dyfi – malayalees.ch https://malayalees.ch Malayalam Online News Portal Fri, 28 Jul 2023 08:54:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png dyfi – malayalees.ch https://malayalees.ch 32 32 ‘വിശക്കുന്നവർക്ക് ഭക്ഷണം എടുത്തു കഴിക്കാവുന്ന സ്നേഹ അലമാര’ ;പദ്ധതി യാഥാർത്ഥ്യമാക്കി ഡിവൈഎഫ്ഐ https://malayalees.ch/dyfi-sneha-alamara-where-the-hungry-can-take-food-and-eat/ Fri, 28 Jul 2023 08:50:14 +0000 https://malayalees.ch/?p=85191 വിശന്നിരിക്കുന്നവർക്ക് ഭക്ഷണം എടുത്തു കഴിക്കാവുന്ന സ്നേഹ അലമാര പദ്ധതി ഡിവൈഎഫ്ഐ കൊല്ലം ജില്ലയിൽ ആരംഭിച്ചു. കൊല്ലം ജില്ലയിലെ ഡിവൈഎഫ്ഐ തൃക്കോവിൽവട്ടം മേഖല കമ്മിറ്റി നേതൃത്വത്തിലാണ് വിശന്നിരിക്കുന്നവർക്ക് ഭക്ഷണം എടുത്തു കഴിക്കാവുന്ന സ്നേഹ അലമാര പദ്ധതി ആരംഭിച്ചത്. ഡിവൈഎഫ്ഐ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിവരം പങ്കുവച്ചത്.

പൊതു അലമാരയിൽ നിന്നും ആവശ്യക്കാർക്ക് ഭക്ഷണങ്ങൾ എടുക്കാം. ജോലിക്കും മറ്റുമായി പോകുമ്പോൾ വീട്ടിൽ നിന്ന് ഉച്ചയൂണ് കരുതുന്നവർ ഒരു പൊതി അധികം അലമാരയിൽ വെക്കാം. സമൂഹത്തിലുള്ള എല്ലാ മേഖലയിലുള്ളവരുടെയും പിന്തുണയും സ്നേഹ അലമാരയ്ക്ക് ലഭിക്കുന്നു. മുഖത്തലയിൽ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺ ബാബു പദ്ധതി ഉദ്ഘാടനം ചെയ്തു.

DYFI തൃക്കോവിൽവട്ടം മേഖല കമ്മിറ്റി നേതൃത്വത്തിൽ വിശന്നിരിക്കുന്നവർക്ക് ഭക്ഷണം എടുത്തു കഴിക്കാവുന്ന ‘സ്നേഹ അലമാര’ പദ്ധതിക്ക് മുഖത്തലയിൽ തുടക്കം കുറിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ സ.എസ് ആർ അരുൺ ബാബു ഉദ്ഘാടനം ചെയ്തു.
സ. ഉനൈസ് അധ്യക്ഷത വഹിച്ചു, ജെ.എസ്.ഷാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ് സ.എം.എസ്.ശബരിനാഥ്‌, മുഖത്തല
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ.യെശോധ, ആർ.പ്രസന്നൻ, ജോർജ്ജ് മാത്യു, എ.സുകു, ആർ.സതീഷ് കുമാർ, കെ.അജിത്ത് കുമാർ, വാർഡ് അംഗം സിന്ധു എന്നിവർ പങ്കെടുത്തു.
വിശപ്പ് രഹിത തൃക്കോവിൽവട്ടം എന്ന ആശയത്തിന്റെ ഭാഗമായാണ്
പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്.

]]>
‘പ്രതിയെ സംരക്ഷിച്ചു നിര്‍ത്തി സര്‍ക്കാരിനെ വെല്ലുവിളിച്ച യൂത്ത് കോണ്‍ഗ്രസ് മാപ്പുപറയണം’; ആവശ്യവുമായി ഡിവൈഎഫ്‌ഐ https://malayalees.ch/akg-center-attack-dyfi-says-youth-congress-should-apologise-to-kerala/ Thu, 22 Sep 2022 09:11:03 +0000 https://malayalees.ch/?p=68462 എകെജി സെന്റര്‍ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത പ്രതിയെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ഇക്കാലമത്രയും സംരക്ഷിച്ചെന്ന് ഡിവൈഎഫ്‌ഐ. കേരളത്തില്‍ സംഘടിതവും ആസൂത്രിതവുമായി ക്രിമിനല്‍ സംഘത്തെ വളര്‍ത്തുന്ന കോണ്‍ഗ്രസ് സമീപനമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു. കേസില്‍ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിന്‍ കസ്റ്റഡിയിലായ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പൊതുസമൂഹത്തോട് മാപ്പുപറയണമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവിച്ചു.

