Dubai – malayalees.ch https://malayalees.ch Malayalam Online News Portal Wed, 30 Aug 2023 04:48:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Dubai – malayalees.ch https://malayalees.ch 32 32 ദുബായ് ഫ്രേമിൽ ഊഞ്ഞാലാടുന്ന മാവേലി; ഓണസദ്യയുടെ ചിത്രം പങ്കുവച്ച് ദുബായ് കിരീടാവകാശിയുടെ ഓണാശംസ https://malayalees.ch/sheikh-hamdan-posts-photo-of-onam-sadhya/ Wed, 30 Aug 2023 04:48:39 +0000 https://malayalees.ch/?p=86919 ഓണസദ്യയുടെ ചിത്രം പങ്കുവെച്ച് ദുബായ് കിരീടാവകാശിയുടെ ഓണാശംസ. യു കെയിൽ അവധിയാഘോഷിക്കുന്ന ശൈഖ് ഹംദാൻ നാക്കിലയിൽ 27 കൂട്ടം വിഭവങ്ങളടങ്ങിയ സദ്യയുടെ ചിത്രമാണ് ഇൻസറ്റഗ്രാമിൽ പങ്കുവെച്ചത്. ചിത്രത്തിൽ ഹാപ്പി ഓണം എന്ന ഹാഷ്ടാഗും ചേർത്തിട്ടുണ്ട്.(Sheikh Hamdan posts photo of Onam Sadhya)

ഇപ്പോള്‍ യുകെയിലെ അവധിക്കാലം ചെലവഴിക്കുന്ന ശൈഖ് ഹംദാന്‍ അവിടെ ഓണസദ്യയുണ്ടോ എന്ന് അറിയില്ലെങ്കിലും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയുള്ള അദ്ദേഹത്തിന്റെ ഓണാശംസകള്‍ പ്രവാസികളുടെ മനം കവര്‍ന്നു. ഇൻസ്റ്റഗ്രമിൽ മാത്രം 160 ലക്ഷം ഫോളോവേഴ്സുള്ള ഭരണാധികാരിയാണ് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽ മക്തൂം.

അതേസമയം ദുബായിയുടെ മുഖമുദ്രകളിലൊന്നായ ദുബൈ ഫ്രേമില്‍ ഊഞ്ഞാലാടുന്ന മാവേലിയുടെ വിഡിയോയാണ് ഓണ ദിവസം സോഷ്യല്‍ മീഡിയയില്‍ താരമായത്. ഒരു പരസ്യ കമ്പനിയുടെ ആശയം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. മാവേലി തന്റെ രണ്ടാമത്തെ വീട് സന്ദര്‍ശിക്കാന്‍ ദുബായിലെത്തിയെന്ന അടിക്കുറിപ്പോടെയായിരുന്നു വിഡിയോ പലരുടെയും വാട്സ്ആപ് സ്റ്റാറ്റസായി മാറിയത്.

]]>
ചന്ദ്രയാൻ വിജയാഘോഷം ദുബായിലും; ഇ.സി.എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് ഒത്തുചേർന്നത് നൂറുകണക്കിന് പേർ https://malayalees.ch/chandrayaan-3-victory-celebration-in-dubai/ Thu, 24 Aug 2023 08:23:46 +0000 https://malayalees.ch/?p=86711 ബഹിരാകാശ പര്യവേഷണത്തിൽ ഇന്ത്യ ചരിത്രം കുറിച്ച നിമിഷം ആഘോഷമാക്കി ദുബായിലെ ഇന്ത്യൻ സമൂഹം. ദുബായിലെ മുൻനിര സർക്കാര് സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് ആഘോഷ പരിപാടികൾ അരങ്ങേറി. ( chandrayaan 3 victory celebration in dubai )

ഇ.സി.എച്ച് ഡിജിറ്റൽ സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയുടെ സാന്നിധ്യത്തിൽ മധുരം പങ്കിട്ടും , ദേശീയ പതാക വീശിയും, ദേശ ഭക്തിഗാനമാലപിച്ചും ആഘോഷ പരിപാടികൾ നടന്നു. വിക്ഷേപണം തത്സമയം വീക്ഷിക്കുന്നതിന് ഓഫിസിൽ ഒരുക്കിയ ബിഗ് സ്‌ക്രീനിൽ നൂറുകണക്കിന് പേരാണ് ഇന്ത്യ ചന്ദ്രനിൽ മുത്തമിടുന്നത് വീക്ഷിച്ചത്.

