ED – malayalees.ch https://malayalees.ch Malayalam Online News Portal Tue, 21 Dec 2021 04:17:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ED – malayalees.ch https://malayalees.ch 32 32 ഐശ്വര്യ റായിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും https://malayalees.ch/aiswarya-rai-ed-questioning/ Tue, 21 Dec 2021 04:17:23 +0000 https://malayalees.ch/?p=54357 നടി ഐശ്വര്യ റായിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും എന്ന് സൂചന. ഐശ്വര്യ കഴിഞ്ഞ 15 വർഷങ്ങളിൽ നടത്തിയ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്. ബ്രിട്ടീഷ് വിർജിൻ ദ്വീപ്പിലെ ഐശ്വര്യ റായ് ഡയറക്ടറായിരുന്ന അമിക് പാർട്‌ണേഴ്‌സ് കമ്പനിയുടെ 2005 ജൂണിൽ ദുബായ് ചേർന്ന ഡയറക്ടർ ബോർഡ് യോഗം സംബന്ധിച്ച വിവരങ്ങൾ ഇ.ഡി ആരാഞ്ഞു.

അഭിഷേകൻ ബച്ചന്റെ വിദേശ നിക്ഷേപത്തെ കുറിച്ചുള്ള കാര്യങ്ങളും, ഐശ്വര്യ അഭിഷേകിന് നൽകിയ ഒന്നേകാൽ ലക്ഷം പൗണ്ടിന്റെ വിശദ വിവരങ്ങളും ഇ.ഡി ഐശ്വര്യയോട് ചോദിച്ചു. സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്നത് അച്ഛനായിരുന്നുവെന്നാണ് ഐശ്വര്യ മൊഴി നൽകിയത്.

കഴിഞ്ഞ നവംബറിൽ അഭിഷേകിൽ നിന്നും ഇ.ഡി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇരു മൊഴികളും ഒത്തു നോക്കിയശേഷമാകും ഐശ്വര്യയെ വീണ്ടും ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് ഇ.ഡി തീരുമാനമെടുക്കുക..

]]>
ഐശ്വര്യ റായിക്ക് ഇഡി നോട്ടീസ്; പനാമ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി https://malayalees.ch/ed-summons-aishwarya-rai-bachchan-in-panama-paper-leaks-case/ Mon, 20 Dec 2021 08:26:12 +0000 https://malayalees.ch/?p=54315 പനാമ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടി ഐശ്വര്യ റായിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. മൊഴി രേഖപ്പെടുത്താൻ ഇന്നെത്തണമെന്ന് കാണിച്ചാണ് നോട്ടീസ്. എന്നാൽ ഐശ്വര്യ മറ്റൊരു തീയതി ചോദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഇന്ത്യയുൾപ്പെടെ 91 രാജ്യങ്ങളിലെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപ വിവരങ്ങളാണ് 2016ൽ പനാമ പാൻഡോര പേപ്പർ പുറത്തുവിട്ടത്. ഇന്ത്യയിലെ വ്യവസായികൾ, രാഷ്ട്രീയക്കാർ, അന്വേഷണം നേരിടുന്നവർ തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട്.

ക്രിക്കറ്റ് താരവും മുൻ രാജ്യസഭ എംപിയുമായ സച്ചിൻ തെണ്ടുൽക്കർ, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ആനന്ദ് മേത്ത എന്നിവർ ബ്രിട്ടീഷ് വിർജിൻ ഐലൻറിൽ നിക്ഷേപം നടത്തിയെന്നും പാൻഡോര പേപ്പർ വെളിപ്പെടുത്തുന്നു.

]]>
എസ്ഡിപിഐ നേതാവിന്‍റെ വീട്ടിൽ ഇ.ഡി റെയ്ഡ്; പ്രതിഷേധവുമായി എസ്ഡിപിഐ പ്രവർത്തകർ https://malayalees.ch/ed-raid-in-sdpi-leader-home/ Wed, 08 Dec 2021 08:08:00 +0000 https://malayalees.ch/?p=53664 കണ്ണൂർ പെരിങ്ങത്തൂരിൽ എസ്ഡിപിഐ പ്രാദേശിക നേതാവിന്‍റെ വീട്ടിൽ എൻഫോഴ്സമെന്‍റ് റെയ്ഡ്. മുംബൈയിൽ നിന്നെത്തിയ ഇ.ഡി സംഘം ഷഫീഖിന്റെ ഗുരുജിമുക്കിലെ വീട്ടിൽ പരിശോധന നടത്തുന്നു. ഷഫീഖിന്റെ വീടിന് മുന്നിൽ എസ്ഡിപിഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തി.

