Eknath Shinde – malayalees.ch https://malayalees.ch Malayalam Online News Portal Mon, 03 Oct 2022 04:05:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Eknath Shinde – malayalees.ch https://malayalees.ch 32 32 ‘മഹാരാഷ്ട്ര മുഖ്യമന്ത്രിയെ കൊല്ലാന്‍ ഗൂഡാലോചന’; മദ്യലഹരിയില്‍ പൊലീസിനെ ഫോണ്‍ വിളിച്ചയാള്‍ അറസ്റ്റില്‍ https://malayalees.ch/%e0%b4%ae%e0%b4%b9%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0/ Mon, 03 Oct 2022 04:05:41 +0000 https://malayalees.ch/?p=68895 മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടന്നുവെന്നും തനിക്ക് അതിനെ കുറിച്ച് വിവരങ്ങളറിയാമെന്നും പറഞ്ഞ് പൊലീസിനെ ഫോണ്‍ വിളിച്ചയാളെ അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് ഇയാള്‍ പൊലീസിനെ വിളിച്ചത്. മുംബൈ സ്വദേശി അവിനാഷ് വാഗ്മെയര്‍ എന്നയാളാണ് പിടിയിലായത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ലോണാവാലയിലെ ഒരു ധാബയില്‍ ഇറങ്ങിയ പ്രതി ഒരു ഹോട്ടലില്‍ കയറുന്നു. ഈ സമയത്ത് മദ്യലഹരിയിലായിരുന്ന ഇയാള്‍ ഒരു കുപ്പി വെള്ളത്തിന് ഹോട്ടല്‍ മാനേജര്‍ അമിത വില ഈടാക്കിയെന്നാരോപിച്ച് ബഹളമുണ്ടാക്കി. ശേഷം മറ്റൊരു മൊബൈല്‍ നമ്പറില്‍ നിന്ന് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് ഇക്കാര്യം പറയുകയും ഹോട്ടല്‍ മാനേജര്‍, മുഖ്യമന്ത്രി ഷിന്‍ഡെയെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നും പറഞ്ഞു.

ഉടന്‍ തന്നെ പൊലീസ് വിളിച്ച നമ്പര്‍ കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍ വെള്ളത്തിന് അമിത വില ഇടാക്കിയതിന് ഹോട്ടല്‍ മാനേജരെ ഒരു പാഠം പഠിപ്പിക്കാനാണ് താന്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചതെന്നാണ് പ്രതിയുടെ മൊഴി.

]]>
മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്; 14 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും https://malayalees.ch/maharashtra-14-ministers-will-take-oath/ Tue, 09 Aug 2022 04:23:17 +0000 https://malayalees.ch/?p=66116 അനിശ്ചിതത്വത്തിന് ഒടുവില്‍ മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനം ഇന്ന്. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി 40 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭാ വിപുലീകരണം. ശിവസേനയിൽ നിന്നും ബിജെപിയിൽ നിന്നുമായി 14 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

ശിവസേന വിമത പക്ഷത്ത് നിന്നും 3 ഉം ബിജെപിയിൽ നിന്നും 11 പേർ അടക്കം 14 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. മുതിർന്ന ബിജെപി നേതാക്കളായ സുധീർ മുംഗന്തിവാർ, ചന്ദ്രകാന്ത് പാട്ടീൽ, ഗിരീഷ് മഹാജൻ എന്നിവർ പുതിയ മന്ത്രിമാരാകും. രാധാകൃഷ്ണ വിഖേ പാട്ടീൽ, സുരേഷ് ഖാഡെ, അതുൽ മൊറേശ്വർ സേവ്, മംഗൾ പ്രഭാത് ലോധ, വിജയ്കുമാർ ഗാവിത്, രവീന്ദ്ര ചവാൻ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുന്ന മറ്റ് നേതാക്കൾ. ഒരു വനിത മന്ത്രിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

