durand cup – malayalees.ch https://malayalees.ch Malayalam Online News Portal Sat, 05 Aug 2023 05:48:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png durand cup – malayalees.ch https://malayalees.ch 32 32 ഡ്യൂറൻഡ് കപ്പിനൊരുങ്ങി ബ്ലാസ്റ്റേഴ്സ്, ആദ്യ എതിരാളികള്‍ ഗോകുലം https://malayalees.ch/kerala-blasters-gearing-up-for-durand-cup-football-gkc-rywhbl/ Sat, 05 Aug 2023 05:48:06 +0000 https://malayalees.ch/?p=85669 കൊച്ചി: ഡ്യൂറൻഡ് കപ്പിനായി തയ്യാറെടുപ്പുകൾ സജീവമാക്കി കേരള ബ്ലാസ്റ്റേഴ്. സൂപ്പർ താരം അഡ്രിയാൻ ലൂണ , ദിമിത്രിയോസ് അടക്കം പ്രമുഖ താരങ്ങൾ ഉൾപ്പെട്ട സംഘമാണ് മത്സരത്തിനിറങ്ങുക. ഈ മാസം എട്ടിന് കൊച്ചിയിൽ നിന്ന് ടീം കൊൽക്കത്തയിലേക്ക് തിരിക്കും.

ഓഗസ്റ്റ് 13ന് ഗോകുലം എഫ്‌സിയുമായാണ് ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ അദ്യ മത്സരം. 24 ടീമുകൾ ഉൾപ്പെടുന്ന ടൂർണ്ണമെന്‍റിൽ സി ഗ്രൂപ്പിലാണ് ബ്ലാസ്റ്റേഴ്. ഗോകുലം എഫ്‌ സിയ്ക്ക് പുറമെ മുൻ വർഷത്തെ ചാമ്പ്യൻമാരായ ബംഗലുരു എഫ് സി, ഇന്ത്യൻ എയർഫോഴ്സ് അടമുള്ള ടീമുകളാണ് ഗ്രൂപ്പിലെ മറ്റ് പ്രധാനികൾ.

ആറ് ഗ്രൂപ്പ് ജേതാക്കളും, ടൂർണമെന്‍റിലെ മികച്ച് മറ്റ് രണ്ട് ടീമുകളുമാണ് നോക്കൗട്ട് റൗണ്ടിൽ പ്രവേശിക്കുക എന്നതിനാല്‍ കേരള ബ്ലാസ്റ്റേഴ്സിന് കടുത്ത വെല്ലുവിളിയാണ് ടൂര്‍ണമെന്‍റില്‍ നേരിടേണ്ടിവരിക. സൂപ്പർ താരം അഡ്രിയാൻ ലൂണ, മുന്നേറ്റതാരം ദിമിത്രിയോസ്, സെന്‍റർ ബാക്ക് മാർകോ ലസ്കോവിച്ച് അടക്കം സീനിയര്‍ താരങ്ങളെല്ലാം ടൂർണ്ണമെന്‍റിനിറങ്ങും. എന്നാല്‍ ടൂര്‍ണമെന്‍റില്‍ മറ്റ് ടീമുകള്‍ യുവനിരക്കാണ് മുന്‍തൂക്കം നല്‍കുന്നത്.

ഡ്യൂറന്‍ഡ് കപ്പിനുള്ള അന്തിമ സ്ക്വാഡിനെ രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. മത്സരത്തിന് മുന്നോടിയായി ടീം കൊച്ചിയിൽ പരിശീലനത്തിലാണ്. എറണാകുളത്ത് പനമ്പിള്ളി നഗര്‍ഗ്രൗണ്ടിലാണിപ്പോള്‍ ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങള്‍ പരിശീലനം നടത്തുന്നത്.

]]>
ഛേത്രിയെ മാത്രമല്ല, സമ്മാനദാന ചടങ്ങിനിടെ ടൂർണമെൻ്റ് ടോപ്പ് സ്കോററെയും തള്ളിമാറ്റി: വിഡിയോ https://malayalees.ch/sivasakthi-bengaluru-fc-durand-cup-video/ Tue, 20 Sep 2022 08:00:14 +0000 https://malayalees.ch/?p=68342 ഡ്യുറൻഡ് കപ്പിൻ്റെ സമ്മാനദാന ചടങ്ങിനിടെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്സി ക്യാപ്റ്റൻ സുനിൽ ഛേത്രിയെ തള്ളിമാറ്റി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പശ്ചിമ ബംഗാൾ ഗവർണർ ലാ ഗണേശൻ്റെ പ്രവൃത്തി ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെ ടൂർണമെൻ്റ് ടോപ്പ് സ്കോററും ബെംഗളൂരു എഫ്സി താരവുമായ ശിവശക്തിയെയും തള്ളിമാറ്റുന്ന വിഡിയോ പുറത്തുവന്നിരിക്കുകയാണ്. ബംഗാൾ കായികമന്ത്രി അരൂപ് ബിശ്വാസാണ് ശിവശക്തിയെ തള്ളിമറ്റി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. അടുത്ത് തന്നെ ഗവർണറുമുണ്ട്.

