e bull jet – malayalees.ch https://malayalees.ch Malayalam Online News Portal Wed, 18 Aug 2021 08:19:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png e bull jet – malayalees.ch https://malayalees.ch 32 32 പൊലീസ് മനപ്പൂർവ്വം കുടുക്കാൻ ശ്രമിച്ചെന്ന് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ https://malayalees.ch/e-bulljet-response-over-case/ Wed, 18 Aug 2021 08:18:55 +0000 https://malayalees.ch/?p=48291 പൊലീസ് മനപ്പൂർവ്വം കുടുക്കാൻ ശ്രമിച്ചെന്ന് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ. മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതം. ആരോപണത്തിന് പിന്നിൽ മയക്കുമരുന്ന് മാഫിയയും ചില ഉദ്യോഗസ്ഥരുമെന്ന് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ. യാത്ര ചെയ്ത സ്ഥലങ്ങളിലെ വൈവിധ്യങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് ചെയ്‍തത്.

ഇ ബുൾ ജെറ്റ് സഹോദരങ്ങൾ കേസുമായി ബന്ധപ്പെട്ട പ്രതികരണം യൂട്യൂബ് ചാനൽ വഴിയാണ് പുറത്ത് വിട്ടിരിക്കുന്നത്.കേസുമായി ബന്ധപ്പെട്ട സഹോദരങ്ങളുടെ തങ്ങളുടെ പ്രതികരണം ഇതുവരെ അവർ പുറത്ത് വിട്ടിരുന്നില്ല. ഇന്നലെ പോലീസ് അഡിഷണൽ സെഷൻസ് കോടതിയിൽ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വാദിച്ച വാദങ്ങൾക്ക് മറുപടിയുമായാണ് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ എത്തിയത്. പൊലീസ് ഇരുവർക്കും മയക്കുമരുന്ന് ബന്ധം പോലും ഉണ്ടോ എന്ന് സംശയിക്കുന്ന സാഹചര്യം ഉയർന്നിരുന്നു.

അതിന് തെളിവായിട്ടാണ് യൂട്യൂബ് ചാനലിലെ ദൃശ്യങ്ങൾ പരിശോധിക്കുകയും ആരോപണങ്ങൾ ഉയരുകയും ചെയ്‌തത്‌.ഇതിന് മറുപടിയായി ഇവർ പറയുന്നത് മനപൂർവം കുടുക്കാനുള്ള ശ്രമം നടക്കുന്നു എന്നാണ്,നേരത്തെ തന്നെ ഇത്തരം മാഫിയ പ്രവർത്തനങ്ങൾ ഉണ്ട് തങ്ങൾ വളരെ വിശദമായി സമൂഹത്തോട് വിളിച്ചു പറഞ്ഞിട്ടുള്ളതാണ്, അതുകൊണ്ട് തന്നെ അത്തരം മാഫിയ സംഘങ്ങളും ചില ഉദ്യോഗസ്ഥരും കൂട്ടുനിന്നുകൊണ്ടാണ് തങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ നടക്കുന്നത് എന്ന ആരോപണമാണവുമായാണ് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ വിഡിയോയോയിൽ എത്തിയത്. മയക്ക് മരുന്ന് മാഫിയയുമായി യാതൊരു ബന്ധവുമില്ല,ടൂറിസ്റ്റ് ബസുകളുമായി ബന്ധപ്പെട്ട സഹചര്യങ്ങൾ വീഡിയോ റിപ്പോർട്ട് ചെയ്തിരുന്നു അതുമായി ബന്ധപ്പെട്ടുള്ള ചില ആളുകളും തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു എന്നതാണ് ഉന്നയിക്കുന്ന ആരോപണങ്ങൾ.

