education – malayalees.ch https://malayalees.ch Malayalam Online News Portal Wed, 15 Nov 2023 04:42:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png education – malayalees.ch https://malayalees.ch 32 32 രണ്ടുഘട്ട പരീക്ഷ രീതി PSC ഉപേക്ഷിച്ചു; LDC, ലാസ്റ്റ്‌ഗ്രേഡ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്ക് ഇനി ഒറ്റ പരീക്ഷ https://malayalees.ch/psc-skip-preliminary-exams-ld-clerk-notification/ Wed, 15 Nov 2023 04:42:28 +0000 https://malayalees.ch/?p=91101 പത്താം ക്ലാസ് അടിസ്ഥാനയോഗ്യതയായ തസ്തികകളിലേക്ക് രണ്ടുഘട്ട പരീക്ഷ എന്ന രീതി പിഎസ്‌സി ഉപേക്ഷിച്ചു. എൽ ഡി ക്ലാർക്ക് ലിസ്റ് ഗ്രേയ്‌ഡ്‌ തസ്തികകളിലേക്ക് ഉൾപ്പെടെ ഇനിമുതൽ ഒറ്റ പരീക്ഷയെ ഉണ്ടാകൂ. നടത്തിയ പരീക്ഷണങ്ങള്‍ സാമ്പത്തികമായി വലിയ തിരിച്ചടിയായതോടെ പ്രാഥമിക പരീക്ഷകള്‍ ഒഴിവാക്കാന്‍ പിഎസ്‌സി തീരുമാനം.എല്ലാ പോസ്റ്റുകളിലേക്കും രണ്ടു പരീക്ഷകളാണ് നടത്തിയിരുന്നത്. ഇതു പിഎസ്‌സിയെ സാമ്പത്തികമായ തകര്‍ത്തു. ലക്ഷങ്ങളാണ് ഇതിലൂടെ പിഎസ്‌സിക്ക് നഷ്ടമായത്. അതേ സമയം ഉദ്യോഗാര്‍ത്ഥികള്‍ക്ക് രണ്ടു പരീക്ഷകള്‍ എഴുതേണ്ട ഗതികേടും ഉണ്ടായി. ഇതോടെയാണ് കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കുന്ന പരീക്ഷകള്‍ക്ക് പ്രാഥമിക പരീക്ഷ ഒഴിവാക്കാന്‍ പിഎസ്‌സി തീരുമാനിച്ചിരിക്കുന്നത്.

ഇന്നലെ ചേര്‍ന്ന കമീഷന്‍ യോഗമാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടത്.വിവിധ ജില്ലകളിലെ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് (എല്‍.ഡി ക്ലര്‍ക്ക്), ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് തസ്തികകളാണ് ആദ്യഘട്ടമായി പ്രാഥമിക പരീക്ഷയില്‍നിന്ന് ഒഴിവാക്കുന്നത്. ക്ലര്‍ക്ക് തസ്തികയുടെ വിജ്ഞാപനം നവംബര്‍ 30നു പുറപ്പെടുവിക്കും.

ഡിസംബറില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് തസ്തികയുടെ വിജ്ഞാപനവും പ്രസിദ്ധീകരിക്കും. വിവിധ ഘട്ടങ്ങളിലായി പരീക്ഷ നടക്കും.അപേക്ഷകരെ കുറച്ച് വേഗത്തില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്‍ ചെയര്‍മാന്റെ കാലത്ത് യുപിഎസ്‌സി മാതൃകയില്‍ പരീക്ഷകള്‍ രണ്ടുഘട്ടമാക്കിയത്. ഈ തീരുമാനത്തിനെതിരെ അന്നുതന്നെ പിഎസ്‌സിക്കുള്ളിലും ഉദ്യോഗാര്‍ത്ഥികള്‍ക്കിടയും വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു.

