EIA 2020 Draft – malayalees.ch https://malayalees.ch Malayalam Online News Portal Tue, 11 Aug 2020 10:36:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png EIA 2020 Draft – malayalees.ch https://malayalees.ch 32 32 കേരളത്തിന്‍റെ അഭിപ്രായം പറയേണ്ടത് ഉദ്യോഗസ്ഥരല്ലെന്ന് വി. എസ് വിജയൻ https://malayalees.ch/eia-keralas-opinion-should-not-be-expressed-by-officials-says-environmentalist-v-s-vijayan/ Tue, 11 Aug 2020 10:36:13 +0000 https://malayalees.ch/?p=30012 സർക്കാറിന് പുറത്ത് വിദഗ്ധാഭിപ്രായം തേടാത്തത് ശരിയായ നടപടിയല്ലെന്നും ഗാഡ്ഗിൽ കമ്മിറ്റിയംഗം കൂടിയായ വി എസ് വിജയന്‍ പറഞ്ഞു

ഇഐഎ കരട് വിജ്ഞാപനത്തിൽ സംസ്ഥാനം അഭിപ്രായം പറയും മുമ്പ് പൊതു അഭിപ്രായം സ്വീകരിക്കാത്തത് തെറ്റായിപോയെന്ന് പരിസ്ഥിതി ശാസ്ത്രകാരനും ഗാഡ്ഗിൽ കമ്മിറ്റിയംഗവുമായ വി.എസ് വിജയൻ പറഞ്ഞു. കേന്ദ്രം പൊതുജന അഭിപ്രായം തേടുന്ന രീതി ശരിയല്ല. എന്നാൽ വിജ്ഞാപനം ഏറ്റവും കൂടുതൽ ബാധിക്കുന്ന കേരളത്തിന്‍റെ അഭിപ്രായം പറയേണ്ടത് ഉദ്യോഗസ്ഥരല്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന്‍റെ കരട് വിജ്ഞാപനമാക്കിയ പ്രശ്നം ലോലമായി കാണാനാവില്ല. അതുകൊണ്ട് തന്നെ കേരളം പറയുന്ന അഭിപ്രായം ഉദ്യോഗസ്ഥരല്ല തയ്യാറാക്കേണ്ടത്. സർക്കാറിന് പുറത്ത് വിദഗ്ധാഭിപ്രായം നൽകാൻ കഴിയുന്നവരുണ്ട് അവരുടെ അഭിപ്രായം തേടേണ്ടിയിരുന്നു. ഉദ്യോഗസ്ഥരുടെ മാത്രം കുറിപ്പാവാതിരിക്കാൻ സർക്കാർ ജാഗ്രത പുലർത്തേണ്ടിയിരുന്നു.

കേരളത്തിന്‍റെ  അഭിപ്രായം പറയേണ്ടത് ഉദ്യോഗസ്ഥരല്ലെന്ന് വി. എസ് വിജയൻ

സംസ്ഥാനത്ത് പരിസ്ഥിതി ഒരു വെറും വകുപ്പായി നിർത്തരുത്. ഇതിന് പ്രത്യേക മന്ത്രാലയം ആവശ്യമാണ്. അതിനായ് മുൻകൈ എടുക്കണമെന്നും വിജയൻ പറഞ്ഞു. ഇഐഎ വിജ്ഞാപനത്തെ സംസ്ഥാന സർക്കാർ എതിർക്കുമെന്നതാണ് ആശ്വാസം. മറ്റ് പരിസ്ഥിതി സംരക്ഷണ പദ്ധതികൾക്ക് സംഭവിച്ചത് പറ്റാതെ കേരളം ഇക്കാര്യത്തിൽ പരിസ്ഥിതിക്ക് ഒപ്പം നിൽക്കണം.

കേന്ദ്ര സർക്കാരിന് പരിസ്ഥിതി സംരക്ഷണ കാര്യത്തിൽ ഒരു നയമില്ല. എപ്പോഴും പരിസ്ഥിതിയെ പരിഗണിക്കാതെയാണ് മുന്നോട്ട് പോകുന്നത്. ഈ നയം എപ്പോഴും വ്യവസായികൾക്ക് മാത്രമായി മാറുന്നു. ജനങ്ങളുടെ അഭിപ്രായത്തിന് മാനം നൽകാതെ പരിസ്ഥിതിക്ക് മേലുള്ള കടന്നുകയറ്റം അപകടകരമാണെന്നും വി എസ് വിജയൻ പറഞ്ഞു. പരിസ്ഥിതി ആഘാത പഠനമോ മുൻകൂര്‍ അനുമതിയോ ഇല്ലാതെ വൻകിട വ്യവസായ പദ്ധതികൾക്ക് അനുമതി നൽകുന്നത് അടക്കമുള്ള വിവാദ കരട് വിജ്ഞാപനത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് വി എസ് വിജയന്‍റെ പ്രതികരണം.

