elanthoor murder – malayalees.ch https://malayalees.ch Malayalam Online News Portal Sat, 07 Jan 2023 04:04:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png elanthoor murder – malayalees.ch https://malayalees.ch 32 32 അപൂർവങ്ങളിൽ അപൂർവമായ കേസ്; ഇലന്തൂർ നരബലിയിൽ ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കും https://malayalees.ch/elanthoor-human-sacrifice-first-chargesheet-today/ Sat, 07 Jan 2023 04:03:51 +0000 https://malayalees.ch/?p=74089 കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലി കേസിലെ ആദ്യ കുറ്റപത്രം അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കും. തമിഴ്‌നാട് സ്വദേശി പത്മത്തെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കുക. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഇലന്തൂർ നരബലി ക്കേസിൽ ആദ്യ കുറ്റപത്രം തയ്യാറാക്കുമ്പോൾ അന്വേഷണസംഘത്തിന് മുൻപിൽ വെല്ലുവിളികൾ ഏറെയായിരുന്നു. കൊലപാതകത്തിന് ദൃക്സാക്ഷികൾ ഇല്ലാത്തകേസിൽ ശാസ്ത്രിയ തെളിവുകളും സാഹചര്യ തെളിവുകളുമാണ് നിർണായകമാവുക. കുറ്റം തെളിക്കാൻ ആവശ്യമുള്ള തെളിവുകളെല്ലാം ശേഖരിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണ സംഘം. ഐശ്വര്യത്തിനും സമ്പൽ സമൃദ്ധിക്കും വേണ്ടി നരബലി നടത്താമെന്നും മനുഷ്യ മാംസം വിറ്റ് പണം സമ്പാദിക്കാമെന്നും മറ്റ് പ്രതികളെ പറഞ്ഞ് പ്രേരിപ്പിച്ച മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി. പാരമ്പര്യ ചികിത്സ നടത്തിയിരുന്ന ഇലന്തൂരിലെ ഭഗവല് സിങ്, ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ.

കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, ഗൂഡാലോചന, മൃതദേഹത്തോട് അനാദരവ്, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. കൊലപ്പെടുത്തിയ ശേഷം പ്രതികൾ മനുഷ്യ മാംസം പാകംചെയ്ത് കഴിച്ചതിനാൽ അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രത്തിൽ 200 ഓളം പേജുകളുണ്ടെന്നാണ് സൂചന. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. കഴിഞ്ഞ സെപ്റ്റംബർ 26 ന്നാണ് തമിഴ്‌നാട് സ്വദേശി പത്മം കൊല്ലപ്പെടുന്നത്. റോസ്ലിന്റെ കൊലപാതകക്കേസിൽ അടുത്ത ആഴ്ച കുറ്റപത്രം സമർപ്പിക്കും.

]]>
മുഖ്യപ്രതി ഷാഫി; 150 സാക്ഷികൾ; ദൃക്‌സാക്ഷികളില്ല; ഇലന്തൂർ നരബലി കേസിൽ ആദ്യ കുറ്റപത്രം തയാർ https://malayalees.ch/elanthoor-human-sacrifice-case-charge-sheet/ Thu, 29 Dec 2022 10:10:18 +0000 https://malayalees.ch/?p=73604 സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ഇലന്തൂർ നരബലി കേസിൽ ആദ്യ കുറ്റപത്രം തയ്യാറാക്കി പൊലീസ്. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളുളള കേസിൽ 150 സാക്ഷികളാണുള്ളത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളുമാണ് അന്വേഷണസംഘത്തിന്റെ പിടിവളളി.