]]>
പാഠ്യപദ്ധതി പരിഷ്‌കരണം: പുതിയ പാഠപുസ്തകങ്ങള്‍ നിലവില്‍ വരാനുള്ള സമയക്രമത്തിന് അംഗീകാരം https://malayalees.ch/timeline-for-introduction-of-new-textbooks-approved/ Tue, 17 Jan 2023 13:43:28 +0000 https://malayalees.ch/?p=74584 പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പുതിയ പാഠപുസ്തകങ്ങള്‍ നിലവില്‍ വരാനുള്ള സമയക്രമത്തിന് അംഗീകാരം. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന കരിക്കുലം കമ്മിറ്റി പാഠ്യപദ്ധതി കോര്‍ കമ്മിറ്റി സംയുക്ത യോഗത്തിലാണ് അംഗീകാരം ലഭിച്ചത്. പ്രീ സ്‌കൂള്‍, 1,3,5,7,9 ക്ലാസുകള്‍ക്ക് 2024-25 അക്കാദമിക വര്‍ഷവും 2,4,6,8,10 ക്ലാസുകള്‍ക്ക് 2025-26 അക്കാദമിക വര്‍ഷവും പുതിയ പാഠപുസ്തകത്തിലാണ് അധ്യയനം നടക്കുക. മാര്‍ച്ച് 31 ന് കരിക്കുലം ഫ്രെയിംവര്‍ക്ക് പ്രസിദ്ധീകരിക്കും. 

ഈ മാസം 31ന് പൊസിഷന്‍ പേപ്പറുകള്‍ പൂര്‍ത്തിയാക്കും. മാര്‍ച്ച് 31 ന് കരിക്കുലം ഫ്രെയിംവര്‍ക്ക് പ്രസിദ്ധീകരിക്കും. ഏപ്രില്‍ മാസത്തോട് കൂടി ടെക്സ്റ്റ്ബുക്ക് രചന ആരംഭിക്കും. ആദ്യഘട്ട ടെക്സ്റ്റ്ബുക്ക് രചന ഈ വര്‍ഷം ഒക്ടോബര്‍ 31നകം പൂര്‍ത്തിയാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നു. സമയക്രമം കൃത്യമായി പാലിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി.

വിപുലമായ ജനകീയ പങ്കാളിത്തത്തോടെയാണ് കേരള സര്‍ക്കാര്‍ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നു. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പാഠ്യപദ്ധതി കാലഘട്ടത്തിന്റെ അനിവാര്യതയാണ്. 2007 നു ശേഷം സമഗ്രമായി പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും അധികൃതര്‍ അറിയിച്ചു.

]]>
അഫ്ഗാൻ കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ ആശങ്ക; യുനിസെഫ് https://malayalees.ch/unicef-expresses-concern-over-violence-on-children/ Mon, 25 Apr 2022 04:20:26 +0000 https://malayalees.ch/?p=60631 അഫ്ഗാനിസ്ഥാനിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി യുണിസെഫ്(UNICEF). ഒരാഴ്ചയ്ക്കിടെ മാത്രം അഫ്ഗാനിലെ സ്‌ഫോടനങ്ങളിൽ 50-ലധികം കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടു. രാജ്യത്ത് സംഭവിക്കുന്നത് ഹീനമായ അവകാശ ലംഘനമാണെന്നും യുനിസെഫ് ഡയറക്ടർ ആരോപിച്ചു.

പെൺകുട്ടികൾക്ക് പഠനം നിഷേധിക്കുന്ന അഫ്ഗാൻ നിലപാടിനേയും യുഎൻ ഏജൻസി കുറ്റപ്പെടുത്തി. താലിബാൻ ഭരണകൂടം പഠന വിലക്ക് ഏർപ്പെടുത്തിയിട്ട് ഒരുമാസം പിന്നിടുന്നു. ആറാം ക്ലാസിന് മുകളിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നു. പഠനം അവരുടെ അവകാശമാണ്. തുടർന്നും ഇത് നോക്കിനിൽക്കാൻ കഴിയില്ലെന്ന് യുനിസെഫ് വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിലെ മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പുവരുത്താൻ സാധ്യമായത് ചെയ്യും. അധ്യാപകർക്ക് ശമ്പളം നൽകുന്നതിന് വിദ്യാഭ്യാസ മന്ത്രാലയത്തെ സഹായിക്കുമെന്ന് യുനിസെഫ് വാഗ്ദാനം ചെയ്തു. വിദ്യാർത്ഥികൾക്ക് സ്‌കൂൾ ബാഗുകളും പാഠപുസ്തകങ്ങളും എത്തിക്കും. തങ്ങളുടെ സഹായം ആവശ്യമുള്ള കുട്ടികളെ ഉപേക്ഷിക്കില്ലെന്നും യുനിസെഫ്.

