Dulquer Salmaan – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Dec 2023 12:03:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Dulquer Salmaan – malayalees.ch https://malayalees.ch 32 32 ഒന്നാം സ്ഥാനത്തില്‍ ആദ്യമായി മാറ്റം! മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള 5 താരങ്ങള്‍ https://malayalees.ch/most-popular-malayalam-male-movie-stars-mammootty-mohanlal-tovino-thomas-dulquer-salmaan-fahadh-faasil-nsn-s5rb4f/ Sat, 16 Dec 2023 12:02:59 +0000 https://malayalees.ch/?p=93020 ജനപ്രീതിയുടെ സ്ഥാനങ്ങളില്‍ വലിയൊരു മാറ്റവുമായാണ് പുതിയ ലിസ്റ്റ് പുറത്തെത്തിയിരിക്കുന്നത്

സിനിമാതാരങ്ങളുടെ അതാത് സമയത്തെ ജനപ്രീതിയെ നിര്‍ണ്ണയിക്കുന്നത് അവര്‍ ചെയ്യുന്ന സിനിമകളാണ്. അവ നേരിടുന്ന ജയപരാജയങ്ങളാണ്. എന്നാല്‍ ദീര്‍ഘകാലമായി ഈ രംഗത്തുള്ള താരങ്ങളെ സംബന്ധിച്ച് തുടര്‍ പരാജയങ്ങളിലും അവരുടെ ജനപ്രീതി ഒരു പരിധി വിട്ട് താഴില്ല. ഇപ്പോഴിതാ മലയാളത്തിലെ ഏറ്റവും ജനപ്രിയരായ നായക നടന്മാരുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ. നവംബര്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ചുള്ള ലിസ്റ്റ് ആണ് അവര്‍ പുറത്തുവിട്ടിരിക്കുന്നത്.

ജനപ്രീതിയുടെ സ്ഥാനങ്ങളില്‍ വലിയൊരു മാറ്റവുമായാണ് ലിസ്റ്റ് പുറത്തെത്തിയിരിക്കുന്നത്. ഓര്‍മാക്സിന്‍റെ ഇത്രകാലവുമുള്ള മലയാളം പോപ്പുലര്‍ ലിസ്റ്റുകളില്‍ മോഹന്‍ലാല്‍ ആയിരുന്നു മുന്നിലെങ്കില്‍ ഇതാദ്യമായി മമ്മൂട്ടി ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ രണ്ടാം സ്ഥാനത്തുള്ള ലിസ്റ്റിലെ മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ പ്രമുഖ യുവതാരങ്ങളാണ്. മൂന്നാമത് ടൊവിനോ തോമസും നാലാമത് ദുല്‍ഖര്‍ സല്‍മാനും അഞ്ചാമത് ഫഹദ് ഫാസിലും.

ആദ്യ രണ്ട് സ്ഥാനങ്ങളിലൊഴികെ ഒക്ടോബര്‍ മാസത്ത ലിസ്റ്റില്‍ നിന്ന് വ്യത്യാസമൊന്നും കൂടാതെയാണ് നവംബര്‍ മാസത്തെ ലിസ്റ്റ് എത്തിയിരിക്കുന്നത്. സമീപവര്‍ഷങ്ങളില്‍ സിനിമകളുടെ തെരഞ്ഞെടുപ്പില്‍ മലയാള സിനിമയില്‍ ഏറ്റവും ഞെട്ടിച്ച താരമാണ് മമ്മൂട്ടി. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ തുടങ്ങി പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് പുറത്തെക്ക് സഞ്ചരിച്ചു അദ്ദേഹം. ഭ്രമയുഗവും ടര്‍ബോയും പോലെ മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങളും ഏറെ പ്രതീക്ഷ ഉയര്‍ത്തിയിട്ടുള്ളവയാണ്.