ഇലന്തൂർ നരബലിയിൽ എറണാകുളത്തും കാലടിയിലുമായി രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നു. തമിഴ്‌നാട് സ്വദേശിനി പദ്മയെ ഇലന്തൂരിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലാണ് ആദ്യ കുറ്റപത്രം തയാറായത്. ധനസമ്പാദനത്തിനും ഐശ്വര്യത്തിനുമായി നരബലി നടത്താമെന്നും മനുഷ്യമാസം വിറ്റ് പണം സമ്പാദിക്കാമെന്നും മറ്റു രണ്ട് പ്രതികളെ പറഞ്ഞ് പ്രേരിപ്പിച്ച മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി. പാരമ്പര്യ ചികിത്സ നടത്തുന്ന ഇലന്തൂരിലെ ഭഗവൽ സിംഗ് ഇയാളുടെ ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. കൊലപാതകം, ഗൂഡാലോചന തട്ടിക്കൊണ്ടുപോകൽ, മൃതദേഹത്തോട് അനാദരവ്, മോഷണം തുടങ്ങി നിരവധിക്കുറ്റങ്ങളാണ് പ്രതികൾക്കെതിരെ അന്വേഷണസംഘം ചുമത്തിയിരിക്കുന്നത്. വിചാരണയിൽ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ അപൂർവങ്ങളിൽ അപൂർവമായ കേസെന്നും അന്തിമ റിപ്പോർട്ടിലുണ്ട്.

അതേസമയം ഇലന്തൂരിലെ കൊലപാതകത്തിൽ മറ്റ് ദൃക്‌സാഷികളില്ലാത്തതിനാൽ ശാസ്ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളും സാഹചര്യത്തെളിവുകളുമാണ് പ്രോസിക്യൂഷന്റെ പ്രധാന പിടിവളളി.കേസിൻറെ വിചാരണയ്ക്കായി സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാനുളള പ്രാരംഭ നടപടികളും പൊലീസ് തുടങ്ങിയിട്ടുണ്ട്.

]]>
ഇലന്തൂർ നരബലി; പ്രതികളുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും https://malayalees.ch/elanthoor-human-sacrifice-case-update/ Thu, 24 Nov 2022 04:19:10 +0000 https://malayalees.ch/?p=71768 ഇലന്തൂർ ഇരട്ടനരബലി കേസിലെ പ്രതികളുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. ഒന്നാം പ്രതി മുഹമ്മദ്‌ ഷാഫി, രണ്ടാം പ്രതി ഭഗവൽ സിങ് എന്നിവർ വിയ്യൂർ അതി സുരക്ഷാ ജയിലിലും മൂന്നാം പ്രതി ലൈല കാക്കനാട് വനിതാ ജയിലിലുമാണ് ഉള്ളത്. കേസിൽ കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.

സെപ്റ്റംബർ 26നാണ് തമിഴ്നാട് സ്വദേശിയായ പത്മം കൊല്ലപ്പെട്ടത്. ജൂണിലാണ് കാലടി സ്വദേശി റോസ്‌ലിൻ കൊല്ലപ്പെടുന്നത്. ഇരുവരുടെയും മൃതദേഹാവശിഷ്ടങ്ങളിലെ ഡിഎൻഎ പരിശോധന പൂർണമായും പൂർത്തിയാക്കി ബന്ധുക്കൾക്ക് മൃതദേഹം വിട്ട് നൽകിയിരുന്നു. ഇതോടെ മറ്റൊരു ഇര ഇല്ല എന്നും അന്വേഷണം സംഘം സ്ഥിരീകരിച്ചു. കേസിൽ, പ്രതികളെ കസ്റ്റഡിയിൽ എടുത്തുള്ള തെളിവെടുപ്പ് പൂർത്തിയായി. ഡിജിറ്റൽ തെളിവുകളും സൈബർ തെളിവുകളുമാണ് കേസിൽ നിർണായകമാവുക. ഇതിനിടെ കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായി. ജാമ്യപേക്ഷ കോടതി വിധി പറയാനായി മാറ്റി.