അതേസമയം, 7മുതൽ 12 വരെയുള്ള പെൺകുട്ടികൾക്കായി സമീപഭാവിയിൽ സ്‌കൂളുകൾ തുറക്കുമെന്ന് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

]]>
കൊവിഡ് വ്യാപനം; സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച വിദ്യാഭ്യാസവകുപ്പിന്റെ ഉന്നതലയോഗം ഇന്ന് https://malayalees.ch/education-department-meeting-to-decide-schools-working-style/ Thu, 27 Jan 2022 04:10:22 +0000 https://malayalees.ch/?p=56085 കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന പശ്ചാത്തലത്തിൽ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് തീരുമാനമെടുക്കാൻ വിദ്യാഭ്യാസവകുപ്പ് വിളിച്ചു ചേര്‍ത്ത ഉന്നതലയോഗം ഇന്ന് നടക്കും. ഇന്ന് രാവിലെ 11 മണിക്കാണ് യോഗം.ഒന്ന് മുതൽ 9 വരെയുള്ള ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പ്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ഓഫ് ലൈൻ ക്ലാസുകളുടെ ക്രമീകരണം, പരീക്ഷാ നടത്തിപ്പ്, കുട്ടികളുടെ വാക്സിനേഷന്‍റെ പുരോഗതി, എന്നിവ യോഗം ചർച്ച ചെയ്യും.(v shivankutty)

ഡി ഡി, ആർ ഡി ഡി, എ ഡി തലത്തിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ഓൺലൈൻ ആയിട്ടാണ് യോഗം നടക്കുക. ഫെബ്രുവരി പകുതിയോടെ രോഗബാധ കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ പരീക്ഷാ തിയതി തൽക്കാലം മാറ്റേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞ കൊവിഡ് അവലോകനസമിതി തീരുമാനിച്ചത്.

നിലവില്‍ സംസ്ഥാനത്ത് ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ ജനുവരി 21 മുതൽ രണ്ടാഴ്ചക്കാലം ഓൺലൈൻ സംവിധാനത്തിലൂടെയാണ് നടക്കുക. ഫെബ്രുവരി രണ്ടാം വാരം ഇത് തുടരണമോയെന്ന് സര്‍ക്കാര്‍ പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർക്ക് അധികാരം നൽകിയിട്ടുണ്ട്.

]]>
നഷ്ടപരിഹാരത്തുക ദുരിതാശ്വാസ നിധിയിലേക്കും ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനും നല്‍കുമെന്ന് കുട്ടിയുടെ അച്ഛൻ https://malayalees.ch/compensation-will-share-cmdrf-and-education-of-tribal-children-says-jayachandran/ Tue, 28 Dec 2021 09:02:06 +0000 https://malayalees.ch/?p=54686 പിങ്ക് പൊലീസിൻ്റെ പരസ്യവിചാരണ നേരിട്ട സംഭവത്തില്‍ ഹൈക്കോടതി വിധിച്ച നഷ്ടപരിഹാരത്തുകയുടെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനും നല്‍കുമെന്ന് കുട്ടിയുടെ അച്ഛൻ ജയചന്ദ്രൻ പറഞ്ഞു. സര്‍ക്കാര്‍ ഈ കേസില്‍ അപ്പീല്‍ പോകരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അച്ഛൻ ജയചന്ദ്രൻ സംസാരിക്കുകയായിരുന്നു. ഇനിയെങ്കിലും മകളെ കരയിക്കരുതെന്ന് പറഞ്ഞ ജയചന്ദ്രൻ മാധ്യമങ്ങളോട് നന്ദിയും അറിയിച്ചു. പിങ്ക് പൊലീസിന്റെ പരസ്യവിചാരണക്ക് വിധേയയായ എട്ടുവയസുകാരിക്ക് ഒന്നര ലക്ഷം രൂപ നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

പണത്തിന് വേണ്ടിയല്ല മകളുടെ നീതിക്കായാണ് പോരാടിയതെന്ന് ജയചന്ദ്രൻ വിശദീകരിച്ചു. എട്ടുവയസുകാരിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ അപ്പീൽ പോകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

]]>
ലോക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് അക്കാദമിക് വര്‍ഷം ആരംഭിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുന്നു https://malayalees.ch/accadamic-year/ Mon, 11 May 2020 04:25:35 +0000 https://malayalees.ch/?p=25401 ഇതിനായി അധ്യാപകരെ സജ്ജരാക്കുന്നതിനുള്ള ഓൺലൈൻ പരിശീലന പദ്ധതി വ്യാഴാഴ്ച ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു

ലോക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് ഇത്തവണത്തെ അക്കാദമിക് വര്‍ഷം ആരംഭിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുന്നു. ഇതിനായി അധ്യാപകരെ സജ്ജരാക്കുന്നതിനുള്ള ഓൺലൈൻ പരിശീലന പദ്ധതി വ്യാഴാഴ്ച ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. വിക്ടേഴ്സ് ചാനലിലൂടെയും ഓൺലൈനായുമായാണ് പരിശീലനം.