രാവിലെ 11ന് രാജ്ഭവനിലാണ് ചടങ്ങുകൾ. ഷിൻഡെ വിഭാഗത്തിൽ നിന്ന് ഗുലാബ് രഘുനാഥ് പാട്ടീൽ, സദാ സർവങ്കർ, ദീപക് വസന്ത് കേസർകർ എന്നിവരാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുക. മുഖ്യമന്ത്രി സ്ഥാനം വിട്ടു കൊടുത്തതിനാൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് ആഭ്യന്തരമടക്കം സുപ്രധാന വകുപ്പുകൾക്ക് BJP അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. ഇതിനാൽ ഉദ്ധവ് താക്കറെയെ വിട്ടു വന്ന എംഎൽഎമാർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാതായതോടെയാണ് മന്ത്രി സഭ വിപുലീകരണം നീണ്ടു പോയത്.

എന്നാൽ 40 ദിവസം പൂർത്തിയായ ശേഷവും 2 അംഗ മന്ത്രിസഭാ തുടരുന്നതിൽ പ്രതിപക്ഷമുൾപ്പെടെ വിമർശനം ഉന്നയിച്ചതോടെയാണ്, ഘട്ടം ഘട്ടമായി മന്ത്രി സഭാ വികസനം നടപ്പാക്കാനുള്ള തീരുമാനം.

]]>
മഹാനാടകം പരിസമാപ്തിയിലേക്ക്; കരുത്ത് കാട്ടി ഏക്‌നാഥ് ഷിന്‍ഡെ; വിശ്വാസവോട്ടെടുപ്പില്‍ 164 പേരുടെ പിന്തുണ https://malayalees.ch/maharashtra-floor-test-eknath-shinde-wins-trust-vote/ Mon, 04 Jul 2022 07:54:37 +0000 https://malayalees.ch/?p=64278 മഹാരാഷ്ട്രയിലെ നാടകീയ രാഷ്ട്രീയ സംഭവങ്ങള്‍ പരിസമാപ്തിയിലേക്ക്. വിശ്വാസ വോട്ടെടുപ്പിലും കരുത്ത് കാട്ടി ഏക്‌നാഥ് ഷിന്‍ഡെ. ഷിന്‍ഡെ സര്‍ക്കാരിന് നിയമസഭയിലെ 164 അംഗങ്ങളുടെ പിന്തുണയാണ് ലഭിച്ചത്. 40 ശിവസേന എംഎല്‍എമാരാണ് ഏക്‌നാഥ് ഷിന്‍ഡെയെ പിന്തുണച്ചത്.

288 അംഗങ്ങളുള്ള നിയമസഭയില്‍ ബിജെപിക്ക് 106 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. തനിക്ക് 50 ശിവസേന വിമതരുടെ പിന്തുണയുണ്ടെന്ന് ഷിന്‍ഡെ പ്രഖ്യാപിച്ചിരുന്നെങ്കിലും 40 പേരാണ് വിശ്വാസ വോട്ടെടുപ്പില്‍ ഷിന്‍െയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണച്ചത്. വിശ്വാസവോട്ടെടുപ്പില്‍ ജയിക്കാന്‍ 144 വോട്ടാണ് വേണ്ടിവരുന്നത്. 164 പേരുടെ പിന്തുണ ഷിന്‍ഡെ പക്ഷം നേടിയതോടെ ആധികാരികമായി ജയമുറപ്പിക്കുകയായിരുന്നു.

11 മണിയോടെയാണ് സഭ സമ്മേളിച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാരായ അശോക് ചവാന്‍, വിജയ് വഡേട്ടിവാര്‍ എന്നിവര്‍ വോട്ടെടുപ്പിന് എത്തിയിരുന്നില്ല. എന്നാല്‍ വിശ്വാസ വോട്ടെടുപ്പിനെ നിയമപരമായി നേരിടാനാകുമെന്ന വിശ്വാസത്തിലാണ് ഇപ്പോഴും ഉദ്ധവ് താക്കറെ വിഭാഗം.