140 കോടി ജനതയുടെ അഭിമാനമായ ഇന്ത്യയുടെ മൂൺ മിഷന് പിറകിൽ പ്രവർത്തിച്ച ശാസ്ത്ര ലോകത്തെ മുഴുവൻ പ്രതിഭകളെയും അഭിന്ദിക്കുന്നതായും ഇഖ്ബാൽ മാർക്കോണി പറഞ്ഞു.

]]>
കൊവിഡിന് ശേഷം ഉണര്‍വ്; ദുബായി നഗരത്തില്‍ ആസ്തികള്‍ വാങ്ങിക്കൂട്ടി ദീര്‍ഘകാല താമസക്കാര്‍ https://malayalees.ch/long-term-residents-buying-more-properties-in-dubai/ Mon, 19 Dec 2022 07:31:14 +0000 https://malayalees.ch/?p=73069 കൊവിഡ് മഹാമാരിക്ക് ശേഷം ദുബായില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ദുബായി അടക്കമുള്ള നഗരങ്ങളില്‍ ദീര്‍ഘകാലമായി താമസിക്കുന്ന പ്രവാസികളാണ് വീടും കെട്ടിടങ്ങളുമായി നിരവധി ആസ്തികള്‍ സ്വന്തമാക്കുന്നതില്‍ കൂടുതലെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക വിപണിയിലേക്കുള്ള വിദേശ ഫണ്ടുകളുടെ ഒഴുക്കാണ് ഈ നീക്കം സൂചിപ്പിക്കുന്നത്. ഗോള്‍ഡന്‍ വിസ അടക്കമുള്ളവ ദുബായില്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങിക്കുന്നതില്‍ ദീര്‍ഘകാല താമസക്കാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു.

ദുബായി അടക്കമുള്ള നഗരങ്ങള്‍ കൊവിഡ് മഹാമാരിയെ വിജയകരമായി കൈകാര്യം ചെയ്തത് പ്രോപ്പര്‍ട്ടികള്‍ വാങ്ങാന്‍ ദുബായില്‍ സ്ഥിരതാമസമാക്കിയവരെ പ്രോത്സാഹിപ്പിക്കുന്നു. പ്രാദേശിക റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ പുതിയ നേട്ടങ്ങളാണ് ഇതുണ്ടാക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ദുബായിലെ സ്ഥിരതാമസക്കാര്‍ സ്വത്തുക്കള്‍ വാങ്ങുന്നതില്‍ ആത്മവിശ്വാസം കാണിക്കുന്നുണ്ടെങ്കിലും അവര്‍ സ്വന്തമായി വീടുകള്‍ വാങ്ങിയിട്ടില്ല. 10, 15 വര്‍ഷമായി തങ്ങളോടൊപ്പമുള്ള പ്രവാസികളില്‍ ഒരു വസ്തുവും വാങ്ങാത്ത നിരവധി പേരുണ്ടെന്ന് ഡമാക് പ്രോപ്പര്‍ട്ടീസ് മാനേജിംഗ് ഡയറക്ടര്‍ അമീറ സജ്വാനി പറയുന്നു. ‘പുതിയ വിസ വ്യവസ്ഥയ്ക്ക് ശേഷം തങ്ങളുടെ കുടുംബത്തിന്റെ സുരക്ഷിതത്വം കണക്കിലെടുത്ത് പ്രോപ്പര്‍ട്ടികള്‍ വാങ്ങാന്‍ അവര്‍ ആഗ്രഹിക്കുന്നു. അങ്ങനെ നിക്ഷേപം നടത്താന്‍ അവരിഷ്ടപ്പെടുന്നു. ഗോള്‍ഡന്‍ വിസ കിട്ടുന്നതും അവര്‍ക്കാശ്വാസമാണ്’. അമീറ സജ്‌വാനി പറഞ്ഞു.

