el clasico – malayalees.ch https://malayalees.ch Malayalam Online News Portal Mon, 20 Mar 2023 10:45:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png el clasico – malayalees.ch https://malayalees.ch 32 32 എൽ ക്ലാസിക്കോ; ബാഴ്സക്ക് ഹാട്രിക്ക് ജയം; വിജയഗോൾ നേടി കെസിഎ https://malayalees.ch/fc-barcelona-won-el-classico-against-real-madrid/ Mon, 20 Mar 2023 10:45:25 +0000 https://malayalees.ch/?p=78289 എൽ ക്ലാസിക്കോയിൽ ഹാട്രിക്ക് വിജയങ്ങൾ നേടി എഫ്‌സി ബാഴ്സലോണ. ഇന്ന് പുലർച്ചെ സ്വന്തം മൈതാനമായ ക്യാമ്പ്നൗവിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡിനെതിരെ ബാഴ്സയുടെ വിജയം. ഇന്നത്തെ വിജയത്തോടെ 2011ൽ പെപ് ഗാർഡിയോളക്ക് ശേഷം ഒരു വർഷം മൂന്ന് എൽ ക്ലാസിക്കോ മത്സരങ്ങളിൽ വിജയിക്കുന്ന ആദ്യ ബാഴ്സ പരിശീലകനായി സാവി ഹെർണാണ്ടസ് മാറി. വിജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം 12 പൊയിന്റുകളാക്കി ഉയർത്താനും ബാഴ്സക്ക് സാധിച്ചു.

സംഭവ ബഹുലമായ മത്സരമായിരുന്നു ഇന്നലെ അരങ്ങേറിയത്. മത്സരത്തിൽ ആദ്യം ലീഡ് എടുത്തത് റയൽ മാഡ്രിഡായിരുന്നു. മാഡ്രിഡ് വിങ്ങർ വിനീഷ്യസ് ജൂനിയർ എടുത്ത ഷോട്ട് തടുക്കാൻ ശ്രമിച്ച ബാഴ്സ ഡിഫൻഡർ അരാഹോവിന്റെ പിഴവാണ് മാഡ്രിഡിന് ആദ്യ ഗോൾ നേടാൻ വഴി ഒരുക്കിയത്. തടുക്കാൻ ശ്രമിച്ച പന്ത് ടെർ സ്റ്റീഗനെ മറികടന്ന് വലയിലെത്തി. എന്നാൽ, ആദ്യ പകുതി അവസാനിക്കും മുൻപ് സെർജിയോ റോബർട്ടോയിലൂടെ ബാഴ്സ സമനില പിടിച്ചു. രണ്ടാം പകുതിയിൽ റയലിനായി മാർക്കോ അസെൻസിയോ ലീഡ് ഉയർത്തിയെങ്കിലും വാർ പരിശോധനയിൽ റഫറി ഗോൾ നിഷേധിച്ചു.

മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെയാണ് ബാഴ്സയുടെ രക്ഷകനായി ഐവറി കോസ്റ്റ് താരമായ ഫ്രാങ്ക് കെസിഎ ഉദിച്ചത്. പകരക്കാരനായി കളിക്കളത്തിൽ ഇറങ്ങിയ താരം, ഫുൾ ബാക് ബാൾഡിന്റെ ക്രോസ്സ് വലയിലെത്തിക്കുകയായിരുന്നു. ആ ഗോളോട് കൂടി റയൽ മാഡ്രിഡ് നിര തിരിച്ചു വരാനാവാത്ത വിധം തകർന്നു. ഏപ്രിൽ 6നു കോപ്പ ഡെൽ റെയ് സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ഇരു ടീമുകളും വീണ്ടും ഇതേ മൈതാനത്ത് ഏറ്റുമുട്ടുന്നുണ്ട്. നിർണായകമായ മത്സരത്തിന്റെ ആദ്യ പാദം എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സ വിജയിച്ചിരുന്നു.

