E P jayarajan – malayalees.ch https://malayalees.ch Malayalam Online News Portal Thu, 27 Jul 2023 10:10:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png E P jayarajan – malayalees.ch https://malayalees.ch 32 32 ”കയ്യിലേയും കാലിലേയും തഴമ്പ് പെൺകുട്ടികൾ ഇഷ്ടപ്പെടുന്നില്ല”; ചെറുപ്പക്കാർ കള്ള് ചെത്താൻ വരുന്നില്ലെന്ന് ഇ പി ജയരാജൻ https://malayalees.ch/ep-jayarajan-on-liquor-policy/ Thu, 27 Jul 2023 10:10:32 +0000 https://malayalees.ch/?p=85117 ചെറുപ്പക്കാരൊന്നും കള്ള് ചെത്താൻ വരുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കയ്യിലേയും കാലിലേയും തഴമ്പ് പെൺകുട്ടികൾ ഇഷ്ടപ്പെടാത്തതാണ് കാരണം. തെങ്ങിൽ കയറാൻ പുതിയ സംവിധാനം കണ്ടെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

മൈക്ക് തകരാറായത് അന്വേഷിക്കണ്ടേ, അതിൽ എന്താണ് തെറ്റെന്ന് ഇ പി ജയരാജൻ ചോദിച്ചു. മൈക്ക് വിഷയത്തിൽ വികൃതമായുള്ള പ്രചരണമാണ് നടക്കുന്നത്. ഉമ്മൻചാണ്ടിയെ കളങ്കപ്പെടുത്താൻ കോൺഗ്രസ് തന്നെ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങുമ്പോൾ പോലും മുദ്രാവാക്യം വിളിച്ച് ബഹളം ഉണ്ടാക്കി.

വിഐപി പ്രസംഗിക്കുമ്പോൾ അതിനുള്ള ചട്ടങ്ങൾ, നിയമങ്ങൾ ഒക്കെ ഉണ്ട്. നിസാര സംഭവം ഉണ്ടെങ്കിൽ പോലും അന്വേഷിച്ച് റിപ്പോർട്ട് നൽകണം എന്നാണ് നിയമം.വിഐപി സെക്യൂരിറ്റി ചട്ടപ്രകാരം ഉള്ള നടപടി മാത്രമാണ് പൊലീസ് ചെയ്തത്. ആരെയും പ്രതി ആക്കിയില്ലെന്നും ജയരാജൻ പറഞ്ഞു.

കെപിസിസി പ്രസിഡന്‍റിനെതിരെയും ഇ പി ജയരാജൻ വിമര്‍ശനം ഉന്നയിച്ചു. സുധാകരൻ ഉള്ളപ്പോൾ എങ്ങനെയാണ് സമാധാനത്തോടെ നടക്കുക. ഇങ്ങനെ ഉള്ളപ്പോൾ ഞങ്ങളുടെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളും. കോൺഗ്രസ് സ്വയം സൂക്ഷിച്ചാൽ അവർക്ക് നല്ലതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

]]>
ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്ന നിലപാട് മയപ്പെടുത്താന്‍ കമ്പനി നിരന്തരം വിളിക്കുന്നു: ഇ പി ജയരാജന്‍ https://malayalees.ch/e-p-jayarajan-on-indigo-flight-issue/ Sat, 04 Mar 2023 04:56:10 +0000 https://malayalees.ch/?p=77325 ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്ന തന്റെ നിലപാട് മയപ്പെടുത്തുന്നതിനായി ഇന്‍ഡിഗോ നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇന്‍ഡിഗോ കമ്പനി തന്നോട് ഖേദം പ്രകടിപ്പിച്ചെന്ന് ഇ പി ജയരാജന്‍ അറിയിച്ചു. ചീഫ് മാനേജര്‍ വിളിച്ചിരുന്നു. ആവശ്യങ്ങള്‍ രേഖാമൂലം അറിയിക്കട്ടേയെന്നും തന്റെ നിലപാട് അപ്പോള്‍ പറയാമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഇന്‍ഡിഗോ അത്തരത്തില്‍ നിലപാട് എടുക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ( e p jayarajan on indigo flight issue)