മഹാരാഷ്ട്ര സ്പീക്കറായി ബിജെപിയുടെ രാഹുല്‍ നര്‍വേര്‍ക്കര്‍ തെരഞ്ഞെടുക്കപ്പെട്ടത് ഷിന്‍ഡെ വിഭാഗത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരുന്നു. രാഹുല്‍ നര്‍വേക്കറിന് 164 വോട്ടുകളാണ് ഇന്ന് ലഭിച്ചത്. 164 പേരുടെ പിന്തുണയുമായി മുഖ്യമന്ത്രി ഷിന്‍ഡെയും ബി.ജെ.പിയും കരുത്തുകാട്ടി. ഉദ്ധവ് താക്കറെയുടെ വിശ്വസ്തന്‍ രാജന്‍ സാല്‍വി ആയിരുന്നു മത്സരത്തില്‍ രാഹുലിന്റെ കൂടെ ഉണ്ടായിരുന്നത്. മഹാവികാസ് അഘാഡി സഖ്യ സ്ഥാനാര്‍ത്ഥിയായാണ് രാജന്‍ സാല്‍വി മത്സരിച്ചത്.

]]>
ഷിന്‍ഡെയേയും കൂട്ടരേയും നിയമസഭയില്‍ പ്രവേശിപ്പിക്കരുത്; വീണ്ടും സുപ്രിംകോടതിയിലെത്തി ഉദ്ധവ് വിഭാഗം https://malayalees.ch/uddhav-thackerays-shiv-sena-moves-supreme-court-again-to-suspend-shinde/ Fri, 01 Jul 2022 08:16:00 +0000 https://malayalees.ch/?p=64159 വിമത നീക്കത്തിനൊടുവില്‍ ഭരണം നഷ്ടമായെങ്കിലും വിട്ടുകൊടുക്കാതെ ഉദ്ധവ് താക്കറെ വിഭാഗം. ഏക്‌നാഥ് ഷിന്‍ഡെ ഉള്‍പ്പെടെയുള്ള വിമത എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി ഉദ്ധവ് താക്കറെ വിഭാഗം വീണ്ടും സുപ്രിംകോടതിയെ സമീപിച്ചു. പാര്‍ട്ടികളുടെ വിഭജനമോ ലയനമോ ഗവര്‍ണര്‍ക്ക് തീരുമാനിക്കാന്‍ കഴിയില്ലെന്ന് കാണിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ശിവസേന ചീഫ് വിപ്പ് സുനില്‍ പ്രഭുവാണ് സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അയോഗ്യതയില്‍ തീരുമാനമാകുന്നതുവരെ വിമത എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യമാണ് ഹര്‍ജിയില്‍ ആവര്‍ത്തിക്കുന്നത്. ഷിന്‍ഡെയും ഒപ്പമുള്ള മറ്റ് എംഎല്‍എമാരും മാഹാരാഷ്ട്ര നിയമസഭയില്‍ പ്രവേശിക്കുന്നത് കോടതി ഇടെപട്ട് തടയണമെന്നും ഉദ്ധവ് താക്കറെ വിഭാഗം ആവശ്യപ്പെടുന്നു.

രണ്ടര വര്‍ഷം നീണ്ടുനിന്ന ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യ സര്‍ക്കാരിനെ താഴെയിറക്കി കൊണ്ടാണ് മഹാരാഷ്ട്ര ഭരണം വീണ്ടും ബിജെപിയുടെ കൈകളിലേക്കെത്തുന്നത്. വിശ്വാസ വോട്ടെടുപ്പിന് കാത്ത് നില്‍ക്കാതെ ഉദ്ധവ് രാജി വച്ചത്.

ശിവസേനാ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്രയുടെ ഇരുപതാമത് മുഖ്യമന്ത്രിയായി ഇന്നലെ രാത്രിയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും ഷിന്‍ഡെയ്ക്ക് ഒപ്പം സത്യപ്രതിഞ്ജ ചെയ്തിരുന്നു. ഏറെ നാടകീയ സംഭവങ്ങള്‍ക്കൊടുവിലെ ഭരണമാറ്റത്തിന്റെ അവസാന നിമിഷം പോലും അപ്രതീക്ഷിത ട്വിസ്റ്റുണ്ടാകുകയായിരുന്നു. അപ്രതീക്ഷിതമായി പത്രസമ്മേളന വിളിച്ച് ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി ഷിന്‍ഡെയെ പ്രഖ്യാപിക്കുകയായിരുന്നു.