ചൊക്ലി പൊലീസും സ്ഥലത്തുണ്ട്. ഇ.ഡി ഗോ ബാക്ക് മുദ്രാവാക്യവുമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍ വീടിനു മുന്നിലെത്തി. ഇവരെ നേരിടാന്‍ ബിജെപി പ്രവര്‍ത്തകര്‍ എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ട്. കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തെത്തി. ബിജെപിക്ക് സ്വാധീനമുള്ള ഗുരുജി മുക്കിലാണ് ഷഫീഖിന്‍റെ വീട്. എന്തിനാണ് ഇ.ഡിയുടെ മുംബൈ സംഘം റെയ്ഡ് നടത്തുന്നത് എന്ന് വ്യക്തമല്ല.

]]>
ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന് നോട്ടിസ് അയച്ച് ഇ.ഡി; ചോദ്യം ചെയ്യലിന് ഹാജരാകണം https://malayalees.ch/jacqueline-fernandez-summoned-by-ed/ Tue, 07 Dec 2021 04:16:19 +0000 https://malayalees.ch/?p=53584 കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് അയച്ചു. ഡിസംബര്‍ എട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നത്. നടി ലീന മരിയ പോളിന്റെ ഭര്‍ത്താവും വ്യവസായിയുമായ സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ജാക്വലിനെ ചോദ്യം ചെയ്യാന്‍ ഇ.ഡി ഒരുങ്ങുന്നത്.

രാജ്യത്തിന് പുറത്തേക്ക് കടക്കാതിരിക്കാന്‍ ജാക്വലിനെ കഴിഞ്ഞ ദിവസം എമിഗ്രേഷന്‍ അധികൃതര്‍ ഇഡി നിര്‍ദേശപ്രകാരം മുംബൈ എയര്‍പോര്‍ട്ടില്‍ തടഞ്ഞിരുന്നു. ചോദ്യം ചെയ്യലിനായി ഡല്‍ഹിയില്‍ എത്താനാണ് ജാക്വലിന് ഇഡി നല്‍കിയിരിക്കുന്ന നിര്‍ദേശം. സമാന കേസില്‍ നേരത്തെ രണ്ടുതവണ ഇഡി നടിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. സുകേഷ് ചന്ദ്രശേഖറിനെതിരായ കേസില്‍ ജാക്വലിന്റെ പേരും അന്വേഷണ സംഘം പരാമര്‍ശിച്ചിട്ടുണ്ട്.

കേസില്‍ സുകേഷ് ജയിലിലായിരുന്ന സമയത്ത് ജാക്വലിന് 10 കോടിയിലധികം രൂപയുടെ സമ്മാനങ്ങള്‍ അയച്ചുനല്‍കിയെന്നും ജാമ്യത്തിലിറങ്ങിയ ശേഷം ജാക്വിലിനായി മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് ചാര്‍ട്ടേഡ് വിമാനവും ബുക്ക് ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിഹാര്‍ ജയിലില്‍ കഴിയുന്ന വ്യവസായിയുടെ ഭാര്യയില്‍ നിന്ന് സുകേഷ് ചന്ദ്രശേഖര്‍, ഭര്‍ത്താവിനെ സഹായിക്കാമെന്ന വ്യാജേന 200 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.

]]>
നടി ജാക്വലിൻ ഫെർണാഡസിനെ ഇ.ഡി. ചോദ്യം ചെയ്യും https://malayalees.ch/ed-to-question-jacqueline-fernandez/ Fri, 17 Sep 2021 04:42:19 +0000 https://malayalees.ch/?p=49715 ബോളിവുഡ് നടി ജാക്വലിൻ ഫെർണാഡസിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 25 നടിയോട് ഹാജരാകാൻ ഇ.ഡി നിർദേശിച്ചു. സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് ചോദ്യം ചെയ്യൽ.

കേസുമായി ബന്ധപ്പെട്ട് ഇതിന് മുൻപും നദിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖരുമായി ബന്ധപ്പെട്ട 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടപടി. ഈ കേസിലെ സാക്ഷിയെന്ന നിലയിലാണ് നടിയെ ചോദ്യം ചെയ്തതെന്നാണ് വിവരം.