കഴിഞ്ഞ ജൂണ്‍ മാസമാണ് ഇന്‍ഡിഗോ ഇ പി ജയരാജന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടിച്ചുതള്ളി എന്നായിരുന്നു ഇ പിയ്‌ക്കെതിരായ ആരോപണം. ഇതിന് പിന്നാലെ താന്‍ ഇന്‍ഡിഗോ വിമാനത്തിലുള്ള യാത്ര ബഹിഷ്‌കരിക്കുന്നതായി ഇ പി ജയരാജനും അറിയിക്കുകയായിരുന്നു.

അതേസമയം വിവാദങ്ങള്‍ക്കിടെ സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ ഇന്ന് ഇ പി ജയരാജന്‍ പങ്കെടുക്കും. എം വി ഗോവിന്ദന്‍ നയിക്കുന്ന ജാഥയുടെ പര്യടനം തൃശൂര്‍ ജില്ലയിലാണ് നടക്കുന്നത്. ഇ പി ജയരാജന്റെ പങ്കാളിത്തത്തോടെ വിവാദങ്ങളുടെ വാതില്‍ അടയ്ക്കാന്‍ കഴിയുമെന്നാണ് സിപിഐഎം പ്രതീക്ഷിക്കുന്നത്.

ജാഥയുടെ കണ്ണൂരിലെ സ്വീകരണ പരിപാടിയില്‍ ഇ പി ജയരാജന്‍ പങ്കെടുക്കാത്തത് മുതല്‍ക്കാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. എന്നാല്‍ ഇത് വിവാദമാക്കേണ്ടതില്ലെന്നായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ താന്‍ സഞ്ചരിക്കുന്നുണ്ടെന്നും പരിപാടികൡ പങ്കെടുക്കുന്നുണ്ടെന്നുമാണ് ഇ പി ജയരാജന്‍ പറയുന്നത്. ഇപ്പോഴും യാത്രയിലാണ്. ജാഥയില്‍ താന്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയവും വിവാദവും പ്രസക്തിയുള്ളതല്ലെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

]]>
ഏഷ്യാനെറ്റ് ന്യൂസ് ഓഫിസിലെ എസ്എഫ്‌ഐ അതിക്രമം: പരോക്ഷമായി ന്യായീകരിച്ച് ഇ പി ജയരാജന്‍ https://malayalees.ch/e-p-jayarajan-on-sfi-protest-in-asianet-news-office/ Sat, 04 Mar 2023 04:52:00 +0000 https://malayalees.ch/?p=77321 ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫിസിലെ കൊച്ചി ഓഫിസിലെ എസ്എഫ്‌ഐ അതിക്രമത്തില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ അതിക്രമത്തെ പരോക്ഷമായി ന്യായീകരിച്ച് ഇ പി ജയരാജന്‍. വാര്‍ത്തയെന്ന പേരില്‍ നടക്കുന്നത് വ്യക്തിഹത്യയാണെന്ന് ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി. എസ്എഫ്‌ഐ പ്രതിഷേധത്തെക്കുറിച്ച് അറിയില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. (e p jayarajan on sfi protest in asianet news office)

ഏഷ്യാനെറ്റ് ന്യൂസിനെതിരെയുണ്ടായ അതിക്രമത്തില്‍ കെയുഡബ്ല്യുജെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. സെക്രട്ടറിയേറ്റിലേക്ക് കെയുഡബ്ല്യുജെ മാര്‍ച്ച് നടത്തും.

ഏഷ്യാനെറ്റ് ഓഫിസിലേക്ക് ഇന്നലെ രാത്രിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത്. ഓഫിസിനുള്ളില്‍ ബാനര്‍ കെട്ടുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്തു. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രസ് ക്ലബ് ഓഫ് ഇന്ത്യ സംഭവത്തെ അപലപിച്ചു. കേട്ടുകേള്‍വിയില്ലാത്ത ഏകാധിപത്യശൈലിയാണ് ഇതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിമര്‍ശനം.

