economic reservation – malayalees.ch https://malayalees.ch Malayalam Online News Portal Sat, 20 Nov 2021 06:45:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png economic reservation – malayalees.ch https://malayalees.ch 32 32 മുന്നാക്കക്കാരിലെ പാവപ്പെട്ടവരെ കണ്ടെത്താനുള്ള സര്‍വേയ്ക്ക് തുടക്കം; എന്‍എസ്എസ് ബഹിഷ്‌കരിക്കും https://malayalees.ch/economic-reservation-survey-started-in-kerala-nss-will-ban/ Sat, 20 Nov 2021 06:45:25 +0000 https://malayalees.ch/?p=52816 മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവരെ കണ്ടെത്താനുള്ള സര്‍വേയ്ക്ക് ഇന്ന് തുടക്കമാകും. ഓരോ വാര്‍ഡിലെയും അഞ്ച് കുടുംബങ്ങളെ ഉള്‍പ്പെടുത്തിയുള്ള സര്‍വേ നടത്താന്‍ കുടുംബശ്രീയെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. സര്‍വേയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

സാമ്പിള്‍ സര്‍വേ അശാസ്ത്രീയമാണെന്നും ശാസ്ത്രീയ സര്‍വേയാണ് നടത്തേണ്ടതെന്നും ചൂണ്ടിക്കാട്ടി എന്‍എസ്എസ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കും. വീടുകളില്‍ കയറിയിറങ്ങി ആധികാരികമായി സര്‍വേ നടത്തണമെന്നാണ് എന്‍എസ്എസിന്റെ ആവശ്യം.

നിലവില്‍ സംസ്ഥാനത്ത് 164 മുന്നാക്കസമുദായങ്ങളുണ്ടെന്നാണ് കണക്ക്. ഇവരില്‍ സാമ്പത്തികമായി പിന്നോക്കമുള്ളവര്‍ക്ക് സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധി നാല് ലക്ഷമായും നിശ്ചയിച്ചിട്ടുണ്ട്. മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പത്ത് ശതമാനം സംവരണമാണ് ഏര്‍പ്പെടുത്തുന്നത്.

ഒബിസി വിഭാഗ പട്ടികയില്‍ ഉള്‍പ്പെട്ട നായിഡു, നാടാര്‍, (എസ്‌ഐയുസിയില്‍ ഉള്‍പ്പെടാത്ത ക്രിസ്തുമതക്കാര്‍), ശൈവ വെള്ളാള (പാലക്കാട് ജില്ല ഒഴികെ) എന്നീ വിഭാഗങ്ങളെ ഒഴിവാക്കി 164 വിഭാഗങ്ങളെ സംവരണേതര വിഭാഗമായി ഉള്‍പ്പെടുത്തിയാണ് സംവരേണതര പട്ടിക പുറത്തിറക്കിയിരിക്കുന്നത്

]]>
പിണറായി സര്‍ക്കാര്‍ പിന്നാക്കക്കാരെ പിറകില്‍ നിന്ന് കുത്തി, ചതിച്ചു: വെള്ളാപ്പള്ളി https://malayalees.ch/pinarayi-government-stabs-backward-communities-from-behind-vellappally/ Wed, 04 Nov 2020 12:07:36 +0000 https://malayalees.ch/?p=34474 മുന്നാക്ക സംവരണത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ. എല്‍.ഡി.എഫ് സർക്കാർ പിന്നാക്കക്കാരെ പിറകിൽ നിന്ന് കുത്തി. വിദ്യാഭ്യാസ മേഖലയിലെ മുന്നാക്ക സംവരണത്തിൽ ഗൂഢാലോചനയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. യോഗനാദത്തിലെ മുഖപ്രസംഗത്തിലാണ് പിണറായി സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളി ആഞ്ഞടിച്ചിരിക്കുന്നത്.

