Easter – malayalees.ch https://malayalees.ch Malayalam Online News Portal Mon, 10 Apr 2023 04:28:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Easter – malayalees.ch https://malayalees.ch 32 32 പ്രത്യാശയുടെയും വിശ്വാസത്തിന്റെയും വീണ്ടെടുപ്പിന്റെയും ദിനത്തിൽ, ‘ഭീമൻ വാലിബൻ’; പുതിയ അപ്ഡേറ്റുമായി മോഹൻലാൽ https://malayalees.ch/malaikottai-vaaliban-new-poster-released-by-mohanlal/ Mon, 10 Apr 2023 04:27:50 +0000 https://malayalees.ch/?p=79371 മലയാളികൾക്ക് ഈസ്റ്റർ ആശംസയ്‌ക്കൊപ്പം പുതിയ അപ്‌ഡേറ്റുമായി മോഹൻലാൽ. ‘മലൈക്കോട്ടൈ വാലിബന്റെ’ പുതിയ പോസ്റ്റർ പുറത്ത്. വാലിബൻ അണിയപ്രവർത്തകരുടെ ഈസ്റ്റർ ആശംസയറിയിച്ച് മോഹൻലാലാണ് പോസ്റ്റർ പങ്കുവച്ചത്. ഭീമാകാരമായ കാൽപാദങ്ങളാണ് പോസ്റ്ററിൽ കാണാനാവുക. വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏപ്രിൽ 14-ന് എത്തും എന്നുള്ള പുതിയ വിവരം കൂടി മോഹൻലാൽ അറിയിച്ചിട്ടുണ്ട്.(Malaikottai Vaaliban new poster released by Mohanlal)

മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്:

എല്ലാവർക്കും ഈസ്റ്റർ ആശംസകൾ നേർന്ന് ഇതാ മലയ്ക്കോട്ടൈ വാലിബൻ!
പ്രത്യാശയുടെയും വിശ്വാസത്തിന്റെയും വീണ്ടെടുപ്പിന്റെയും ഈ ദിനത്തിൽ, ഇതാ ഒരു പ്രധാന അപ്ഡേറ്റ് – മലയ്ക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏപ്രിൽ 14 ന് നിങ്ങളിലേക്ക് എത്തുന്നു!
കാത്തിരിക്കുക

രാജസ്ഥാനിലെ ചിത്രീകരണം പൂർത്തിയായ വിവരം ഏപ്രിൽ അഞ്ചിന് ലിജോ അറിയിച്ചിരുന്നു. ഏറ്റവും പ്രയാസമുള്ള രംഗങ്ങളാണ് രാജസ്ഥാനിൽ ചിത്രീകരിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്. ചെന്നൈ ആണ് അടുത്ത ഷെഡ്യൂൾ. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന് ശേഷമുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രമാണ് മലയ്ക്കോട്ടൈ വാലിബൻ.

]]>