economic crisis – malayalees.ch https://malayalees.ch Malayalam Online News Portal Fri, 17 Jun 2022 04:16:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png economic crisis – malayalees.ch https://malayalees.ch 32 32 സാമ്പത്തിക പ്രതിസന്ധി; ജനങ്ങള്‍ ചായ കുടി കുറയ്ക്കണമെന്ന് പാക് കേന്ദ്ര മന്ത്രി https://malayalees.ch/pak-minister-asks-citizens-to-cut-down-on-tea-consumption/ Fri, 17 Jun 2022 04:15:56 +0000 https://malayalees.ch/?p=63480 രാജ്യത്തെ പൗരന്മാര്‍ ചായ കുടി കുറയ്ക്കണമെന്ന് പാകിസ്താന്‍ ഫെഡറല്‍ ആസൂത്രണ വികസന മന്ത്രി അഹ്‌സന്‍ ഇഖ്ബാല്‍. തേയിലയുടെ ഇറക്കുമതി സര്‍ക്കാരിന് അധിക സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും രാജ്യത്തെ സമ്പദ്വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാന്‍ ചായ ഉപഭോഗം കുറച്ച് ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാക്കിസ്താനികള്‍ക്ക് അവരുടെ ചായ ഉപഭോഗം പ്രതിദിനം ‘ഒന്നോ രണ്ടോ കപ്പ്’ കുറയ്ക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര മന്ത്രി പറയുന്നത്. കടം വാങ്ങിയാണ് രാജ്യം തേയില ഇറക്കുമതി ചെയ്യുന്നതെന്നും അഹ്‌സല്‍ ഇഖ്ബാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഈ സാമ്പത്തിക വര്‍ഷത്തേക്കുള്ള ഫെഡറല്‍ ബജറ്റ് രേഖയില്‍ പറയുന്നത് പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 13 ബില്യണ്‍ രൂപയുടെ (60 മില്യണ്‍ യുഎസ് ഡോളര്‍) കൂടുതല്‍ തേയില പാകിസ്താന്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്.
കുറച്ച് മാസങ്ങളായി പാകിസ്ഥാന്‍ കടുത്ത സാമ്പത്തിക വെല്ലുവിളികളാണ് നേരിടുന്നത്. ഇത് ഭക്ഷ്യ, വാതകം, എണ്ണ എന്നിവയുടെ വില വര്‍ദ്ധനവിനും കാരണമായിട്ടുണ്ട്. വിദേശ കറന്‍സി കരുതല്‍ ശേഖരം അതിവേഗം കുറയുകയാണ്.

ഫെബ്രുവരി അവസാനത്തോടെ സെന്‍ട്രല്‍ ബാങ്കിന്റെ കൈവശമുള്ള ഫണ്ട് 16.3 ബില്യണ്‍ ഡോളറില്‍ നിന്ന് മെയ് മാസത്തില്‍ 10 ബില്യണ്‍ ഡോളറിന് മുകളിലായി കുറഞ്ഞു 6 ബില്യണ്‍ ഡോളറിലധികം ഇടിവാണ് സംഭവിച്ചിട്ടുള്ളത്.

]]>
ശ്രീലങ്കയ്ക്ക് പിന്നാലെ നേപ്പാള്‍ സമ്പദ് വ്യവസ്ഥയും സമ്മര്‍ദത്തിലെന്ന് റിപ്പോര്‍ട്ട്; പെട്രോളിയം, വൈദ്യുതി ഇറക്കുമതി പ്രതിസന്ധിയില്‍ https://malayalees.ch/nepal-think-about-reducing-petroleum-import/ Fri, 08 Apr 2022 11:26:23 +0000 https://malayalees.ch/?p=59777 ശ്രീലങ്കയ്ക്ക് പിന്നാലെ നേപ്പാള്‍ സമ്പദ് വ്യവസ്ഥയും സമ്മര്‍ദത്തിലെന്ന് റിപ്പോര്‍ട്ട്. സമ്പദ് വ്യവസ്ഥ ഞെരുക്കത്തിലായതോടെ പെട്രോളിയം, വൈദ്യുതി എന്നിവയുടെ ഇറക്കുമതിയിലുള്‍പ്പെടെ നേപ്പാള്‍ ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുകയാണ്. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയും യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില ഉയര്‍ന്നതുമാണ് സമ്മര്‍ദത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

