E sreedharan – malayalees.ch https://malayalees.ch Malayalam Online News Portal Wed, 21 Sep 2022 04:52:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png E sreedharan – malayalees.ch https://malayalees.ch 32 32 നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ പദ്ധതി കേരളം അട്ടിമറിമറിച്ചു; സര്‍ക്കാരിനെതിരെ ഇ.ശ്രീധരന്‍ https://malayalees.ch/kerala-trying-to-coup-nilambur-nanchankod-railway-line-project-e-sreedharan/ Wed, 21 Sep 2022 04:52:41 +0000 https://malayalees.ch/?p=68394 സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ മെട്രോമാന്‍ ഇ.ശ്രീധരന്‍. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ പദ്ധതി സംസ്ഥാനം അട്ടിമറിച്ചെന്ന് ഇ ശ്രീധരന്‍ ആരോപിച്ചു. കര്‍ണാടക മുഖ്യമന്ത്രിയുമായി പിണറായി വിജയന്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തില്ല.

നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ പദ്ധതിയില്‍ കേരളത്തിന് താത്പര്യമില്ല. പദ്ധതി മുന്നോട്ടുപോകണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

സില്‍വര്‍ ലൈന്‍ പാത കര്‍ണാടകയിലേക്ക് നീട്ടുന്നതുള്‍പ്പെടെ ചര്‍ച്ചയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും വിഷയം ചര്‍ച്ചയില്‍ വന്നിരുന്നില്ല. സില്‍വര്‍ലൈന്‍ പദ്ധതി കാസര്‍ഗോഡ് വഴി മംഗലാപുരത്തേക്ക് പാത നീട്ടണമെന്നാണ് കേരളം മുന്നോട്ടുവച്ച ആവശ്യം. തലശ്ശേരി -മൈസൂര്‍ -നിലമ്പൂര്‍ -നഞ്ചങ്കോട് റെയില്‍പാത യാഥാര്‍ത്ഥ്യമാക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.

]]>
ഡിപിആറിൽ പറഞ്ഞ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ പറ്റില്ല, സർക്കാർ തീരുമാനം പുനഃപരിശോധിക്കണം; ഇ ശ്രീധരൻ https://malayalees.ch/e-sreedharan-on-silverline-project/ Fri, 25 Mar 2022 11:00:03 +0000 https://malayalees.ch/?p=59078 സിൽവർ ലൈൻ പദ്ധതിയിൽ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇ ശ്രീധരൻ. പദ്ധതിയുടെ ബുദ്ധിമുട്ടുകൾ റയിൽവേ മന്ത്രിയെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തി. ഡിപിആർ പാകപ്പിഴകൾ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു. ഡിപിആറിൽ പറഞ്ഞ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ പറ്റില്ല. പരിസ്ഥിതി ആഘാത പഠനത്തിന്റെ മറവിൽ സർക്കാർ ജനങ്ങളുടെ ഭൂമി ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം കെ റെയിൽ പദ്ധതിക്കെതിരെ സമരം കടുത്തതോടെ സംസ്ഥാനത്ത് സർവേ നടപടികൾ നിർത്തിവച്ചു. ഇന്ന് സംസ്ഥാനത്ത് ഒരിടത്തും സർവേ നടത്തില്ലെന്ന് കല്ലിടൽ ഏറ്റെടുത്ത ഏജൻസി അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പ്രതിഷേധം ശക്തമായതിനാൽ മുന്നോട്ട് പോവാൻ കഴിയില്ലെന്ന് ഏജൻസി കെ റെയിലിനെ അറിയിച്ചു.

സിൽവർ ലൈൻ സാമൂഹിക ആഘാത പഠന സർവേയുടെ സമയം നീട്ടി നൽകാൻ ആവശ്യപ്പെടുമെന്ന് ഏജൻസി. സർവേ നടത്തുന്നതിനായി കേരള വോളിണ്ടറി ഹെൽത്ത് സർവീസിനെ അഞ്ച് ജില്ലകളിലായാണ് നിയോഗിച്ചത്. വിജ്ഞാപനത്തിലെ സമയക്രമം പാലിക്കാൻ കഴിയാത്തതിനാലാണ് തീരുമാനം.