വിദേശ ഫണ്ടുകളുടെയും ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളുടെയും പ്രാദേശിക വിപണിയിലേക്ക് ഒഴുക്കാണ് ദുബായിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിന് ഇത്ര ഡിമാന്റ് വര്‍ധിപ്പിക്കുന്നത്. ഒട്ടുമിക്ക വലിയ സ്റ്റാര്‍ട്ടപ്പുകളും ഓഫീസുകളും ആസ്ഥാനങ്ങളും ദുബായിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇത് പ്രാദേശിക പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിന് പ്രയോജനം ചെയ്യുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

]]>
ഏറ്റവും താമസയോഗ്യമായ സ്ഥലം; ആദ്യ രണ്ടു സ്ഥാനങ്ങൾ ഗൾഫിലെ ഈ നഗരങ്ങൾക്ക് https://malayalees.ch/abu-dhabi-dubai-ranked-most-liveable-cities-in-middle-east-africa/ Mon, 26 Sep 2022 09:48:29 +0000 https://malayalees.ch/?p=68586 മധ്യപൂർവദേശ, ആഫ്രിക്കൻ മേഖലയിൽ താമസത്തിനു ഏറ്റവും അനുയോജ്യ നഗരങ്ങളുടെ പട്ടികയിൽ
അബുദാബിയും ദുബായും മുന്നിൽ. ഇക്കോണമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു) റിപ്പോർട്ടിലാണ് ഈ നഗരങ്ങൾ ഒന്നും രണ്ടും സ്ഥാനത്തെത്തിയത്.

കുവൈത്ത് സിറ്റി, ടെൽ അവീവ്, ബഹ്‌റൈൻ എന്നിവയാണ് മേഖലയിൽനിന്ന് പട്ടികയിൽ ഇടംപിടിച്ച മറ്റു നഗരങ്ങൾ. കൊവിഡ് നിയന്ത്രണങ്ങൾ മാറ്റിയതോടെ വ്യവസായ മേഖലയും ശക്തിപ്പെട്ടു. കൊ കൊവിഡിനുശേഷം ആദ്യം തുറന്ന നഗരങ്ങളിൽ ഒന്നാണ് ദുബായ്.

ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ 71.2 ലക്ഷം പേരും അബുദാബി എയർപോർട്ടിൽ 63 ലക്ഷം പേരും യാത്ര ചെയ്തു. കൂടാതെ ഡമാസ്‌കസ്, ലാഗോസ്, ട്രിപ്പോളി, അൽജിയേഴ്‌സ്, ഹരാരെ എന്നീ നഗരങ്ങൾ താമസയോഗ്യമല്ലാത്തവയിൽ ഇടംപിടിച്ചു.

]]>
ദുബായ് ലോട്ടറി; മലയാളിക്ക് 7.91 കോടി രൂപയുടെ ഒന്നാം സമ്മാനം https://malayalees.ch/malayalee-won-dubai-millennium-millionaire-lottery/ Thu, 04 Aug 2022 04:36:27 +0000 https://malayalees.ch/?p=65886 ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണെയർ നറുക്കെടുപ്പിൽ മലയാളിയായ കോശി വർഗീസിന് സമ്മാനം. ഒരു മില്യൺ യു.എസ് ഡോളർ, കൃത്യമായി പറഞ്ഞാൽ 7,90,81,500 രൂപയാണ് സമ്മാനജേതാവിന് ലഭിക്കുക.

സ്ഥിരം ദുബായ് നറുക്കെടുപ്പിൽ ഭാഗ്യ പരീക്ഷിക്കുന്ന വ്യക്തിയാണ് 48 കാരനായ കോശി വർഗീസ്. ‘വർഷങ്ങളായി ഭാഗ്യം പരീക്ഷിക്കുന്ന വ്യക്തിയാണ് ഞാൻ. ഒടുവിൽ ഭാഗ്യം തുണച്ചതിൽ സന്തോഷമുണ്ട്’- കോശി പറഞ്ഞു.