അതേസമയം മോഹന്‍ലാലിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയും പ്രതീക്ഷ നല്‍കുന്നതാണ്. ജീത്തു ജോസഫ് ചിത്രം നേര് ആണ് അദ്ദേഹത്തിന്‍റെ അടുത്ത റിലീസ്. ക്രിസ്മസിന് ചിത്രം തിയറ്ററുകളിലെത്തും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍, പൃഥ്വിരാജിന്‍റെ എമ്പുരാന്‍ അടക്കമുള്ള ചിത്രങ്ങളും വരാനുണ്ട്.

]]>
”ഞാൻ കേൾക്കുന്നതും വായിക്കുന്നതും എല്ലാം നിങ്ങളും ചെയ്യുന്നതുപോലെ തോന്നുന്നു വാപ്പച്ചി”; മമ്മൂട്ടിയെ പ്രശംസിച്ച് ദുൽഖർ സൽമാൻ https://malayalees.ch/dulquer-salmaan-praises-mammootty-kannur-squad/ Fri, 29 Sep 2023 08:44:04 +0000 https://malayalees.ch/?p=88621 മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡിനെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിൽ കൂടി ആയിരുന്നു ദുൽഖറിന്റെ പ്രതികരണം. “എനിക്ക് കണ്ണൂർ സ്ക്വാഡ് ഇഷ്ടമായി. ഞാൻ കേൾക്കുന്നതും വായിക്കുന്നതും എല്ലാം നിങ്ങളും ചെയ്യുന്നതുപോലെ തോന്നുന്നു”, എന്നാണ് ദുൽഖർ കുറിച്ചത്. പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി.(Dulquer Salmaan Praises Mammootty Kannur Squad )

പുതുമുഖ സംവിധായകർക്ക് എന്നും അവസരങ്ങളുടെ വാതിൽ തുറന്നിടുന്ന നടനാണ് മമ്മൂട്ടി. അടുത്തകാലത്തായി അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ സിനിമകളിൽ ഭൂരിഭാ​ഗവും അത്തരം ചിത്രങ്ങളാണ്. അത്തരത്തിലൊരു പുതുമുഖ സംവിധായക ചിത്രമായിരുന്നു ‘കണ്ണൂർ സ്ക്വാഡ്’.

റോബി വർ​ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം ഇന്നലെ തിയറ്ററുകളിൽ എത്തി മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. മുൻവിധികളെ മാറ്റിമറിക്കുന്ന പ്രകടനമാണ് കണ്ണൂർ സ്ക്വാഡ് ആദ്യദിനം തന്നെ കാഴ്ചവച്ചിരിക്കുന്നത്. യഥാർത്ഥ കഥയെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു പൊൻതൂവൽ എന്നാണ് ആരാധകർ പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. സിനിമാപ്രേമികള്‍ക്കൊപ്പം ചലച്ചിത്ര പ്രവര്‍ത്തകരും മമ്മൂട്ടിക്കും സംഘത്തിനും അഭിനന്ദനങ്ങളുമായി എത്തുന്നുണ്ട്. നടി മാല പാര്‍വതി, സംവിധായകന്‍ ബിലഹരി, തിരക്കഥാകൃത്ത് മനോജ് രാംസിംഗ് തുടങ്ങി നിരവധി പേര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

“അടുത്ത സൂപ്പര്‍ഹിറ്റ്.. കണ്ണൂര്‍ സ്ക്വാഡ്”, എന്നാണ് മാല പാര്‍വതിയുടെ പോസ്റ്റ്. “കണ്ണൂര്‍ സ്ക്വാഡ്. സൂപ്പര്‍ഹിറ്റ് ലോഡിംഗ്. തിയറ്ററില്‍ കൈയടിക്കാന്‍ അവസരങ്ങള്‍ ഒരുപാട്”, എന്നാണ് സംവിധായകന്‍ ബിലഹരിയുടെ പോസ്റ്റ്. തിരക്കഥാകൃത്ത് മനോജ് രാംസിംഗ് വിശദമായ കുറിപ്പാണ് ചിത്രത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്. മമ്മൂട്ടിയുടെ പ്രകടനത്തെയും അദ്ദേഹം പ്രശംസിക്കുന്നുണ്ട്.