കൂടാതെ സിൽവർ ലൈനിന്റെ അതിരടയാള കല്ലിടൽ നിർത്തിവച്ചിട്ടില്ലെന്ന് കെ റെയിൽ എംഡി വി അജിത്കുമാർ അല്പം മുമ്പ് പറഞ്ഞിരുന്നു. സംസ്ഥാനത്ത് കല്ലിടൽ നിർത്തിവച്ചതായി കരാർ ഏറ്റെടുത്ത ഏജൻസി അറിയിച്ചതിന് പിന്നാലെയായിരുന്നു എം.ഡിയുടെ പ്രതികരണം. സർക്കാരിന്റെയോ ഏജൻസിയുടെയോ അറിയിപ്പ് ലഭിച്ചിട്ടില്ല. സിൽവർലൈൻ സർവേ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

]]>
കള്ളപ്പണക്കേസിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെടുന്നു; അന്വേഷണത്തിനായി മൂന്നംഗ സംഘം https://malayalees.ch/a-three-member-team-led-by-e-sreedharan-is-investigating/ Mon, 07 Jun 2021 04:59:02 +0000 https://malayalees.ch/?p=45164 കള്ളപ്പണക്കേസിൽ അന്വേഷണത്തിനൊരുങ്ങി ബി.ജെ.പി കേന്ദ്ര നേതൃത്വം. ആഭ്യന്തര അന്വേഷണത്തിനായി സി.വി ആനന്ദ ബോസ്, ജേക്കബ് തോമസ്, ഇ. ശ്രീധരൻ എന്നിവരെ ചുമതലപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി കേന്ദ്ര നേതൃത്വം നൽകിയ പണം എങ്ങനെ ചെലവഴിച്ചു എന്നത് സംബന്ധിച്ച് അന്വേഷണ സംഘം റിപ്പോർട്ട്‌ നൽകണം. അതേസമയം അന്വേഷണം ആർ. എസ്.എസ് നേതാക്കളിലേക്കും നീളുകയാണ്. പണമിടപാട് സംബന്ധിച്ച് കൂടുതൽ അറിയാൻ ജില്ല സംയോജന്മാരുടെ മൊഴി എടുക്കും. ബി.ജെ.പി ഉത്തര മേഖല സംഘടന സെക്രട്ടറി കെ.പി സുരേഷിനേയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ മൊഴികൾ പരിശോധിക്കുകയാണ് അന്വേഷണ സംഘം. കവർച്ച കേസിലെ പരാതിക്കാരാനായ ധർമരാജന്‍റെ ഫോൺ രേഖകൾ പരിശോധച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവം നടന്ന ദിവസവും അതിന് ശേഷവും ധർമരാജന്‍റെ ഫോണിലേക്ക് വന്ന കോളുകളാണ് പരിശോധിക്കുന്നത്. കവർച്ച ചെയ്ത മൂന്നരക്കോടി രൂപയിൽ ഇനിയും രണ്ട് കോടിയിലധികം രൂപ കണ്ടെത്താനുണ്ട്.ഇതിനായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. കെ.സുരേന്ദ്രന്‍റെ മകൻ കെ.എസ് ഹരികൃഷ്ണനും ധർമരാജനും ഫോണിൽ സംസാരിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു . തെരഞ്ഞെടുപ്പ് സമയത്ത് ധർമ്മരാജനും സുരേന്ദ്രന്‍റെ മകനും കോന്നിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയെന്നും കണ്ടെത്തിട്ടുണ്ട്.

]]>
ബി.ജെ.പി ജില്ല നേതാക്കളുടെ നിലവാരത്തിലേക്ക് ഇ.ശ്രീധരന്‍ താഴരുതെന്ന് ഷാഫി പറമ്പില്‍ https://malayalees.ch/shafi-parambil-against-e-sreedharan/ Tue, 16 Mar 2021 05:19:38 +0000 https://malayalees.ch/?p=41585 ഷാഫി പറമ്പിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പണം വകയിരുത്തി നിർമ്മിക്കുന്ന പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് അപാകതകളുണ്ടെന്ന് ബി.ജെ.പി സ്ഥാനാർഥി ഈ ശ്രീധരൻ . എല്ലാവരും ബഹുമാനിക്കുന്ന ഇ. ശ്രീധരൻ ബി.ജെ.പി ജില്ല നേതാക്കളുടെ നിലവാരത്തിലേക്ക് താഴരുതെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു

മൂന്നാം തവണ പാലക്കാട് നിന്നും ജനവിധി തേടുന്ന ഷാഫി പറമ്പിലിനെതിരെ മെട്രോമാൻ ഇ .ശ്രീധരനെയാണ് ബി.ജെ.പി മത്സരിപ്പിക്കുന്നത്. പ്രചരണത്തിനിടെ കെ.എസ്.ആർ.ടി.സി ടെർമിനലിൽ എത്തിയ ഈ ശ്രീധരൻ നിർമ്മാണത്തിലെ കാല താമസത്തെ വിമർശിച്ചു. നിർമ്മാണത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്നും ഇനി പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും ഇ. ശ്രീധരൻ പറഞ്ഞു. കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് അകത്ത് വിശദമായി പരിശോധിക്കാതെയാണ് രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