ദുബായ് ലോട്ടറിയിൽ സമ്മാനം നേടുന്ന 195-ാം ഇന്ത്യൻ പൗരനാണ് കോശി വർഗീസ്. 1999 ലാണ് ദുബായ് മില്ലേനിയം മില്യണെയർ ആരംഭിച്ചത്. ഏറ്റവും കൂടുതൽ സമ്മാനം കിട്ടുന്നതും മലയാളികൾക്കാണ്.

മില്ലേനിയം മില്യണെയർ നറുക്കെടുപ്പിന് പിന്നാലെ നാല് അത്യാഡംബര വാഹനങ്ങൾക്കായുള്ള നറുക്കെടുപ്പും നടന്നു. BMW X6 M50i വാഹനം സ്വന്തമാക്കിയത് 52 കാരനായ ഡച്ച് പൗരൻ സലാ അൽ അലിയണ്. ജിദ്ദയിൽ താമസിക്കുന്ന കനേഡിയൻ പൗരൻ യൂസഫ് അൽ അബ്ബാസിന് Mercedes Benz AMG GT 43 യും, BMW R nine T ബൈക്ക് ഇന്ത്യക്കാരനായ അർജുൻ സിംഗിനും ലഭിച്ചു. ഇത് രണ്ടാം തവണയാണ് അർജുന് സമ്മാനം ലഭിക്കുന്നത്.

]]>
അവധി ആഘോഷിക്കാന്‍ ലോകത്തിന്റെ പ്രിയ നഗരമായി ദുബായ്; പാരീസ് രണ്ടാം സ്ഥാനത്ത് https://malayalees.ch/dubai-named-worlds-top-city-break-destination-ahead-of-paris/ Tue, 26 Jul 2022 04:29:43 +0000 https://malayalees.ch/?p=65413 അവധി ആഘോഷിക്കാന്‍ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട നഗരമായി മാറുകയാണ് ദുബായ്. പാരീസിനെ കടത്തിവെട്ടിയാണ് അവധി ആഘോഷിക്കാന്‍ ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞെടുത്ത നഗരമായി ദുബായ് മാറിയത്. പ്രീമിയര്‍ ഇന്‍ പുറത്തുവിട്ട ഗവേഷണ റിപ്പോര്‍ട്ടിലാണ് 21 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തങ്ങളുടെ അവധിക്കാലം ആഘോഷിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന നഗരമായി ദുബായിയെ തെരഞ്ഞെടുത്തത്.

പാരീസ് ആണ് ദുബായ്ക്ക് പിന്നില്‍ ഈ സ്ഥാനം കൈകൊള്ളുന്നത്. 16 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അവധിക്കാലവും ഒഴിവുസമയവും ചെലവഴിക്കാന്‍ താത്പര്യം സിറ്റി ഓഫ് ലവ് എന്ന പാരീസ് ആണ്. ബെല്‍ജിയം, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലെ സെര്‍ച്ച് ലിസ്റ്റുകളില്‍ ഒന്നാം സ്ഥാനത്താണ് പാരീസ്.

അവധി ചെലവിടാനായി ഏറ്റവുമധികം പേര്‍ ദുബായിയെ തെരഞ്ഞെടുക്കുമ്പോള്‍, യുഎഇയില്‍ താമസിക്കുന്നവര്‍ ലണ്ടനില്‍ സമയം ചെലവഴിക്കാനാണ് കൂടുതല്‍ താല്‍പ്പര്യപ്പെടുന്നത്.
ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, കെനിയ, നൈജീരിയ, ഇന്ത്യ, മാലിദ്വീപ് എന്നിവിടങ്ങളിലെ ജനങ്ങള്‍ സന്ദര്‍ശിക്കാനാഗ്രഹിച്ച് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞതും ദുബായ് ആണ്.

ജനപ്രിയ ലിസ്റ്റില്‍ ദുബായ്, പാരീസ്, ബോസ്റ്റണ്‍, മാഡ്രിഡ്, സിംഗപ്പൂര്‍, ലണ്ടന്‍, കേപ് ടൗണ്‍, ആംസ്റ്റര്‍ഡാം, കോപ്പന്‍ഹേഗന്‍ ബ്യൂണസ് അയേഴ്‌സ് എന്നിങ്ങനെയാണ് നഗരങ്ങളുടെ സ്ഥാനം.

