Durga festival – malayalees.ch https://malayalees.ch Malayalam Online News Portal Fri, 23 Oct 2020 04:47:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Durga festival – malayalees.ch https://malayalees.ch 32 32 ദുര്‍ഗ ദേവിക്ക് നല്‍കുന്ന ബഹുമാനം രാജ്യത്തെ സ്ത്രീകള്‍ക്കും നല്‍കണമെന്ന് മോദി https://malayalees.ch/women-are-symbol-of-maa-durga-working-towards-women-empowerment/ Fri, 23 Oct 2020 04:47:21 +0000 https://malayalees.ch/?p=33741 ദുര്‍ഗ ദേവിക്ക് നല്‍കുന്ന ബഹുമാനം രാജ്യത്തെ സ്ത്രീകള്‍ക്കും നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുര്‍ഗാപൂജയുമായി ബന്ധപ്പെട്ട് ബംഗാളില്‍ ബി.ജെ.പി സംഘടിപ്പിച്ച വിര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ദുര്‍ഗാദേവി ശക്തിയുടെ പ്രതീകമായാണ് ആരാധിക്കപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ സ്ത്രീകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും വേണ്ടി പല പ്രവര്‍ത്തനങ്ങളും നടത്തുന്നു. 22 കോടി സ്ത്രീകള്‍ക്ക് ജന്‍ ധന്‍ അക്കൗണ്ടുകള്‍ തുറന്നുകൊണ്ട് അവര്‍ക്ക് വായ്പ നല്‍കുന്നു, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി, സേനയില്‍ സ്ത്രീകള്‍ക്ക് സ്ഥിരമായ കമ്മീഷന്‍ പദവി, പ്രസവാവധി 12ല്‍ നിന്നും 26 ആഴ്ചയായി ഉയര്‍ത്തല്‍ എന്നിവ അതില്‍ ചിലതാണ്.’- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കോവിഡ് കാലത്താണ് ഇത്തവണത്തെ ദുര്‍ഗാ പൂജ. എല്ലാ ഭക്തരും മാതൃകപരമായ നിയന്ത്രണം പാലിക്കുന്നുണ്ട്. ആളുകളുടെ എണ്ണം കുറവായിരിക്കാം, എന്നാൽ സന്തോഷത്തിനും ആനന്ദത്തിനും ഇപ്പോഴും അതിരുകളില്ല. ഇതാണ് യഥാർത്ഥ ബംഗാളെന്നും അദ്ദേഹം പറഞ്ഞു.

]]>