]]>
ദാദാ സാഹെബ് ഫാല്‍കെ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരം; മികച്ച ചിത്രം ദി കാശ്മീര്‍ ഫയല്‍സ്; ചുപിലെ പ്രകടനത്തിന് ദുല്‍ഖറിനും പുരസ്‌കാരം https://malayalees.ch/dulquer-salmaan-wins-dada-saheb-phalke-film-award/ Tue, 21 Feb 2023 07:27:43 +0000 https://malayalees.ch/?p=76634 2022ലെ ദാദാ സാഹെബ് ഫാല്‍ക്കെ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സൗത്ത് ഇന്ത്യയില്‍ നിന്ന് ദുല്‍ഖല്‍ സല്‍മാനും ഋഷഭ് ഷെട്ടിയും പുരസ്‌കാരത്തിന് അര്‍ഹരായി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ചുപ്പി’ലെ നെഗറ്റീവ് റോളിലുള്ള നായക വേഷത്തിനാണ് ദുല്‍ഖറിന് പുരസ്‌കാരം. മലയാളത്തിലെ അഭിനേതാക്കളില്‍ ആദ്യമായി ദാദാ സാഹിബ് പുരസ്‌കാരം ലഭിക്കുന്ന നടനാണ് ദുല്‍ഖര്‍. സൈക്കോ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചുപ്പില്‍ ഡാനി എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിച്ചിരിക്കുന്നത്.
2022ല്‍ പുറത്തിറങ്ങിയ കാന്താരയിലെ അഭിനയത്തിനാണ് ഋഷഭ് ഷെട്ടിക്ക് പുരസ്‌കാരം.

ഏറെ വിവാദങ്ങള്‍ക്ക് കാരണമായ വിവേക് അഗ്നിഹോത്രി ചിത്രം ‘ദി കാശ്മീര്‍ ഫയല്‍സ്’ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി.എസ് എസ് രാജമൗലി ചിത്രം ആര്‍ ആര്‍ ആര്‍ ആണ് ഫിലിം ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടി ചിത്രം.ഗംഗുഭായി കതിയവാടിയിലെ അഭിനയത്തിന് ആലിയ ഭട്ട് മികച്ച നടിയായി. ബ്രഹ്മാസ്ത്രയിലൂടെ രണ്‍ബീര്‍ കപൂര്‍ മികച്ച നടനായി.

2022ല്‍ പുറത്തിറങ്ങിയ കാന്താരയിലെ അഭിനയത്തിനാണ് ഋഷഭ് ഷെട്ടിക്ക് പുരസ്‌കാരം. ഭേദിയ എന്ന ചിത്രത്തിന് മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് വരുണ്‍ ധവാന്‍ നേടി. രൂപാലി ഗാംഗുലി അഭിനയിച്ച ‘അനുപമ’ ടെലിവിഷന്‍ സീരീസ് ഓഫ് ദി ഇയര്‍ അവാര്‍ഡ് സ്വന്തമാക്കി. സിനിമാ മേഖലയിലെ മികച്ച സംഭാവനയ്ക്ക് മുതിര്‍ന്ന നടി രേഖയ്ക്കും പുരസ്‌കാരം ലഭിച്ചു. ഗാന രംഗത്തെ മികച്ച സംഭാവനയ്ക്കുള്ള അവാര്‍ഡ് ഹരിഹരന് ലഭിച്ചു.