അതേസമയം, നടി ലീന മരിയ പോളിനെ കസ്റ്റഡിയിൽ വിട്ടു. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിലാണ് വിട്ടത്. പതിനഞ്ച് ദിവസമാണ് കസ്റ്റഡി കാലാവധി. ലീന മരിയ പോൾ അടക്കം മൂന്നുപേരെയാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. രണ്ടുപേരെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിലും വിട്ടിട്ടുണ്ട്.

ഇന്നലെയാണ് ലീന മരിയ പോളിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യവസായിയുടെ ഭാര്യയെ കബളിപ്പിച്ച് 200 കോടി രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ചെന്നൈ സ്വദേശി സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ടതാണ് കേസ്. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള സുകേഷ് ഉപയോഗിച്ച ഫോൺ വിദഗ്ധ പരിശോധനയ്ക്കായി ഗുജറാത്തിലെ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്.

ഫോർട്ടിസ് ഹെൽത്ത് കെയറിന്റെ മുൻ പ്രമോട്ടർ ശിവേന്ദർ സിങ്ങിന്റെ ഭാര്യയിൽ നിന്നാണ് സുകേഷും സംഘവും 200 കോടി വാങ്ങി തട്ടിപ്പ് നടത്താൻ പദ്ധതിയിട്ടത്. വായ്പ തട്ടിപ്പ്, കള്ളപണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് ജയിലിൽ കഴിയുന്ന ശിവേന്ദർ സിങ്ങിനെയും സഹോദരൻ മൽവീന്ദർ മോഹൻ സിങ്ങിനെയും പുറത്തിറക്കാൻ 200 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലീന മരിയ പോളിനെ ചോദ്യം ചെയ്തിരുന്നു. സുകേഷ് ചന്ദ്രശേഖറുടെ പങ്കാളിയായിരുന്നു ലീന മരിയ പോൾ. കാനറ ബാങ്കിന്റെ അമ്പത്തൂർ ശാഖയിൽ നിന്നും 19 കോടിയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ച് 62 ലക്ഷവും തട്ടിയെടുത്ത കേസിൽ ഇരുവരും അറസ്റ്റിലായിരുന്നു.

]]>
മുട്ടില്‍ മരംമുറിക്കല്‍ കേസ്; വിശദാംശങ്ങള്‍ തേടി ക്രൈംബ്രാഞ്ചിന് കത്തയച്ച് ഇ.ഡി https://malayalees.ch/tree-felling-case-muttil-enforcement-directorate-sent-letter-to-crime-branch/ Mon, 30 Aug 2021 04:28:49 +0000 https://malayalees.ch/?p=48794 മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ വിശദാംശങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ക്രൈംബ്രാഞ്ചിന് കത്തയച്ചു. മരംമുറിക്കല്‍ കേസിലെ പ്രതികളുടെ സാമ്പത്തിക ഇടപാട് രേഖകള്‍ ആവശ്യപ്പെട്ടാണ് കത്തയച്ചത്. കേസില്‍ തിങ്കളാഴ്ച ഹാജരാകുമെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ രഞ്ജിത്ത് കുമാര്‍ അറിയിച്ചു.

ജൂണ്‍ 10നാണ് മരംമുറിക്കലില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയത്. ഇ.ഡിയുടെ കോഴിക്കോട് യൂണിറ്റാണ് അന്വേിക്കുന്നത്. കേസില്‍ ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരുടെ ജാമ്യഹര്‍ജി പിന്നീട് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവച്ചിരുന്നു.

2020 നവംബര്‍, ഡിസംബറിലും 2021 ജനുവരിയിലും നടന്ന മരംമുറിയില്‍ കേസെടുത്തത് ആറ് മാസം കഴിഞ്ഞാണ്. ഒരു മാസമായി പ്രതികള്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.

]]>
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികളെ ഇ.ഡി അറസ്റ്റ് ചെയ്തു https://malayalees.ch/popular-finance-ed-arrest/ Tue, 10 Aug 2021 04:23:52 +0000 https://malayalees.ch/?p=47908 പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് പ്രതികളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. റോയി തോമസ് ഡാനിയൽ, റിനു മറിയം തോമസ് എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്. എൻഫോഴ്സ്മെൻറ് ആസ്ഥാനത്ത് വിളിച്ചുവരുത്തി പ്രതികളെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

നിക്ഷേപകരിൽ നിന്നായി 2000 കോടി രൂപയുടെ തട്ടിപ്പ് ആണ് പ്രതികൾ നടത്തിയിരുന്നത്. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ് വഴി സ്വീകരിച്ച നിക്ഷേപം ഉടമകൾ വകമാറ്റിയത് വായ്പയുടെ രൂപത്തിലായിരുന്നു. നിക്ഷേപകരുടെ പണം വിവിധ അക്കൗണ്ടുകളിലേക്ക് നിയമപരമായി മാറ്റിയ ശേഷം അതിൽ നിന്ന് വായ്പയായി പണം വകമാറ്റുകയായിരുന്നു.