കുറച്ച് നാൾ മുൻപ് കടവന്ത്രയിൽ നിന്ന് ലോട്ടറി വിൽപനക്കാരിയായ സ്ത്രീയെ കാണാതായിരുന്നു. കഴിഞ്ഞ മാസം 26-ാം തിയതിയാണ് പത്മയെ കാണാതാകുന്നത്. പത്മയെന്ന സ്ത്രീയുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്. പത്മയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ തിരുവല്ലയിൽ എത്തിച്ചത്. പിന്നീടാണ് സമാന രീതിയിൽ കാലടിയിൽ നിന്ന് മറ്റൊരു യുവതിയേയും കാണാനില്ലെന്ന കാര്യം പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നത്. ജൂൺ മാസമാണ് കാലടി സ്വദേശിനിയായ റോസ്ലിനെ കാണാതാകുന്നത്.

]]>
ഇലന്തൂർ ഇരട്ട നരബലി: കൊല്ലപ്പെട്ടതിൽ ഒരാൾ റോസ്‌ലിൻ എന്ന് സ്ഥിരീകരണം https://malayalees.ch/elanthoor-double-human-sacrifice-one-of-the-victims-confirmed-as-roslyn/ Tue, 08 Nov 2022 06:54:40 +0000 https://malayalees.ch/?p=70898 ഇലന്തൂർ ഇരട്ട നരബലി കേസിൽ കൊല്ലപ്പെട്ടതിൽ ഒരാൾ റോസ്‌ലിൻ തന്നെയെന്ന് സ്ഥിരീകരണം. ആദ്യ ഡി.എൻ.എ പരിശോധനഫലം പൊലിസിന് ലഭിച്ചു. റോസ്‌ലിന്റെതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങളിൽ ഡി.എൻ.എ പരിശോധന തുടരുകയാണ്. 11 ഭാഗങ്ങളായാണ് റോസ്‌ലിന്റെ മൃതദേഹം ലഭിച്ചത്. നേരത്തെ പത്മത്തിന്റെതെന്ന് കരുതുന്ന മൃതദേഹാവാശിഷ്ടങ്ങളിലെ ആദ്യ പരിശോധന ഫലം പുറത്ത് വന്നിരുന്നു.

റോസ്‌ലിന്റെതെന്ന് കരുതുന്ന 11 മൃതദേഹ ഭാഗങ്ങളാണ് പരിശോധിക്കുന്നത്. ഇതിൽ ഏതാനും ഭാഗങ്ങളുടെ പരിശോധന പൂർത്തിയായി. ആദ്യ ഡി.എൻ.എ പരിശോധനഫലമാണ് ഇപ്പോൾ പൊലിസിന് ലഭിച്ചത്. ഇതോടെ ആദ്യം കൊല്ലപ്പെട്ടത് റോസ്‌ലിനാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിക്കുന്നു. അതേസമയം കേസിൽ കുറ്റപത്രം ഡിസംബർ ആദ്യവാരം സമര്‍പ്പിക്കും. ഒക്ടോബർ 12 നായിരുന്നു കേസിൽ മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. 90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് അതിവേഗ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

കസ്റ്റഡിയിൽ വാങ്ങി പ്രതികളെ ചോദ്യം ചെയ്യുന്നതും തെളിവെടുപ്പ് നടത്തുന്നതും അന്വേഷണ സംഘം പൂർത്തിയാക്കി. തുടർന്ന് പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിൽ പ്രതികളെ ഹാജരാക്കുകയും നവംബർ 19 വരെ റിമാൻഡിൽ വിടാൻ കോടതി ഉത്തരവിടുകയും ചെയ്തു. ഒന്നാം പ്രതി ഷാഫിയെയും രണ്ടാം പ്രതി ഭഗവൽസിംഗിനെയും വിയ്യൂർ അതിസുരക്ഷാ ജയിലിലേക്കും മൂന്നാം പ്രതി ലൈലയെ കാക്കനാട് ജയിലിലേക്കുമാണ് മാറ്റിയത്.