മാധ്യമങ്ങൾക്ക് എതിരേയുമുള്ള വിമർശനങ്ങളും ഇരുവരുടെ ഭാഗത്തു നിന്നും ഉണ്ടായി,പല കാര്യങ്ങളും വസ്തുത അറിയാതെയാണ് പുറത്തു വിടുന്നതെന്നും ചൂണ്ടിക്കാട്ടി. കോടതിയിലും നിയമ സംവിധാനത്തിലും പൂർണ വിശ്വാസമുണ്ട് എന്നും വിഡിയോയിൽ വ്യക്തമാക്കി.കൂടാതെ പൊലീസ് നൽകിയ ഹർജിയിൽ കോടതി ഇവരോട് വിശദികരണം ആവശ്യപെട്ടിട്ടുണ്ട്, ഇന്ന് കേസ് പരിഗണിക്കും.കോടതിയുടെ അന്തിമ തീരുമാനം ആയിരിക്കും കേസിലെ പ്രധാന ഘടകം.

]]>
ഇ ബുൾ ജെറ്റ് വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യും : ട്രാൻസ്‌പോർട്ട് കമ്മീഷ്ണർ https://malayalees.ch/e-bull-jet-registration-cancelled/ Tue, 10 Aug 2021 07:55:35 +0000 https://malayalees.ch/?p=47910 ഇ ബുൾ ജെറ്റ് വാഹനത്തിനെതിരെ ശക്തമായ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യും. ചട്ടം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസെൻസ് റദ്ദ് ചെയ്യാനും തീരുമാനമായി. ട്രാൻസ്‌പോർട് കമ്മീഷ്ണർ എഡിജിപി എംആർ അജിത് കുമാറാണ് നടപടിക്ക് നിർദേശം നൽകിയത്. (e bull jet registration cancelled)

ഇ ബുൾ ജെറ്റ് വാഹനത്തിൽ കണ്ടെത്തിയത് കടുത്ത നിയമലംഘനങ്ങളെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പദ്മലാൽ ട്വന്റിഫോറിനോട് പറഞ്ഞു. തെറ്റുകൾ തിരുത്താൻ ഇ ചലാൻ വഴി സമയം കൊടുത്തിരുന്നുവെന്നും പദ്മലാൽ ട്വന്റിഫോറിനോട് പറഞ്ഞു. വാഹനത്തിന്റെ നിറം മാറ്റിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണ്. ആഡംബര നികുതിയിൽ വന്ന വ്യത്യാസം ഇ ബുൾജെറ്റ് സഹോദരങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു. വാഹനത്തിനു ബോഡിക്ക് പുറത്ത് തള്ളിനിൽക്കുന്ന പാർട്ട്സ് പാടില്ല എന്നാണ് നിയമം. എന്നാൽ ഈ നിയമവും ഇ-ബുൾജെറ്റ് ലംഘിച്ചിട്ടുണ്ട്. അംഗീകൃത വാഹനങ്ങളിൽ മാത്രമേ സെർച്ച് ലൈറ്റ് പാടുള്ളൂ. പക്ഷേ വാഹനത്തിൽ അതും കണ്ടെത്തിയിട്ടുണ്ടെന്ന് എംവിഐ പദ്മലാൽ ചൂണ്ടിക്കാട്ടി.

ഫോളോവേഴ്‌സ് ഉണ്ടായാലും നിയമലംഘനം അനുവദിക്കാൻ ആകില്ലെന്നും ഇ ബുൾ ജെറ്റിനെതിരെ കർശന നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആൾട്ടറേഷനുകൾ എല്ലാം മാറ്റി വന്നില്ലെങ്കിൽ ആർസി റദ്ദാക്കുന്നതടക്കം നടപടികളിലേക്ക് പോകേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.