രാജ്യം ആദരിക്കുന്ന ടെക്നോക്രാറ്റിനെ സ്ഥാനാർഥിയായി ലഭിച്ചതോടെ ഷാഫി പറമ്പിലിന്‍റെ വികസന നേട്ടത്തെയും സർക്കാർ പദ്ധതികളെയും വിമർശിക്കാൻ അദ്ദേഹത്തെ ഉപയോഗിക്കുകയാണ് ബി.ജെ.പി. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ ഈ ശ്രീധരന്‍റെ വിമർശനങ്ങളെ വോട്ടർമാർ തള്ളി കളയുമെന്നാണ് യു.എല്‍.എഫിന്‍റെയും യു.ഡി.എഫിന്‍റെയും പ്രതീക്ഷ.

]]>
ഇ ശ്രീധരൻ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയാകും https://malayalees.ch/e-sreedharan-palakkad-bjp-candidate/ Thu, 11 Mar 2021 08:30:05 +0000 https://malayalees.ch/?p=41385 മെട്രോമാൻ ഇ ശ്രീധരൻ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയാകും. തൃശൂരിൽ വച്ച് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം പാലക്കാട് മത്സരിക്കാൻ ഇ ശ്രീധരൻ്റെ പേര് സ്വീകരിക്കുകയായിരുന്നു. സംസ്ഥാന നേതൃത്വത്തിൻ്റെ ശുപാർശ കേന്ദ്രത്തിനു കൈമാറി. ശ്രീധരൻ നാളെ മണ്ഡലത്തിൽ അനൗദ്യോഗിക പ്രചാരണം ആരംഭിക്കുമെന്നാണ് സൂചന.

]]>
ലവ് ജിഹാദ് പരാമർശം; ഇ ശ്രീധരന് എതിരെ പൊന്നാനി പൊലീസിൽ പരാതി https://malayalees.ch/complaint-against-e-sreedharan/ Thu, 25 Feb 2021 05:43:56 +0000 https://malayalees.ch/?p=40643 പൊന്നാനി: ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ലവ് ജിഹാദ്, ബീഫ് വിഷയങ്ങളിൽ മെട്രോമാൻ ഇ ശ്രീധരൻ നടത്തിയ വിവാദ പരാമർശങ്ങളിൽ പൊലീസിൽ പരാതി. ശ്രീധരന്റെ പൊലീസ് സ്റ്റേഷൻ പരിധിയായ പൊന്നാനിയിൽ അഭിഭാഷകൻ അനൂപ് വിആർ ആണ് പരാതി നൽകിയത്.

ഹിന്ദു പെൺകുട്ടികളെ കെണിയിൽ വീഴ്ത്തി വിവാഹം കഴിക്കുന്ന രീതിയിൽ കേരളത്തിൽ ലവ് ജിഹാദുണ്ട്, മാംസഭക്ഷണം കഴിക്കുന്നവരെ വെറുപ്പാണ് തുടങ്ങിയ പരാമർശങ്ങളിലാണ് പരാതി നൽകിയത്. പ്രസ്താവനകൾ സമൂഹത്തിൽ മതസ്പർധയും, വെറുപ്പും പരത്തുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

പ്രിവിലേജുകളുടെ ബലത്തിൽ ചോദ്യം ചെയ്യപ്പെടാതെ വിലസാമെന്ന് ശ്രീധരൻ കരുതേണ്ടതില്ല എന്ന് അനൂപ് വിആർ പറഞ്ഞു. ശ്രീധരനെ നിയമപരമായി നേരിടും. ശ്രീധരൻ നിയമത്തെ നേരിടട്ടെ- അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ മാധ്യമമായ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീധരന്റെ പരാമർശങ്ങൾ.

കേരളത്തിൽ ഹിന്ദുക്കൾ പോലും ബീഫ് കഴിക്കാറുണ്ട്. എന്താണ് താങ്കളുടെ അഭിപ്രായം എന്നതായിരുന്നു അവതാരക സോണിയ സിങ്ങിന്റെ ചോദ്യം. ‘വ്യക്തിപരമായി ഞാൻ വളരെ നിഷ്ഠയുള്ള സസ്യാഹാരിയാണ്. മുട്ട പോലും കഴിക്കാറില്ല. ഇറച്ചി കഴിക്കുന്നവരെ തീർച്ചയായും ഇഷ്ടമല്ല’ – എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ലവ്ജിഹാദിനെ കുറിച്ച്, ‘ലവ് ജിഹാദ്, അതേ, കേരളത്തിൽ സംഭവിക്കുന്നത് ഞാൻ കാണുന്നുണ്ട്. ഹിന്ദുക്കളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം കഴിക്കുന്നത് എങ്ങനെയെന്നും അവർ അനുഭവിക്കുന്നത് എങ്ങനെയെന്നും… ഹിന്ദുക്കൾ മാത്രമല്ല, മുസ്ലിം, ക്രിസ്ത്യൻ പെൺകുട്ടികളും തന്ത്രപരമായി വിവാഹം ചെയ്യപ്പെടുന്നുണ്ട്. അത്തരം കാര്യങ്ങൾ തീർച്ചയായും എതിർക്കുക തന്നെ ചെയ്യും’ – എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