ഡിവൈഎഫ്‌ഐ പ്രസ്താവനയുടെ പൂര്‍ണരൂപം:

എ.കെ.ജി സെന്റര്‍ അക്രമം ; തെളിയുന്നത് കോണ്‍ഗ്രസിന്റെ ആസൂത്രിതമായ ക്രിമിനല്‍ പ്രവര്‍ത്തനം. യൂത്ത് കോണ്‍ഗ്രസ്സ് നേതൃത്വം മാപ്പ് പറയുക.

എ.കെ.ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിന്‍ എന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പോലീസ് അന്വേഷണത്തില്‍ കസ്റ്റഡിയിലായിരിക്കുമ്പോള്‍ തെളിയുന്നത് കേരളത്തില്‍ സംഘടിതവും ആസൂത്രിതവുമായ ക്രിമിനല്‍ സംഘത്തെ വളര്‍ത്തുന്ന കോണ്‍ഗ്രസ് സമീപനമാണ്.

എ.കെ.ജി സെന്ററിലേക്ക് ബോംബെറിഞ്ഞു കടന്ന് കളഞ്ഞ പ്രവര്‍ത്തകനെ കോണ്‍ഗ്രസ്‌യൂത്ത് കോണ്ഗ്രസ് നേതൃത്വം സംരക്ഷിച്ചു നിര്‍ത്തുകയും സംസ്ഥാന സര്‍ക്കാറിനേയും സംസ്ഥാന പോലീസിനെയും വെല്ലു വിളിച്ചു കൊണ്ടിരിക്കുകയുമായിരുന്നു. സമയമെടുത്തും പഴുത്തടച്ചതും കൃത്യമായ തെളിവ് ശേഖരണത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ക്രൈം ബ്രാഞ്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പിടി കൂടിയിരിക്കുന്നത്. മുന്നേ സംശയത്തിന്റെ പേരില്‍ പോലീസ് ചോദ്യം ചെയ്ത ഇതേ നേതാവ് ചോദ്യം ചെയ്യലിന് ഹാജരാകും മുന്നേ തന്റെ മൊബൈല്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് തെളിവ് നശിപ്പിക്കാനും ശ്രമിച്ചു.

ക്രിമിനല്‍ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട പ്രതി പിടിയിലായ ശേഷവും ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുന്നത്. കേരളത്തിന്റെ സമാധാന അന്തരീക്ഷവും ക്രമസമാധാനവും തകര്‍ക്കാന്‍ വര്‍ഗ്ഗീയ ശക്തികള്‍ക്കൊപ്പം അജണ്ടയോടെ നിലയുറപ്പിച്ച ഈ സംഘത്തെ കേരളത്തിന്റെ പൊതുസമൂഹം ഒറ്റപ്പെടുത്തണം. ആസൂത്രിത അക്രമത്തിന്റെ ഭാഗമായ യൂത്ത് കോണ്‍ഗ്രസ് കേരളത്തിന്റെ പൊതു സമൂഹത്തോട് മാപ്പ് പറയണം.

]]>
സുരക്ഷ ജീവനക്കാരെ മർദിച്ച സംഭവം; മുൻകൂർ ജാമ്യം തേടി ഡിവൈഎഫ്ഐ പ്രവർത്തകർ https://malayalees.ch/attack-against-security-employees-in-kozhikode-medical-college-dyfi/ Sat, 03 Sep 2022 12:04:45 +0000 https://malayalees.ch/?p=67554 കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷ ജീവനക്കാരെ മർദിച്ച കേസിൽ മുൻകൂർ ജാമ്യം തേടി ഡിവൈ എഫ് ഐ പ്രവർത്തകർ. കേസിലെ ഒന്നാം പ്രതി കെ അരുൺ ഉൾപ്പടെ നാല് പേരാണ് മുൻകൂർ ജാമ്യപേക്ഷ നൽകിയത്.

