് കമ്മിഷൻ https://malayalees.ch/2024-election-will-be-held-on-april-may/ Mon, 01 May 2023 09:29:21 +0000 https://malayalees.ch/?p=80491 2024ലെ പൊതു തെരഞ്ഞെടുപ്പ് ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്നേക്കും. അർധ സൈനിക വിഭാഗങ്ങളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുരക്ഷയുമായി ബന്ധപ്പെട്ട ആശയവിനിമയം തുടങ്ങി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സൈനികരെ വിന്യസിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഉണ്ടാക്കുകയാണ് ലക്ഷ്യം. ഇതനുസരിച്ച് ഏതൊക്കെ സംസ്ഥാനങ്ങളിൽ ഏതൊക്കെ വിഭാഗങ്ങളെ വിന്യസിക്കണം എന്നതടക്കം തീരുമാനിക്കും.

അതേസമയം ഈ വർഷം നടക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി പുറത്തിറക്കി. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് പാർട്ടി വാഗ്ദാനം ചെയ്യുന്നു. ബിപിഎൽ കാർഡ് ഉടമകൾക്ക് മൂന്ന് പാചക വാതക സിലിണ്ടറുകൾ സൗജന്യമായി നൽകും. ഇതുകൂടാതെ എല്ലാ വാർഡുകളിലും അടൽ ആഹാർ കേന്ദ്രം സ്ഥാപിക്കുമെന്നും എല്ലാ ബിപിഎൽ കാർഡുടമകൾക്കും പോഷകാഹാര പദ്ധതിയിൽ അരലിറ്റർ നന്ദിനി പാൽ നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

7 ‘A’ മുൻനിർത്തിയാണ് ബിജെപിയുടെ പ്രചാരണം. അന്ന, അക്ഷര, ആരോഗ്യ, അഭിവൃദ്ധി, ആദയ, അഭയ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം സംസ്ഥാനത്ത് പാവപ്പെട്ടവർക്ക് 10 ലക്ഷം വീടുകൾ നൽകുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. സാമൂഹ്യനീതി ഫണ്ട് പദ്ധതി പ്രകാരം എസ്സി-എസ്ടി സ്ത്രീകൾക്ക് അഞ്ച് വർഷത്തേക്ക് 10,000 രൂപ സ്ഥിര നിക്ഷേപം വാഗ്ദാനം ചെയ്തു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, മുഖ്യമന്ത്രി ബൊമ്മൈ, മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ എന്നിവർ ചേർന്നാണ് പാർട്ടി പ്രകടന പത്രികയായ ‘പ്രജാധ്വനി’ പുറത്തിറക്കിയത്.

]]>
വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല https://malayalees.ch/wayanad-election-not-declared/ Wed, 29 Mar 2023 10:18:37 +0000 https://malayalees.ch/?p=78830 വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. വയനാട് എംപി രാഹുൽ ഗാന്ധി അയോഗ്യനായതിനെ തുടർന്നാണ് വയനാട്ടിൽ തെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. 

2019 ലെ തെരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയതിന് മാർച്ച് 23നാണ് രാഹുൽ ഗാന്ധിയെ സൂറത്ത് ജില്ലാ കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചത്. തുടർന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ട് മാർച്ച് 24ന് ഉത്തരവും ഇറങ്ങി. ഈ വിധിയിൽ രാഹുൽ ഗാന്ധിക്ക് മേൽകോടതിയിൽ അപ്പീൽ പോകാം.

2019 ലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി 7,06,367 വോട്ടുകൾ നേടി റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് വയനാട്ടിൽ നിന്ന് വിജയിച്ചത്. നാല് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു രാഹിൽ ഗാന്ധിയുടെ വിജയം.

]]>
പ്രസിഡൻഷ്യൽ വോട്ട് വിവാദം; നൈജീരിയ സംസ്ഥാന ഗവർണർമാർക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചു https://malayalees.ch/nigeria-postpones-state-elections-amid-dispute-over-presidential-vote/ Fri, 10 Mar 2023 04:46:41 +0000 https://malayalees.ch/?p=77735 നൈജീരിയയിൽ നിർണായകമായ സംസ്ഥാന ഗവർണർമാർക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തിൽ തർക്കം തുടരുന്നതിനിടെയാണ് തീരുമാനം. ശനിയാഴ്ച നടക്കാനിരുന്ന തെരഞ്ഞെടുപ്പ് ഒരാഴ്ചത്തേക്ക് നീട്ടുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഫെബ്രുവരി 25 ന് ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സാങ്കേതിക തകരാറുകൾ മൂലം പരാജയമായി മാറിയ ഡിജിറ്റൽ വോട്ടിംഗ് സംവിധാനം പുനഃക്രമീകരിക്കുന്നതിലെ പ്രശ്‌നങ്ങളാണ് കാലതാമസത്തിന് കാരണമെന്ന് കമ്മീഷൻ പറഞ്ഞു. ഡിജിറ്റൽ വോട്ടിംഗ് സംവിധാനത്തിലെ തകരാറുകൾ വലിയ വിവാദങ്ങൾക്കും അന്താരാഷ്ട്ര വിമർശനത്തിനും വഴിവച്ചിരുന്നു.