]]>
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; ഇ പി ജയരാജനെതിരായ കേസും ചര്‍ച്ചയാകും https://malayalees.ch/cpim-state-secretariat-meeting-today-5/ Fri, 22 Jul 2022 04:19:56 +0000 https://malayalees.ch/?p=65218 ഇ പി ജയരാജനെതിരെ കേസ് എടുത്തത് അടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. വിമാനത്തിലെ പ്രതിഷേധത്തിനെ തുടര്‍ന്ന് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുണ്ടായ കേസുകളില്‍ എന്ത് തുടര്‍ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കണമെന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും. നേരത്തെ നടത്തിയ രാഷ്ട്രീയ പ്രചരണം കൂടുതല്‍ ശക്തമാക്കാന്‍ സിപിഐഎം തീരുമാനിച്ചേക്കും. മുന്‍ ധനമന്ത്രി തോമസ് ഐസകിന് ഇ ഡി നല്‍കിയ നോട്ടിസില്‍ ഹാജരാകുന്ന കാര്യവും സെക്രട്ടറിയേറ്റ് ഇന്ന് ചര്‍ച്ച ചെയ്യും.

വധശ്രമം, ക്രിമിനല്‍ ഗൂഢാലോചനാ വകുപ്പുകള്‍ ചുമത്തിയാണ് ഇ പി ജയരാജനെതിരെ കഴിഞ്ഞ ദിവസം വലിയതുറ പൊലീസ് കേസെടുത്തത്. വിമാനത്തില്‍ പ്രതിഷേധക്കാരെ തള്ളിയ സംഭവത്തില്‍ ഇപി ജയരാജന്‍, മുഖ്യമന്ത്രിയുടെ ഗണ്മാന്‍, പേഴ്‌സണല്‍ സ്റ്റാഫ് എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്.പ്രതിഷേധക്കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദും ആര്‍കെ നവീന്‍ കുമാറുമാന് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

പ്രതിഷേധ സമയത്ത് ഇപി ജയരാജന്‍ കയ്യേറ്റം ചെയ്തു എന്ന് ഹര്‍ജിയില്‍ ഇവര്‍ സൂചിപ്പിച്ചിരുന്നു. ഇപി ജയരാജന്‍ കഴുത്തില്‍ കുത്തിപ്പിടിച്ചെന്നും കഴുത്തില്‍ കുത്തിപ്പിടിച്ച് മുഖത്തടിച്ചു എന്നും തള്ളിയിട്ടു എന്നും ഹര്‍ജിയില്‍ സൂചനയുണ്ടായിരുന്നു. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാല്‍ ജീവനോടെയിരിക്കില്ല എന്ന് ഭീഷണിപ്പെടുത്തി. പ്രതിഷേധം എന്ന മുദ്രാവാക്യം വിളിച്ചതിനായിരുന്നു ആക്രമണം എന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

]]>
ഇ.പി ജയരാജൻ അതിജീവിതയെ അപമാനിച്ചു: കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമമുണ്ടായെന്നും വി.ഡി സതീശൻ https://malayalees.ch/vd-satheesan-has-criticized-the-government-on-actress-attack-case/ Tue, 24 May 2022 07:50:11 +0000 https://malayalees.ch/?p=62344 നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അതിജീവിതയെ അപമാനിച്ചു. കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമമുണ്ടായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സംസ്ഥാന സർക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ ആരോപണമുന്നയിച്ച് ആക്രമിക്കപ്പെട്ട നടി നൽകിയ ഹർജിക്ക് പിന്നിൽ ബാഹ്യ ഇടപെടലുകൾ എന്ന ഇ.പിയുടെ സംശയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കാലത്ത് ഹർജി നൽകരുത് എന്നില്ലല്ലോയെന്നും കടകംപള്ളിക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ പ്രതി ആരുടെ ആളാണെന്ന് അന്വേഷിക്കട്ടെയെന്ന് പറഞ്ഞ അദ്ദേഹം ഇ.പിക്ക് എന്തിനാണ് ഇത്ര വേവലാതിയെന്ന് ചോദിച്ചു. തെളിവിന്റെ അടിസ്ഥാനത്തിലാകാം നടി ഹർജി നൽകിയതെന്നും ഇത്തരം കേസുകളിൽ ഇ.പി വൃത്തികെട്ട ഇടപെടലുകൾ നടത്തരുതെന്നേ പറയാനുള്ളൂവെന്നും വി.ഡി സതീശൻ പറഞ്ഞു.