]]>
ഇലന്തൂർ നരബലി കേസ്; പ്രതികളെ ഇന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും https://malayalees.ch/elanthoor-human-sacrifice-case-perumbavur-court/ Sat, 05 Nov 2022 04:22:54 +0000 https://malayalees.ch/?p=70773 ഇലന്തൂർ നരബലി കേസിൽ പൊലീസ് കസ്റ്റഡിയിൽ വിട്ട പ്രതികളെ ഇന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും. കാലടി പൊലീസ് രജിസ്റ്റർ ചെയ്ത റോസിലിൻ കൊലപാതകക്കേസിൽ കഴിഞ്ഞ മാസം 26 മുതൽ കസ്റ്റഡിയിലായിരുന്നു പ്രതികൾ. 

കളമശ്ശേരി എആർ ക്യാമ്പിലെ ചോദ്യം ചെയ്യലിൽ കേസിലെ മുഖ്യപ്രതി ഷാഫി പോലീസിനോട് പൂർണമായും സഹകരിച്ചിരുന്നില്ല. എന്ന് മാത്രമല്ല പലപ്പോഴും വൈരുധ്യം നിറഞ്ഞ മൊഴികളാണ് നൽകിയത്. പരമാവധി തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞു വെന്ന ആത്മവിശ്വാസം അന്വേഷണസംഘത്തിന് ഉണ്ടെങ്കിലും കൊല്ലപ്പെട്ടവരുടെ മൊബൈൽ ഫോണുകൾ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ശാസ്ത്രീയ തെളിവുകളും ഡിജിറ്റൽ തെളിവുകളുമാണ് കേസിൽ നിർണായകമാവുക. നിലവിൽ കൂടുതൽ കസ്റ്റഡി വേണ്ട എന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ആവശ്യമെങ്കിൽ ജയിലിലെത്തി ചോദ്യം ചെയ്യാനാകും നീക്കം. അതേസമയം നിർണായകമായ കേസിന്റെ കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.

]]>
ഇലന്തൂര്‍ ഇരട്ട നരബലി; പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്നവസാനിക്കും https://malayalees.ch/remand-period-of-accused-elanthoor-human-sacrifice/ Wed, 26 Oct 2022 04:00:47 +0000 https://malayalees.ch/?p=70198 ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. പ്രതികളെ ഇന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മാജിസ്േ്രടറ്റ് കോടതിയില്‍ ഹാജരാക്കും. ഒന്നാം പ്രതി ഷാഫിയെയും രണ്ടാം പ്രതി ഭഗവല്‍ സിംഗിനെയും വിയ്യൂര്‍ അതി സുരക്ഷ ജയിലിലേക്ക് മാറ്റിയിരുന്നു. എറണാകുളം ജില്ലാ ജയിലില്‍ പ്രതികള്‍ക്ക് സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

റോസ്ലിന്റെ കൊലപാതകകേസില്‍ മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപെടുത്തി. പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് തന്നെ സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. മൂന്നാം പ്രതി ലൈലയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കാലടി പൊലിസ് കാക്കനാട് വനിത ജയിലിലെത്തിയാണ് അറസ്റ്റ് രേഖപെടുത്തിയത്.

അതേസമയം സംഭവത്തിലെ ഇരകളിലൊരാളായ പത്മയുടെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളില്ലെന്ന് കണ്ടെത്തല്‍. റോസിലിനെ കൊല്ലാന്‍ ഉപയോഗിച്ച കയറിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ ഫോറെന്‍സിക് സംഘം ശേഖരിച്ചിരുന്നു. റോസിലിനെ കൊല്ലാന്‍ ഉപയോഗിച്ച കയര്‍ കത്തിച്ചുകളഞ്ഞതായി പ്രതികള്‍ സമ്മതിച്ചിരുന്നു.