മികച്ച ചിത്രം; ആര്‍.ആര്‍.ആര്‍
മികച്ച ഗായകന്‍: സചേത് ടണ്ടന്‍
മികച്ച ഗായിക; നീതി മോഹന്‍
മികച്ച ഛായാഗ്രാഹകന്‍; പി എസ് വിനോദ്

]]>
ഓപ്പൺ ജീപ്പിലെ യാത്രയും ശേഷം പതാക ഉയർത്തലും; സൈബറാബാദ് പൊലീസിന്റെ പ്രത്യേക അതിഥിയായി ദുൽഖർ https://malayalees.ch/dulquer-independence-day/ Mon, 15 Aug 2022 04:33:26 +0000 https://malayalees.ch/?p=66421 സ്വാതന്ത്ര്യ ദിനത്തിൽ തെലങ്കാന സൈബറാബാദ് മെട്രോപൊളിറ്റൻ പൊലീസിന്റെ പ്രത്യേക അതിഥിയായി ദുൽഖർ സൽമാൻ. താരം തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ഹൈദരാബാദിലെ ജൂബിലി ഹിൽസാണ് തെന്നിന്ത്യൻ താര ലോകത്തിന്റെ കേന്ദ്രം. ഇത്രയധികം തെന്നിന്ത്യൻ താരങ്ങൾ ഉണ്ടായിട്ടും ദുൽഖർ സൽമാനെ സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്താൻ ക്ഷണിച്ചതിന്റെ അഭിമാനം മലയാളികൾക്കുമുണ്ട്.

വെള്ള കുർത്തയും പാന്റുമണിഞ്ഞ് സൺഗ്ലാസും വച്ച് ഓപ്പൺ ജീപ്പിൽ സ്റ്റൈലായി വരുന്ന ദുൽഖറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ ആയിരക്കണക്കിന് പേരാണ് വിഡിയോക്ക് ലൈക്കുമായി രംഗത്ത് വന്നത്.

]]>
‘മികച്ച ബർഗർ ഷെഫി’ന് പിറന്നാൾ ആശംസകളുമായി പൃഥ്വി https://malayalees.ch/prithviraj-wishes-happy-bday-to-dulquer-salmaan/ Tue, 28 Jul 2020 04:54:51 +0000 https://malayalees.ch/?p=29173 ദുൽഖറിന് കേക്ക് നൽകുന്ന ചിത്രം പങ്കുവെച്ചാണ് പൃഥ്വിരാജ് ആശംസ അറിയിച്ചത്.

നടൻ ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി നടനും സംവിധായകനുമായ പൃഥ്വിരാജ്. ‘ന​ഗരത്തിലെ മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ’ എന്നാണ് പൃഥ്വി ഫേസ് ബുക്കിൽ കുറിച്ചത്. ദുൽഖറിന് കേക്ക് നൽകുന്ന ചിത്രം പങ്കുവെച്ചാണ് ആശംസ അറിയിച്ചത്.

സുപ്രിയയും ദുൽഖറിന് ആശംസകൾ നേർന്നു. ദുൽഖറിനും ഭാര്യ അമാലിനും പൃഥ്വിക്കും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് സുപ്രിയ താരത്തിന് ആശംസകൾ നേർന്നത്.

സിനിമയിലെ വളരെ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും സ്വന്തം ആഡംബര കാറുകളിൽ നടത്തിയ യാത്രയുടെ വിഡിയോയും അടുത്ത കാലത്ത് വൈറലായിരുന്നു.

'മികച്ച ബർഗർ ഷെഫി'ന് പിറന്നാൾ ആശംസകളുമായി പൃഥ്വി

ഇന്ന് 34 വയസ്സ് തികയുന്ന തങ്ങളുടെ കുഞ്ഞിക്കയ്ക്ക് ആശംസകളുമായി ആരാധകരുമെത്തിയിട്ടുണ്ട്. 2012ൽ സെക്കൻഡ്മ ഷോ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഡിക്യു വളരെ വേ​ഗം സിനിമാപ്രേമികൾക്ക് പ്രിയങ്കരനായി. ഒരുപിടി നല്ല കഥാപാത്രങ്ങൾ ഈ 8 വർഷത്തിനുള്ളിൽ ചെയ്യാനും കഴിഞ്ഞു. ദുൽഖറിന്റെ പിറന്നാൾ സ്പെഷ്യൽ പോസ്റ്റർ കുറുപ്പ് എന്ന സിനിമയുടെ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

]]>