അതേസമയം വര്‍ഗീയ ശക്തികളുടെ മുന്നില്‍ എത്തുമ്പോള്‍ മുഖ്യമന്ത്രി ദുര്‍ബലനാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. അവരെ കാണുമ്പോള്‍ മുട്ടു വിറയ്ക്കുന്ന ഒരാളെയാണോ ക്യാപ്റ്റന്‍ എന്ന് വിളിക്കുന്നത്. ഈ ക്യാപ്റ്റനെയും കണ്ടാണോ നിങ്ങള്‍ സിപിഐഎമ്മുകാര്‍ യുദ്ധം ജയിക്കാന്‍ പോകുന്നതെന്നും വി ഡി സതീശന്‍ പരിഹസിച്ചു. ആലപ്പുഴയിലെ പോപ്പുലര്‍ പ്രണ്ട് റാലിയിലെ കുട്ടിയുടെ വിദ്വേഷ പ്രസംഗത്തിലായിരുന്നു വി ഡി സതീശന്റെ പ്രതികരണം.

]]>
വാഗ്‌ദാനം കൊടുത്ത് സ്വീകരിക്കേണ്ട ആളല്ല കെ വി തോമസ്; ഇനിയും ആരെങ്കിലും ഉണ്ടെങ്കിൽ സ്വാഗതം ചെയ്യുന്നെന്ന് ഇ പി ജയരാജൻ https://malayalees.ch/ep-jayarajan-supports-kv-thomas/ Wed, 11 May 2022 07:49:30 +0000 https://malayalees.ch/?p=61676 തൃക്കാക്കരയിൽ കെ വി തോമസ് വരുന്നത്ത് സന്തോഷകരമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന്‍. അദ്ദേഹത്തെ ഒരുക്കലും ചെറുതായി കാണാൻ പാടില്ല. അദ്ദേഹം ഇന്ത്യയിലെ തന്നെ ഉന്നതനായ നേതാവാണ്. അദ്ദേഹത്തിന് പോലും കോൺഗ്രസിനെ രക്ഷിക്കാനായില്ലെന്ന് ഇ പി ജയരാജൻ വ്യകത്മാക്കി.

അദ്ദേഹത്തിന്റെ രാഷ്ട്രീയം നിശ്ചയിക്കാൻ അദ്ദേഹത്തിന് തന്നെ കഴിവും പ്രാപ്‌തിയുമുണ്ട്. കെ വി തോമസ് വാഗ്‌ദാനം കൊടുത്ത് സ്വീകരിക്കേണ്ട ആളല്ല. ഇനിയും ആരെങ്കിലും ഉണ്ടെങ്കിലും അവരെയും ഞങ്ങൾ പാർട്ടിയിലേക്ക് സ്വീകരിക്കും. ഞങ്ങൾ കോൺഗ്രസ് നയങ്ങളെ ഇപ്പോഴും എതിർക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പരാജയ ഭീതിയുള്ളവര്‍ ഏത് വൃത്തികെട്ട വേഷവും കെട്ടുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വ്യക്തമാക്കി. അതിന്റെ ഭാഗമായാണ് യു ഡി എഫ് അപര സ്ഥാനാര്‍ത്ഥിയെ തേടി നടക്കുന്നത്. വര്‍ഗ്ഗീയ ശക്തികളുമായി കൂട്ടുകൂടാന്‍ മടിയില്ലാത്തവരാണ് യു ഡി എഫെന്നും മതേതരത്വം ആഗ്രഹിക്കുന്നവര്‍ ഇടതുപക്ഷത്തോടൊപ്പമാണെന്നും ഇ പി ജയരാജന്‍ കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.

