e k nayanar – malayalees.ch https://malayalees.ch Malayalam Online News Portal Thu, 28 Jul 2022 12:39:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png e k nayanar – malayalees.ch https://malayalees.ch 32 32 ഇ കെ നായനാരുടെ ഭാര്യയെ സന്ദര്‍ശിച്ച് സുരേഷ് ഗോപി https://malayalees.ch/actor-suresh-gopi-visits-former-cm-ek-nayanars-wife-sarada-at-their-residence/ Thu, 28 Jul 2022 12:38:53 +0000 https://malayalees.ch/?p=65557 ഇ.കെ നായനാരുടെ ഭാര്യ ശാരദയെ സന്ദർശിച്ച് നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി. കല്യാശ്ശേരിയിലെ വസതിയിൽ എത്തിയാണ് നടൻ ശാരദയെ കണ്ടത്. സുരേഷ് ​ഗോപി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ‘ശ്രീ. ഇ.കെ. നായനാര്‍ സാറുടെ പ്രിയ പത്നി ശാരദ ടീച്ചറുമൊപ്പം അദ്ദേഹത്തിന്റെ കല്യാശ്ശേരിയിലെ വീട്ടില്‍’ എന്നാണ് ചിത്രത്തോടൊപ്പം സുരേഷ് ഗോപി കുറിച്ചത്.

നേരത്തെ ഇ.കെ നായനാരെ കുറിച്ച് സുരേഷ് ​ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. ‘ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു. എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഒരാവശ്യവും ഇല്ലാതെ ഞങ്ങളെ വിട്ട് പോയത്. ഇപ്പോഴാണ് ഞങ്ങൾ മലയാളികൾക്ക് അങ്ങയുടെ സാന്നിധ്യം വളരെ ആവശ്യമായിരുന്നത്.’ എന്നായിരുന്നു സുരേഷ് ഗോപി അന്ന് കുറിച്ചത്.

]]>