കൊവിഡും ലോക്ക് ഡൌണും വിദ്യാഭ്യാസ മേഖലയെ താളം തെറ്റിച്ചിരിക്കുകയാണ്. പുതിയ അധ്യയനവര്‍ഷം തുടങ്ങുന്നത് സംബന്ധിച്ചും അവ്യക്തതകള്‍ ഏറെയാണ്. എങ്കിലും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അധ്യയനം മുടങ്ങാതിരിക്കാനാണ് ശ്രമമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.അവധിക്കാലത്തെ അധ്യാപക പരിശീലനം ഓണ്‍ലൈന്‍ വഴി നടപ്പാക്കാനാണ് തീരുമാനം. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓൺലൈനായും പരിശീലനം നടപ്പിലാക്കുന്നത്. അതിനനുസരിച്ച് മോഡ്യൂളുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കില്‍ വ്യക്തമാക്കി. ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ അധ്യാപകർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുക. എല്ലാ അധ്യാപകരും പരിശീലന പരിപാടിയിൽ പങ്കെടുക്കണം. ജൂൺ ഒന്നിന്

സ്കൂളുകൾ തുറക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ സാഹചര്യം അനുകൂലമല്ലാത്ത പക്ഷം അന്നുതന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ളള്ള ശ്രമങ്ങളാണ് വിദ്യാഭ്യാസവകുപ്പ് നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.

]]>
കോവിഡ് പ്രതിരോധം; ന്യൂജേഴ്‌സിയില്‍ ഈ അധ്യയനവര്‍ഷം സ്‌കൂളുകള്‍ അടച്ചിടും https://malayalees.ch/schools-in-nj-will-stay-closed-through-the-end-of-this-academic-year-due-to-cor/ Wed, 06 May 2020 04:16:30 +0000 https://malayalees.ch/?p=25172 കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ പൊതു- സ്വകാര്യ സ്‌കൂളുകളും ഈ അധ്യയന വര്‍ഷത്തില്‍ അടച്ചിടുമെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി അറിയിച്ചു

കോവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ നാശം വിതച്ച സ്ഥലങ്ങളിലൊന്നാണ് അമേരിക്കയിലെ ന്യൂജഴ്സി. 7,910 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ പൊതു- സ്വകാര്യ സ്‌കൂളുകളും ഈ അധ്യയന വര്‍ഷത്തില്‍ അടച്ചിടുമെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി അറിയിച്ചു. 1.4 ദശലക്ഷം കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കുന്നത് തുടരും. “ഞങ്ങളുടെ കുട്ടികളുടെയും ഞങ്ങളുടെ അദ്ധ്യാപകരുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനായി ഈ അധ്യയന വര്‍ഷത്തില്‍ എല്ലാ സ്കൂളുകളും അടച്ചിടുമെന്ന് ഗവര്‍ണര്‍ ട്വിറ്ററില്‍ കുറിച്ചു. സ്വകാര്യ സ്കൂളുകൾക്കും ഈ ഉത്തരവ് ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞത് ജൂൺ 30 വരെ ഈ സ്കൂളുകള്‍ അടച്ചിരിക്കണം.

കഴിഞ്ഞ വാരാന്ത്യത്തില്‍ പാര്‍ക്കുകളും ഗോള്‍ഫ് കോഴ്സുകളും വീണ്ടും തുറക്കുന്നതിലൂടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ആദ്യ പ്രധാന നടപടി സ്വീകരിച്ചിരുന്നു. പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ 45 മരണങ്ങളും 1,621 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വാരാന്ത്യത്തില്‍ സംസ്ഥാന കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളെ ബാധിച്ച തകരാര്‍ കാരണം വിവരങ്ങള്‍ അപൂര്‍ണ്ണമാണെന്ന് ഗവര്‍ണര്‍ മര്‍ഫി പറഞ്ഞു.