കൂടാതെ കെ.വി തോമസിൻ്റെ തീരുമാനം ആവേശം പകരുന്നതെന്ന് തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ.ജോ ജോസഫ്.വികസനത്തിനൊപ്പം എല്ലാവരും ഒരുമിച്ച് നിൽക്കുന്നതിൻ്റെ ഭാഗമാണ് മാഷിൻ്റെ നിലപാട് പ്രഖ്യാപനമെന്ന് ജോ ജോസഫ് പറഞ്ഞു. ഇടതുപക്ഷം ശരിയുടെ പക്ഷമെന്ന് കൂടുതൽ തെളിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

]]>
ഇ.പി ജയരാജന്‍റെ ഭാര്യയുടെ ബാങ്ക് ലോക്കര്‍ വിശദാംശങ്ങൾ ഇ.ഡി ആവശ്യപ്പെട്ടു https://malayalees.ch/ed-seeks-details-of-e-p-jayarajan-wife-bank-locker/ Mon, 14 Sep 2020 07:40:06 +0000 https://malayalees.ch/?p=31779 മന്ത്രി ഇ.പി ജയരാജന്‍റെ ഭാര്യ ഇന്ദിരയുടെ ബാങ്ക് ലോക്കറിന്‍റെ വിശദാംശങ്ങൾ എന്‍ഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടു. കേരള ബാങ്ക് കണ്ണൂർ റീജണൽ മാനേജറോടാണ് ഇ.ഡി വിവരങ്ങൾ തേടിയത്. ലോക്കർ ആരംഭിച്ചത്, അവസാനമായി ലോക്കൽ തുറന്നത് തുടങ്ങിയ വിവരങ്ങളാണ് ഇ.ഡി അന്വേഷിക്കുന്നത്.

മന്ത്രിയുടെ ഭാര്യ ക്വാറന്‍റൈന്‍ ലംഘിച്ച് ബാങ്കിലെത്തി ലോക്കര്‍ തുറന്നത് വിവാദമായിരുന്നു. ഇ.പി ജയരാജന്‍റെ മകൻ ലൈഫ് മിഷൻ പദ്ധതിയിൽ കമ്മീഷൻ വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെയാണിതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. മന്ത്രിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ബാങ്കിലെ മൂന്ന് ജീവനക്കാരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു.

ലൈഫ് മിഷന്‍ പദ്ധതിയില്‍ മന്ത്രി ഇ പി ജയരാജന്‍റെ മകനെതിരെ ബിജെപിയാണ് ആരോപണം ഉന്നയിച്ചത്. ലൈഫ് മിഷനില്‍ ഒരു കോടി രൂപയിൽ കൂടുതല്‍ കമ്മീഷൻ ഇ പി ജയരാജന്‍റെ മകന്‍റെ കയ്യിലേക്ക് പോയെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസ് അന്വേഷണം ശരിയായ ദിശയിൽ എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ പാർട്ടി, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ വിമർശിക്കുകയാണ്. മന്ത്രി ജലീലിനെ കൂടാതെ ഇ.പി ജയരാജന്‍റെ മകന്‍റെ പേര് ഉയർന്നു വരുന്നതും ഇതിനു കാരണമാണെന്ന് സുരേന്ദ്രന്‍ ആരോപിക്കുകയുണ്ടായി.

]]>
മന്ത്രി ഇ പി ജയരാജന് കോവിഡ് https://malayalees.ch/minister-e-p-jayarajan-covid-positive/ Fri, 11 Sep 2020 08:44:20 +0000 https://malayalees.ch/?p=31671 തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജയരാജന്‍ നിരീക്ഷണത്തിലായിരുന്നു

വ്യവസായ മന്ത്രി ഇ പി ജയരാജന് കോവിഡ്. അദ്ദേഹത്തിന്‍റെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു.

തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രിമാരെല്ലാം നിരീക്ഷണത്തിലായിരുന്നു. കണ്ണൂരില്‍ വീട്ടിലായിരുന്നു ജയരാജന്‍.

മന്ത്രിയെയും ഭാര്യയെയും പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ജയരാജന്‍. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പരിശോധനാഫലം നെഗറ്റീവാണ്.

]]>