EAST BENGAL – malayalees.ch https://malayalees.ch Malayalam Online News Portal Sat, 08 Oct 2022 04:15:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png EAST BENGAL – malayalees.ch https://malayalees.ch 32 32 ‘ആരാധകരെ ശാന്തരാകുവിൻ’; ISL 2022 ജയത്തോടെ തുടങ്ങി ബ്ലാസ്റ്റേഴ്‌സ് https://malayalees.ch/kerala-blasters-fc-vs-east-bengal-fc/ Sat, 08 Oct 2022 04:15:30 +0000 https://malayalees.ch/?p=69233 ഐഎസ്എൽ ഒമ്പതാം പതിപ്പിൽ ജയത്തോടെ തുടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഉദ്‌ഘാടന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി. ബ്ലാസ്റ്റേഴ്സിനായി ഇവാൻ കല്യൂഷ്നി ഇരട്ട ഗോൾ നേടി. അഡ്രിയാൻ ലൂണയിലൂടെയാണ് കേരളത്തിൻ്റെ ആദ്യഗോൾ പിറന്നത്. ഈസ്റ്റ് ബംഗാളിനായി അലക്സ് ഒരു ഗോൾ മടക്കി.

കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഒഴുക്കിയെത്തിയ മഞ്ഞ കടൽ സാക്ഷിയാക്കി ഇവാനും പിള്ളേരും ജയത്തോടെ തുടങ്ങുമ്പോൾ എതിരാളികൾക്ക് ഇതൊരു മുന്നറിയിപ്പാണ്. ആദ്യ ഐഎസ്എൽ കപ്പ് എന്ന സ്വപ്നത്തിലേക്ക് മതം പൊട്ടി കാട് കുലുക്കി കൊമ്പന്മാർ വരുന്നുണ്ട്. ഈസ്റ്റ് ബംഗാളിനെ ചുഴറ്റി എറിഞ്ഞാണ് ബ്ലാസ്റ്റേഴ്‌സിൻ്റെ തുടക്കം. നിറം മങ്ങിയ ആദ്യ പകുതി അൽപ്പം ആശങ്ക വിതച്ചെങ്കിലും രണ്ടാം പകുതിയിൽ കേരളം കലക്കി.

അഡ്രിയാൻ ലൂണ മിടുക്കുകാട്ടിയതോടെ ഈസ്റ്റ് ബംഗാളിനെതിരെ 72 ആം മിനിറ്റിൽ കേരളം മുന്നിൽ. വേർപിരിഞ്ഞ മകൾക്കായി അവൻ ആകാശം ചുംബിക്കുമ്പോൾ നിറഞ്ഞത്ത് മഞ്ഞ കടൽ തീർക്കുന്ന ഓരോ ആരാധകന്റെയും മനമാണ്. ആഘോഷം അവസാനിക്കും മുന്നേ ഇവാൻ കല്യൂഷ്നി 82ആം മിനിറ്റിൽ വീണ്ടും വലകുലുക്കി. ബ്ലാസ്റ്റേഴ്‌സ് പിഴവ് മുതലാക്കി ഈസ്റ്റ് ബംഗാളിനായി അലക്സ് ഒരു ഗോൾ മടക്കി.

ഒരു മിനിറ്റ് തികയും മുമ്പ് കല്യൂഷ്നിയുടെ മറുപടി. 89 ആം മിനിറ്റിൽ തന്നെ കന്നി മത്സരത്തിലെ രണ്ടാം ഗോൾ സ്വന്തമാക്കി. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ കേരളം 3 ഈസ്റ്റ് ബംഗാൾ 1. ജയിച്ചെങ്കിലും ഗോൾ അവസരങ്ങൾ പാഴാക്കുന്നത് ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിക്കേണ്ടതുണ്ട്. വരും മത്സരങ്ങളിൽ ഈ കുറവ് ടീം പരിഹരിക്കും എന്ന് പ്രതീക്ഷിക്കാം.

]]>
ഐഎസ്എൽ നാളെ മുതൽ; ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെതിരെ https://malayalees.ch/isl-season-starts-tomorrow/ Thu, 06 Oct 2022 13:17:10 +0000 https://malayalees.ch/?p=69148 ഇന്ത്യൻ സൂപ്പർ ലീഗ് 9ആം സീസൺ നാളെ മുതൽ ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ഉദ്ഘാടന മത്സരം. ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30ന് മത്സരം ആരംഭിക്കും. ഇന്ത്യൻ ദേശീയ ടീമിൻ്റെ മുൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റൻ്റൈൻ ആണ് ഈസ്റ്റ് ബംഗാളിൻ്റെ പരിശീലകൻ.

കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് പ്രഖ്യാപിച്ചിരുന്നു. യുവതാരങ്ങളെ ഉൾപ്പെടുത്തി, ലീഗിന്റെ നിർബന്ധിത ഡെവലപ്‌മെന്റ് പ്ലയേഴ്‌സ് മാനദണ്ഢം കേരള ബ്ലാസ്‌റ്റേഴ്‌സ് കൃത്യമായി പാലിച്ചിട്ടുണ്ട്. 28 അംഗ ടീമിൽ ഏഴ് പേരാണ് മലയാളി താരങ്ങൾ. രാഹുൽ കെ പി, സഹൽ അബ്ദുൾ സമദ്, ശ്രീക്കുട്ടൻ, സച്ചിൻ സുരേഷ്, നിഹാൽ സുധീഷ്, ബിജോയ് വർഗീസ്, വിബിൻ മോഹനൻ എന്നിവർ. ഓസ്‌ട്രേലിയൻ ഫോർവേഡ്, അപ്പൊസ്‌തോലസ് ജിയാനു ആണ് ടീമിലെ ഏക വിദേശ ഏഷ്യൻ താരം. ജെസെൽ കർണെയ്‌റോ ആണ് ക്യാപ്റ്റൻ.

ഐഎസ്എലിനുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക ടീം:

ഗോൾകീപ്പർമാർ: പ്രഭ്‌സുഖൻ ഗിൽ, കരൺജിത് സിങ്, മുഹീത് ഷാബിർ ഖാൻ, സച്ചിൻ സുരേഷ്.

പ്രതിരോധനിര: വിക്ടർ മോംഗിൽ, മാർകോ ലെസ്‌കോവിച്ച്, ഹോർമിപാം റുയ്‌വ, സന്ദീപ് സിങ്, ബിജോയ് വർഗീസ്, നിഷു കുമാർ, ജെസെൽ കർണെയ്‌റോ, ഹർമൻജോത് ഖബ്ര.

മധ്യനിര: ജീക്‌സൺ സിങ്, ഇവാൻ കലിയുസ്‌നി, ലാൽതംഗ ഖാൽറിങ്, ആയുഷ് അധികാരി, സൗരവ് മണ്ഢൽ, അഡ്രിയാൻ ലൂണ, സഹൽ അബ്ദുസമദ്, ബ്രൈസ് മിറാൻഡ, വിബിൻ മോഹനൻ, നിഹാൽ സുധീഷ്, ഗിവ്‌സൺ സിങ്.

മുന്നേറ്റ നിര: ദിമിട്രിയോസ് ഡയമന്റകോസ്, രാഹുൽ കെ.പി, അപ്പോസ്‌തോലോസ് ജിയാനോ, ബിദ്യാഷാഗർ സിങ്, ശ്രീക്കുട്ടൻ എം.എസ്

]]>
സന്തോഷ് ട്രോഫി ഹീറോ ജെസിൻ ഈസ്റ്റ് ബംഗാളിൽ https://malayalees.ch/santosh-trophy-jesin-tk-east-bengal/ Wed, 27 Jul 2022 05:19:47 +0000 https://malayalees.ch/?p=65463 ഇക്കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ ടോപ്പ് ഗോൾ സ്കോററായ കേരള താരം ജെസിൻ ഈസ്റ്റ് ബംഗാളിലേക്ക്. കേരള പ്രീമിയർ ലീഗ് ടീം കേരള യുണൈറ്റഡിൻ്റെ താരമായ ജെസിനെ രണ്ട് വർഷത്തെ കരാറിലാണ് ഈസ്റ്റ് ബെംഗാൾ സ്വന്തമാക്കിയത്. കേരളത്തെ സന്തോഷ് ട്രോഫി കിരീടത്തിലേക്ക് നയിച്ച പരിശീലകൻ ബിനോ ജോർജിനെ റിസർവ് ടീം പരിശീലകനാക്കിയതിനു പിന്നാലെയാണ് ജെസിനെയും ഈസ്റ്റ് ബംഗാൾ ടീമിലെത്തിക്കുന്നത്.

സന്തോഷ് ട്രോഫി ടൂർണമെൻ്റിൽ കർണാടകയ്ക്കെതിരായ സെമിഫൈനലിലാണ് ജെസിൻ്റെ മികവ് ഫുട്ബോൾ ലോകം കണ്ടത്. മത്സരത്തിൽ പകരക്കാരനായി കളത്തിലെത്തിയ 22കാരൻ അഞ്ച് ഗോളുകളാണ് നേടിയത്. ഈ പ്രകടന മികവിലാണ് കേരളം ഫൈനൽ കളിച്ചത്. 9 ഗോളുകളാണ് ജെസിൻ സന്തോഷ് ട്രോഫിയിൽ നേടിയത്.

ജെസിനെ കൂടാതെ സന്തോഷ് ട്രോഫിയിൽ കേരളത്തെ നയിച്ച ജിജോ ജോസഫിനെയും ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയിട്ടുണ്ട്. ജിജോ ജോസഫ് ആണ് ടൂർണമെൻ്റിലെ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയത്.