]]>
മഹാനാടകത്തില്‍ വീണ്ടും ട്വിസ്റ്റ്; ഫഡ്‌നാവിസല്ല, ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകും https://malayalees.ch/eknath-shinde-to-be-new-maharashtra-cm-says-devendra-fadnavis/ Thu, 30 Jun 2022 12:38:45 +0000 https://malayalees.ch/?p=64128 മഹാരാഷ്ട്രയില്‍ വീണ്ടും അപ്രതീക്ഷ നീക്കവുമായി ബിജെപി. താനല്ല പകരം ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചു. താന്‍ പുതിയ മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന് കൂടി ഫഡ്‌നാവിസ് അല്‍പ സമയം മുന്‍പ് അറിയിച്ചു. മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ വൈകിട്ട് 7.30 ന് സത്യപ്രതിജ്ഞ ചെയ്യും.

ശിവസേനയുടെ പൈതൃകത്തോട് കടപ്പെട്ടിരിക്കുന്നു എന്ന് വിശദീകരിച്ചുകൊണ്ടാണ് ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയെ ബിജെപി മുഖ്യമന്ത്രിയായി അംഗീകരിച്ചത്. ഉദ്ധവ് താക്കറെ പക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ഫഡ്‌നാവിസ് ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.

മന്ത്രിസഭാ വിപുലീകരണം എപ്പോഴുണ്ടാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടില്ല. ഇന്ന് ഷിന്‍ഡെ മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക. അല്‍പ സമയം മുന്‍പാണ് ദേവേന്ദ്ര ഫഡ്‌നാവിസും ഏക്‌നാഥ് ഷിന്‍ഡെയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. ഷിന്‍ഡെ വിഭാഗത്തിന് പതിമൂന്നും ബിജെപിക്ക് ഇരുപത്തിയൊന്നും മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചേക്കുമെന്നാണ് സൂചന. ദര്‍ബാര്‍ ഹാളില്‍ വച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നത്.

1980 മുതല്‍ ശിവസേനയുടെ സജീവ പ്രവര്‍ത്തകനാണ് ഏക്‌നാഥ് ഷിന്‍ഡെ. 2004 മുതല്‍ തുടര്‍ച്ചയായി നാല് തവണ എംഎല്‍എയായി. ഷിന്‍ഡെയ്ക്ക് ബിജെപി മുന്‍പ് തന്നെ മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വിമത നീക്കം നടന്നതെന്നുമുള്ള ആരോപണത്തിന് ഇന്ന് നടന്ന നാടകീയ നീക്കങ്ങള്‍ കൂടുതല്‍ ബലം നല്‍കുകയാണ്. രാഷ്ട്രീയ തന്ത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ദേവേന്ദ്ര ഫഡ്‌നാവിസാണെന്നും ഉറപ്പാകുകയാണ്. ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ഭരണ പ്രതിസന്ധി നേരിടുന്നതിനിടെ പലവട്ടം ഫഡ്‌നാവിസ് ഡല്‍ഹിയിലെത്തി മുതിര്‍ന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ദിവസം മാത്രം ഇരുന്ന് ഒഴിയേണ്ടി വന്ന മുഖ്യമന്ത്രി കസേര ഫഡ്‌നാവിസ് ഷിന്‍ഡെയ്ക്ക് വച്ചുനീട്ടുന്നതെന്ന് ഉറപ്പാകുകയാണ്.

]]>
മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്; ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഉടന്‍ https://malayalees.ch/maharashtra-swearing-in-ceremony-today-devedra-fadnavis-will-be-cm/ Thu, 30 Jun 2022 12:36:02 +0000 https://malayalees.ch/?p=64125 നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്. മുഖ്യമന്ത്രിയായി ഉടന്‍ ദേവേന്ദ്ര ഫഡ്‌നാവിസ് ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 7.30നാണ് സത്യപ്രതിജ്ഞ നടക്കുന്നത്.