]]>
അവശേഷിക്കുന്ന സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഉപേക്ഷിച്ചതായി കേന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി https://malayalees.ch/cbse-class-10-board-exam-suspended-for-the-year/ Wed, 06 May 2020 04:06:34 +0000 https://malayalees.ch/?p=25166 പ​രീ​ക്ഷ ഉ​പേ​ക്ഷി​ച്ചെ​ങ്കി​ലും അ​ടു​ത്ത ക്ലാ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം എ​ങ്ങ​നെ​യെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

ബാക്കിയുള്ള സി​.ബി.​എ​സ്.ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ന​ട​ത്തി​ല്ലെന്ന് കേന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി ര​മേ​ഷ് പൊ​ഖ്രി​യാ​ൽ അ​റി​യി​ച്ചു. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​ഴി​കെയുള്ളവരുടെ സി.​ബി​.എ​സ്.ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷയാണ് ഉപേക്ഷിച്ചത്. പ​രീ​ക്ഷ ഉ​പേ​ക്ഷി​ച്ചെ​ങ്കി​ലും അ​ടു​ത്ത ക്ലാ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം എ​ങ്ങ​നെ​യെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഇ​ന്‍റേ​ഷ​ണ​ൽ മാ​ർ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്ക​മോ ഇ​തു​വ​രെ ന​ട​ന്ന പ​രീ​ക്ഷ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​വു​മോ ക്ലാ​സ് ക​യ​റ്റം എ​ന്ന​ത് സം​ബ​ന്ധി​ച്ച് അ​റി​യി​പ്പ് ഉ​ണ്ടാ​യി​ട്ടി​ല്ല. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ ലോ​ക്ക്ഡൗ​ണി​നു മു​ൻ​പ് ത​ന്നെ ത​ട​സ​പ്പെ​ട്ടി​രു​ന്നു. സി.​എ​.എ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രീ​ക്ഷ ത​ട​സ​പ്പെ​ട്ട​ത്. അ​തി​നാ​ലാ​ണ് ഈ ​മേ​ഖ​ല​യെ ഒ​ഴി​വാ​ക്കി​യ​ത്.

]]>
പ്രോഗ്രസ് കാര്‍ഡിലെ വിദ്യാഭ്യാസം: മലബാറിനെ കുറിച്ച് പരാമര്‍ശമില്ല https://malayalees.ch/about-education-dept-in-governments-progress-report/ Fri, 21 Jun 2019 04:41:12 +0000 https://malayalees.ch/?p=10294 വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൌകര്യങ്ങളിലുള്ള അപര്യാപ്തത പരിഹരിക്കാന്‍ എന്ത് ചെയ്യുമെന്ന് പറയാതെയാണ് സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ്. വേണ്ടത്ര പ്ലസ് ടു സീറ്റുകള്‍ പോലുമില്ലാത്ത മലബാറിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ ഒരു വരി പോലുമില്ല‍. പരീക്ഷാ നടത്തിപ്പ്, റിസല്‍ട്ട് പ്രഖ്യാപനം, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവയിലെ താളപ്പിഴയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.

സംസ്ഥാന സര്‍ക്കാരിന്റെ പോഗ്രസ് റിപ്പോര്‍ട്ടില്‍ 95 മുതല്‍ 101 വരെയുള്ള പേജുകളിലാണ് വിദ്യാഭ്യാസ മേഖലയെക്കുറിച്ച് പറയുന്നത്. പ്ലസ് ടുവിന് പോലും സീറ്റുകളില്ലാത്ത പ്രശ്നം എങ്ങനെ മറികടക്കുമെന്ന് ഒരിടത്തും പറയുന്നില്ല. ഡിഗ്രിക്കും പിജിക്കും ഇഷ്ടപ്പെട്ട കോഴ്സുകള്‍ പഠിക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ കൂടിവരുന്ന ഇക്കാലത്ത് അതിനെക്കുറിച്ചും മൌനമാണ്. റിസല്‍ട്ട് അനന്തമായി വൈകുന്നതും റിസല്‍ട്ട് വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാന്‍ കഴിയാത്ത യൂണിവേഴ്സ്റ്റികളുടെ നിലവാരം എങ്ങനെ മെച്ചപ്പെടുത്തുമെന്നും മിണ്ടാട്ടമില്ല.

പത്താം ക്ലാസ് കഴിഞ്ഞിട്ടും അക്കവും അക്ഷരവും ഉറക്കാത്ത തലമുറയെന്ന ചീത്തപ്പേര് മാറ്റാന്‍ പഠിപ്പിച്ച കാര്യങ്ങള്‍ കുട്ടി മനസ്സിലാക്കിയോ എന്നറിയാന്‍ ഔട്ട് കം ബേസിഡ് ലേണിംഗ് രീതി വേണമെന്ന ആവശ്യത്തോടും മുഖംതിരിച്ച് നില്‍ക്കുന്നു. സൈദ്ധാന്തിക പിടിവാശികളാണ് അതിന് കാരണമെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ അഭിപ്രായം.

]]>