രാജ്യത്തിനുവേണ്ടി 100ലധികം രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്ത ഛേത്രിയെ ഫോട്ടോഗ്രാഫര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമത്തില്‍ ഗവര്‍ണര്‍ തള്ളിയിടുകയാണുണ്ടായതെന്ന് ആരോപിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നത്. അന്‍സുല്‍ സക്‌സേന തന്റെ ട്വിറ്ററില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് സംഭവം പുറത്തെത്തിയത്.

ഡ്യൂറന്‍ഡ് കപ്പില്‍ വിജയിച്ച് ട്രോഫി സ്വീകരിക്കുന്ന ബംഗാള്‍ ഗവര്‍ണര്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന് പരിഹസിച്ചുകൊണ്ടാണ് സക്‌സേന വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഗവര്‍ണര്‍ തള്ളിമാറ്റിയെങ്കിലും പുഞ്ചിരി വിടാതെ നില്‍ക്കുന്ന ഛേത്രിയുടെ ചിത്രവും ഇതിനോടകം വൈറലായി.

വിഷയത്തില്‍ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്സിയോ ഗവര്‍ണറോ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ലെങ്കിലും വിഡിയോ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

]]>
ഡ്യൂറൻഡ് കപ്പ്: ക്വാർട്ടർ ലക്ഷ്യമാക്കി ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും https://malayalees.ch/durand-cup-blasters-army-green/ Wed, 31 Aug 2022 04:39:33 +0000 https://malayalees.ch/?p=67351 ഡ്യൂറൻഡ് കപ്പിൽ ക്വാർട്ടർ ലക്ഷ്യമാക്കി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഇന്ന് ഗ്രൂപ്പ് ഡിയിൽ നടക്കുന്ന മത്സരത്തിൽ ആർമി ഗ്രീനിനെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിൽ കടക്കും. ഗ്രൂപ്പിൽ ആർമി ഗ്രീൻ രണ്ടാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തുമാണ്. ഇരു ടീമുകൾക്കും 4 പോയിൻ്റ് വീതമുണ്ട്. ഇന്ന് വിജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് 7 പോയിന്റാകും.

ആർമി ഗ്രീനിന് ഇന്നത്തേതുൾപ്പെടെ രണ്ട് മത്സരങ്ങളുണ്ട്. ബ്ലാസ്റ്റേഴ്സിൻ്റെ അവസാന മത്സരമാണ് ഇത്. ആർമി ഗ്രീൻ അടുത്ത മത്സരത്തിൽ വിജയിച്ചാലും അവർക്ക് 7 പോയിൻ്റേ ഉണ്ടാവൂ. ക്വാർട്ടർ യോഗ്യതയ്ക്ക് ഹെഡ് ടു ഹെഡ് റെക്കോർഡാണ് കണക്കാക്കുന്നത് എന്നതിനാൽ ഇന്നത്തെ കളി ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഉറപ്പിക്കും. ഇതോടൊപ്പം, ആർമി ഗ്രീനിൻ്റെ അവസാന മത്സരം കരുത്തരായ ഒഡീഷ എഫ്സിക്കെതിരെയാണ്. ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിയ ഒഡീഷയ്ക്കെതിരെ ആർമി ഗ്രീൻ വിജയിക്കാൻ സാധ്യതയില്ല.

]]>
ഡ്യുറൻഡ് കപ്പ്: ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ അങ്കം, എതിരാളികൾ സുദേവ https://malayalees.ch/durand-cup-kerala-blasters-sudeva/ Fri, 19 Aug 2022 04:33:02 +0000 https://malayalees.ch/?p=66642 ഡ്യുറൻഡ് കപ്പിൻ്റെ 131ആം പതിപ്പിൽ ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ അങ്കം. ഐലീഗ് ക്ലബായ സുദേവ എസ്‌സിയാണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വൈകിട്ട് 6 മണിക്ക് മത്സരം ആരംഭിക്കും.