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ഉടമ റോയി ഡാനിയലിന്റെ മക്കൾ റിയയ്ക്കും റിനുവിനും തട്ടിപ്പിൽ മുഖ്യപങ്കുണ്ടെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. റിനു മറിയം തോമസ് കമ്പനി സിഇഒയും റിയ ആൻ തോമസ് ഡയറക്ടർ ബോർഡ് അംഗവുമാണ്.

]]>
കരുവന്നൂർ സഹകരണ ബാങ്ക് അഴിമതി; പ്രാഥമികവിവരങ്ങൾ തേടി ഇ.ഡി https://malayalees.ch/karuvannur-cooperative-bank-ed/ Wed, 21 Jul 2021 08:12:55 +0000 https://malayalees.ch/?p=47084 കരുവന്നൂർ സഹകരണ ബാങ്ക് (karuvannur cooperative bank ED ) അഴിമതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമികവിവരങ്ങൾ പൊലീസിൽ നിന്ന് തേടി. 200 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ. കോടികണക്കിന് രൂപയുടെ കള്ള പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചു.

ബിജു കരിം, സുനിൽകുമാർ, ജിൽസ് എന്നിവരുടെ ബിനാമി ഇടപാടുകളും ഇ.ഡി പരിശോധിക്കുന്നുണ്ട്. ഒരു കുടുംബത്തിലെ തന്നെ നാല് പേർക്ക് വരെ 1 കോടി 20 ലക്ഷം രൂപയുടെ വായ്പ നൽകിയത് ബിനാമി ഇടപാടെന്ന് സംശയിക്കുന്നു. പ്രതികൾ നടത്തിയിരുന്ന തേക്കടി റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡിനെ കുറിച്ചും, സിഎംഎം ട്രേഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെ കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ വൻ വായ്പ തട്ടിപ്പ് നടന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വരുന്നത്. 2014, 20 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിക്ഷേപകർക്ക് പണം പിൻവലിക്കാൻ എത്തുമ്പോൾ പണം ലഭ്യമായിരുന്നില്ല. ഇതേതുടർന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സംഭവത്തിൽ ആറ് മുൻ ജീവനക്കാർക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്.

മുൻ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. പുതിയ ഭരണ സമിതി മുൻകൈ എടുത്താണ് പരാതി നൽകിയത്. പലർക്കും ആവശ്യത്തിൽ അധികം പണം വായ്പയായി നൽകിയെന്നാണ് ആരോപണം. കൊടുക്കാവുന്ന പരമാവധി തുക നൽകിട്ടുണ്ടെന്നും മിക്കതും ഒരേ അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളതെന്നുമാണ് വിവരം. രണ്ട് ദിവസം മുൻപ് കേസിൽ എഫ്‌ഐആർ ഇട്ടിട്ടതിനെ തുടർന്നാണ് തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്.

