economy – malayalees.ch https://malayalees.ch Malayalam Online News Portal Tue, 04 Oct 2022 09:44:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png economy – malayalees.ch https://malayalees.ch 32 32 ഇന്ത്യയുടെ ജിഡിപി കുത്തനെ ഇടിയുമെന്ന് യുഎന്‍ ഏജന്‍സി; ഈ വര്‍ഷം ജിഡിപി 5.7 ശതമാനമാകുമെന്ന് റിപ്പോര്‍ട്ട് https://malayalees.ch/indias-economy-to-grow-5-7-in-2022-4-7-in-2023-unctad/ Tue, 04 Oct 2022 09:44:40 +0000 https://malayalees.ch/?p=68998 2022ല്‍ ഇന്ത്യയുടെ ജിഡിപി 5.7 ശതമാനം മാത്രമായിരിക്കുമെന്ന് യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫെറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡവലപ്‌മെന്റ്. 2023ല്‍ നാല് ശതമാനത്തിലേക്ക് വീണ്ടും ജിഡിപി നിരക്ക് താഴുമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 20212ല്‍ ഇന്ത്യയുടെ ജിഡിപി 8.2 ശതമാനമായിരുന്നു.

ഇന്ത്യ ബ്രിട്ടണിനെ മറികടന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയത് സമീപ ദിവസങ്ങളിലാണ്. എന്നാല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ സമീപ ഭാവിയില്‍ കാര്യമായ ഇടിവുണ്ടാകും എന്നാണ് യുഎന്‍സിടിഡിയുടെ റിപ്പോര്‍ട്ടിലുള്ളത്.

തിങ്കളാഴ്ചയാണ് യു എന്‍ ഏജന്‍സി വാര്‍ഷിക ട്രേഡ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. 2023 കഴിയുന്നതോടെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കൊവിഡ് പൂര്‍വ്വ ട്രെന്‍ഡുകളിലേക്ക് തിരിച്ചുപോകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

]]>
രാജ്യത്തെ സമ്പദ് വ്യവസ്ഥ വീണ്ടും മുന്നോട്ട്; എംഎസ്എംഇകളെ ശക്തിപ്പെടുത്തിയെന്ന് പ്രധാനമന്ത്രി https://malayalees.ch/indias-economy-is-growing-pm-modi-said-msmes-strengthened/ Tue, 08 Mar 2022 09:56:43 +0000 https://malayalees.ch/?p=58217 രാജ്യത്തെ സമ്പദ് വ്യവസ്ഥ വീണ്ടും മുന്നോട്ട് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എംഎസ്എംഇകളെ ശക്തിപ്പെടുത്താന്‍ നിരവധി പരിഷ്‌കാരങ്ങളും പദ്ധതികളും തയ്യാറാക്കി. ഇറക്കുമതിയില്‍ രാജ്യത്തിന്റെ ആശ്രിതത്വം കുറയ്ക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭാവിയെ മുന്‍നിര്‍ത്തി നൂതനമായ പരിഷ്‌കാരങ്ങള്‍ ധനകാര്യ സ്ഥാപനങ്ങള്‍ കൊണ്ടുവരണം. 2070ഓടെ സീറോ കാര്‍ബര്‍ണ്‍ എമിഷന്‍ ആണ് ലക്ഷ്യം വയ്ക്കുന്നത്. സുസ്ഥിരവും നൂതനവുമായ സംരംഭങ്ങളും ആശയങ്ങളും നടപ്പിലാക്കണം. ആഗോളതലത്തില്‍ സാമ്പത്തിക രംഗത്ത് ആദ്യമൂന്നില്‍ ഇടംനേടുന്നതിന് സഹായിക്കുന്ന മേഖലകള്‍ തിരിച്ചറിയണം. വായ്പാ വിതരണം കൂടുതല്‍ മെച്ചപ്പെടുത്തണം. 2022-23 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റിനായി ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ കൊണ്ടുവരാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

രാജ്യം ആരോഗ്യമേഖലയില്‍ വലിയ തോതില്‍ നിക്ഷേപം നടത്തുന്നുണ്ട്. ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ വായ്പങ്ങള്‍ അനുവദിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കണം. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. എംഎസ്എംഇകളെ ശക്തിപ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങളിലാണ് രാജ്യം പ്രതീക്ഷയര്‍പ്പിക്കുന്നത്. എംഎസ്എംഇകള്‍ക്കായി നിരവധി അടിസ്ഥാന പരിഷ്‌കാരങ്ങളും പുതിയ പരിഷ്‌കാരങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ട്. ഇവയെല്ലാം രാജ്യത്തെ സാമ്പത്തിക രംഗത്ത് മെച്ചപ്പെട്ട മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. ജൈവ കാര്‍ഷിക വൃത്തിക്കാണ് ഇന്ത്യ പ്രാധാന്യം നല്‍കുന്നത്. കാര്‍ഷിക മേഖലയില്‍ പുതിയ ആശയങ്ങളുമായെത്തുന്നവര്‍ക്ക് ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ നല്‍കണം. വിവിധ പദ്ധതികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിന് വ്യത്യസ്ത മാതൃകകള്‍ ചിന്തിക്കണം. സാമ്പത്തികമായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

]]>
രണ്ട് ദശകത്തിനുള്ളിൽ ലോകത്തെ മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നായി ഇന്ത്യ മാറുമെന്ന് മുകേഷ് അംബാനി https://malayalees.ch/india-will-grow-to-be-among-top-three-economies-in-two-decades-ambani/ Wed, 16 Dec 2020 03:54:38 +0000 https://malayalees.ch/?p=36999 രണ്ട് ദശകത്തിനുള്ളിൽ ഇന്ത്യ ലോകത്തെ മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നായി മാറുമെന്ന് റിലയൻസ് മേധാവി മുകേഷ് അംബാനി. രാജ്യത്തിന്റെ ആളോഹരി വരുമാനം ഇരട്ടിയിലധികമാകുമെന്നും അംബാനി പറഞ്ഞു. ഫേസ്ബുക് മേധാവി മാർക് സക്കർബർഗുമായി നടത്തിയ ഫയർ സൈഡ് ചാറ്റിലാണ് ഓയിൽ-ടു- റീട്ടെയിൽ-ടു ടെലികോം കോൺഗ്ലോമെറേറ്റ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മേധാവി മുകേഷ് അംബാനി ഇക്കാര്യം പറഞ്ഞത്.

“അമ്പത് ശതമാനത്തോളം വരുന്ന ഇന്ത്യയിലെ മധ്യവർഗം ഓരോ വർഷവും മൂന്ന് മുതൽ നാല് ശതമാനം വരെ വളർന്നുകൊണ്ടിരിക്കുകയാണ്. യുവജനങ്ങളുടെ നേത്രത്വത്തിൽ രാജ്യം ഒരു പ്രീമിയർ ഡിജിറ്റൽ സമൂഹമായി മാറുകയാണ് എന്നത് പ്രധാനപ്പെട്ട കാര്യമാണ്. 1800 -2000 ഡോളർ നിരക്കിൽ നിന്ന് രാജ്യത്തിന്റെ പ്രതിശീർഷ വരുമാനം 5000 ഡോളറിലേക്ക് ഉയരും.” അംബാനി പറഞ്ഞു. വരാഞ്ഞിരിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ പരിവർത്തനനത്തിന്റെ ഭാഗമായി തുടരാൻ ഫേസ്ബുക്കിനും മറ്റ് ലോക സംരംഭകർക്കും ഇന്ത്യയിൽ സുവർണാവസരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

]]>