കെ അരുൺ, രാജേഷ് കെ, ആഷിൻ എംകെ, മുഹമ്മദ്‌ ഷബീർ എന്നിവരാണ് മുൻകൂർ ജാമ്യപേക്ഷ നൽകിയിരിക്കുന്നത്. കോഴിക്കോട് ജില്ലാ കോടതിയിലാണ് അപേക്ഷ നൽകിയത്. ഏഴ് ഡിവൈഎഫ് ഐ പ്രവർത്തകരാണ് പ്രതിപട്ടികയിൽ.

സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോകണം എന്നാവശ്യപ്പെട്ട് എത്തിയ യുവാവും സംഘവും മര്‍ദിച്ചുവെന്നാണ് പരാതി. സൂപ്രണ്ട് ഓഫീസിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് രാവിലെ എത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാരന്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഭാര്യയോട് അതിക്രമം കാട്ടിയെന്ന് ആരോപിച്ച് യുവാവും സുരക്ഷാ ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനുപിന്നാലെയാണ് ഒരു സംഘം ആളുകളെത്തി സുരക്ഷാ ജീവനക്കാരെ മര്‍ദിച്ചത്. സുരക്ഷാ ജീവനക്കാരില്‍ ഒരാളെ സംഘം ചേര്‍ന്ന് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

]]>
ഇന്‍സെന്റീവും കമ്മീഷനും വര്‍ധിപ്പിച്ചു; സൊമാറ്റോ സമരം വിജയം https://malayalees.ch/zomato-workers-struggle-success/ Sat, 20 Aug 2022 11:47:19 +0000 https://malayalees.ch/?p=66783 വെട്ടിക്കുറച്ച ഇന്‍സെന്റീവും ദൈനംദിന വരുമാനവും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവന്തപുരത്ത് സൊമാറ്റോ ഡെലിവറി ഏജന്റുമാര്‍ നടത്തിയ വന്ന സമരം പിന്‍വലിച്ചു. ലേബര്‍ കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സൊമാറ്റോ അധികൃതരും ഏജന്റുമാരും തമ്മില്‍ നടത്തിയ ചര്‍ച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് സമരം പിന്‍വലിച്ചത്.

ദൈനംദിന വരുമാനം കുത്തനെ കുറച്ചുകൊണ്ട് ഇന്‍സെന്റീവ് പേയ്‌മെന്റുകളില്‍ വരുത്തിയ മാറ്റവും വിശദീകരണം കൂടാതെ എപ്പോള്‍ വേണമെങ്കിലും തൊഴിലാളികളെ പിരിച്ചുവിടാം എന്ന നിബന്ധന മുന്നോട്ടുവച്ചതുമടക്കം മാനേജ്‌മെന്റ് നടപ്പാക്കിയ പരിഷ്‌കരണങ്ങള്‍ക്കെതിരെയായിരുന്നു സമരം.

ചൊവ്വാഴ്ചയായിരുന്നു സമരം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ മാനേജ്‌മെന്റ് ചര്‍ച്ചകള്‍ക്ക് തയാറാകാതിരുന്നതാണ് സമരം നീണ്ടു പോകാന്‍ ഇടയാക്കിയത്. കൂടാതെ സമരത്തില്‍ പങ്കെടുത്ത ഏജന്റുമാരുടെ അക്കൗണ്ടുകള്‍ സൊമാറ്റോ ഒരു മുന്നറിയിപ്പുമില്ലാതെ റദ്ദു ചെയ്തുവെന്നും സമരക്കാര്‍ ആരോപിച്ചു. സമരത്തില്‍ പങ്കെടുക്കുന്നവരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും വിവരശേഖരണത്തിനുമായി ബൗണ്‍സര്‍മാരേയും നിയോഗിച്ചിരുന്നു. ഇത് സമരക്കാരെ കൂടുതല്‍ പ്രകോപിപ്പിക്കുന്ന സ്ഥിതിയുണ്ടായി. സമരക്കാര്‍ക്ക് പിന്തുണയുമായി ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി കൂടി രംഗത്തെത്തിയതോടെ സമരം ശക്തിപ്പെടുകയായിരുന്നു. ഇതിനിടെ ചില സ്വിഗ്ഗി ഏജന്റുമാരും സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ സൊമാറ്റോ മാനേജ്‌മെന്റ് ചര്‍ച്ചകള്‍ക്ക് തയാറാകുകയായിരുന്നു.