]]>
ഇ ശ്രീധരന്‍ വന്നാല്‍ കേരളത്തില്‍ എന്ത് മാറ്റം ഉണ്ടാകും ? തരൂര്‍ പറയുന്നു https://malayalees.ch/what-will-change-in-kerala-if-e-sreedharan-comes/ Mon, 22 Feb 2021 08:10:37 +0000 https://malayalees.ch/?p=40517 ഇ. ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രത്തിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ കെൽപ്പുള്ളതാണെന്ന് കരുതുന്നില്ലെന്ന് എം.പി ശശി തരൂർ. നിയമസഭാ തെരഞ്ഞെടുപ്പിൽ അത് ബി.ജെ.പിക്ക് വലിയ സഹായമായിരിക്കുമെന്ന വാദവും ശശി തരൂർ തള്ളി. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ. ശ്രീധരൻ മികച്ച സാങ്കേതിക വിദ​ഗ്ധനാണ്. എന്നാൽ രാഷ്ട്രീയത്തിൽ ഇതുവെച്ച് തിളങ്ങാം എന്നത് തെറ്റിധാരണയാണ്. അത് മറ്റൊരു ലോകമാണ്. സാങ്കേതിക കാര്യങ്ങൾ നടപ്പിലാക്കുന്നവരാണ് ടെക്നോക്രാറ്റുകൾ. നയങ്ങൾ നടപ്പിലാക്കുന്നവരല്ല. ശ്രീധരന്റെ രാഷട്രീയ പ്രവേശന പ്രഖ്യാപനം ഞെട്ടലുളവാക്കിയെന്നും തരൂർ പറഞ്ഞു.

രാഷ്ട്രീയ പരിചയമില്ലാത്ത ശ്രീധരന്റെ വരവ് ബി.ജെ.പിക്ക് മുതൽക്കൂട്ടാവുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ തവണ കെെക്കലാക്കിയ സീറ്റ് തന്നെ നിലനിർത്താൻ ബി.ജെ.പിക്ക് പാടുപെടേണ്ടി വരും.

അൻപത്തിമൂന്നാം വയസ്സിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വന്ന താൻ അത് വളരെ വെെകിപ്പോയ സമയമാണെന്നാണ് മനസ്സിലാക്കിയിരുന്നത്. എൻപത്തിയെട്ടുകാരനായ ഇ ശ്രീധരന്റെ കാര്യം പിന്നെ എന്തായിരിക്കുമെന്ന് പറയേണ്ടതില്ലെന്നും തരൂർ പറഞ്ഞു.

]]>
ബി.ജെ.പി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന് ഇ.ശ്രീധരൻ https://malayalees.ch/e-sreedharan-opens-to-chief-ministership/ Fri, 19 Feb 2021 12:25:30 +0000 https://malayalees.ch/?p=40429 കേരളത്തിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകാൻ താൻ തയ്യാറെന്ന് ഇ.ശ്രീധരൻ. ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കു​ക എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​മെ​ന്നും ഇ. ​ശ്രീ​ധ​ര​ൻ പറഞ്ഞു. ബി.​ജെ​.പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ കേ​ര​ള​ത്തെ ക​ട​ക്കെ​ണി​യി​ൽ നി​ന്ന് ക​ര​ക​യ​റ്റുമെന്നും ശ്രീധരന്‍ വ്യക്തമാക്കി.

ബി.ജെ.പി ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഗവര്‍ണര്‍ പദവിയോട് തനിക്ക് താല്‍പര്യമില്ലെന്നും ഇ.ശ്രീധരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ഇ.ശ്രീധരൻ ബിജെപിയിൽ ചേരുന്ന കാര്യം അറിയിച്ചത്. കേരളത്തിന്‌ നീതി ഉറപ്പാക്കാൻ ബി.ജെ.പി വന്നാലേ കഴിയൂവെന്ന് ഇ ശ്രീധരൻ പ്രതികരിച്ചിരുന്നു. സംസ്ഥാനത്തെ ഒമ്പത് വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബി.ജെ.പി അംഗത്വമെടുക്കുന്നതിന് തീരുമാനിച്ചത്. പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

]]>