]]>
“വണ്ടിയെ പ്രണയിച്ചതിന് തീവ്രവാദിയെ പോലെ പിടിച്ചുകൊണ്ടുപോകുന്നു…” വ്ലോഗര്‍മാരെ കോടതിയില്‍ ഹാജരാക്കും https://malayalees.ch/e-bull-jet-vloggers-will-be-brought-to-court/ Mon, 09 Aug 2021 13:25:32 +0000 https://malayalees.ch/?p=47876 നിയമപരമായി വാഹനമോടിച്ചതിന് തങ്ങളെ വാഹനവകുപ്പ് അനാവശ്യമായി വേട്ടയാടുകയാണെന്ന് വ്ലോഗര്‍ സഹോദരങ്ങളായ എബിനും ലിബിനും. വണ്ടിയെ സ്‌നേഹിച്ചതിന് തീവ്രവാദിയെ കൊണ്ടുപോകുന്നത് പോലെയാണ് പൊലീസ് കൊണ്ടുപോകുന്നതെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. ആര്‍.ടി ഓഫീസില്‍ അതിക്രമിച്ച് കയറിയതിനാണ് വ്ലോഗര്‍മാര്‍ക്കെതിരെ കേസ് എടുത്തത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കും. രൂപമാറ്റം വരുത്തിയ വാഹനം നിരത്തിലിറക്കിയതിനാണ് ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ വ്ലോഗര്‍മാരുടെ വാഹനം കസ്റ്റഡിയിലെടുത്തത്.

നികുതി അടച്ചില്ലെന്ന് പറഞ്ഞാണ് വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചുകൊണ്ടുപോയത്. ടാക്‌സ് അടച്ചാല്‍ വണ്ടി വിട്ടുതരുമെന്ന് പറഞ്ഞതായി വ്ലോഗര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇവര്‍ പറ്റിക്കുകയാണുണ്ടായതെന്നും പൊലീസ് കസ്റ്റഡിയിലിരിക്കെ ഇരുവരും പറഞ്ഞു. പൊലീസ് കസ്റ്റഡിയിലിരിക്കെ നാടകീയ രംഗങ്ങളാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അരങ്ങേറിയത്. കണ്ണൂര്‍ ആര്‍.ടി.ഒയില്‍ കൊണ്ടുവന്ന തങ്ങള്‍ക്ക് അമ്പത്തിരണ്ടായിരം രൂപയുടെ പിഴയാണ് തന്നത്. എന്നാല്‍ ഈ കോവിഡ് ദുരിതത്തിനിടയില്‍ എങ്ങനെ ഈ പണം ഉണ്ടാക്കാനാണ്. പൊലീസ് നിരന്തരം വേട്ടയാടുകയാണ്. ഉറങ്ങാന്‍ പോലും സമ്മതിക്കുന്നില്ല.

നിയമപരമായി ഓടിക്കുന്ന വണ്ടിയായിരുന്നു. തങ്ങളെ കള്ളക്കേസില്‍ കുടുക്കുകയാണ് ചെയ്തിരിക്കുന്നത്. തങ്ങള്‍ ചെയ്ത യാത്രയെ കുറിച്ച് കേരളത്തിലെ എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തങ്ങളെ കുടുക്കുകയായിരുന്നുവെന്നും വ്ലോഗര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു. യൂട്യൂബ് വ്ലോഗര്‍മാരുടെ ആരാധകരും കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു. ഒരുവേള ഇവര്‍ക്ക് ജയ് വിളിക്കാനുള്ള ശ്രമവും ഉണ്ടായി. എന്നാല്‍, അതിക്രമം പ്രവര്‍ത്തിക്കുന്നവരെ കസ്റ്റഡിയിലെടുക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ പിരിഞ്ഞുപോവുകയയായിരുന്നു.

തിരുവനന്തപുരത്ത് നിന്നുമുള്ള ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ ആര്‍.ടി.ഒ ഇ ബുള്‍ ജെറ്റ് വ്‌ലോഗര്‍മാരുടെ വാഹനം പരിശോധക്കുന്നത്. ഒന്‍പതോളം നിയമലംഘനങ്ങള്‍ ഇവരുടെ വാഹനത്തിനുണ്ട് എന്നാണ് ആര്‍.ടി.ഒ കണ്ടെത്തിയത്. തുടര്‍ന്ന് വാഹനം ഹാജരാക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയ്യാറായില്ലെന്നുമാണ് വാഹനവകുപ്പ് വിശദീകരിക്കുന്നത്. നിയമാനുസൃതമാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തതെന്ന് ആര്‍.ടി.ഒ നേരത്തെ പറഞ്ഞിരുന്നു.

]]>