ഡ്യുറൻഡ് കപ്പിൽ യുവനിരയുമായാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക. ഫസ്റ്റ് ടീം യുഎഇയിൽ പ്രീസീസൺ കളിക്കുന്നതിൻ്റെ സാഹചര്യത്തിൽ യുവനിരയെയാണ് ബ്ലാസ്റ്റേഴ്സ് അയച്ചിരിക്കുന്നത്. 21 പേരടങ്ങുന്ന സംഘത്തിൽ 18ഓളം പേർ മലയാളി താരങ്ങളാണ്. സുഭ ഘോഷ്, ഗൗരവ് കാൻകോൻകാർ, അരിത്ര ദാസ് എന്നിവരാണ് സംഘത്തിലുള്ള മലയാളികളല്ലാത്ത താരങ്ങൾ.

ഡ്യുറൻഡ് കപ്പിൽ ഒന്നാം നിര സംഘവുമായെത്തുന്നത് ആറ് ഐഎസ്എൽ ടീമുകൾ മാത്രമാണ്. ബാക്കി അഞ്ച് ടീമുകളും റിസർവ് ടീമിനെയോ രണ്ടാം നിരയെയോ ആണ് ടൂർണമെൻ്റിനയക്കുക. ഈ മാസം 16 മുതലാണ് ഡ്യുറൻഡ് കപ്പിൻ്റെ 131ആം പതിപ്പ് ആരംഭിക്കുക.

എടികെ മോഹൻ ബ​ഗാൻ, ചെന്നൈയിൻ എഫ്സി, ഒഡീഷ എഫ്സി, ഹൈദരബാദ് എഫ്സി, ബെം​ഗളൂരു എഫ്സി, മുംബൈ സിറ്റി എന്നീ ടീമുകൾ മാത്രമാണ് പ്രധാന സ്ക്വാഡിനെ ഡ്യുറൻഡ് കപ്പിന് അയക്കുക. കേരള ബ്ലാസ്റ്റേഴ്സ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഈസ്റ്റ് ബംഗാൾ, എഫ്സി ഗോവ, ജംഷഡ്പൂർ എഫ്സി എന്നീ ടീമുകൾ രണ്ടാം നിരയെയാവും അണിനിരത്തുക.

ഡ്യുറൻഡ് കപ്പിൻ്റെ ഏറ്റവും പുതിയ പതിപ്പ് വളരെ വിപുലമായി നടത്താനാണ് തീരുമാനം. മൂന്ന് വേദികളിലായാണ് ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുക. ആകെ 20 ടീമുകൾ ടൂർണമെൻ്റിൽ കളിക്കും. 11 ഐഎസ്എൽ ടീമുകളും ഡ്യുറൻഡ് കപ്പിലുണ്ടാവും. ഒപ്പം അഞ്ച് ഐ-ലീഗ് ടീമുകളും ഇന്ത്യൻ സൈന്യത്തിന്റെ നാല് ടീമുകളും ടൂർണമെൻ്റിൽ മാറ്റുരയ്ക്കും.

പശ്ചിമ ബം​ഗാളിലെ കൊൽക്കത്ത, അസമിലെ ​ഗുവാഹത്തി, മണിപ്പൂരിലെ ഇംഫാൽ എന്നീ ന​ഗരങ്ങളാണ് ഡ്യുറൻഡ് കപ്പിന് വേദിയാകുക. 1888ൽ ആരംഭിച്ച ഡ്യുറൻഡ് കപ്പിൽ കഴിഞ്ഞ വർഷമാണ് ഐഎസ്എൽ ടീമുകൾ കളിച്ചുതുടങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സ്, എഫ്സി ഗോവ, ബെംഗളൂരു എഫ്സി തുടങ്ങിയ ടീമുകൾ കഴിഞ്ഞ സീസണിൽ കളിച്ചു.

]]>
ഡ്യുറൻഡ് കപ്പ്: യുവനിരയുമായി ബ്ലാസ്റ്റേഴ്സ്; സംഘത്തിൽ 18 മലയാളികൾ https://malayalees.ch/duran-cup-kerala-blasters-squad/ Tue, 16 Aug 2022 08:51:17 +0000 https://malayalees.ch/?p=66495 ഡ്യുറൻഡ് കപ്പിൽ യുവനിരയുമായി കേരള ബ്ലാസ്റ്റേഴ്സ്. ഫസ്റ്റ് ടീം യുഎഇയിൽ പ്രീസീസൺ കളിക്കുന്നതിൻ്റെ സാഹചര്യത്തിൽ യുവനിരയെയാണ് ബ്ലാസ്റ്റേഴ്സ് അയച്ചിരിക്കുന്നത്. 21 പേരടങ്ങുന്ന സംഘത്തിൽ 18ഓളം പേർ മലയാളി താരങ്ങളാണ്. സുഭ ഘോഷ്, ഗൗരവ് കാൻകോൻകാർ, അരിത്ര ദാസ് എന്നിവരാണ് സംഘത്തിലുള്ള മലയാളികളല്ലാത്ത താരങ്ങൾ. 