തുടര്‍ന്ന് അഡീ. ലേബര്‍ കമ്മീഷണര്‍ കെ.ശ്രീലാലിന്റെ നേതൃത്വത്തില്‍ ലേബര്‍ കമ്മീഷണറേറ്റിലാണ് ചര്‍ച്ച നടന്നത്. സൊമാറ്റോയെ പ്രതിനിധീകരിച്ച് വി.എം.ഹിരണ്‍, അഭിഷേക് ഷെട്ടി എന്നിവരും തൊഴിലാളികളെ പ്രതിനിധീകരിച്ച് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഡോ.ഷിജു ഖാന്‍, ജില്ലാ പ്രഡിഡന്റ് വി.അനൂപ്, ഡി.സുരേഷ്, ബാലചന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു.

പ്രതിവാര ഇന്‍സെന്റീവും മഴസമയങ്ങളില്‍ ഇന്‍സെന്റീവും ഹോട്ടലിലെ വെയിറ്റിംഗ് സമയത്തില്‍ കുറവും വരുത്തുന്നതിനും ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം തീരുമാനമായി. നാലായിരം രൂപയ്ക്ക് മേല്‍ ഭക്ഷണ വിതരണം നടത്തുമ്പോള്‍ 15 ശതമാനം കമ്മിഷനും 5000 ത്തിനുമേല്‍ 25 ശതമാനവും 7500 രൂപയ്ക്ക് മുകളില്‍ ഭക്ഷണവിതരണം നടത്തുമ്പോള്‍ 35 ശതമാനവും വിതരണ തൊഴിലാളികള്‍ക്ക് ഇന്‍സെന്റീവായി ലഭിക്കും.

മഴയുള്ള സമയങ്ങളില്‍ ലഭിച്ചിരുന്ന റെയിന്‍ സര്‍ജ് ബോണസ് മുന്‍ നിരക്കിലേക്ക് പുനഃസ്ഥാപിച്ചു. തിരക്കുള്ള സമയങ്ങളില്‍ ബോണസ് 25 രൂപയും അല്ലാത്ത സമയങ്ങളില്‍ 20 രൂപയുമാണ് ലഭിക്കുക. ഭക്ഷണം എടുക്കാനോ കൊടുക്കാനോ പോകുന്ന ലൊക്കേഷനുകളില്‍ യാത്രാദൂര വ്യത്യാസമുണ്ടെങ്കില്‍ അക്കാര്യം മാനേജ്‌മെന്റിനെ നേരത്തേ അറിയിക്കേണ്ടതാണ്. ആഴ്ചയിലൊരിക്കല്‍ ടീം ലീഡര്‍ സര്‍വീസ് അനുവദിക്കേണ്ടതാണ്. വെയിറ്റിംഗിനുള്ള അധിക തുക കണക്കാക്കുന്നതിന് റെസ്‌റ്റോറന്റുകളിലെ കുറഞ്ഞ വെയിറ്റിംഗ് സമയം 15 മിനിട്ടില്‍ നിന്ന് 10 മിനിട്ടാക്കി കുറച്ചു.

വിതരണ ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതിന് മുന്‍പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കണം. അടുത്ത കാലത്തായി, ഡെലിവറി ഏജന്റുമാരെ ഏകപക്ഷീയമായി പിരിച്ചുവിടുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കമ്പനി ഏജന്റുമാര്‍ക്ക് അയച്ച സമീപകാല നിബന്ധന ‘സൊമാറ്റോയ്ക്ക് എപ്പോള്‍ വേണമെങ്കിലും കരാര്‍ അവസാനിപ്പിക്കുന്നതിനും ഡെലിവറി പങ്കാളികളുടെ സൊമാറ്റോ പ്ലാറ്റ്‌ഫോമിലേക്കുള്ള പ്രവേശനം എപ്പോള്‍ വേണമെങ്കിലും നിഷേധിക്കുകയും ചെയ്‌തേക്കാം’. എന്നാതായിരുന്നു. ഇതാണ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്.

