Dust Storm – malayalees.ch https://malayalees.ch Malayalam Online News Portal Tue, 16 Aug 2022 08:45:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Dust Storm – malayalees.ch https://malayalees.ch 32 32 യുഎഇയിൽ പൊടിക്കാറ്റിന് ശമനം; തടസപ്പെട്ട വിമാന സർവീസുകൾ സാധാരണ നിലയിൽ https://malayalees.ch/uae-dust-storm-update/ Tue, 16 Aug 2022 08:45:12 +0000 https://malayalees.ch/?p=66483 യുഎഇയിൽ പൊടിക്കാറ്റിനെ തുടർന്ന് തടസ്സപ്പെട്ട വിമാനസർവീസുകൾ സാധാരണ നിലയിലേക്കെന്ന് അധികൃതർ. ഇന്നലെ വൈകിട്ടോടെ പൊടിക്കാറ്റിന് അൽപം ശമനം വന്നിട്ടുണ്ട്. പൊടിക്കാറ്റ് രൂക്ഷമായതോടെ രണ്ടുദിവസങ്ങൾക്കിടെ ദുബായ് അന്താരാഷ്ട്രവിമാനത്താവളത്തിൽ 44 വിമാനങ്ങൾ റദ്ദാക്കുകയും, 12 വിമാനങ്ങൾ ജബൽ അലിയിലെ ദുബൈ സെൻട്രൽ വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിടുകയും ചെയ്തിരുന്നു.

ഏതാനും ആഴ്ചകളായി യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥയാണ്. കഴിഞ്ഞ മാസാവസാനത്തോടെ യുഎഇയുടെ വടക്കുകിഴക്കൻ മേഖലകളിൽ അതിശക്തമായ മഴ അനുഭവപ്പെട്ടിരുന്നു. ഫുജൈറ പോലുള്ള സ്ഥലങ്ങളിൽ 30 വർഷത്തിനിടെ പെയ്ത ഏറ്റവും ശക്തമായ മഴ ലഭിച്ചു. കഴിഞ്ഞ രണ്ട് വർഷമായി യുഎഇയിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുകയാണ്.

]]>
കൊല്ലത്ത് പൊടിക്കാറ്റും ചുഴലിക്കാറ്റും; കാറ്റിന്റെ ശക്തിയിൽ ഷാമിയാന പന്തൽ പറന്ന് പൊങ്ങി; വിഡിയോ https://malayalees.ch/kollam-dust-storm-visuals/ Wed, 16 Mar 2022 09:43:22 +0000 https://malayalees.ch/?p=58666 കൊല്ലത്ത് കനത്ത ചൂടിനൊപ്പം പൊടിക്കാറ്റും ചുഴലിക്കാറ്റും. കൊട്ടാരക്കര ചന്തമുക്കിലാണ് രണ്ട് ദിവസം മുൻപ് ചുഴലിക്കാറ്റ് വീശിയത്. കാറ്റിൽ തെങ്ങ് കടപുഴകി. വീടുകളുടെ മേൽക്കൂരയിൽ പാകിയിരുന്ന ഓടുകൾ പറന്നു പോയി. കാറ്റ് വീശുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു.

കാറ്റിന്റെ ശക്തിയിൽ ചന്തമുക്കിലെ വാഹനവ്യാപാര ഏജൻസികൾ സ്ഥാപിച്ചിരുന്ന ക്ഷമിയാന പന്തൽ പറന്ന് വൈദ്യുത ലൈനിൽ വീണു. വട്ടം ചുറ്റി വീശിയകാറ്റ് ചന്തമുക്കിനും ടി ബി ജംഗ്ഷനും ഇടയിലുള്ള ഭാഗത്തും മാത്രമായി ഒതുങ്ങി. പൊടിപ്പടലങ്ങൾ ഉയരുകയും കടയിലുണ്ടായിരുന്നവർ ഇറങ്ങി ഓടുകയും ചെയ്തു.

കാറ്റിൽ പറന്ന പന്തൽ ലൈനിൽ കുരുങ്ങിയില്ലായിരുന്നെങ്കിൽ തിരക്കേറിയ റോഡിന് മധ്യത്തിൽ പതിക്കുമായിരുന്നു. ഫയർ ഫോഴ്‌സിന്റെ രണ്ട് യൂണിറ്റുകളും, സലെയ ജീവനക്കാരും പോലീസും ചേർന്ന് ലൈനിൽ നിന്നും പന്തൽ നീക്കം ചെയ്തു.

]]>