വായ്പാതട്ടിപ്പിന് പുറമെ വൻ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലും, കുറി നടത്തിപ്പിലും ക്രമക്കേട് നടത്തിയതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. സഹകരണ സംഘത്തിന് കീഴിലെ മാപ്രാണം, കരുവന്നൂർ, മൂർഖനാട് സൂപ്പർ മാർക്കറ്റുകളെ സ്റ്റോക്കെടുപ്പിലാണ് തിരിമറി നടന്നത്. 2020ലെ കണക്കുകൾ മാത്രം എടുത്തു നോക്കിയാൽ മൂന്ന് സൂപ്പർമാർക്കറ്റുകളിൽ നിന്ന് 1കോടി 69ലക്ഷം രൂപ തട്ടിയതായാണ് ഓഡിറ്റ് റിപ്പോർട്ട്. മാസ തവണ നിക്ഷേപ പദ്ധതിയിൽ എല്ലാ ടോക്കണുകളും ഒരാൾക്ക് തന്നെ നൽകിയാണ് തട്ടിപ്പ് നടത്തിയത്. അനിൽ എന്ന പേരിലറിയപ്പെടുന്ന സുഭാഷ് ഒരു കുറിയിലെ 50 ടിക്കറ്റുകൾ ഏറ്റെടുത്തു. ഇതിൽ പകുതിയോളം വിളിച്ചെടുക്കുകയും, മറ്റുള്ളവ ഈട് വച്ച് വായ്പ എടുക്കുകയുമാണ് ചെയ്തത്. പല പേരുകളിൽ ബിനാമി ഇടപാടുകൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. കുറി നടത്തിപ്പിൽ 50 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സഹകരണ ബാങ്കിലെ ഭൂരിഭാഗം മാസ തവണ നിക്ഷേപ പദ്ധതികളിലും ഇതേ രീതിയിലുള്ള ക്രമക്കേട് നടന്നതായും ജോയിന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാർക്കെതിരെ സിപിഐഎം നടപടിയെടുക്കും. സിപിഐഎം ലോക്കൽകമ്മിറ്റി അംഗങ്ങളായ ബ്രാഞ്ച് സെക്രട്ടറി സുനിൽ കുമാർ, ബ്രാഞ്ച് മാനേജർ ബിജു കരിം, ബ്രാഞ്ച് സെക്രട്ടറിയും സീനിയർ അക്കൗണ്ടന്റുമായ ജിൽസൺ എന്നിവർക്കെതിരെയാണ് നടപടി. വസ്തു പണയത്തിന് സ്ഥലത്തിന്റെ മൂല്യത്തിൽ കവിഞ്ഞ വായ്പ നൽകിയാണ് ഇവർ തട്ടിപ്പ് നടത്തിയത്.

ബാങ്ക് തട്ടിപ്പിൽ സഹകരണ രജിസ്ട്രാർ അടിയന്ത റിപ്പോർട്ട് തേടിയിട്ടുണ്ട്. വായ്പാ തട്ടിപ്പ് സംബന്ധിച്ച് ജോയിന്റ് രജിസ്ട്രാറോടാണ് റിപ്പോർട്ട് തേടിയത്.

]]>
കൊടകര കള്ളപ്പണ കവര്‍ച്ചാകേസ്; വിശദീകരണത്തിന് രണ്ടാഴ്ചത്തെ സാവകാശം തേടി ഇഡി https://malayalees.ch/ed-demands-more-time-in-kodakara-black-money-case/ Wed, 23 Jun 2021 12:21:10 +0000 https://malayalees.ch/?p=45932 കൊടകര കള്ളപ്പണ കവര്‍ച്ചാകേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടാഴ്ചത്തെ സാവകാശം തേടി. കേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് ഇഡി വ്യക്തമാക്കി. കള്ളപ്പണ കവര്‍ച്ചാകേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.

കേസില്‍ അന്വേഷണം നടക്കുകയാണ്. ഇത് സംബന്ധിച്ച് വിശദമായ പരിശോധനകള്‍ ആവശ്യമുണ്ടെന്ന് കോടതിയില്‍ ഇഡി വ്യക്തമാക്കി. രണ്ടാഴ്ചത്തെ സാവകാശം ചോദിച്ച ഇഡി നിലപാട് ഹൈക്കോടതി അംഗീകരിച്ചു. ഇത് മൂന്നാം തവണയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസില്‍ സാവകാശം തേടുന്നത്. കള്ളപ്പണത്തിന്റെ ഉറവിടം ഇഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസ് അശോക് മേനോനാണ് കേസ് പരിഗണിച്ചത്.

]]>
കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ടവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി; ഏറ്റെടുത്തത് 18,179 കോടി രൂപ ! https://malayalees.ch/assets-worth-18-thousand-crore-seized-by-ed/ Wed, 23 Jun 2021 07:50:58 +0000 https://malayalees.ch/?p=45920 ശതകോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ടവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിജയ് മല്യ, മെഹുൽ ചോക്‌സി, നീരവ് മോദി എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

പൊതുമേഖലാ ബാങ്കുകളെ കബിളിപ്പിച്ച് 22,585,83 കോടി രൂപയാണ് വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവർ തട്ടിയത്. വിദേശത്തേക്ക് കടന്ന് കളഞ്ഞ ഇവർ തിരികെ രാജ്യത്തെത്തി വിചാരണ നേരിടണം.

റിയൽ എസ്‌റ്റേറ്റ്, മറ്റ് വസ്തുവകകൾ എന്നിവയുൾപ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടെത്തിയത്. ഏറ്റെടുത്ത പതിനെണ്ണായിരം കോടിയിൽ 969 കോടി രൂപ വിദേശത്ത് നിന്നുമാണ് കണ്ടുകെട്ടിയത്.

]]>