ഡ്യുറൻഡ് കപ്പിൻ്റെ 131ആം പതിപ്പിന് ഇന്ന് തുടക്കമാവുകയാണ്. ഇന്ത്യൻ സമയം രാത്രി ഏഴിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ എഫ്സി ഗോവ റണ്ണേഴ്സ് അപ്പ് മൊഹമ്മദനെ നേരിടും. ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.

അഞ്ച് ​ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളാണ് ഡ്യുറൻഡ് കപ്പിൽ പരസ്പരം ഏറ്റുമുട്ടുക. വെള്ളിയാഴ്ച സുദേവ ഡൽഹിക്കെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.

ഡ്യുറൻഡ് കപ്പിൻ്റെ ഏറ്റവും പുതിയ പതിപ്പ് വളരെ വിപുലമായി നടത്താനാണ് തീരുമാനം. മൂന്ന് വേദികളിലായാണ് ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുക. ആകെ 20 ടീമുകൾ ടൂർണമെൻ്റിൽ കളിക്കും. 11 ഐഎസ്എൽ ടീമുകളും ഡ്യുറൻഡ് കപ്പിലുണ്ടാവും. ഒപ്പം അഞ്ച് ഐ-ലീഗ് ടീമുകളും ഇന്ത്യൻ സൈന്യത്തിന്റെ നാല് ടീമുകളും ടൂർണമെൻ്റിൽ മാറ്റുരയ്ക്കും.

പശ്ചിമ ബം​ഗാളിലെ കൊൽക്കത്ത, അസമിലെ ​ഗുവാഹത്തി, മണിപ്പൂരിലെ ഇംഫാൽ എന്നീ ന​ഗരങ്ങളാണ് ഡ്യുറൻഡ് കപ്പിന് വേദിയാകുക. 1888ൽ ആരംഭിച്ച ഡ്യുറൻഡ് കപ്പിൽ കഴിഞ്ഞ വർഷമാണ് ഐഎസ്എൽ ടീമുകൾ കളിച്ചുതുടങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സ്, എഫ്സി ഗോവ, ബെംഗളൂരു എഫ്സി തുടങ്ങിയ ടീമുകൾ കഴിഞ്ഞ സീസണിൽ കളിച്ചു.

ഡ്യുറൻഡ് കപ്പിൽ ഒന്നാം നിര സംഘവുമായെത്തുന്നത് ആറ് ഐഎസ്എൽ ടീമുകൾ മാത്രമാണ്. ബാക്കി അഞ്ച് ടീമുകളും റിസർവ് ടീമിനെയോ രണ്ടാം നിരയെയോ ആണ് ടൂർണമെൻ്റിനയക്കുക. ഈ മാസം 16 മുതലാണ് ഡ്യുറൻഡ് കപ്പിൻ്റെ 131ആം പതിപ്പ് ആരംഭിക്കുക.

എടികെ മോഹൻ ബ​ഗാൻ, ചെന്നൈയിൻ എഫ്സി, ഒഡീഷ എഫ്സി, ഹൈദരബാദ് എഫ്സി, ബെം​ഗളൂരു എഫ്സി, മുംബൈ സിറ്റി എന്നീ ടീമുകൾ മാത്രമാണ് പ്രധാന സ്ക്വാഡിനെ ഡ്യുറൻഡ് കപ്പിന് അയക്കുക. കേരള ബ്ലാസ്റ്റേഴ്സ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഈസ്റ്റ് ബംഗാൾ, എഫ്സി ഗോവ, ജംഷഡ്പൂർ എഫ്സി എന്നീ ടീമുകൾ രണ്ടാം നിരയെയാവും അണിനിരത്തുക.

]]>
ഇത്തവണ ഫുട്ബോൾ സീസൺ ഓഗസ്റ്റിൽ ആരംഭിക്കും; 9 മാസം നീണ്ടുനിൽക്കുന്ന സീസണിൽ ഐഎസ്എലും സൂപ്പർ കപ്പും ഡ്യൂറൻഡ് കപ്പും https://malayalees.ch/%e0%b4%87%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%a3-%e0%b4%ab%e0%b5%81%e0%b4%9f%e0%b5%8d%e0%b4%ac%e0%b5%8b%e0%b5%be-%e0%b4%b8%e0%b5%80%e0%b4%b8%e0%b5%ba-%e0%b4%93%e0%b4%97%e0%b4%b8%e0%b5%8d/ Thu, 26 May 2022 04:34:38 +0000 https://malayalees.ch/?p=62436 രാജ്യത്ത് ഇത്തവണ ഫുട്ബോൾ സീസൺ നേരത്തെ ആരംഭിക്കും. രാജ്യത്ത് കൊവിഡ് ഭീതി കുറഞ്ഞതിനാൽ ഹോം, എവേ രീതിയിൽ തന്നെയാവും മത്സരങ്ങൾ. ബയോ ബബിളുകളോ ഒരു പ്രത്യേക വേദിയോ മത്സരങ്ങൾക്കുണ്ടാവില്ല. ഡ്യൂറൻഡ് കപ്പ്, ഐഎസ്എൽ, സൂപ്പർ കപ്പ് എന്നീ ടൂർണമെൻ്റുകളൊക്കെ വരും സീസണിൽ നടക്കും.