]]>
‘യുവാക്കൾ തമ്മിലുള്ള സംഘർഷം ഒഴിവാക്കിയത് പാർട്ടി പ്രവർത്തകർ’; നന്ദുവിന്റെ കൊലപാതകവുമായി ബന്ധമില്ലെന്ന് ഡിവൈഎഫ്ഐ https://malayalees.ch/dyfi-is-not-a-part-in-nandus-death/ Thu, 18 Aug 2022 12:42:25 +0000 https://malayalees.ch/?p=66619 ആലപ്പുഴ പുന്നപ്രയിലെ നന്ദുവിന്റെ കൊലപാതകവുമായി ബന്ധമില്ലെന്ന് ഡിവൈഎഫ്ഐ. കുടുംബത്തിന്റെ പരാതിയിൽ പറയുന്നവർ ഡിവൈഎഫ്ഐ പ്രവർത്തകർ അല്ലെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. യുവാക്കൾ തമ്മിലുള്ള സംഘർഷം ഒഴിവാക്കിയത് പാർട്ടി പ്രവർത്തകരാണ്. നന്ദു ട്രെയിൻ തട്ടി മരിച്ചത് ഞായറാഴ്ച്ച വൈകിട്ടാണ്. മരിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകർ പിന്തുടരുന്നത്തിന് പിന്നാലെയാണെന്നാണ് ബന്ധുക്കളുടെ പരാതി.

പ്രാദേശിക ഡിവൈഎഫ്‌ഐ നേതാക്കളുടെ ഭീഷണിയും ക്രൂരമര്‍ദ്ദനവുമാണ് നന്ദുവിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. ഡിവൈഎഫ്‌ഐക്കാര്‍ പിന്തുടര്‍ന്നു മര്‍ദ്ദിച്ചപ്പോഴാണ് നന്ദു തീവണ്ടിക്കു മുന്നില്‍ ചാടിയതെന്നും ഇവര്‍ ആരോപിച്ചു.പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നും നേരത്തെയും ഇവര്‍ വധഭീഷണി മുഴക്കിയിട്ടുണ്ടെന്നും കുടുംബം പറയുന്നു. ആഗസ്റ്റ് 14 നാണ് നന്ദു തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

]]>
സൂര്യ പ്രിയയുടെ കൊലപാതകം; സുജീഷിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും https://malayalees.ch/surya-priya-murder-culprit-sujeesh/ Thu, 11 Aug 2022 04:32:45 +0000 https://malayalees.ch/?p=66234 പാലക്കാട് മേലാർകോട്ടെ കൊലപാതകക്കേസിലെ പ്രതിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ചീക്കോട് സ്വദേശി സുജീഷുമായി കൊലപാതകം നടന്ന വീട്ടിലാണ് തെളിവെടുപ്പ് നടത്തുക.

ഇന്നലെ രാവിലെ 11.30 ഓടെയാണ് കൊന്നല്ലൂർ സ്വദേശി സൂര്യ പ്രിയയെ സുജീഷ് തോർത്ത് മുണ്ട് കൊണ്ട് കഴുത്ത് ന്തെരിച്ച് കൊന്നത്. ശേഷം പ്രതി തന്നെ ആലത്തൂർ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. സൂര്യപ്രിയയും സുജീഷും തമ്മിൽ ഏതാണ്ട് ആറ് വർഷമായി പരിചയമുണ്ട്. മേലാർകോട് പഞ്ചായത്ത് സി.ഡി.എസ് അംഗംകൂടിയായിരുന്നു കൊല ചെയ്യപ്പെട്ട സൂര്യപ്രിയ.

വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് സുജീഷ് സൂര്യപ്രിയയുടെ വീട്ടിലെത്തിയത്. വീട്ടിലുണ്ടായിരുന്ന മുത്തച്ഛൻ ഇയാളെത്തുന്നതിന് തൊട്ടുമുമ്പ് പുറത്ത് പോയിരുന്നു. ഈ സമയത്താണ് കൊലപാതകം നടത്തിയത്. തുടർന്ന് യുവതിയുടെ ഫോണും എടുത്തുകൊണ്ടാണ് പ്രതി ആലത്തൂർ പൊലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങിയത്. ഇവർ തമ്മിൽ എന്ത് തരത്തിലുള്ള ബന്ധമാണുണ്ടായിരുന്നതെന്ന് വ്യക്തമായിട്ടില്ല.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷമേ മൃതദേഹം ഇവിടെ നിന്ന് കൊണ്ടുപോവുകയുള്ളൂ എന്നാണ് അറിയുന്നത്. എല്ലാവരുമായും നല്ല അടുപ്പം സൂക്ഷിച്ചിരുന്ന ആളായിരുന്നു സൂര്യപ്രിയയെന്ന് നാട്ടുകാർ പറയുന്നു. കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയതെന്നാണ് പ്രാഥമിക നിഗമനം.

