election campaign – malayalees.ch https://malayalees.ch Malayalam Online News Portal Tue, 08 Dec 2020 05:08:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png election campaign – malayalees.ch https://malayalees.ch 32 32 തദ്ദേശ തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി പ്രചരണത്തിനിറങ്ങില്ല https://malayalees.ch/pinarayi-vijayan-not-participate-election-campaign-2/ Tue, 08 Dec 2020 05:08:23 +0000 https://malayalees.ch/?p=36525 തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങില്ല. തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ മാത്രമാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ധർമടം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ പങ്കെടുത്തു. കണ്ണൂർ കോർപ്പറേഷനിലെ തെര.അവലോകന യോഗത്തിലും പിണറായി പങ്കെടുക്കും.

പ്രചാരണ രംഗത്തു മുഖ്യമന്ത്രി പിണറായി വിജയന്‍റെ അസാന്നിധ്യം ആദ്യം ചൂണ്ടിക്കാട്ടിയത് പ്രതിപക്ഷമാണ്. പ്രചാരണ ബോർഡുകളിൽ പോലും മുഖ്യമന്ത്രിയുടെ ചിത്രം ഇല്ലാത്തതും ഏറെ ചർച്ചയായി. സർക്കാരിന് നേട്ടങ്ങൾ ഒന്നും അവകാശപ്പെടാൻ ഇല്ലാത്തതാണ് പിണറായിയുടെ പിന്മാറ്റത്തിന് കാരണമെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചു.

ഇതൊക്കെ ആയിട്ടും പക്ഷെ പരസ്യ പ്രചാരണത്തിനില്ലെന്ന മുൻ നിലപാടിൽ തന്നെയാണ് മുഖ്യമന്ത്രി. ഇന്ന് മുതൽ അഞ്ചു ദിവസം സ്വന്തം മണ്ഡലത്തിൽ ഉണ്ടങ്കിലും മണ്ഡലത്തിന് പുറത്തു പോകുന്നത് ഒരു പരിപാടിക്ക് മാത്രം. പത്താം തിയതി നടക്കുന്ന കണ്ണൂര് കോർപറേഷൻ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അവലോകന യോഗമാണ് ഇത്. മറ്റുള്ള ദിവസങ്ങളിൽ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെയും എൽ.ഡി.എഫ് അവലോകന യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. ഒപ്പം മണ്ഡലത്തിലെ കിഫ്‌ബി വികസന പദ്ധതികളുടെ അവലോകനാവും മുഖ്യമന്ത്രി നടത്തുന്നുണ്ട്. ഇന്ന് പിണറായി ധർമ്മടം പഞ്ചായത്തുകളുടെ എൽ.ഡി.എഫ് പഞ്ചായത്ത് കമ്മറ്റികളിലാണ് പിണറായി പങ്കെടുത്തത്.

]]>
തിരുവനന്തപുരത്ത് സി.പി.എം-സി.പി.ഐ പ്രവർത്തകർ ഏറ്റുമുട്ടി https://malayalees.ch/the-candidate-was-not-put-in-the-campaign-vehicle-cpm-cpi-activists-clash-in-thiruvananthapuram/ Sat, 05 Dec 2020 05:37:13 +0000 https://malayalees.ch/?p=36370 പ്രചരണ വാഹനത്തിൽ സ്ഥാനാർത്ഥിയെ കയറ്റിയില്ല. തിരുവനന്തപുരത്ത് സി.പി.എം-സി.പി.ഐ പ്രവർത്തകർ ഏറ്റുമുട്ടി. വെമ്പായം പഞ്ചായത്തിലെ പെരുംകൂറിൽ ഇന്നലെ രാത്രിയാണ് സംഭവം. സംഘർഷത്തിൽ സി.പി.ഐ സ്ഥാനാർത്ഥിയുടെ കയ്യൊടിഞ്ഞു.