വൈദ്യുതിയുടേയും പെട്രോളിന്റേയും വില ഉയര്‍ന്നതിനാല്‍ ഇവയുടെ ഇറക്കുമതി പ്രതിസന്ധിയിലാകുകയായിരുന്നു. പെട്രോളിയത്തിന്റെ ഇറക്കുമതി അന്‍പത് ശതമാനത്തോളം കുറയ്ക്കാനാണ് നേപ്പാള്‍ കേന്ദ്രബാങ്ക് ആലോചിച്ച് വരുന്നതെന്ന് നേപ്പാളിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയുടെ വകയില്‍ പ്രതിമാസം 24 മുതല്‍ 29 ബില്യണാണ് നേപ്പാള്‍ ഇന്ത്യയ്ക്ക് നല്‍കുന്നത്. ഇത് പ്രതിമാസം 12 മുതല്‍ 13 ബില്യണ്‍ വരെയായി പരിമിതപ്പെടുത്താനാണ് നേപ്പാള്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

വൈദ്യുതിക്കായും നേപ്പാള്‍ ഇന്ത്യയെയാണ് പ്രധാനമായി ആശ്രയിക്കുന്നത്. ഉയര്‍ന്ന വില നല്‍കി ഇനിയും വൈദ്യുതി വാങ്ങിയാല്‍ സമ്പദ് വ്യവസ്ഥ അസ്ഥിരമാകുമോ എന്ന ആശങ്കയിലാണ് നേപ്പാള്‍ ഭരണകൂടം വൈദ്യുതി ഇറക്കുമതി കുറയ്ക്കാനും ആലോചിച്ച് വരുന്നത്.

രാജ്യത്തെ ബിസിനസുകള്‍ തകര്‍ച്ചയുടെ വക്കിലെത്തിയതോടെ നേപ്പാള്‍ രാഷ്ട്ര ബാങ്ക് ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് അഞ്ച് ശതമാനം പലിശ നിരക്കില്‍ 153 ബില്യണ്‍ റീഫിനാന്‍സ് ചെയ്തിട്ടുണ്ട്.

]]>
ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ശക്തം; മുന്‍മന്ത്രിയുടെ വീട് അടിച്ചുതകര്‍ത്തു https://malayalees.ch/anti-govt-protests-sri-lanka-former-ministers-house-smashed/ Tue, 05 Apr 2022 04:15:31 +0000 https://malayalees.ch/?p=59571 ശ്രീലങ്കന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജനക്കൂട്ടം മന്ത്രിമാരുടെയും എംപിമാരുടെയും സ്ഥാപനങ്ങളും വീടുകളും വളയുകയാണ്. മുന്‍മന്ത്രി റോഷന്‍ രണസിംഗയുടെ വീട് ജനക്കൂട്ടം അടിച്ചുതകര്‍ത്തു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്നണിയിലേക്ക് യുവാക്കളെത്തിയതോടെ കടുത്ത സമ്മര്‍ദത്തിലായിരിക്കുകയാണ് സര്‍ക്കാര്‍.

1948ല്‍ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇത്രശക്തമായ പ്രതിഷേധം യുവാക്കള്‍ ശ്രീലങ്കയില്‍ നടത്തിയിട്ടില്ല. രാജ്യത്തെ എല്ലാ തെരുവുകളും യുവാക്കള്‍ ഇന്നലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനായി കയ്യടക്കി. ശക്തമായ നിയന്ത്രണങ്ങളെ ഭേദിച്ചാണ് യുവാക്കള്‍ സ്വാതന്ത്ര്യ സമര സ്മാരകത്തില്‍ എത്തിച്ചേര്‍ന്നത്.

രാജ്യത്ത് നിലവിലുള്ള സംവിധാനം പൂര്‍ണമായും മാറ്റണമെന്ന ആവശ്യത്തില്‍ കേന്ദ്രീകരിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധം ശക്തമായതിനിടെ മന്ത്രിമാരെ മാറ്റി മുഖം രക്ഷിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ കടുത്ത പ്രതിഷേധത്തിലായിരിക്കുകയാണ്. പ്രസിഡന്റ് ഗോതബയ രാജപക്സെയെയും അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയെയും ഒഴികെയുള്ള 26 മന്ത്രിമാരാണ് രാജിവച്ചത്.