ഓഗസ്റ്റിൽ ഡ്യൂറൻഡ് കപ്പോടെയാണ് സീസൺ ആരംഭിക്കുക. ഓഗസ്റ്റ് 13 മുതൽ ഡ്യൂറൻഡ് കപ്പ് ആരംഭിക്കും. ഡ്യൂറൻഡ് കപ്പിൽ 20 ടീമുകളാണ് കളിക്കുക. ഐഎസ്എലിലെ 11 ടീമുകളും ഇക്കുറി ഡ്യൂറൻഡ് കപ്പിൽ പങ്കെടുക്കും. ഒക്ടോബർ 6 മുതലാണ് ഐഎസ്എൽ ആരംഭിക്കുക. മാർച്ച് അവസാനം വരെ സീസൺ നീണ്ടുനിൽക്കും. ഏപ്രിലിലാണ് സൂപ്പർ കപ്പ്. സൂപ്പർ കപ്പിൽ 20 ടീമുകൾ പങ്കെടുക്കും.

]]>
ഡ്യുറൻഡ് കപ്പ്: അമ്പരപ്പിക്കുന്ന പ്രകടനവുമായി മലയാളി താരം നെമിൽ; ഗോവയ്ക്ക് കൂറ്റൻ ജയം https://malayalees.ch/muhammed-nemil-durand-cup-fc-goa-defeated-jamshedpur/ Fri, 17 Sep 2021 13:27:36 +0000 https://malayalees.ch/?p=49743 ഡ്യുറൻഡ് കപ്പിൽ എഫ്സി ഗോവയ്ക്ക് കൂറ്റൻ ജയം. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്സിയെ മടക്കമില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത ഗോവ ഗ്രൂപ്പ് ചാമ്പ്യന്മാരായി. മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഗോവ ഗ്രൂപ്പ് ചാമ്പ്യന്മാരായു അടുത്ത റൗണ്ടിലെത്തിയത്. സുദേവ എഫ്സിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനു വിജയിച്ച ആർമി ഗ്രീൻ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടർ യോഗ്യത നേടി. (nemil durand goa jamshedpur)

ജംഷഡ്പൂരിനെ പൂർണമായും നിഷ്പ്രഭരാക്കിയാണ് ഗോവ വിജയം കുറിച്ചത്. മലയാളി യുവതാരം മുഹമ്മദ് നെമിലും ദേവേന്ദ്രയും ഗോവയ്ക്കായി ഇരട്ട ഗോളുകൾ നേടി. പ്രിൻസ്ടൺ റെബെല്ലോയാണ് ഗോവയുടെ അഞ്ചാം ഗോൾ നേടിയത്. രണ്ടാം പകുതിയിലായിരുന്നു നെമിലിൻ്റെ ഗോളുകൾ. 46ആം മിനിട്ടിൽ നൊഗുവേരയിൽ നിന്ന് പാസ് സ്വീകരിച്ച് വല കുലുക്കിയ താരം 82ആം മിനിട്ടിൽ രണ്ടാം ഗോൾ നേടി. ജംഷഡ്പൂർ താരങ്ങളെ ഒന്നൊന്നായി മറികടന്ന നെമിൽ ഒരു ക്ലിനിക്കൽ ഫിനിഷിലൂടെ തൻ്റെ രണ്ടാം ഗോളും ഗോവൻ ജയവും പൂർത്തിയാക്കുകയായിരുന്നു.