കരകുളം ജില്ലാ ഡിവിഷൻ സി.പി.എം സ്ഥാനാർത്ഥിയായ എ എം ഫാറൂഖിനെ മാത്രം കയറ്റിയാണ് പ്രചാരണ വാഹനം പുറപ്പെട്ടത്. പെരുകൂർ വാർഡിൽ നിന്ന് മത്സരിക്കുന്ന സി പി ഐ സ്ഥാനാർത്ഥി സജീവ് എസ്. നായറെയും വാഹനത്തിൽ കയറ്റണം എന്ന് ആവശ്യപ്പെട്ട് വാഹനം തടഞ്ഞ് സി.പി.ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. കൊടിക്കമ്പുകളും തടിക്കഷ്ണവുമായി ഇരു പാർട്ടി പ്രവർത്തകരും തമ്മിൽ നടുറോഡിൽ വെച്ച് പരസ്യമായി ഏറ്റുമുട്ടി. സംഘർഷത്തിൽ സി.പി.ഐ സ്ഥാനാർത്ഥിയായ സജീവ് എസ്. നായർക്കും പ്രവർത്തകനായ സി.വി പ്രാണിനും പരിക്കേറ്റു. ഇരുവരും കന്യാകുളങ്ങര ആശുപത്രിയിൽ ചികിത്സ തേടി. അക്രമത്തിനെതിരെ സി.പി.ഐ വട്ടപ്പാറ പൊലീസിൽ പരാതി നൽകി.

]]>
ബിഹാര്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നാളെ; വോട്ടെടുപ്പ് 94 മണ്ഡലങ്ങളില്‍ https://malayalees.ch/second-phase-of-bihar-assembly-elections-on-november-3/ Mon, 02 Nov 2020 05:21:16 +0000 https://malayalees.ch/?p=34294 രണ്ടാം ഘട്ട ബീഹാർ നിയമസഭ തെരഞ്ഞെടുപ്പ് നാളെ. 17 ജില്ലകളിലായി 94 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ് യാദവ് അടക്കം 1,463 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്.

ബീഹാർ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് രണ്ടാമത്തേത്. സീമാഞ്ചല് മേഖലയിലും സമസ്തിപൂർ, പട്ന, വൈശാലി, മുസഫർപൂർ ജില്ലകളിലുമായി 94 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ലാലു പ്രസാദ് യാദവിന്‍റെ മകനുമായ തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപൂർ മണ്ഡലമാണ് പ്രധാനം. ബി.ജെ.പി സ്ഥാനാർത്ഥി സതീഷ് കുമാറാണ് എതിരാളി. തേജസ്വിയുടെ സഹോദർ തേജ് പ്രതാപ് യാദവ് ഹസന്പൂർ മണ്ഡലത്തില്‍ ജനവിധി തേടുന്നുണ്ട്.

രണ്ട് തവണ സിറ്റിങ് എം.എല്‍.എ ആയ ജെ.ഡി.യു നേതാവ് രാജ്കുമാർ റാണക്കെതിരായാണ് മത്സരം. ബാംകിപൂരിൽ ശത്രുഘ്നൻ സിന്‍ഹയുടെ മകൻ ലവ് സിൻഹ, ബിജെപി നേതാവ് നിതിൻ നബിനെതിരായി മത്സരിക്കുന്നുണ്ട്. ബെഗുസാരായിൽ കോണ്‍ഗ്രസ് നേതാവ് അമിതാ ഭൂഷണും ബി.ജെ.പി നേതാവ് കുന്ദൻ സിംഗും തമ്മിലാണ് മത്സരം.

മുസ്ലിം വോട്ടുകള്‍ ഏറെയുള്ള സീമാഞ്ചല്‍ മേഖല പരമ്പരാഗതമായി മഹാസഖ്യത്തിനൊപ്പമാണെങ്കിലും അസദുദ്ദീന്‍ ഉവൈസിയുടെ AIMIMന്‍റെ കടന്നുവരവ് മഹാസഖ്യത്തിന് കഷീണമുണ്ടാക്കിടയുണ്ട് . ആർജെഡി 56, ബിജെപി 46 ജെഡിയു 43, കോണ്ർഗ്രസ് 28, ഇടത് പാർട്ടികള്‍ 14, VIP 5, AIMIM 3 ഉം സീറ്റുകളിലാണ് മത്സരിക്കുന്നത്. 11 സംസ്ഥാങ്ങളിലെ 54 നിയമസഭാ സീറ്റുകളിലേക്കുള്ള നടക്കുന്ന ഉപതിരഞ്ഞെടുപ്പും നാളെയാണ്.