അതേസമയം ഡിജിറ്റൽ ടാബ്‌ലെറ്റുകൾ പരിശോധിക്കണമെന്ന പ്രതിപക്ഷ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെയും ലേബർ പാർട്ടിയുടെയും അഭ്യർത്ഥന നേരത്തെ അപ്പീൽ കോടതി തള്ളിയിരുന്നു. പ്രസിഡൻഷ്യൽ പോളിംഗിന് ശേഷം പല പോളിംഗ് സ്റ്റേഷനുകളിൽ നിന്നുമുള്ള ഫലങ്ങൾ പൊതു വെബ്‌സൈറ്റിലേക്ക് കൈമാറിയിട്ടില്ലെന്നും, തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് ഭരണകക്ഷിയായ ഓൾ പ്രോഗ്രസീവ് കോൺഗ്രസ് പാർട്ടി ഫലങ്ങളിൽ കൃത്രിമം നടത്തിയെന്നുമാണ് ആരോപണം.

]]>
‘വാഗ്ദാനങ്ങൾ പാലിക്കാൻ പണം എവിടെ നിന്ന്?’ രാഷ്ട്രീയ പാർട്ടികളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ https://malayalees.ch/to-track-empty-promises-by-parties-election-commissions-big-move/ Tue, 04 Oct 2022 12:18:34 +0000 https://malayalees.ch/?p=69010 രാഷ്ട്രീയ പാർട്ടികൾ പൊള്ളയായ വാഗ്ദാനങ്ങൾ നൽകരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പൊള്ളയായ വാഗ്ദാനങ്ങൾക്ക് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ട്. വാഗ്ദാനങ്ങൾ പാലിക്കാനുള്ള പണം എവിടെ നിന്ന് ലഭിക്കുമെന്ന് വ്യക്തമാക്കണമെന്നും കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

ഗുജറാത്തിലും ഹിമാചൽ പ്രദേശിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയാണ് കമ്മീഷൻ്റെ നടപടി. ഇതുവരെ നൽകിയ വാഗ്ദാനങ്ങൾ വിശദീകരിക്കാൻ കമ്മീഷൻ കത്തിൽ നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങളുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും, അവയ്ക്ക് ധനസഹായം നൽകുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും വിശദീകരിക്കണം.

ഒക്‌ടോബർ 19നകം എല്ലാ കക്ഷികളോടും അഭിപ്രായം അറിയിക്കാൻ കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രകടന പത്രികയിലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ സാമ്പത്തിക സാദ്ധ്യതയെക്കുറിച്ചും അവ സംസ്ഥാന സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ സാമ്പത്തിക ശേഷിയിലാണോ എന്നതിനെ കുറിച്ചും വോട്ടർമാരെ അറിയിക്കുകയാണ് പരിഷ്‌കരണ നിർദ്ദേശത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്.

]]>
രാഷ്ട്രീയപാർട്ടികൾ പേരു വെളിപ്പെടുത്താത്തവരുടെ സംഭാവനകൾ സ്വീകരിക്കുന്നത് വിലക്കണം : തെരഞ്ഞെടുപ്പ് കമ്മീഷ്ണർ https://malayalees.ch/donations-of-over-2000-to-parties-cant-be-anonymous-says-election-commission/ Tue, 20 Sep 2022 04:15:21 +0000 https://malayalees.ch/?p=68307 രാഷ്ട്രീയപാർട്ടികൾ പേരു വെളിപ്പെടുത്താത്തവരുടെ സംഭാവനകൾ സ്വീകരിക്കുന്നത് വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ജനപ്രാതിനിധ്യ നിയമം ഇതിനായി ഭേദഗതി ചെയ്യണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.

2000 രൂപയ്ക്ക് മുകളിൽ സംഭാവന നൽകുന്നവരുടെ പേരുകൾ നിർബന്ധമായും വെളിപ്പെടുത്തണമെന്ന നിയമ ഭേദഗതി വേണം. 89-ാം ഭേദഗതിക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ ആരംഭിച്ചിരിക്കുകയാണ്.

ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന് കത്ത് നൽകി. രാഷ്ട്രീയ ഫണ്ടിംഗ് മേഖല സുതാര്യമാക്കാനും ശുദ്ധീകരിക്കാനുമാണ് നീക്കമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ രാജീവ് കുമാർ നിയമ മന്ത്രി കിരൺ റിജിജുവിനെഴുതിയ കത്തിൽ പറയുന്നു.

നിലവിൽ 20,000 രൂപയ്ക്ക് മുകളിൽ ലഭിക്കുന്ന ഫണ്ടുകളുടെ വിവരങ്ങൾ മാത്രമാണ് രാഷ്ട്രീയ പാർട്ടികൾ വ്യക്തമാക്കേണ്ടത്. ഈ മാനദണ്ഡമാണ് 2,000 രൂപയിലേക്ക് താഴ്ത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെടുന്നത്.