]]>
വൈദ്യുതിയില്ല, ഇന്ധനമില്ല, ഭക്ഷ്യസാധനങ്ങള്‍ക്ക് തീപിടിച്ച വില; പലായനത്തിനൊരുങ്ങി ശ്രീലങ്കന്‍ ജനത https://malayalees.ch/sri-lanka-economic-crisis-refugees-to-tamil-nadu/ Wed, 23 Mar 2022 10:49:19 +0000 https://malayalees.ch/?p=58961 കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് ശ്രീലങ്കന്‍ ജനത. ക്ഷാമവും വിലക്കയറ്റവും മൂലം ജനത പട്ടിണിയുടെ വക്കിലാണ്. ഏഴ് പതിറ്റാണ്ടിനിടെ ശ്രീലങ്ക കണ്ട ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. വൈദ്യുതിയോ പാചകവാകമോ രാജ്യത്ത് കിട്ടാനില്ല. ഇന്ധനത്തിനായി പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ് ദൃശ്യമാകുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ പെട്രോള്‍ പമ്പുകളില്‍ സൈനികരെ വിന്യസിച്ചിരിക്കുകയാണ്.

ഭക്ഷ്യക്ഷാമവും പട്ടിണിയും രാജ്യത്തെ കൂടുതല്‍ തകര്‍ത്തേക്കുമെന്ന ഭീതിയില്‍ ശ്രീലങ്കന്‍ ജനത ഇന്ത്യയിലേക്ക് പലായനം ചെയ്യാനൊരുങ്ങുകയാണ്. തമിഴ്‌നാട്ടിലെ രാമേശ്വരത്തേക്ക് 16 അഭയാര്‍ഥികള്‍ എത്തി. 2000 പേരോളം ഇന്ത്യയിലേക്ക് പലായനത്തിനൊരുങ്ങുകയാണ്. സാമ്പത്തിക പ്രതിസന്ധി ദിനംപ്രതി കടുക്കുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലേക്ക് വലിയ അഭയാര്‍ഥി പ്രവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്ഷാമം രൂക്ഷമായതോടെ ഭരണകൂടത്തിനെതിരെ ജനരോക്ഷം കത്തുകയാണ്. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ആയിരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. വിദേശനാണയശേഖരത്തിലെ പ്രതിസന്ധിയും ടൂറിസം മേഖലയിലെ തകര്‍ച്ചയുമാണ് ശ്രീലങ്കയുടെ സാമ്പത്തിക രംഗത്തെ തകര്‍ത്തതെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി ശ്രീലങ്കയ്ക്ക് 2.5 ബില്യണ്‍ ഡോളര്‍ സാമ്പത്തിക പാക്കേജ് ചൈന അനുവദിച്ചേക്കുമെന്നാണ് സൂചന.

2020 മാര്‍ച്ചില്‍ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായിരുന്നു. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥ. ശ്രീലങ്കന്‍ രൂപയുടെ മൂല്യം 36 ശതമാനം കുറച്ചു. വിലക്കയറ്റം രൂക്ഷമായി. തൊടുന്നതിനെല്ലാം തീപിടിച്ച വില. ഭക്ഷ്യവസ്തുക്കള്‍ക്കാണ് ഏറ്റവുമധികം വില. പഞ്ചസാരയുടെയും പാല്‍പ്പൊടിയുടെയും ധാന്യങ്ങളുടെയും പോലും വില കുതിച്ചുയരുകയാണ്.

2013 ന് ശേഷം ഇതാദ്യമായാണ് ലങ്കയില്‍ ഭക്ഷ്യോത്പനങ്ങളുടെ വിലയില്‍ ഇത്രയധികം കുതിപ്പുണ്ടാകുന്നത്. മരുന്നുകള്‍ക്ക് ഉള്‍പ്പെടെ വലിയ ക്ഷാമം നേരിടുന്നു. രാജ്യത്ത് അഞ്ച് മണിക്കൂര്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി. ജനറേറ്ററുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗം ഇന്ധനക്ഷാമത്തിന് വഴിതെളിച്ചു. എല്ലാ ഉത്പനങ്ങളും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യണം. കരുതല്‍ വിദേശ നാണ്യം ഇടിഞ്ഞതോടെ ഇറക്കുമതിയും നിലച്ചു. കൊവിഡ് പ്രതിസന്ധിയില്‍ ടൂറിസം മേഖല തകര്‍ന്നത് ലങ്കന്‍ പ്രതിസന്ധിയുടെ ആക്കം കൂട്ടി. തുടങ്ങിവച്ച മെഗാപ്രൊജക്ടുകളിലായിരുന്നു പ്രതീക്ഷകള്‍ അത്രയും. എന്നാല്‍ പ്രൊജക്ടുകള്‍ പലതും നഷ്ടത്തിലായതോടെ എല്ലാം താളംതെറ്റുകയായിരുന്നു.

]]>