]]>
വായിച്ചുകൊണ്ടിരുന്ന കസേരയുടെ അനക്കം, തീവ്രത സ്കെയിലിൽ 2.0; ശ്രീമതി ടീച്ചറെ ട്രോളി രാഹുൽ‌ മാങ്കൂട്ടത്തിൽ https://malayalees.ch/rahul-mamkootathil-mocks-cpim-leader-pk-sreemathy/ Mon, 25 Jul 2022 09:45:25 +0000 https://malayalees.ch/?p=65367 വട്ടിയൂർക്കാവിലെ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്ത സംഭവത്തിൽ ശ്രീമതി ടീച്ചറെ ട്രോളി കോൺ​ഗ്രസ് നേതാവ് രാഹുൽ‌ മാങ്കൂട്ടത്തിലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. ”വട്ടിയൂർക്കാവ് സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു. വായിച്ചു കൊണ്ടിരുന്ന കസേരയുടെ അനക്കം, തീവ്രത സ്കെയിലിൽ 2.0 രേഖപ്പെടുത്തിയതായി ശ്രീമതി ടീച്ചർ”. – രാഹുൽ‌ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

വട്ടിയൂര്‍ക്കാവ് ലോക്കല്‍ കമ്മിറ്റിയിലെ മേലത്തുമേലേ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർ അടിച്ചുതകർത്തത്. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാണ് അക്രമത്തില്‍ കലാശിച്ചത്. ഡിവൈഎഫ്.ഐ പാളയം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി രാജീവ്, പാളയം ബ്ലോക്ക് വൈസ് പ്രസിഡന്റ് നിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം.

സമൂഹമാധ്യമത്തിലെ പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെയുള്ള ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. അതേസമയം, സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല. പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് അറിയിച്ചതായാണ് നല്‍കുന്ന വിശദീകരണം.

]]>
‘സുധാകരന്റെയും മഹിളാ കോണ്‍ഗ്രസിന്റെയും വംശീയാധിക്ഷേപം’; പ്രതിഷേധിക്കണമെന്ന് ഡിവൈഎഫ്‌ഐ https://malayalees.ch/dyfi-against-k-sudhakaran-and-mahila-congress/ Mon, 18 Jul 2022 13:01:32 +0000 https://malayalees.ch/?p=65018 എം.എം മണിയെ അധിക്ഷേപിച്ച മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനത്തിനെതിരെ ഡിവൈഎഫ്‌ഐ. മഹിളാ കോണ്‍ഗ്രസിന്റെ പ്രകടനം സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്ന് ഡിവൈഎഫ്‌ഐയുടെ നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. ശരീരം, നിറം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ അപമാനിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്യുന്നത് കുറ്റകൃത്യമാണെന്നും മേയര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. മനുഷ്യത്വഹീനവും ക്രൂരവുമായ അധിക്ഷേപത്തിനെതിരെ പ്രതിഷേധമുയര്‍ത്താനാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം.

ചിമ്പാന്‍സിയുടെ ഉടലിന്റെ ചിത്രവും എംഎം മണിയുടെ മുഖത്തിന്റെ ചിത്രവും ചേര്‍ത്ത് തിരുവനന്തപുരത്ത് മഹിളാ കോണ്‍ഗ്രസ് നടത്തിയ പ്രകടനം സാംസ്‌കാരിക കേരളത്തിന് അപമാനകരമാണ്.
വ്യക്തികളുടെ ശരീരം, നിറം,ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ അവരെ അപമാനിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്യുന്നത് ആധുനിക സമൂഹത്തില്‍ വലിയ കുറ്റകൃത്യമാണ്. ഇത്തരം ചെയ്തികള്‍ മനുഷ്യത്വ വിരുദ്ധവും ഹീനവുമാണ്. പൊതു സമൂഹത്തില്‍ നിന്ന് ശക്തമായ പ്രതിഷേധമുയരണം’. ആര്യാ രാജേന്ദ്രന്‍ കുറിപ്പില്‍ പറഞ്ഞു.