ന്യൂനപക്ഷ അവകാശങ്ങൾക്ക് വേണ്ടി കുരിശുയുദ്ധം നയിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഈ രാജ്യത്തിന്‍റെ തനത് സംസ്കാരത്തിന്‍റെ പിന്മുറക്കാരോട് ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും ഏറ്റവും കടുത്ത അനീതിയാണ്, ജനാധിപത്യ വിരുദ്ധതയാണ്. ജാതി സംവരണം ദാരിദ്ര്യലഘൂകരണ പദ്ധതിയോ, സഹായ പദ്ധതിയോ അല്ല. ചരിത്രപരമായ നെറികേടുകൾക്ക് പ്രായശ്ചിത്തം ചെയ്യാനുള്ള ബാദ്ധ്യതയിൽ നിന്ന് രാജ്യത്തിന് ഒഴിഞ്ഞു നിൽക്കാനാവില്ലെന്നും വെള്ളാപ്പള്ളി പറയുന്നു. കേവലം വോട്ടു ബാങ്കെന്ന അപ്പക്കഷ്ണത്തിനായി പിണറായി സര്‍ക്കാര്‍ ചെയ്യുന്ന ദ്രോഹം വലിയൊരു സമൂഹം ഒരു കാലത്തും മറക്കാൻ പോകുന്നില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

യോഗനാദത്തിലെ മുഖപ്രസംഗത്തിന്‍റെ പൂര്‍ണരൂപം

പിന്നാക്ക ജനവിഭാഗം നൂറ്റാണ്ടുകൾ അനുഭവിച്ച അടിമത്തത്തിൽ നിന്ന് മോചനം നേടാൻ സ്വതന്ത്ര ഇന്ത്യയുടെ ശില്പികൾ ആവിഷ്കരിച്ചതാണ് സംവരണം. തലമുറകളായി നിഷേധിക്കപ്പെട്ട വിദ്യാഭ്യാസവും തൊഴിലും ജനസംഖ്യാനുപാതികമായി അവർക്ക് ലഭിക്കണമെന്ന നീതിശാസ്ത്രം ജനകോടികൾക്ക് പകർന്ന പ്രതീക്ഷ ഇനിയും ഫലവത്തായില്ലെന്നതാണ് യാഥാർത്ഥ്യം. അതിന് ഉദാഹരണമാണ് കേരളത്തിലെ പട്ടികവർഗ വിഭാഗത്തിൽ നിന്ന് ഇന്ത്യൻ സിവിൽ സർവീസിലേക്ക് നടന്നുകയറാൻ ഒരാൾക്ക് 2019 വരെ കാക്കേണ്ടി വന്നു എന്ന സത്യം. വയനാട്ടിലെ ആദിവാസികുടിയിലെ ഇല്ലായ്മയിൽ നിന്ന് സ്വന്തം കഴിവുകൊണ്ട് പൊതുവിഭാഗത്തിലാണ് ശ്രീധന്യ എന്ന പെൺകുട്ടി അത് നേടിയെടുത്തതെന്ന കാര്യം സാമ്പത്തിക സംവരണവാദികൾ സൗകര്യപൂർവം മറക്കുകയുമരുത്.

സംവരണം കല്പാന്തകാലത്തേക്ക് വിഭാവനം ചെയ്തതല്ല. അർഹമായ പങ്കാളിത്തം സർക്കാർ ഉദ്യോഗസ്ഥതലങ്ങളിലും വിദ്യാഭ്യാസ പദ്ധതികളിലും എന്നു ലഭിക്കുന്നുവോ അന്ന് അവസാനിപ്പിക്കേണ്ടതുമായിരുന്നു. ആ ലക്ഷ്യം സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ടായിട്ടും സാക്ഷാത്കരിക്കാനായില്ലെന്ന സത്യത്തിന്റെ നേർക്ക് കണ്ണടച്ച് നിൽക്കുകയാണ് ഇന്ന് കോൺഗ്രസും ബി.ജെ.പിയും ഇടതുപാർട്ടികളുമെല്ലാം. മനുഷ്യത്വരഹിതമായ ജാതിവിവേചനങ്ങൾക്ക് ഇരകളാണ് രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പട്ടികജാതി, പട്ടികവർഗ, പിന്നാക്കവിഭാഗങ്ങൾ. അവർക്ക് പൊതുധാരയിലേക്കെത്താനുള്ള ഏക മാർഗമാണ് സംവരണം.

