EID – malayalees.ch https://malayalees.ch Malayalam Online News Portal Tue, 03 May 2022 04:37:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png EID – malayalees.ch https://malayalees.ch 32 32 ‘വിദ്വേഷ പ്രസംഗം നടത്തുന്നവരെ ഒറ്റപ്പെടുത്തണം; തിന്മയെ നന്മ കൊണ്ട് നേരിടണം’; പെരുന്നാൾ സന്ദേശത്തിൽ പാളയം ഇമാം https://malayalees.ch/palayam-imam-eid-message-against-pc-george/ Tue, 03 May 2022 04:37:13 +0000 https://malayalees.ch/?p=61171 വർഗീയവാദികളെ ഒറ്റപ്പെടുത്താൻ എല്ലാവരും മുന്നോട്ട് വരണമെന്ന് പാളയം ഇമാം വിപി സുഹൈൽ മൗലവി പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. പി.സി ജോർജിന്റെ വിദ്വേഷ പരാമർശത്തെ പേരെടുത്ത് പറയാതെ ആയിരുന്നു പാളയം ഇമാമിന്റെ വിമർശനം.

‘വർഗീയതയും വിദ്വേഷവും പ്രസംഗിക്കുന്നവരെ, അവരാരായാലും, ഏത് മതത്തിൽപ്പെട്ടവരായാലും, ഏത് രാഷ്ട്രീയ കക്ഷിയാണെങ്കിലും, എല്ലാ മതക്കാരും എല്ലാ രാഷ്ട്രീയ കക്ഷികളും ചേർന്നുകൊണ്ട് ഒറ്റപ്പെടുത്താൻ മുന്നോട്ട് വരണം. മുസ്ലീങ്ങൾ ചായയിൽ മരുന്ന് കലക്കി മറ്റുള്ളവരെ വന്ധീകരിക്കാൻ നോക്കുന്നു എന്ന അങ്ങേയറ്റം അപകടരം നിറഞ്ഞ പ്രയോഗങ്ങളാണ് ഉപയോഗിച്ചത്’- പാളയം ഇമാം പറഞ്ഞു.

വിദ്വേഷം കത്തിക്കാനായിരുന്നു ശ്രമമെന്നും മുസ്ലിമിന്റെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് പറയുന്നു എന്നിവയെല്ലാം കള്ളപ്രചാരണമാണെന്നും തിന്മയെ നന്മ കൊണ്ട് നേരിടണമെന്നും പാളയം ഇമാം പറഞ്ഞു. ഹിന്ദു ഹിന്ദുവിന്റെ കടയിൽ നിന്ന് സാധനം വാങ്ങണമെന്ന് പറയുന്നതും, മുസ്ലിം മുസ്ലിമിന്റെ കടയിൽ നിന്ന് സാധനം വാങ്ങണമെന്ന് പറയുന്നതും കേട്ടുകേൾവിയില്ലാത്ത സംഭവമാണെന്നും പാളയം ഇമാം പറഞ്ഞു.

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഒരുക്കിയ ഈദ്ഗാഹിന് പാളയം ഇമാം വി.പി.സുഹൈൽ മൗലവി ഈദ്ഗാഹിന് നേതൃത്വം നൽകി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പെടെയുള്ളവർ ഇവിടെ പ്രാർത്ഥനയ്ക്കായെത്തി.

]]>
ഈദ് ഗാഹിൽ പങ്കെടുത്ത് ഗവർണർ https://malayalees.ch/governor-takes-part-in-eidgah/ Tue, 03 May 2022 04:34:45 +0000 https://malayalees.ch/?p=61168 ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് നടത്തുന്ന ഈദ് ഗാഹിൽ പങ്കെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരത്തെ ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ എത്തിയാണ് ഗവർണർ ഈദ് ഗാഹിൽ പങ്കെടുത്തത്.

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് വിവിധിയിടങ്ങളിലാണ് ഈദ് ഗാഹുകൾ സംഘടിപ്പിച്ചിരിക്കുന്നത്. പെരുന്നാൾ ദിനം വിശ്വാസികൾ പള്ളികളിൽ പെരുന്നാൾ നിസ്‌കരിക്കുന്നതിന് പകരം ഇത്തരം ഈദ് ഗാഹുകളിലാണ് പെരുന്നാൾ നിസ്‌കാരം നിർവഹിക്കുന്നത്. ഇതിന് പ്രത്യേക പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം.

