E. T. Mohammed Basheer – malayalees.ch https://malayalees.ch Malayalam Online News Portal Fri, 12 Feb 2021 04:13:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png E. T. Mohammed Basheer – malayalees.ch https://malayalees.ch 32 32 കർഷക സമരത്തിന് ഐക്യദാര്‍ഢ്യമർപ്പിച്ചു മുസ്‍ലിം ലീഗ് https://malayalees.ch/muslim-league-in-solidarity-with-farmers-protest/ Fri, 12 Feb 2021 04:13:29 +0000 https://malayalees.ch/?p=40057 മുസ്‍ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് സംഘം ഡല്‍ഹിയിലെ കര്‍ഷക സമരത്തില്‍ പങ്കെടുത്തു. ദേശീയ ട്രഷറർ പി.വി അബ്ദുല്‍ വഹാബ് എം. പി, നവാസ് ഗനി എം. പി, ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമര്‍ , യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ, ഡൽഹിയിലെ മുസ്‌ലിം ലീഗ്, കെ.എം.സി.സി നേതാക്കൾ എന്നിവരാണ് സമരത്തിൽ സംബന്ധിച്ചത്.

കർഷക സമരം നാടിന്റെ പോരാട്ടമാണെന്നും ലാത്തികൾ കൊണ്ടോ തോക്കുകൾ കൊണ്ടോ അടിച്ചമർത്താനാവില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. സമര മുഖത്ത് കര്‍ഷകരുടെ വളരെ വലിയ വേലിയേറ്റമാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും സമരം ഓരോ ദിവസവും ശക്തിപ്പെട്ടുവരികയാണെന്നും ഇ.ടി. പറഞ്ഞു. ഈ പ്രക്ഷോഭത്തിന് എല്ലാ ജനാധിപത്യ വിശ്വാസികളും പിന്തുണ നൽകേണ്ടതുണ്ടെന്നും അന്നമൂട്ടുന്ന കർഷകരെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് ഏർപ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങൾ മോദി സർക്കാർ എത്രത്തോളം കർഷകരെ ഭയപ്പെടുന്നു എന്നതിന് തെളിവാണെന്ന് പി.വി അബ്ദുൽ വഹാബ് എം.പി പറഞ്ഞു.

]]>