]]>
ഇലന്തൂർ ഇരട്ടനരബലി; ഷാഫിയെയും ഭഗവൽ സിംഗിനെയും അതി സുരക്ഷാ ജയിലിലേക്ക് മാറ്റി https://malayalees.ch/elanthoor-human-sacrifice-updates-3/ Tue, 25 Oct 2022 12:06:37 +0000 https://malayalees.ch/?p=70188 ഇലന്തൂർ ഇരട്ടനരബലിക്കേസിൽ രണ്ട് പ്രതികളെ വിയ്യൂർ അതി സുരക്ഷ ജയിലിലേക്ക് മാറ്റി. ഒന്നാം പ്രതി ഷാഫിയെയും രണ്ടാം പ്രതി ഭഗവൽ സിംഗിനെയുമാണ് മാറ്റിയത്. പ്രതികളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. പ്രതികളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അതിനിടെ റോസ്‌ലിന്റെ കൊലപാതകകേസിൽ അറസ്റ്റ് രേഖപെടുത്തി.മൂന്നാം പ്രതി ലൈലയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കാലടി പൊലിസ് കാക്കനാട് വനിത ജയിലിലെത്തിയാണ് അറസ്റ്റ് രേഖപെടുത്തിയത്. അതേസമയം ഇലന്തൂർ ഇരട്ട നരബലി സംഭവത്തിലെ ഇരകളിലൊരാളായ പത്മയുടെ കൊലപാതകത്തിൽ കൂടുതൽ പ്രതികളില്ലെന്ന് കണ്ടെത്തൽ. റോസിലിനെ കൊല്ലാൻ ഉപയോഗിച്ച കയറിന്‍റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ ഫോറെൻസിക് സംഘം ശേഖരിച്ചിരുന്നു.

കേസിലെ ഡമ്മി പരിശോധന പൂർത്തിയാക്കിയിരുന്നു. റോസിലിനെ കൊല്ലാൻ ഉപയോഗിച്ച കയർ കത്തിച്ചുകളഞ്ഞതായി പ്രതികൾ സമ്മതിച്ചിരുന്നു. നരബലി സംഭവത്തില്‍ പൊലീസ് നായ്ക്കളെ ഇലന്തൂരിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

അതേസമയം കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാഫി കൊല്ലപ്പെട്ട പത്മയെ ഇലന്തൂരിലേക്ക് കൊണ്ടുപോയ സംഭവം കഴിഞ്ഞ ദിവസം അന്വേഷണ സംഘം പുനരാവിഷ്കരിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം രാവിലെ നടന്ന സംഭവങ്ങളാണ് പ്രതിയോടൊപ്പം പൊലീസ് പുനരാവിഷ്കരിച്ചത്. സെപ്റ്റംബർ 26 ന് രാവിലെ 9.15 ന് ചിറ്റൂർ റോഡിലെ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്ത് വെച്ചാണ് മുഹമ്മദ് ഷാഫിയും പത്മയും ആദ്യം കണ്ടത്. പിന്നീട് ഷാഫി ബൈക്കുമായി ഫാഷൻ സ്ട്രീറ്റിലേക്ക് പോയി. സ്കോർപിയോ കാറുമായി 9.25 ഓടെ ചിറ്റൂർ റോഡിലേക്ക് തിരിച്ചെത്തി. കൃഷ്ണ ഹോസ്പിറ്റലിൽ സമീപം കാത്തുനിന്ന പത്മയെ ഇവിടെ വെച്ചാണ് ഇലന്തൂരിലേക്ക് കൊണ്ടുപോയത്.

]]>
നരബലി കേസില്‍ ഷാഫിയുടെ പശ്ചാത്തലത്തില്‍ ദുരൂഹതയേറെയെന്ന് പൊലീസ്; സൈബര്‍ തെളിവുകള്‍ നിര്‍ണായകം https://malayalees.ch/mystery-shafis-life-elanthoor-human-sacrifice-case/ Wed, 19 Oct 2022 08:27:52 +0000 https://malayalees.ch/?p=69871 പത്തനംതിട്ട ഇലന്തൂരിലെ നരബലി കേസില്‍ ഒന്നാം പ്രതി ഷാഫിയുടെ പശ്ചാത്തലത്തില്‍ ഏറെ ദുരൂഹതയുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച് നാഗരാജു. കേസില്‍ സൈബര്‍ തെളിവുകള്‍ ഏറെ നിര്‍ണായകമാണ്. ഓരോ കാര്യവും പ്രത്യേക വിഭാഗം പരിശോധിക്കും. ഷാഫിയുടെ മൊഴികള്‍ പൂര്‍ണമായും വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നും പ്രതികളുമായി ബന്ധമുള്ളവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്നും സി എച്ച് നാഗരാജു പ്രതികരിച്ചു.