കോഴിക്കോട് അഞ്ച് വർഷത്തിന് ശേഷമാണ് ഈദ് ഗാഹ് സംഘടിപ്പിക്കുന്നത്. നിപ, പ്രളയം, കൊവിഡ് എന്നിങ്ങനെ ആൾക്കൂട്ടം വിലക്കിയ പ്രതിസന്ധികാലങ്ങളെല്ലാം കടന്ന് 2022 ലാണ് കോഴിക്കോട്ടുകാർ അഞ്ച് വർഷത്തിന് ശേഷം ആദ്യം ഈദ് ഗാഹ് നിസ്‌കാരത്തിനായി ഒത്തുകൂടുന്നത്.

കൊച്ചിയിൽ കലൂരാണ് ഏറ്റവും വലിയ ഈദ് ഗാഹ് നടക്കുന്നത്. ഇവിടെ നടൻ മമ്മൂട്ടി ഉൾപ്പെടെയുള്ളവർ ഈദ് ഗാഹിനായി എത്തിച്ചേരാറുണ്ട്.

]]>
കേരളത്തിലെ പെരുന്നാൾ ഇളവുകൾ റദ്ദാക്കണമെന്ന ഹർജി ഇന്ന് സുപ്രിംകോടതിയിൽ https://malayalees.ch/eid-appeal-supreme-court/ Tue, 20 Jul 2021 07:49:29 +0000 https://malayalees.ch/?p=47014 കേരളത്തിലെ പെരുന്നാൾ ഇളവുകൾ റദ്ദാക്കണമെന്ന ഹർജിയും, സംസ്ഥാന സർക്കാരിന്റെ മറുപടിയും സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വിഷയം ഒന്നാമത്തെ കേസായാണ് ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ഇളവുകൾ അനുവദിച്ചതെന്ന് സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.eid appeal supreme court

കൻവാർ യാത്രയ്ക്ക് അനുമതി നൽകിയ ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ചാണ്, കേരളത്തിലെ പെരുന്നാൾ ഇളവുകളും പരിഗണിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വിശദീകരണത്തിൽ സുപ്രിംകോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. ചില മേഖലകളിൽ മാത്രമാണ് വ്യാപാരികൾക്ക് കടകൾ തുറക്കാൻ അനുമതി നൽകിയതെന്നും, കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്നുമാണ് ചീഫ് സെക്രട്ടറിയുടെ മറുപടി. ടിപിആർ കുറച്ചു കൊണ്ടുവരാൻ ശ്രമം തുടരുകയാണ്. രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ പ്രത്യേക ശ്രദ്ധ നൽകുന്നുവെന്നും സർക്കാർ അറിയിച്ചു. കേരളത്തിലെ പെരുന്നാൾ ഇളവുകൾ റദ്ദാക്കണമെന്ന ന്യൂ ഡൽഹി സ്വദേശി പി.കെ.ഡി നമ്പ്യാരുടെ ഹർജിയാണ് സുപ്രിംകോടതിക്ക് മുന്നിലുള്ളത്. കേരള സർക്കാർ ലാഘവത്തോടെ പ്രവർത്തിക്കുന്നുവെന്നും, ഇളവുകൾ രാഷ്ട്രീയ, മതസാമുദായിക പരിഗണനകൾ കണക്കിലെടുത്താണെന്നും ഹർജിയിൽ ആരോപിച്ചു. പൗരന്മാരുടെ ആരോഗ്യത്തിനുള്ള അവകാശം സംരക്ഷിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.

]]>
ഇന്ന് ബലി പെരുന്നാൾ https://malayalees.ch/today-eid-in-covid/ Fri, 31 Jul 2020 04:49:59 +0000 https://malayalees.ch/?p=29361 ഇന്ന് ത്യാഗത്തിന്റെയും സഹനത്തിൻറെയും മഹത്വം വിളിച്ചോതുന്ന ബലി പെരുന്നാൾ. ലോകമാകെ കൊവിഡിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴെത്തിയ ഈ പെരുന്നാളിൽ പക്ഷേ ആഘോഷങ്ങൾ അതിരുവിടാതിരിക്കാനുള്ള ജാഗ്രതയിലാണ് വിശ്വാസികൾ. സഹജീവി സ്‌നേഹത്തിന്റെയും ത്യാഗസമർപ്പണത്തിന്റെയും ഓർമകളാണ് ഓരോ ബലിപെരുന്നാളിലും നിറഞ്ഞു കവിയുന്നത്.