സുദേവ എഫ്സിക്കെതിരെ ഒരു ഗോൾ നേടിയ നെമിൽ ഈ മത്സരത്തിലെ ഇരട്ട ഗോളുകളോടെ ഡ്യുറൻഡ് കപ്പിൽ ആകെ 3 ഗോളുകൾ സ്കോർ ചെയ്തുകഴിഞ്ഞു. ഐഎസ്എലിലും മലയാളി താരം ഗോവയുടെ സുപ്രധാന കളിക്കാരൻ ആവുമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം, ഡ്യുറൻഡ് കപ്പിളെ റഫറിയിങിനെതിരെ പരാതിയുമായി ഗോവ പരിശീലകൻ യുവാൻ ഫെറാൻഡോ. റഫറിയിങ് വളരെ മോശമാണെന്ന് കുറ്റപ്പെടുത്തിയ ഫെറാൻഡോ കളിക്കാർക്ക് വേഗത്തിൽ പരുക്കേൽക്കുന്നു എന്നും ചൂണ്ടിക്കാട്ടി. ഇങ്ങനെയെങ്കിൽ ഡ്യുറൻഡ് കപ്പിൽ കളിക്കാൻ ടീമുകൾ മടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുദേവ എഫ്സിക്കെതിരായ മത്സരത്തിൽ ഗോവയുടെ സ്പാനിഷ് താരം ജോർജ് ഓർട്ടിസിനു പരുക്കേറ്റിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഗോവ പരിശീലകൻ രംഗത്തെത്തിയത്. സംഘാടകർ ആവശ്യപ്പെട്ടതുകൊണ്ടാണ് മികച്ച താരങ്ങളെ കളത്തിലിറക്കിയത്. എന്നാൽ, കളിച്ച് പരുക്കേൽക്കുകയാണെങ്കിൽ ബുദ്ധിമുട്ടാവും. പിന്നീട് ഈ ടൂർണമെൻ്റ് കളിക്കാൻ ടീമുകൾക് മടിക്കും. കളിക്കാരെ സംരക്ഷിക്കൻ അവരൊന്നും ചെയ്യുന്നില്ല. മാത്രമല്ല, ഡ്യുറൻഡ് കപ്പിലെ റയറിയിങ് വളരെ മോശമാണ്. ഈ സാഹചര്യത്തിൽ, ഇത്തരം ടൂർണമെൻ്റുകൾ കളിക്കുന്നതിനെക്കാൾ നല്ലത് ഗോവയിൽ തന്നെ പ്രീസീസൺ നടത്തുകയായിരുന്നു എന്നും ഫെറാൻഡോ പറഞ്ഞു.

]]>
മൂന്ന് ചുവപ്പുകാർഡ്; രണ്ട് ഗോൾ; ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവി https://malayalees.ch/kerala-blasters-lost-bengaluru-fc-durand-cup/ Wed, 15 Sep 2021 13:29:03 +0000 https://malayalees.ch/?p=49627 ഡ്യൂറൻഡ് കപ്പിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവി. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ബെംഗളൂരു എഫ്സിയോടാണ് ബ്ലാസ്റ്റേഴ്സ് കീഴടങ്ങിയത്. കളിക്കളത്തിൽ പരുക്കൻ പ്രകടനം നടത്തിയതിനെ തുടർന്ന് മൂന്ന് ചുവപ്പു കാർഡുകളും ബ്ലാസ്റ്റേഴ്സിനു ലഭിച്ചു. റഫറിയിങിലെ പിഴവ് നിറഞ്ഞുകണ്ട മത്സരമായിരുന്നു ഇത്. ബ്ലാസ്റ്റേഴ്സിൻ്റെ മൂന്ന് താരങ്ങൾക്ക് ചുവപ്പു കാർഡ് നൽകിയ റഫറി ബെംഗളൂരു നേടിയ ഗോളിലെ ഹാൻഡ് ബോൾ ശ്രദ്ധിച്ചതുമില്ല. (blasters bengaluru durand cup0

ബെംഗളൂരു ‘ബി’ ടീമിനോടായിരുന്നു ബ്ലാസ്റ്റേഴ്സിൻ്റെ ദയനീയ തോൽവി. ആദ്യ പകുതിയിൽ മികച്ചു നിന്ന ബ്ലാസ്റ്റേഴ്സിന് ഫിനിഷിംഗിലെ പോരായ്മകൾ തിരിച്ചടിയാവുകയായിരുന്നു. ലഭിച്ച ഒരു സുവർണാവസരം ശ്രീക്കുട്ടൻ പാഴാക്കുകയും ചെയ്തു. കളിയുടെ ഒഴുക്കിനെതിരായി ബെംഗളൂരു ആദ്യം സ്കോർ ചെയ്തു. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഒരു തകർപ്പൻ ഫ്രീ കിക്ക് ഗോളിലൂടെ നംഗൽ ഭൂട്ടിയ ആണ് ആദ്യ ഗോളടിച്ചത്. 60ആം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിൻ്റെ ഹൊർമിപാം ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ താളം നഷ്ടപ്പെട്ട ബ്ലാസ്റ്റേഴ്സിനെ ബെംഗളൂരു തുടർച്ചയായി ആക്രമിച്ചു. 70ആം മിനിട്ടിൽ ബെംഗളൂരു വീണ്ടും സ്കോർ ചെയ്തു. ഹെഡറിലൂടെ ലിയോൺ അഗസ്റ്റിനാണ് ബെംഗളൂരുവിൻ്റെ ലീഡ് ഇരട്ടിയാക്കിയത്. ഈ ഗോളിൽ ഹാൻഡ് ബോ ൾ ഉണ്ടായിരുന്നു. രണ്ടാം ഗോൾ വീണതോടെ ദിശാബോധം നഷ്ടപ്പെട്ട ബ്ലാസ്റ്റേഴ്സ് ഫിസിക്കൽ ഗെയിമിലേക്ക് തിരിഞ്ഞു. ഇതോടെ സന്ദീപ് സിംഗ്, ദനചന്ദ്ര മെയ്തേയ് എന്നിവരും ചുവപ്പു കാർഡ് കണ്ട് പുറത്തുപോയി.