മുഹമ്മദ് ഷാഫിയുടെ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഷാഫി ഇലന്തൂരില്‍ എത്തിച്ച രണ്ട് സ്ത്രീകളെ പൊലീസ് ചോദ്യം ചെയ്തു. ലൈംഗിക വൃത്തിക്ക് വേണ്ടിയാണ് പോയതെന്ന് സ്ത്രീകള്‍ പൊലീസിന് മൊഴി നല്‍കി. കൊല്ലപ്പെട്ട പത്മത്തിന്റെ പാദസരം ഉപേക്ഷിച്ചത് ചങ്ങനാശേരിയിലെന്ന് ഷാഫി മൊഴി നല്‍കി. ഷാഫിയുമായി പൊലീസ് ചങ്ങനാശേരിയില്‍ തെളിവെടുപ്പ് നടത്തുകയാണ്.

രണ്ടും മൂന്നും പ്രതികളായ ഭഗവല്‍ സിങിനെയും ഭാര്യ ലൈലയെയും പത്തനംതിട്ടയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ് ഇതിനൊപ്പം അന്വേഷണ സംഘം. കടവന്ത്രയില്‍ നിന്നുള്ള പൊലീസുകാരാണ് പ്രതികളുമായി തെളിവെടുക്കുന്നത്. ഭഗവല്‍ സിങ് കത്തി വാങ്ങിയ കടയ്്കകുള്ളിലാണ് പരിശോധന. പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നിലുള്ള കടയില്‍ നിന്നാണ് ഭഗവല്‍ കൊലപാതകത്തിനുപയോഗിച്ച കത്തി വാങ്ങിയത്.

]]>
പ്രതികളുമായി ബന്ധമുള്ളവരുടെ പട്ടിക തയ്യാറാക്കും; നരബലി കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ് https://malayalees.ch/will-question-more-people-elanthoor-human-sacrifice-case/ Wed, 19 Oct 2022 04:37:28 +0000 https://malayalees.ch/?p=69850 പത്തനംതിടട്ട ഇലന്തൂര്‍ ഇരട്ടനരബലിക്കേസില്‍ കൂടുതല്‍ പേരെ പൊലീസ് ചോദ്യം ചെയ്യുന്നു. പ്രതികളുമായി ബന്ധമുള്ളവരുടെ പട്ടിക തയ്യാറാക്കിയാണ് ചോദ്യം ചെയ്യല്‍. പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചര്‍ക്കാനും ആലോചനയുണ്ട്.കേസില്‍ ട്വിസ്റ്റ് പ്രതീക്ഷിക്കുന്നുണ്ട് അന്വേഷണസംഘം.

കൊലപാതകവുമായി മാറ്റാര്‍ക്കെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. പ്രതികളുടെ പശ്ചാത്തലം പരിശോധിക്കുകയാണ് പൊലീസ്. ഇതിനായി ഷാഫി, ഭഗവല്‍സിംഗ്, ലൈല എന്നിവരുമായി ബന്ധമുള്ളവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്ന നടപടി ആരംഭിച്ചു. ആഭിചാരക്രിയകളിലേക്ക് ഷാഫി തിരിഞ്ഞത് 2020ലെ ജയില്‍വാസത്തിന് ശേഷമാണെന്നാണ് വിലയിരുത്തല്‍.