]]>
17 വയസ് പൂര്‍ത്തിയായാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം; തെരഞ്ഞെടുപ്പ് കമ്മിഷന്‍ https://malayalees.ch/election-commission-allows-citizens-above-17-years-to-apply-for-voter-id-card/ Thu, 28 Jul 2022 08:05:54 +0000 https://malayalees.ch/?p=65539 17 വയസ് പൂര്‍ത്തിയായാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. പേര് പട്ടികയില്‍ ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ ല്‍കാം. ഇതോടെ, വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ജനുവരി ഒന്നിന് 18 വയസ്സ് തികയാനുള്ള മാനദണ്ഡം കാത്തിരിക്കേണ്ടി വരില്ല. പുതിയ തീരുമാനം നടപ്പിലാക്കാനും സാങ്കേതിക സംവിധാനങ്ങള്‍ തയ്യാറാക്കാനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുപ് ചന്ദ്ര പാണ്ഡെയും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

]]>
111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി https://malayalees.ch/election-commission-deletes-111-non-existent-parties/ Tue, 21 Jun 2022 12:29:47 +0000 https://malayalees.ch/?p=63680 രാജ്യത്തെ 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍. രജിസ്റ്റര്‍ ചെയ്‌തെങ്കിലും അംഗീകാരം നേടാന്‍ സാധിക്കാത്ത 2100 പാര്‍ട്ടികളില്‍ നിന്നാണ് 111 എണ്ണത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതെന്ന് കമീഷന്‍ അറിയിച്ചു. 1951ലെ ജനപ്രാതിനിധ്യ നിയമം ലംഘിച്ചതായി കണ്ടെത്തിയ പാർട്ടികൾക്കെതിരെ സമീപകാലത്ത് സ്വീകരിക്കുന്ന രണ്ടാമത്തെ നടപടിയാണിത്.

കഴിഞ്ഞ മെയ് 25ന് അംഗീകാരമില്ലാത്ത 87 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ കമീഷന്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 111 പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ കൂടി റദ്ദാക്കി കൊണ്ടുള്ള നടപടി. എതിർപ്പുള്ള രാഷ്ട്രീയ പാര്‍ട്ടികൾ 30 ദിവസത്തിനകം പരാതി നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ചീഫ് ഇലക്ടറൽ ഓഫീസറെ/ഇലക്ഷൻ കമ്മീഷനെ സമീപിച്ച് പരാതി അറിയിക്കണം.

പാർട്ടി ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്നതിന് തെളിവ് നൽകണം. കൂടാതെ വർഷാടിസ്ഥാനത്തിലുള്ള ഓഡിറ്റഡ് അക്കൗണ്ടുകൾ, സംഭാവന ഉൾപ്പെടെയുള്ള മറ്റ് വിവരങ്ങൾ പരാതിയോടൊപ്പം ഹാജരാക്കണമെന്നും കമ്മീഷൻ അറിയിച്ചു. അത്തരം RUPP-കളുടെ വേർതിരിച്ച ലിസ്റ്റ്, മറ്റ് നടപടികൾക്കായി ബന്ധപ്പെട്ട ചീഫ് ഇലക്ഷൻ ഓഫീസർമാർക്കും (CEO) സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സിനും (CBDT) അയയ്‌ക്കും. കൂടാതെ, ഗുരുതരമായ സാമ്പത്തിക ക്രമക്കേടിൽ ഏർപ്പെട്ടിരിക്കുന്ന 3 RUPP-കൾക്കെതിരെ ക്രിമിനൽ നടപടികളും സ്വീകരിക്കുന്നതിനായി റവന്യൂ വകുപ്പിന് ഒരു റഫറൻസും അയച്ചിട്ടുണ്ട്.

]]>
തെരഞ്ഞെടുപ്പ് റാലികൾ പൂർണ്ണമായി നിരോധിയ്ക്കാനുള്ള നീക്കം; രാഷ്ട്രിയപാർട്ടികളുടെ എതിർപ്പ് പരിഗണിയ്ക്കും https://malayalees.ch/election-commission-campaign/ Thu, 06 Jan 2022 04:17:25 +0000 https://malayalees.ch/?p=55092 തെരഞ്ഞെടുപ്പ് റാലികൾ പൂർണ്ണമായി നിരോധിയ്ക്കാനുള്ള നീക്കത്തിൽ രാഷ്ട്രിയപാർട്ടികളുടെ എതിർപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിയ്ക്കും. ചെറുറാലികൾ അനുവദിയ്ക്കാൻ ആകും തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകുക. റാലികൾ സംഘടിപ്പിയ്ക്കാൻ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി രാഷ്ട്രിയ പാർട്ടികൾക്ക് കമ്മീഷൻ മാർഗനിർദ്ദേശങ്ങൾ നൽകും. റോഡ് ഷോകൾ സംഘടിപ്പിയ്ക്കുന്നതിന് പൂർണ്ണ വിലക്ക് കമ്മീഷൻ എർപ്പെടുത്തും. ഒരു ബൂത്തിൽ അനുവദിയ്ക്കുന്ന പരമാവധി വോട്ടർമാരുടെ എണ്ണം 1200-1250 ആയി പുനർനിശ്ചയിക്കും.

]]>