]]>
തെരഞ്ഞെടുപ്പ് അടുത്തതോടെ ബാർ തുറക്കാനൊരുങ്ങി സര്‍ക്കാര്‍: റിപ്പോർട്ട് എക്സൈസ് മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി https://malayalees.ch/govt-ready-to-open-bar-soon-after-polls-excise-minister-hands-over-report-to-cm/ Wed, 09 Sep 2020 05:01:16 +0000 https://malayalees.ch/?p=31562 തെരഞ്ഞെടുപ്പ് ആരവം മുഴങ്ങിയതോടെ പൂട്ടി കിടക്കുന്ന ബാറുകൾ തുറക്കാൻ തീരുമാനിച്ചു. ഇതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

തുറക്കുന്നതുമായി ബന്ധപ്പെട്ട് നികുതി സെക്രട്ടറിക്ക് എക്സൈസ് കമീഷണർ നൽകിയ റിപ്പോർട്ട് എക്സൈസ് മന്ത്രിയുടെ ശിപാർശയോടെ മുഖ്യമന്ത്രിക്ക് കൈമാറി. ഉടൻ സർക്കാർ ഉത്തരവുണ്ടാകുമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് ഫണ്ട് കൂടി ലക്ഷ്യമിട്ടാണ് സർക്കാർ നീക്കം.

ബാറുകൾ അനന്തമായി അടച്ചിടുന്നത് ലൈസൻസ് ഫീസ് ഇനത്തിൽ വൻ തുക നൽകുന്ന തങ്ങൾക്ക് സാമ്പത്തികബാധ്യത വരുത്തുന്നതായി ബാർ ഹോട്ടൽ ഉടമകളുടെ സംഘടന അറിയിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നപോലെ കേരളത്തിലും തുറക്കണമെന്നാവശ്യപ്പെട്ട് സംഘടന നിവേദനം നൽകി.

തെരഞ്ഞെടുപ്പുകൾ അടുക്കുന്ന സാഹചര്യത്തിൽ ബാറുകൾ അടഞ്ഞുകിടക്കുന്നത് രാഷ്ട്രീയ പാർട്ടികൾക്കും തിരിച്ചടിയാണ്. ആ സാഹചര്യവും പരിഗണിച്ചു. വിഷയം വെള്ളിയാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്ത് അനുകൂല നിലപാടെടുക്കുകയായിരുന്നു. തുടർന്നാണ് എക്സൈസ് കമീഷണറിൽനിന്ന് റിപ്പോർട്ട് തേടിയത്. പഞ്ചാബ്, ബംഗാൾ, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്ന പശ്ചാത്തലത്തിൽ കേരളത്തിലും തുറക്കാമെന്നാണ് ശിപാർശ. സിനിമാ തീയറ്ററുകൾ തുറക്കാതെ ബാറുകൾ തുറക്കുന്നത് പ്രശ്നമായേക്കും.

സംസ്ഥാനത്ത് 596 ബാറുകളും 350 ബീയർ, വൈൻ പാർലറുകളുമാണുള്ളത്. ബാറുകൾ തുറന്നാൽ കോവിഡ് മാനദണ്ഡം പാലിക്കണമെന്ന നിർദേശം കൊണ്ടുവരും. ഒരു മേശയിൽ രണ്ടുപേരെ മാത്രമാകും അനുവദിക്കുക. പാർസൽ നിർത്തും. രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയാകും പ്രവർത്തനം. നിശ്ചിത അകലത്തിൽ കസേരകൾ ഇടണം, ഗ്ലാസുകൾ സാനിറ്റൈസ് ചെയ്യണം തുടങ്ങിയ നിർദേശങ്ങളും നൽകും.

ബാറുകളും ബിയർ, വൈൻ പാർലറുകളും വീണ്ടും തുറക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ബാറുടമകളുടെ സംഘടന രംഗത്തെത്തി. ബാറുകളും ബിയർ പാർലറുകളും തുറക്കുന്നതിനൊപ്പം ക്ലബ്ബുകളും തുറക്കാൻ അനുമതി നൽകിയേക്കും.

]]>