earthquake-in-tajikistan – malayalees.ch https://malayalees.ch Malayalam Online News Portal Thu, 23 Feb 2023 04:19:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png earthquake-in-tajikistan – malayalees.ch https://malayalees.ch 32 32 തജികിസ്താനിൽ ഭൂകമ്പം https://malayalees.ch/earthquake-in-tajikistan/ Thu, 23 Feb 2023 04:19:09 +0000 https://malayalees.ch/?p=76718 തജികിസ്താനിൽ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തിയ. പ്രാദേശിക സമയം 5.37 നായിരുന്നു ഭൂചലനം

അഫ്ഗാനിസ്താൻ, ചൈന അതിർത്തികൾ പങ്കിടുന്ന ഗോർണോ- ബദക്ഷൻ എന്ന കിഴക്കൻ പ്രദേശമാണ് പ്രഭവ കേന്ദ്രം. ആദ്യ ചലനമുണ്ടായി 20 മിനിറ്റുകൾക്കകം തന്നെ 5 തീവ്രത രേഖപ്പെടുത്തിയ രണ്ടാം ചലനവും , 4.6 തീവ്രത രേഖപ്പെടുത്തിയ മൂന്നാം തുടർചലനവും റിപ്പോർട്ട് ചെയ്തു.

പാമിർ മലനിരകളാൽ ചുറ്റപ്പെട്ട പ്രദേശത്താണ് ഭൂകമ്പമുണ്ടായത്. സരെസ് നദിയും ഇവിടെ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. സരെസ് നദിക്ക് പിന്നിൽ സ്വാഭാവിക അണക്കെട്ട് സ്ഥിതി ചെയ്യുന്നുണ്ട്. ഈ അണക്കെട്ടിന് പൊട്ടൽ സംഭവിച്ചാൽ വലിയ അപകടത്തിലേക്കാകും അത് വഴിവയ്ക്കുകയെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

പ്രകൃഷിക്ഷോഭങ്ങൾ തുടർക്കഥയായ പ്രദേശങ്ങളിലൊന്നാണ് തിജികിസ്താൻ. നിരവധി തവണ പ്രളയങ്ങളും, മണ്ണിടിച്ചിലും, കനത്ത മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടിട്ടുള്ള പ്രദേശമാണ് ഇത്. ഫെബ്രുവരി 15നുണ്ടായ ഹിമപാതത്തിൽ 9 പേർക്കാണ് ജീവൻ നഷ്ടമായത്.

]]>