]]>
ഇഐഎ: അഭിപ്രായം അറിയിക്കാനുള്ള സമയം ഇന്ന് അവസാനിക്കും https://malayalees.ch/last-day-to-offer-feed-back-to-eia/ Tue, 11 Aug 2020 06:03:44 +0000 https://malayalees.ch/?p=29991 ഇഐഎ കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ഇതുവരെ നിലപാട് അറിയിക്കാതിരുന്ന സംസ്ഥാനങ്ങള്‍ ഇന്ന് അഭിപ്രായം അറിയിക്കും. പരിസ്ഥിതി ആഘാത പഠനമോ മുൻകൂ൪ അനുമതിയോ ഇല്ലാതെ വൻകിട വ്യവസായ പദ്ധതികൾക്ക് അനുമതി നൽകുന്നത് അടക്കമുള്ള വിവാദ കരട് വിജ്ഞാപനത്തിനെതിരെ വ്യാപക വിമ൪ശമാണ് ഉയ൪ന്നിരിക്കുന്നത്.

മാ൪ച്ച് 22ന് പുറപ്പെടുവിച്ച പരിസ്ഥിതി ആഘാത അവലോകനത്തിന്‍റെ കരട് വിജ്ഞാപനത്തിൽ അഭിപ്രായം അറിയിക്കാനുള്ള അവസാന തിയ്യതി ഇന്നാണ്. ഇമെയിൽ വഴിയും അഭിപ്രായം അറിയിക്കാം. കേരള സ൪ക്കാ൪ ഇന്ന് നിലപാടറിയിക്കുമെന്നാണ് വിവരം. എന്നാൽ ഇതുവരെയും അഭിപ്രായം അറിയിക്കാത്തതിൽ കേരള സ൪ക്കാറിനെതിരെ വിമ൪ശമുയ൪ന്നിരുന്നു.

പുതിയ കരട് വിജ്ഞാപനമനുസരിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മുൻകൂ൪ അനുമതി വാങ്ങാതെയോ പരിസ്ഥിതി ആഘാത പഠനം നടത്താതെയോ വൻകിട പദ്ധതികളുമായി മുന്നോട്ടുപോകാൻ അവസരമൊരുങ്ങും. കേന്ദ്രം തന്ത്രപ്രധാനമെന്ന് കണക്കാക്കുന്ന പദ്ധതികൾക്ക് ഇനി പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്നതാണ് വിജ്ഞാപനത്തിലെ പ്രധാന വ്യവസ്ഥ. ഇത്തരം പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്യപ്പെടുത്തകയോ പൊതുജനാഭിപ്രായം തേടുകയോ വേണ്ടതില്ല. കയ്യേറ്റങ്ങളും ചട്ടലംഘനങ്ങളും റിപ്പോ൪ട്ട് ചെയ്യാൻ പൗരന്മാ൪ക്കുണ്ടായിരുന്ന അവകാശവും തന്ത്രപ്രധാന ഇനത്തിൽ വരുന്ന പദ്ധതികൾക്ക് ബാധകമാകില്ല.

മറ്റ് പദ്ധതികളെ സംബന്ധിച്ച് പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയം ഒരു മാസമുണ്ടായിരുന്നത് 20 ദിവസമായി വെട്ടിക്കുറച്ചു. പരിസ്ഥിതി സൗഹൃദമാണെന്ന് കാണിക്കുന്ന റിപ്പോ൪ട്ട് വ൪ഷത്തിൽ രണ്ട് തവണ സമ൪പ്പിക്കേണ്ടിയിരുന്നത് ഒരു തവണയാക്കി ചുരുക്കി. 2006ലെ വ്യവസ്ഥകൾ അസാധുവാക്കുന്ന പുതിയ കരട് വിജ്ഞാപനം വലിയ പാരിസ്ഥിതിക ആഘാതങ്ങൾക്ക് വഴിവെക്കുമെന്ന വിമ൪ശമാണ് ഉയരുന്നത്. വിജ്ഞാപനം പിൻവലിക്കണമെന്ന് ആവിശ്യപ്പെട്ട് ഇതിനകം പ്രതിപക്ഷവും നിരവധി പരിസ്ഥിതി പ്രവ൪ത്തകരും കേന്ദ്ര സ൪ക്കാറിനെ സമീപിച്ചിട്ടുണ്ട്.

]]>