ഈ അധിക്ഷേപത്തെ ന്യായീകരിച്ചു കൊണ്ട് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി പറഞ്ഞത് ‘ എം. എം മണി ചിമ്പാന്‍സിയുടെ പോലെ തന്നയെല്ലേ അതിന് ഞങ്ങളെന്ത് പിഴച്ചു എന്നും മഹിളാ കോണ്‍ഗ്രസുകാരുടെ തറവാടിത്തം മണിക്കില്ല എന്നുമാണ്. ‘ മുഖ്യമന്ത്രിയെ അടക്കം ജാതി അധിക്ഷേപം നടത്തിയ കെ.സുധാകരന്‍ മഹിളാ കോണ്‍ഗ്രസുകാരെ ന്യായീകരിച്ചു അതിലും ക്രൂരമായ വംശീയ അധിക്ഷേപം നടത്തിയിട്ടും കേരളത്തിലെ മാധ്യമങ്ങള്‍ കാണിക്കുന്ന പക്ഷപാതപരമായ മൗനവും ചര്‍ച്ച ചെയ്യപ്പെടണം.

ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലും തറവാട്ട് മഹിമ പറയുന്ന കെ.സുധാകരനെ തിരുത്താന്‍ എ.ഐ.സി.സി നേതൃത്വം തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. സാംസ്‌കാരിക കേരളത്തിന് അപമാനമായ ജാതി വാദികളായ മഹിളാ കോണ്‍ഗ്രസും കെ.പി.സി.സി അധ്യക്ഷനും മാപ്പ് പറയണം.

]]>
ആലപ്പുഴയിൽ ഇന്ദിരാഗാന്ധി പ്രതിമയുടെ കൈ തകർന്ന നിലയിൽ; പിന്നിൽ ഡിവൈഎഫ്ഐ എന്ന് കെപിസിസി ജനറൽ സെക്രട്ടറി https://malayalees.ch/alappuzha-indira-gandhi-statue-dyfi-kpcc/ Fri, 01 Jul 2022 04:27:27 +0000 https://malayalees.ch/?p=64153 ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിനു സമീപമുള്ള ഇന്ദിരാഗാന്ധി പ്രതിമയുടെ കൈ അജ്ഞാതർ തകർത്തു. ആക്രമണത്തിനു പിന്നിൽ ഡിവൈഎഫ്ഐ ആണെന്ന് കെപിസിസി ജനറൽ സെക്രട്ടറി എഎ ഷുക്കൂർ ആരോപിച്ചു. സർക്കാരിൻ്റെ പിന്തുണയോടെയാണ് ആക്രമണം നടന്നതെന്നും അദ്ദേഹം പറഞ്ഞു.

“ഇത് അനുവദിച്ചുകൊടുക്കാനാവില്ല. ഇന്നലെ, ആലപ്പുഴ എംഎൽഎയ്ക്കെതിരെ പ്രതിഷേധം നടത്തിയതിന് വൈകുന്നേരം ഖോ ഖോ വിളിയും ഗുണ്ടാവിളയാട്ടം നടത്താനുമുള്ള ഒരു സംഘം തെരുവിലിറങ്ങിയിരുന്നു. അതിൻ്റെ തുടർച്ചയാണ്. ഇതെല്ലാം പിണറായിക്കെതിരായ ആക്ഷേപങ്ങളെയും ആരോപണങ്ങളെയും മറ്റൊരു വഴിക്ക് തിരിച്ചുവിടാൻ, ഇന്ന് രാഹുൽ ഗാന്ധി കേരളം സന്ദർശിക്കുന്ന ദിവസം ബോധപൂർവം കരുതിക്കൂട്ടി ചെയ്ത ആക്രമണമാണ് ഇതെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.”- എഎ ഷുക്കൂർ പറഞ്ഞു.

അതേസമയം, എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ എൽ.ഡി.എഫിനെതിരായ ആസൂത്രിത ​ഗൂഢാലോചനയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പാർട്ടി ഓഫീസുകളും പാർട്ടി പ്രവർത്തകരുടെ വീടുകളും ആക്രമിക്കാൻ പാടില്ലെന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളും അം​ഗീകരിച്ച കാര്യമാണ്. അതാണ് ഇപ്പോൾ പരസ്യമായി ലംഘിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ പൊതുസമൂഹം നിരുത്സാഹപ്പെടുത്തേണ്ട സംഭവങ്ങളാണിത്. ഈ പ്രശ്നത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ വളരെ ​ഗൗരവത്തോടെയാണ് കാണേണ്ടത്. കേരളത്തിൽ ക്രമസമാധാന നില തകർന്നു, എകെജി സെന്ററിന് പോലും രക്ഷയില്ല എന്നൊക്കെ തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണിത്. സമാധാനം നിലനിർത്താൻ കോൺ​ഗ്രസ് ആ​ഗ്രഹിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺ​ഗ്രസും ബിജെപിയും ചേർന്ന് നടത്തിയ ആക്രമണമാവാം എകെജി സെന്ററിന് നേരെയുണ്ടായതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചു. പൊലീസ് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരട്ടെ. അപലപനീയമായ സംഭവമാണിത്. തൃക്കാക്കര തെരഞ്ഞെടുപ്പു മുതൽ കോൺ​ഗ്രസ്- ബിജെപി രഹസ്യ സഖ്യമുണ്ട്. ഏത് പാർട്ടി ഓഫീസിന് നേരെയുള്ള അക്രമവും ഒഴിവാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാത്രി 11.30 ഓടെയാണ് സംഭവമുണ്ടായത്. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്ഫോടക വസ്തു വീണത്. വലിയ ശബ്ദം കേട്ട പ്രവർത്തകർ പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