]]>
ഈസ്റ്റ് ബംഗാളിനെ മുക്കി ഹൈദരാബാദ്; പോയിന്റ് പട്ടികയിൽ ഒന്നാമത് https://malayalees.ch/hyderabad-fc-won-east-bengal/ Tue, 25 Jan 2022 04:25:53 +0000 https://malayalees.ch/?p=55983 ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് ഹൈദരാബാദ് എഫ്സി. മടക്കമില്ലാത്ത 4 ഗോളുകൾക്കാണ് ഹൈദരാബാദ് വിജയിച്ചത്. ബാർതലോമ്യു ഓഗ്ബച്ചെ ഹാട്രിക്ക് നേടിയപ്പോൾ അനികേത് ജാദവും ഹൈദരാബാദിനായി ഗോൾ പട്ടികയിൽ ഇടം നേടി. ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ഹൈദരാബാദ് പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി.

21ആം മിനിട്ടിൽ തന്നെ ഹൈദരാബാദ് മുന്നിലെത്തി. ഓഗ്ബച്ചെയാണ് സ്കോറിംഗ് ആരംഭിച്ചത്, 44ആം മിനിട്ടിൽ ഓഗ്ബച്ചെ രണ്ടാം ഗോൾ നേടി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ അനികേത് ജാദവ് കൂടി വല തുളച്ചതോടെ ഹൈദരാബാദ് ആദ്യ പകുതി അവസാനിക്കുമ്പോൾ മൂന്ന് ഗോൾ ലീഡെടുത്തു. 74ആം മിനിട്ടിൽ ഓഗ്ബച്ചെ ഹാട്രിക്ക് തികച്ചു. കളിയുടെ അവസാനത്തിൽ ഈസ്റ്റ് ബംഗാളിന് ഒരു പെനാൽറ്റി ലഭിച്ചെങ്കിലും അത് ലക്ഷ്യത്തിലെത്തിക്കാൻ ഫ്രാഞ്ചോ പ്രസിനു സാധിച്ചില്ല.

ഇന്നത്തെ ഹാട്രിക്കോടെ ഓഗ്ബച്ചെയ്ക്ക് സീസണിൽ 12 ഗോളുകൾ ആയി. സീസണിൽ ഏറ്റവുമധികം സ്കോർ നേടിയ താരമാണ് ഓഗ്ബച്ചെ. മൂന്ന് സീസണുകളായി ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ഭാഗമായ ഓഗ്ബച്ചെ ആകെ 47 ഗോളുകളാണ് ഇതുവരെ നേടിയത്. ഒരു ഗോൾ കൂടെ നേടിയാൽ താരത്തിന് ഐഎസ്എല്ലിലെ എക്കാലത്തെയും ടോപ്പ് സ്കോറർ ആകാം.

ജയത്തോടെ ഹൈദരാബാദിന് 12 മത്സരങ്ങളിൽ നിന്ന് 20 പോയിൻ്റായി. 11 മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സിനും 20 പോയിൻ്റാണ് ഉള്ളതെങ്കിലും ഗോൾ വ്യത്യാസമാണ് ഹൈദരാബാദിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ഇന്നത്തെ കളിയിലെ പരാജയത്തോടെ ഈസ്റ്റ് ബംഗാൾ വീണ്ടും പട്ടികയിൽ അവസാന സ്ഥാനത്തായി.

]]>
ഐഎസ്എൽ: ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില https://malayalees.ch/12-isl-kerala-blaster-drew-with-east-bengal/ Mon, 13 Dec 2021 08:34:51 +0000 https://malayalees.ch/?p=53917 ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാൾ മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. അതേസമയം മത്സരത്തില്‍ കേരളത്തിന്റെ രണ്ട് ഗോളുകള്‍ നിഷേധിച്ചു.

37-ാം മിനിറ്റുല്‍ ഒരു ലോങ്ങ് ത്രോയില്‍ നിന്ന് ഈസ്റ്റ് ബംഗാള്‍ ലീഡ് നേടി. മാഴ്‌സെലയാണ് ബംഗാളുകാര്‍ക്ക് ലീഡ് സമ്മാനിച്ചത്. എന്നാല്‍ ഏഴ് മിനിറ്റുകള്‍ക്കം കേരളം സമനില നേടി. ബോക്‌സിന് പുറത്ത് നിന്നുള്ള വാസ്‌കസിന്റെ ഷോട്ട് ഡിഫ്‌ളക്ഷനിലൂടെ ഗോള്‍വര കടന്നു.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളായിരുന്നു. കേരളത്തിന്റെ രണ്ട് ഗോളുകള്‍ നിഷേധിച്ചു. 15-ാം മിനിറ്റിൽ അൽവാരോ വാസ്‌ക്വെസ് പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഗോൾ പിൻവലിക്കുകയായിരുന്നു. 88-ാം മിനിറ്റിലായിരുന്നു രണ്ടാം സംഭവം. ലൂണയുടെ ക്രോസില്‍ നിന്ന് ഡയസ് ഗോള്‍ നേടി. ആ ഗോളും റഫറി നിഷേധിച്ചു. ഫൗളാണെന്നായിരുന്നു റഫറിയുടെ വാദം.

]]>