ന്യൂനപക്ഷ അവകാശങ്ങൾക്ക് വേണ്ടി കുരിശുയുദ്ധം നയിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഈ രാജ്യത്തിന്റെ തനത് സംസ്കാരത്തിന്റെ പിന്മുറക്കാരോട് ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും ഏറ്റവും കടുത്ത അനീതിയാണ്, ജനാധിപത്യ വിരുദ്ധതയാണ്. ജാതി സംവരണം ദാരിദ്ര്യലഘൂകരണ പദ്ധതിയോ, സഹായ പദ്ധതിയോ അല്ല. ചരിത്രപരമായ നെറികേടുകൾക്ക് പ്രായശ്ചിത്തം ചെയ്യാനുള്ള ബാദ്ധ്യതയിൽ നിന്ന് രാജ്യത്തിന് ഒഴിഞ്ഞു നിൽക്കാനാവില്ല. ഈ സാഹചര്യത്തിലാണ് മുന്നാക്ക വിഭാഗത്തിലെ ദരിദ്രർക്കെന്ന പേരിൽ സാമ്പത്തിക സംവരണം എന്ന അനീതി ബി.ജെ.പി സർക്കാർ ഭരണഘടനാ ഭേദഗതിയിലൂടെകൊണ്ടുവരുന്നതും അതിനും മുമ്പേ കേരളത്തിലെ ഇടതുസർക്കാർ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമവിരുദ്ധമായി നടപ്പിൽവരുത്താൻ ശ്രമിച്ചതും. 96 ശതമാനവും സവർണ വിഭാഗക്കാർ ജോലി ചെയ്യുന്നിടത്ത് ഇവർക്കായി വീണ്ടും പത്തുശതമാനം സംവരണം പ്രഖ്യാപിച്ചത് പിന്നാക്കവിഭാഗക്കാരോട് ഇടതുസർക്കാർ ചെയ്ത ഏറ്റവും വലിയ ചതിയായിരുന്നു. കേവലം വോട്ടു ബാങ്കെന്ന അപ്പക്കഷ്ണത്തിനായി ഇവർ ചെയ്യുന്ന ദ്രോഹം വലിയൊരു സമൂഹം ഒരു കാലത്തും മറക്കാൻ പോകുന്നില്ല.

ഭരണഘടനാ ഭേദഗതി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. കേന്ദ്രസർക്കാർ പോലും സാമ്പത്തിക സംവരണം നടപ്പാക്കിയിട്ടില്ല. എന്നിട്ടും കേരളത്തിൽ ഇടതുസർക്കാർ അവർക്ക് കരുത്തുപകരുന്ന പിന്നാക്കക്കാരെ പിന്നിൽ നിന്ന് തന്നെ കുത്തി. ഇക്കൊല്ലത്തെ പ്ളസ് ടൂ, പ്രൊഫഷണൽ കോഴ്സ് പ്രവേശനങ്ങളിൽ തെളിയുന്നത് സാമ്പത്തിക സംവരണമെന്ന ദുർഭൂതം പിന്നാക്കക്കാർക്ക് എങ്ങിനെ വിനാശകരമാകുമെന്നതാണ്. വിദ്യാഭ്യാസ രംഗത്ത് ഇപ്പോൾ ഏറ്റവുമധികം സംവരണം ലഭിക്കുന്ന വിഭാഗങ്ങളിലൊന്നായി കേരളജനസംഖ്യയിൽ 20 ശതമാനം പോലുമില്ലാത്ത മുന്നാക്കക്കാർ മാറിയതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. സർക്കാരാണോ, ഉദ്യോഗസ്ഥതലങ്ങളിലെ മുന്നാക്ക ചാണക്യന്മാരാണോ ഇതിന് പിന്നിലെന്ന് മാത്രമേ അറിയാനുളള്ളൂ. പൊതുവിഭാഗത്തിൽ നിന്ന് പത്ത് ശതമാനമാകും സാമ്പത്തിക സംവരണം എന്നു പറഞ്ഞ ശേഷം നടപ്പാക്കിയപ്പോൾ മൊത്തം സീറ്റിലെ പത്ത് ശതമാനമാക്കിയത് നിഷ്കളങ്കമായ ഒരു തെറ്റായി കാണാൻ കഴിയില്ല.