]]>
ജിഷ്ണു രാജിന് ക്രൂര മർദനമേറ്റ സംഭവത്തിൽ ഡിവൈഎഫ്‌ഐയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ https://malayalees.ch/dyfi-activist-beaten-up-rahul-mamkootathil-mocks-dyfi/ Fri, 24 Jun 2022 04:27:20 +0000 https://malayalees.ch/?p=63810 കോഴിക്കോട് എസ്ഡിപിഐയുടെ ഫ്‌ളക്‌സ് കീറിയെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ ഡിവൈഎഫ്‌ഐയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കോഴിക്കോട് ബാലുശേരി കോട്ടൂര്‍ സ്വദേശിയായ ജിഷ്ണു രാജിനെയാണ് ഒരു സംഘം എസ്ഡിപിഐ പ്രവര്‍ത്തകര്‍ അതിക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് പരസ്യമായി കുറ്റസമ്മതം നടത്തിച്ച് വിഡിയോയും ചിത്രീകരിച്ചു. സംഭവത്തിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡിവൈഎഫ്‌ഐയെ പരിഹസിച്ച് രാഹുൽ ഫെയ്സ് ബുക്ക് പോസ്റ്റിട്ടത്.

” ഡിവൈഎഫ്‌ഐ പ്രവർത്തകനെ അക്രമിച്ച എസ്ഡിപിഐക്കെതിരെ ശക്തമായി പ്രതികരിച്ച് ഡിവൈഎഫ്‌ഐ …”
ഡിവൈഎഫ്‌ഐ എങ്ങനെ പ്രതികരിച്ചു?, ബ്രഷ് മതിലിൽ അമർത്തി വെച്ച് എഴുതി. “വർഗ്ഗീയത തുലയട്ടെ” – ഇത്തരത്തിലുള്ള പരിഹാസ വാക്കുകളാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചത്.

30 പേര്‍ വരുന്ന സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് ബാലുശേരിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിഷ്ണു വെളിപ്പെടുത്തിയിരുന്നു. പോസ്റ്റര്‍ കീറുന്ന ആളാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനമുണ്ടായതെന്നും സംഘത്തിലെ പലരും പ്രദേശവാസികളാണെന്നും ജിഷ്ണു പറഞ്ഞു. ലീഗ് – എസ്ഡിപിഐ സംഘമാണ് ആക്രമിച്ചത്. എസ്ഡിപിഐയുടെ ഫ്‌ളക്സ് ബോര്‍ഡ് കീറിയെന്നാരോപിച്ചായിരുന്നു ആക്രമണമെന്നും ജിഷ്ണു ട്വന്റിഫോറിനോട് പറഞ്ഞു.

തന്നെ കുറെ കാലമായി എസ്ഡിപിഐ മുസ്‌ലിം ലീഗ് സംഘം തെരഞ്ഞ് വച്ചതായിരുന്നു. ഇന്നലെ 30 പേര് അടങ്ങുന്ന സംഘം തന്നെ ഒറ്റക്ക് കിട്ടിയപ്പോള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വെള്ളത്തില്‍ പിടിച്ച് മുക്കി. തൊട്ടടുത്ത് ഒരു തോടുണ്ടായിരുന്നു അതിലാണ് മുക്കിയത്. ഒടുവില്‍ കഴുത്തില്‍ വടിവാള് വച്ച് ഭീഷണപ്പെടുത്തി എടുത്ത വിഡിയോ ആണ് ഇപ്പോള്‍ അവര്‍ പ്രചരിപ്പിക്കുന്നതെന്നും ജിഷ്ണു പറഞ്ഞു.

]]>