ആഭിചാരക്രിയകളുടെയും ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ പിടിയിലായവര്‍ ജയിലില്‍ ഷാഫിക്ക് ഒപ്പമുണ്ടായിരുന്നോയെന്ന് പരിശോധിക്കുന്നുണ്ട്. കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാകും.

അതേസമയം പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. പീഡിപ്പിച്ചു കൊലപ്പെടുത്തല്‍ ഉള്‍പ്പടെ ഉള്ള വകുപ്പുകള്‍ ചുമത്തുമെന്നാണ് സൂചന. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാകും പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കുക.

]]>
ഇലന്തൂര്‍ നരബലി; പ്രതികളുടെ വീട്ടില്‍ ഡമ്മി ഉപയോഗിച്ച് പരിശോധന https://malayalees.ch/inspection-with-dummy-at-accuseds-house-human-sacrifice-case/ Sat, 15 Oct 2022 12:30:31 +0000 https://malayalees.ch/?p=69714 പത്തനംതിട്ട ഇലന്തൂരില്‍ ഇരട്ട നരബലി നടന്ന ഭഗവല്‍ സിംഗിന്റെ വീട്ടില്‍ പൊലീസ്-ഫൊറന്‍സിക് പരിശോധന പുരോഗമിക്കുന്നു. വീടിനുള്ളില്‍ ഡമ്മി ഉപയോഗിച്ച് പരിശോധന നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കൊച്ചി ഡിസിപി അടക്കമുള്ള സംഘം വീടിനുള്ളില്‍ പരിശോധന നടത്തുകയാണ്.

സ്ത്രീ ശരീരത്തിന്റെ ഡമ്മി ഉപയോഗിച്ച് കൊലപാതകം പുനരാവിഷ്‌കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനായി മൂന്ന് പ്രതികളെയും വീടിനുള്ളില്‍ എത്തിച്ച് പരിശോധിക്കും. കൊലപാതകം സംബന്ധിച്ച് വിശദമായ അന്വേഷണത്തിനാണ് ഡമ്മി പരിശോധന.

പ്രതി ഭഗവല്‍ സിംഗിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെ തിരുമല്‍ കേന്ദ്രത്തില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ചെറിയ കുഴിയില്‍ നിന്നും ചവര്‍ കൂനയില്‍ നിന്നുമാണ് ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തത്. നരബലിക്ക് ഈ ആയുധങ്ങള്‍ ഉപയോഗിച്ചോ എന്നതില്‍ വിദഗ്ധ പരിശോധന നടത്തും.

വീട്ടുവളപ്പില്‍ നിന്നും പൊലീസ് എല്ലും കണ്ടെടുത്തിട്ടുണ്ട്. പൊലീസ് നായയെ അടക്കം എത്തിച്ചാണ് പരിശോധന നടക്കുന്നത്. കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. വീടിന് പിന്‍വശത്തുള്ള പറമ്പിനോട് ചേര്‍ന്നുള്ള മഹാഗണി മരത്തിന് ചുവട്ടില്‍ നിന്നാണ് എല്ല് കണ്ടെത്തിയത്. എല്ല് കൂടുതല്‍ പരിശോധനയ്ക്കായി ഫൊറന്‍സിക് സംഘം ശേഖരിച്ചു.

ചോദ്യം ചെയ്യലില്‍ പ്രതികള്‍ പലതും മറച്ചുവയ്ക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ പശ്ചാത്തലത്തില്‍ തെളിവെടുപ്പും ചോദ്യം ചെയ്യലും ഒരുമിച്ച് നടത്തുകയാണ് പൊലീസ്. ലൈലയുടെ മൊഴിയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ വീട്ടുവളപ്പിലുണ്ടോ എന്ന സംശയത്തിന് കാരണമായത്. സംശയ ദൂരീകരണത്തിനാണ് വീട്ടുവളപ്പില്‍ പൊലീസ് കുഴിച്ചുനോക്കി പരിശോധന നടത്തുന്നത്.

]]>