ഇത്രയും കാലം സംവരണവിരുദ്ധർ പറഞ്ഞിരുന്നത് തങ്ങളേക്കാൾ യോഗ്യതയും മാർക്കും റാങ്കും തീരെ കുറഞ്ഞവർ തൊഴിൽ, വിദ്യാഭ്യാസ അവസരങ്ങൾ അപഹരിക്കുന്നുവെന്നാണ്. ഇപ്പോൾ കേരളത്തിലെ പ്ളസ് ടൂ, പ്രൊഫഷണൽ കോഴ്സുകളുടെ പ്രവേശനം പൂർത്തിയാകുമ്പോൾ റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിൽ നിൽക്കുന്ന സവർണദരിദ്രർ പിന്നാക്കക്കാരെ നോക്കുകുത്തിയാക്കി അഡ്മിഷൻ സ്വന്തമാക്കുന്ന കാഴ്ചയാണ്. ദാരിദ്ര്യത്തിന് ജാതിയോ മതമോ ഇല്ല. പാവപ്പെട്ടവനെ സഹായിക്കുന്നതിനെ ഞങ്ങളാരും എതിർക്കുന്നുമില്ല. പക്ഷേ ജാതിയാൽ ദരിദ്രനായവനെ ശാക്തീകരിക്കണമെങ്കിൽ വിദ്യാഭ്യാസവും സർക്കാർ ജോലിയും അനിവാര്യമാണ്. സർക്കാർ, സ്വകാര്യ ഉദ്യോഗങ്ങളിൽ സിംഹഭാഗം കൈവശവുമുള്ളതും ഉയർന്ന സാമൂഹിക അംഗീകാരം തലമുറകളായി അനുഭവിക്കുന്നവരുമായ സവർണരിലെ പാവപ്പെട്ടവർക്ക് മറ്റ് സാമ്പത്തിക പദ്ധതികളിലൂടെ പിന്തുണ നൽകുകയാണ് നീതി. അതിന് പകരം വളഞ്ഞ വഴിയിലൂടെ സാമ്പത്തിക സംവരണമെന്ന നുകം കൂടി പിന്നാക്കക്കാരുടെ മുതുകിൽ വച്ചുകെട്ടുന്നത് അപരിഹാര്യമായ തെറ്റായി പരിണമിക്കും. കാലം അതു തെളിയിക്കുമെന്ന് ഉറപ്പാണ്. തിരുത്തലുകൾക്ക് ഇനിയും അവസരമുണ്ട്. അത് പാഴാക്കില്ലെന്ന് പ്രത്യാശിക്കാം.

]]>
ഹയർസെക്കൻഡറി പ്രവേശനം: മുന്നാക്ക സംവരണ നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണം -എസ്.ഐ.ഒ https://malayalees.ch/sio-on-economic-reservation-of-upper-cast/ Fri, 14 Aug 2020 06:41:27 +0000 https://malayalees.ch/?p=30188 ഭരണഘടനാ ബെഞ്ചിന്റെ അഭിപ്രായത്തിന് വിട്ട സാമ്പത്തിക സംവരണം പ്ലസ് വൺ പ്രവേശന മാനദണ്ഡമാക്കി പ്രോസ്പെക്റ്റസിൽ ഉൾപ്പെടുത്തിയതും ദുരുദ്ദേശപരമാണ്

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹയർസെക്കൻഡറി തലം മുതൽ മുന്നാക്ക വിഭാ​ഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (EWS) സംവരണം നടപ്പിലാക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഭരണഘടന വിഭാവന ചെയ്ത സംവരണത്തിന്റെ എല്ലാ അടിസ്ഥാന തത്വങ്ങളെയും അട്ടിമറിക്കുന്ന സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട കേസുകളെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രായോ​ഗിക നടപടികളിൽ നിന്നും അടിയന്തരമായി സർക്കാർ പിന്മാറേണ്ടതാണ്.