പ്രവാചകൻ ഇബ്രാഹിം ആത്മത്യാഗത്തിന്റെ അഗ്‌നിയിൽ ചാലിച്ചെടുത്ത വിശ്വാസത്തിന്റെ ആഘോഷാവിഷ്‌കാരമാണ് ബലി പെരുന്നാൾ. തക്ബീർ ധ്വനികൾ കൊണ്ട് പകലന്തിയോളം ഭക്തിസാന്ദ്രമാവുന്ന അന്തരീക്ഷവും അത്തറിന്റെ പരിമളവുമായി പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞ് പള്ളികളിലും ഈദ്ഗാഹുകളിലുമുള്ള ഒത്തുചേരലുകളും പെരുന്നാളിന്റെ പ്രത്യേകതയാണ്. ആശംസകൾ കൈമാറിയും വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയും ഒത്തൊരുമയുടെ പങ്കുവെക്കലുകൾ നടക്കുന്നു.

എന്നാൽ അതിജീവനത്തിന്റെ പുതിയ പാഠങ്ങളാണ് ഇത്തവണത്തെ ബലിപെരുന്നാൾ പകരുന്നത്. ദശലക്ഷങ്ങൾ പങ്കെടുക്കുന്ന മക്കയിലെ അറഫ സംഗമത്തിൽ ഇത്തവണ കൂടിചേർന്നത് ആയിരങ്ങൾ മാത്രം. പുണ്യ കഅബാ പ്രദക്ഷിണം സാമൂഹിക അകലം പാലിച്ച് പ്രത്യേക ട്രാക്കിലൂടെയായിരുന്നു. സംസ്ഥാനത്തെ പള്ളികളിലെ പെരുന്നാൾ നിസ്‌കാരത്തിന് എത്തുക പരമാവധി 100 പേരാണ്. പതിവുള്ള ഈദ് ഗാഹുകളില്ല. ആഘോഷങ്ങളെല്ലാം ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമായിരിക്കും. ദൈവീക പരീക്ഷണങ്ങളെല്ലാം അതിജീവിച്ച പ്രവാചകൻ ഇബ്രാഹിമിന്റെ സന്ദേശം കൊവിഡ് ജാഗ്രതയിൽ വിശ്വാസികളും കൈമുതലാക്കുന്നു. ജീവന്റെ വിലയുള്ള കരുതൽ കൈവിടരുതെന്ന് മതനേതാക്കളും.

]]>
പെരുന്നാള്‍ ഞായറാഴ്ചയെങ്കില്‍ ലോക്ഡൗണില്‍ ഇളവുണ്ടാകുമെന്ന് മുഖ്യമന്ത്രി https://malayalees.ch/if-the-eid-is-on-sunday-the-lockdown-would-be-relaxed-news/ Fri, 22 May 2020 13:52:45 +0000 https://malayalees.ch/?p=25933 ചെറിയ പെരുന്നാള്‍ ഞായറാഴ്ചയെങ്കില്‍ സമ്പൂര്‍ണ ലോക്ഡൗണില്‍ ഇളവുണ്ടാകുമെന്ന് മുഖ്യമന്ത്രി.പെരുന്നാള്‍ തലേന്ന് രാത്രി ഒമ്പത് മണിവരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാമെന്നും മുഖ്യമന്ത്രി

ചെറിയ പെരുന്നാള്‍ ഞായറാഴ്ചയെങ്കില്‍ സമ്പൂര്‍ണ ലോക്ഡൗണില്‍ ഇളവുണ്ടാകുമെന്ന് മുഖ്യമന്ത്രി. പെരുന്നാള്‍ തലേന്ന് രാത്രി ഒമ്പത് മണിവരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പതിവ് രീതിയിലുള്ള ആഘോഷത്തിന്റെ സാഹചര്യം ലോകത്ത് എവിടെയുമില്ല, പള്ളികളില്‍ പെരുന്നാള്‍ നമസ്കരിക്കുകയെന്നത് വലിയ പുണ്യമായാണ് കാണുന്നത്, ഇത്തവണ പെരുന്നാള്‍ നമസ്കാരം വീടുകളിലാണ് എല്ലാവരും നിര്‍വഹിക്കുന്നത്, പെരുന്നാള്‍ ദിനത്തില്‍ വിഭവം ഒരുക്കാന്‍ മാസപ്പിറവി കണ്ടശേഷം സാധനങ്ങള്‍ വാങ്ങുന്ന പതിവുണ്ട്, ഇത് കണക്കിലെടുത്താണ് പെരുന്നാള്‍ തലേന്ന് കടകള്‍ തുറക്കാന്‍ അനുമതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളാണ് തുറക്കുക.

സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 2 പേര്‍ക്ക് നെഗറ്റീവ് ആയി. കണ്ണൂര്‍ – 12, കാസര്‍കോട് – 7, കോഴിക്കോട്, പാലക്കാട് -5, തൃശൂര്‍-4, മലപ്പുറം – 4, കോട്ടയം 2, കൊല്ലം, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളില്‍നിന്ന് ഓരോരുത്തര്‍ക്കും രോഗബാധ ഉണ്ടായി. സംസ്ഥാനത്ത് ഇത്രയേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. മാര്‍ച്ച് 27-നാണ് ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 39 പേര്‍ക്കാണ് അന്ന് കോവിഡ് സ്ഥിരീകരിച്ചത്.

]]>
ചെറിയ പെരുന്നാള്‍; ഖത്തറില്‍ സ്വകാര്യമേഖലയ്ക്ക് മൂന്ന് ദിവസം അവധി https://malayalees.ch/eid-holidays-and-special-arrangements-in-qatar/ Tue, 19 May 2020 04:28:55 +0000 https://malayalees.ch/?p=25762 മെയ് മുപ്പത് വരെ വാണിജ്യമേഖലയില്‍ കൂടുതല്‍ നിയന്ത്രണം

ഖത്തറില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്കുള്ള അവധി പ്രഖ്യാപിച്ചു. മുഴുവന്‍ തൊഴിലാളികള്‍ക്കും ശമ്പളത്തോട് കൂടി മൂന്ന് ദിവസം ഈദ് അവധി നല്‍കണമെന്ന് തൊഴില്‍ സാമൂഹ്യക്ഷേമമന്ത്രാലയം ഉത്തരവിട്ടു. തൊഴില്‍മേഖലയില്‍ കോവിഡ് സുരക്ഷാ നിര്‍ദേശങ്ങളും പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കണമെന്നും മന്ത്രാലയം ആവര്‍ത്തിച്ചു.

അതെ സമയം പെരുന്നാളിനോടനുബന്ധിച്ച് രാജ്യത്തെ വാണിജ്യവ്യാപാരമേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ഇതനുസരിച്ച് മെയ് 19 മുതല്‍ 30 വരെ അവശ്യവസ്തുക്കള്‍ ലഭ്യമാക്കുന്ന കേന്ദ്രങ്ങള്‍ മാത്രമേ തുറന്നുപ്രവര്‍ത്തിക്കൂ

ഈദ് അവധി ദിനങ്ങളിലും തുറന്നുപ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങള്‍ ഇനി പറയുന്നവയാണ്

  • ഷോപ്പിങ് കോംപ്ലക്സുകളിലെ ഫുഡ് ഔട്ട്ലറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഗ്രോസറികള്‍, പഴം പച്ചക്കറി കടകള്‍, ഡെലിവറി നടത്തുന്ന റസ്റ്റോറന്‍റുകള്‍, മധുരപലഹാരങ്ങളും മിഠായികളും വില്ക്കുന്ന കടകളും ബേക്കറികളും
  • ആരോഗ്യപരിചരണ മേഖലയില്‍ ഫാര്‍മസികള്‍, ആരോഗ്യമന്ത്രാലയത്തിന്‍റെ അനുമതിയുള്ള ക്ലിനിക്കുകള്‍,
  • പെട്രോള്‍ പമ്പുകള്‍, കാര്‍ ഗാരേജുകള്‍
  • ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കോണ്‍ട്രാക്റ്റിങ് കമ്പനികള്‍, എഞ്ചിനീയറിങ് സൂപ്പര്‍വൈസറി
  • അറ്റകുറ്റപ്പണികള്‍ നടത്തുന്ന കമ്പനികള്‍
  • ബാങ്കുകളുടെ അവധിയും പ്രവര്‍ത്തനവും സംബന്ധിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുതിയ സര്‍ക്കുലര്‍ ഇറക്കും.
  • ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികള്‍, മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഹോം ഡെലിവറി നടത്തുന്ന സ്ഥാപനങ്ങള്‍, ഹോട്ടല്‍ മേഖലയിലെ കമ്പനികള്‍, ലോജിസ്റ്റിക് സര്‍വീസ് നടത്തുന്ന കമ്പനികള്‍, വിമാനത്താവളത്തിലെയും തുറമുഖങ്ങളിലെയും ലോജിസ്റ്റിക് കമ്പനികള്‍ തുടങ്ങിയവയ്ക്കും തുറന്നുപ്രവര്‍ത്തിക്കാം
]]>