]]>
സ്പാനിഷ് കപ്പിൽ എൽ ക്ലാസിക്കോ പോരാട്ടം; പരുക്കിന്റെ പിടിയിൽ ബാഴ്സ https://malayalees.ch/el-clasico-in-copa-del-ray/ Fri, 03 Mar 2023 04:53:07 +0000 https://malayalees.ch/?p=77266 ലോക ഫുട്ബോളിലെ എക്കാലത്തെയും ക്ലാസിക് പോരാട്ടമായ എൽ ക്ലാസിക്കോക്ക് ഇന്ന് രാത്രി അരങ്ങൊരുങ്ങും. സ്പാനിഷ് കപ്പ് ടൂർണമെന്റായ കോപ്പ ഡെൽ റേ സെമി ഫൈനലിലാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30ക്ക് റയൽ മാഡ്രിഡിന്റെ ഹോം മൈതാനമായ സാന്റിയാഗോ ബെർണാബ്യുവിലാണ് ആദ്യ പാദ മത്സരം. അത്ലറ്റികോ മാഡ്രിഡിനെ തോൽപ്പിച്ചാണ് റയൽ മാഡ്രിഡ് സ്പാനിഷ് കപ്പിന്റെ സെമിയിൽ എത്തുന്നത്. റയൽ സോസിഡാഡിനെ പരാജയപ്പെടുത്തിയാണ് ബാഴ്സയുടെ മുന്നേറ്റം. El Clasico in Copa Del Ray

കഴിഞ്ഞ ആറ് മത്സരങ്ങളിൽ തോൽവിയറിയാതെയാണ് റയലിന്റെ കുതിപ്പ്. ഫെബ്രുവരി പകുതിയിൽ ക്ലബ് ലോകകപ്പ് നേടിയ ടീം മികച്ച ഫോമിലാണ്. എന്നാൽ പരുക്കുകളുടെ പിടിയിൽ വലയുന്ന ബാഴ്സ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തുടർ തോൽവികൾ നേരിട്ടു. എന്നാൽ, ഇതൊന്നും എൽ ക്ലാസിക്കോ എന്ന യുദ്ധമുഖത്തിന്റെ ആവേശം കുറയ്ക്കില്ല. കളിമികവിലല്ല, മറിച്ച് താരങ്ങളുടെ മെന്റാലിറ്റിയിയാണ് ഓരോ ക്ലാസിക്കോ മത്സരത്തിന്റെയും അടിസ്ഥാനം

പരുക്കുകളിൽ കുടുങ്ങിയാണ് ബാഴ്സലോണ ഇറങ്ങുന്നത്. അൽമേറിയക്ക് എതിരായ കഴിഞ്ഞ മത്സരത്തിൽ ഹാംസ്റ്റിങ്ങിന് പരുക്കേറ്റ റോബർട്ട് ലെവൻഡോസ്‌കി ഇന്ന് ഇറങ്ങില്ല. പ്ലേ മേക്കറായ പെഡറിയും വിങ്ങർ ഔസ്മാനെ ടെമ്പേളെയും പരുക്കിൽ നിന്ന് മോചിതനായിട്ടില്ല. പരിശീലനത്തിനിടെ പരുക്കേറ്റ അൻസു ഫാറ്റി ഇന്ന് കളിക്കാൻ ഇറങ്ങുന്നതിൽ സംശയങ്ങളുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ തോൽവി നനഞ്ഞ ബാഴ്സക്ക് ഫോമിലേക്ക് തിരിച്ച വരാൻ ഇന്നത്തെ മത്സരം നിർണായകമാണ്.

ലിവർപൂളിനെതിരായ മത്സരത്തിനിടെ പരുക്കേറ്റ ഡേവിഡ് അലാബ, റോഡ്രിഗോ എന്നിവർക്ക് ഇന്നത്തെ മത്സരം നഷ്ടപ്പെടും. ലെഫ്റ് ബാക്ക് ഫെർലാൻഡ് മെന്റി പരുക്കിൽ നിന്നും മുക്തനായിട്ടില്ല. മാർച്ച് 20ന് ഇരു ടീമുകളും ലാ ലിഗ മത്സരത്തിൽ വീണ്ടും ഏറ്റുമുട്ടും.

]]>