കഴിഞ്ഞ വർഷം നടപ്പിലാക്കിയ സംവരണം സംബന്ധിച്ച ഭരണഘടനാ ഭേദഗതി പ്രകാരം പരമാവധി പത്ത് ശതമാനം നൽകാമെന്ന അഭിപ്രായത്തെ അതേപടി അം​ഗീകരിച്ച സർക്കാർ നടപടി കേരളത്തിലെ പിന്നോക്ക സമുദായങ്ങളുടെ വിദ്യഭ്യാസ മുന്നേറ്റങ്ങൾക്ക് തുരങ്കം വെക്കുകയും സംവരണത്തിലെ സാമുദായിക സന്തുലനം തകിടം മറിക്കുകയും ചെയ്യും.

ഭരണഘടനാ ബെഞ്ചിന്റെ അഭിപ്രായത്തിന് വിട്ട സാമ്പത്തിക സംവരണം പ്ലസ് വൺ പ്രവേശന മാനദണ്ഡമാക്കി പ്രോസ്പെക്റ്റസിൽ ഉൾപ്പെടുത്തിയതും ദുരുദ്ദേശപരമാണ്.

മലബാർ പോലുള്ള പിന്നാക്ക പ്രദേശങ്ങളിൽ നിലനിൽക്കുന്ന ഹയർസെക്കൻഡറി സീറ്റുകളുടെ അപര്യാപ്തത ഇരട്ടിപ്പിക്കുന്നതിനും ആയിരക്കണക്കിന് പിന്നാക്ക സമുദായക്കാരുടെ മെരിറ്റ് സീറ്റുകൾ നഷ്ടപ്പെടുത്തുന്നതിനുമായിരിക്കും മുന്നോക്ക സംവരണം കാരണമായിത്തീരുക. സംവരണമെന്ന ഭരണഘടനാവകാശം ഉറപ്പുവരുത്താൻ ബാധ്യസ്ഥരായ സംസ്ഥാന സർക്കാർ ജാതി സമുദായങ്ങൾക്കും പിന്നാക്ക സമുദായങ്ങൾക്കും ജനസംഖ്യാനുപാതികമായ സംവരണം നൽകാൻ തയ്യാറാകേണ്ടതുണ്ട്.

2011 സെൻസസ് പ്രകാരം കേരളത്തിൽ 26.6% ജനസംഖ്യയുള്ള മുസ്ലിം സമുദായത്തിന് 7% സംവരണവും 24% ത്തിനടുത്ത് ജനസംഖ്യയുള്ള കേരളത്തിലെ ഏറ്റവും വലിയ ജാതി സമുദായമായ ഈഴവർക്ക് 8% സംവരണവുമാണ് ഹയർസെക്കണ്ടറി പ്രവേശനത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. കേരളത്തിൽ 65 ശതമാനത്തിലധികം വരുന്ന പിന്നോക്ക സമുദായങ്ങളുടെ ജനസംഖ്യക്കനുസരിച്ചു സംവരണ തോത് വർധിപ്പിക്കാൻ തയ്യാറാകാത്ത സർക്കാർ ജനസംഖ്യയിൽ കേവലം 20 ശതമാനത്തിനു താഴെയുള്ള മുന്നോക്ക സമുദായങ്ങൾക്ക് പത്തു ശതമാനം സംവരണം നൽകുന്നത് പ്രകടമായ അനീതിയാണ്.

ജനസംഖ്യാനുപാതികമായിത്തന്നെ വിവേചനപൂർണ്ണമായതും, ചരിത്രപരമായി വിവേചനം അനുഭവിക്കുന്ന സമുദായങ്ങൾക്കുള്ള സംവരണമെന്ന ഭരണഘടനാവകാശത്തെ റദ്ദ് ചെയ്യുന്നതും, മലബാർ വിദ്യാഭ്യാസ വിവേചനത്തിന് ആക്കം കൂട്ടുന്നതുമായ മുന്നോക്ക സംവരണ വിജ്ഞാപനത്തിനെതിരെ മുഴുവൻ ജനാധിപത്യ സമൂഹവും ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടതുണ്ടെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി, ജനറൽ സെക്രട്ടറി ബിനാസ്.ടി.എ, സെക്രട്ടറിമാരായ അഫീഫ് ഹമീദ്, അൻവർ സലാഹുദ്ദീൻ, അസ്ലം അലി, ശാഹിൻ.സി.എസ്, അംജദ് അലി ഇഎ​ം, നിയാസ് വേളം എന്നിവർ പങ്കെടുത്തു.

]]>