ഇന്ത്യൻ നേവിക്കെതിരെ ആദ്യ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്സിന് രണ്ടാം മത്സരത്തിൽ പരാജയം രുചിക്കേണ്ടി വന്നത് തിരിച്ചടിയാവും. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ വിജയിച്ചെങ്കിൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഉറപ്പിക്കാൻ കഴിയൂ.

]]>
ഡ്യൂറൻഡ് കപ്പ്; ഗോകുലം കേരളയ്ക്ക് സമനില https://malayalees.ch/durand-cup-gokulam-kerala-drew/ Mon, 13 Sep 2021 04:25:54 +0000 https://malayalees.ch/?p=49482 ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരളക്ക് സമനില. ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ ആർമി റെഡ് ആണ് ഗോകുലത്തെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി. റഹീം ഓസുമാനു, ഷരീഫ് മുഖമ്മദ് എന്നിവർ ഗോകുലത്തിനു വേണ്ടിയും ജെയിൻ പി, ബികാഷ് ഥാപ്പ എന്നിവർ ആർമി റെഡിനായും ഗോൾ പട്ടികയിൽ ഇടം പിടിച്ചു. (durand cup gokulam kerala)

9 ആം മിനിട്ടിൽ തന്നെ റഹീം ഓസുമാനു ഗോകുലത്തെ മുന്നിലെത്തിച്ചു. തകർപ്പൻ ലോംഗ് റേഞ്ചറിലൂടെയാണ് ഘാന താരം ഗോൾ നേടിയത്. എന്നാൽ, ഈ ലീഡ് ഏറെ നേരം നീണ്ടുനിന്നില്ല. 30ആം മിനിട്ടിൽ മലയാളി താരം ജെയിൻ നേടിയ ഗോളിൽ ആർമി റെഡ് ഗോകുലത്തിനൊപ്പമെത്തി. മിനിട്ടുകൾക്കുള്ളിൽ ആർമി റെഡ് വീണ്ടും സ്കോർ ചെയ്തു. ആദ്യ പകുതി അവസാനിക്കാൻ 2 മിനിട്ട് മാത്രം ബാക്കി നിൽക്കെ ബികാഷ് ഥാപ്പ ആർമി റെഡിനെ മുന്നിലെത്തിച്ചു. ഗോകുലം ഗോൾ കീപ്പറുടെ പിഴവിൽ നിന്നായിരുന്നു ഗോൾ. തിരിച്ചടിക്കാൻ നിരന്തരം ശ്രമിച്ച ഗോകുലം 68ആം മിനിട്ടിൽ ഒപ്പമെത്തി. പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച ക്യാപ്റ്റൻ ഷരീഫ് മുഖമ്മദാണ് ഗോകുലത്തെ മത്സരത്തിൽ തിരികെ എത്തിച്ചത്.

മികച്ച ഒത്തിണക്കവും നിയന്ത്രണവും പ്രകടിപ്പിച്ച ആർമി റെഡ് ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബിൻ്റെ കളിയാണ് പുറത്തെടുത്തത്. പ്രതിരോധവും ഗോൾ കീപ്പിംഗുമാണ് ഗോകുലത്തിനു തിരിച്ചടി ആയത്. ആദ്യ മത്സരത്തിൽ അസം റൈഫിൾസിനെ ഒന്നിനെതിരെ 4 ഗോളുകൾക്ക് തകർത്ത ആർമി റെഡിന് ഇതോടെ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിൻ്റുകളായി. ഇവർ തന്നെയാണ് ഗ്രൂപ്പ് ഡിയിൽ ഒന്നാമത്.