അല്‍പ സമയം മുന്‍പാണ് ദേവേന്ദ്ര ഫഡ്‌നാവിസും ഉദ്ധവ് താക്കറെയുമായി ഇടഞ്ഞുനിന്ന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. ഷിന്‍ഡെ വിഭാഗത്തിന് പതിമൂന്നും ബിജെപിക്ക് ഇരുപത്തിയൊന്നും മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചേക്കുമെന്നാണ് സൂചന. ദര്‍ബാര്‍ ഹാളില്‍ വച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന.

]]>
അയോഗ്യതാ നോട്ടീസ്, ശിവസേന വിമതരുടെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ https://malayalees.ch/sena-rebels-challenge-suspension-notice-in-sc/ Mon, 27 Jun 2022 04:27:47 +0000 https://malayalees.ch/?p=63922 അയോഗ്യതാ നോട്ടീസിനെതിരെ വിമത ശിവസേന എംഎൽഎമാർ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അജയ് ചൗധരിയെ ശിവസേന ലെജിസ്ലേച്ചർ പാർട്ടി നേതാവായി നിയമിച്ചതിനെ വിമത നേതാക്കൾ ചോദ്യം ചെയ്യുന്നുണ്ട്. ഡെപ്യൂട്ടി സ്പീക്കർ നരഹരി സിർവാളിനെതിരായ അവിശ്വാസ പ്രമേയം തള്ളിയതിനെയും ഹർജിൽ ഉന്നയിക്കുന്നു. സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

പാർട്ടിക്കെതിരെ കലാപമുണ്ടാക്കുകയും, സർക്കാരിനെ തകർച്ചയുടെ വക്കിലെത്തിക്കുകയും ചെയ്ത 16 വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന ഡെപ്യൂട്ടി സ്പീക്കർക്ക് മുമ്പാകെ ഹർജി നൽകിയിരുന്നു. ഇന്ന് വൈകുന്നേരത്തിനകം രേഖാമൂലം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസ് എംഎൽഎമാർക്ക് നോട്ടീസ് അയച്ചിരുന്നു. ചീഫ് വിപ്പ് വിളിച്ച യോഗത്തിൽ പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടിയാണ് 16 വിമത എം.എൽ.എമാർക്കെതിരെ ഡെപ്യൂട്ടി സ്‌പീക്കർ അയോഗ്യതാ നോട്ടീസ് അയച്ചത്.

അതേസമയം ഷിൻഡെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും തമ്മിലുള്ള കടുത്ത അധികാര തർക്കത്തിനിടയിൽ ഒരു മന്ത്രി കൂടി ഞായറാഴ്ച സേനാ ക്യാമ്പ് വിട്ട് വിമത നേതാക്കൾക്കൊപ്പം ചേർന്നു. ഉദ്ധവ് താക്കറെയുടെ ടീമിനെ ഉപേക്ഷിച്ച് പോകുന്ന ഒമ്പതാമത്തെ മന്ത്രിയാണ് ഉദയ് സാമന്ത്. അതിനിടെ വിമതർക്കെതിരെ നിലപാട് കടുപ്പിച്ച് സേനാ നേതൃത്വം, വിമത ക്യാമ്പിലെ മന്ത്രിമാരുടെ വകുപ്പുകൾ എടുത്തുകളയാൻ ചിന്തിക്കുന്നുണ്ട്. നഗരവികസന മന്ത്രാലയത്തിന്റെ തലവനായ ഷിൻഡെ, ജലവിതരണ-ശുചീകരണ മന്ത്രി ഗുലാബ്രാവു പാട്ടീൽ, കൃഷി മന്ത്രി ദാദാ ഭൂസെ, സംസ്ഥാന മന്ത്രിമാരായ സംഭുരാജെ ദേശായി, അബ്ദുൾ സത്താർ എന്നിവർക്ക് വകുപ്പുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

]]>