അതേസമയം, ഗ്രൂപ്പ് ഡിയിലെ മറ്റൊരു മത്സരത്തിൽ ഹൈദരാബാദ് എഫ്സി തകർപ്പൻ ജയം കുറിച്ചു. യുവതാരങ്ങളുമായി ഇറങ്ങിയ ഹൈദരാബാദ് അസം റൈഫിൾസിനെ മടക്കമില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തു. മലയാളി താരം അബ്ദുൽ റബീഹ് ആണ് ഹൈദരാബാദിനായി ആദ്യ ഗോൾ നേടിയത്. ഹൈദരബാദിനായുള്ള റബീഹിന്റെ ആദ്യ ഗോളാണിത്. ഹൈദരാബാദ്-ഗോകുലം മത്സരമാണ് ഗ്രൂപ്പ് ഡിയിൽ അടുത്തത്.

]]>
ഡ്യൂറൻഡ് കപ്പ്: ബ്ലാസ്റ്റേഴ്സ് ഒക്ടോബർ 11നിറങ്ങും; ഗോകുലം കേരളയുടെ ആദ്യ മത്സരം ഒക്ടോബർ 12ന് https://malayalees.ch/durand-cup-fixture-out/ Thu, 26 Aug 2021 04:29:08 +0000 https://malayalees.ch/?p=48622 ഡ്യൂറൻഡ് കപ്പ് 130ആം പതിപ്പിനുള്ള മത്സരക്രമം പുറത്തുവന്നു. ഗ്രൂപ്പ് എയിൽ ഇന്ത്യൻ എയർഫോഴ്സും മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബും തമ്മിലാണ് ആദ്യ മത്സരം. അടുത്ത മാസം അഞ്ചാം തിയതി വൈകിട്ട് 4.15നാണ് മത്സരം നടക്കുക. ഗ്രൂപ്പ് സിയിൽ ഉൾപ്പെട്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് സെപ്തംബർ 11നാണ് ആദ്യ മത്സരം കളിക്കുക. ഇന്ത്യൻ നേവിയാണ് എതിരാളികൾ. ഉച്ചകഴിഞ്ഞ് 3 മണിക്കാണ് മത്സരം. (durand cup fixture out)

ഗ്രൂപ്പ് സിയിൽ ബ്ലാസ്റ്റേഴ്സിനും ഇന്ത്യൻ നേവിക്കും ഒപ്പം ബെംഗളൂരു എഫ്സി, ഡൽഹി എഫ്സി എന്നീ ടീമുകളാണ് കളിക്കുക. 15ന് ബെംഗളൂരുവിനെതിരെ ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരവും 21ന് ഡൽഹി എഫ്സിക്കെതിരെ മൂന്നാം മത്സരവും കളിക്കും. നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള ഗ്രൂപ്പ് ഡിയിലാണ്. 12ആം തിയതി ആർമി റെഡിനെതിരെയാണ് ഗോകുലത്തിൻ്റെ ആദ്യ മത്സരം. ഇവർക്കൊപ്പം ഐഎസ്എൽ ക്ലബ് ഹൈദരാബാദ് എഫ്സി, അസം റൈഫിൾസ് എന്നീ ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്. 16ന് ഹൈദരാബാദിനെതിരെ ഗോകുലം കേരള രണ്ടാം മത്സരം കളിക്കും. 19 നാണ് ജേതാക്കളുടെ അവസാന മത്സരം. അസം റൈഫിൾസ് എതിരാളികളാവും. 4 ഗ്രൂപ്പുകളിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർ നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിക്കും.

അതേസമയം, വരുന്ന സീസണിലും ഐഎസ്എൽ ഗോവയിൽ തന്നെ നടന്നേക്കും എന്നാണ് റിപ്പോർട്ട്. രാജ്യത്തെ കൊവിഡ് വ്യാപനം പരിഗണിച്ച് ഒരു സ്ഥലത്ത് തന്നെ ഇത്തവണയും ഐഎസ്എൽ നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസൺ ഗോവയിലാണ് നടത്തിയത്. ലീഗ് വിജയകരമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണയും മത്സരങ്ങൾ ഗോവയിൽ തന്നെ നടക്കുമെന്ന് സൂചനയുണ്ട്. ഗോവയ്ക്കൊപ്പം കൊൽക്കത്തയും സംഘാടകർ പരിഗണിക്കുന്നുണ്ട്.

ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് കഴിഞ്ഞ സീസൺ ഐഎസ്എൽ നടത്തിയത്. സീസണിൽ മുംബൈ സിറ്റി എഫ്സി സീസൺ ഡബിൾ നേടിയിരുന്നു. ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തി ഐഎസ്എൽ ഷീൽഡ് സ്ന്തമാക്കിയ ഐലാൻഡേഴ്സ് ഫൈനലിൽ വിജയിച്ച് ഐഎസ്എൽ കിരീടവും സ്വന്തമാക്കിയിരുന്നു.

]]>