]]>
കുരങ്ങുപനി; രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് പുതിയ ക്വാറന്റീന്‍ മാനദണ്ഡങ്ങളുമായി ദുബായ് ഹെല്‍ത്ത് അതോറിറ്റി https://malayalees.ch/dubai-authority-details-quarantine-procedure-for-monkeypox/ Fri, 10 Jun 2022 07:47:53 +0000 https://malayalees.ch/?p=63186 കുരങ്ങുപനി ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് പുതിയ ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് ദുബായ് ഹെല്‍ത്ത് അതോറിറ്റി. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ ഗൈഡ് ദുബായ് ഹെല്‍ത്ത് അതോറിറ്റി പുറത്തിറക്കി. മെയ് 24നാണ് യുഎഇയില്‍ ആദ്യത്തെ കുരങ്ങുപനി കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

വെസ്റ്റ് ആഫ്രിക്കയില്‍ നിന്ന് യുഎഇയിലെത്തിയ 29 വയസുകാരനായ സന്ദര്‍ശകനാണ് രോഗം സ്ഥിരീകരിച്ചത്. കുരങ്ങുപനി വൈറല്‍ രോഗമാണെങ്കിലും കൊവിഡുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യാപകമായി പകരാറില്ല. രോഗം ബാധിച്ച മനുഷ്യനുമായോ അല്ലെങ്കില്‍ മൃഗവുമായോ ഉള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് രോഗം സാധാരണയായി പകരുന്നത്.

കുരങ്ങുപനി ബാധിച്ച വ്യക്തികളുമായോ മൃഗങ്ങളുമായോ ദീര്‍ഘകാലം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കാണ് പുതിയ മാനദണ്ഡം ബാധകമാകുക. 21 ദിവസമാണ് ക്വാറന്റീന്‍ നിര്‍ദേശിച്ചിട്ടുള്ളത്. അറ്റാച്ച്ഡ് ബാത്ത് റൂമും നല്ലപോലെ വായുസഞ്ചാരവുമുള്ള ഒറ്റ മുറിയിലായിരിക്കണം താമസം. ഇവരുടെ വസ്തുക്കള്‍ മറ്റാരും ഉപയോഗിക്കരുത്. പനി, ചൊറിഞ്ഞു പൊട്ടല്‍ എന്നിവയുണ്ടോ എന്ന് ശ്രദ്ധിക്കണം. കൈകള്‍ വൃത്തിയായി കഴുകണം.

വസ്ത്രങ്ങള്‍ പ്രത്യേകം കഴുകണം.ദിവസവും ശരീരോഷ്മാവ് പരിശോധിക്കണം. രക്തം, അവയവം, കോളങ്ങള്‍ എന്നിവ ദാനം ചെയ്യുകയോ മുലപ്പാല്‍ നല്‍കുകയോ ചെയ്യരുത്. എന്തെങ്കിലും ലക്ഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ ഡിഎച്ച്എയുടെ കോള്‍ സെന്ററില്‍ 800342 വിളിച്ച് അറിയിക്കണം. ലക്ഷണങ്ങള്‍ ഉള്ളവര്‍ അടുത്തുള്ള ആശുപത്രിയിലോ ആരോഗ്യ കേന്ദ്രങ്ങളിലോ പോകണം. പോസിറ്റീവായാല്‍ ഐസൊലേഷന്‍ നടപടി സ്വീകരിക്കണം. നെഗറ്റീവാണെങ്കില്‍ 21 ദിവസത്തെ ക്വാറന്റീന്‍ തുടരണമെന്നും ഡിഎച്ച്എ വ്യക്തമാക്കി.

]]>
ഇ-സ്‌കൂട്ടര്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്താല്‍ 200 ദിര്‍ഹം പിഴ https://malayalees.ch/e-scooters-in-dubai-dh200-fine-announced-for-haphazard-parking/ Tue, 12 Apr 2022 05:03:08 +0000 https://malayalees.ch/?p=59924 ദുബൈയില്‍ ഇ-സ്‌കൂട്ടര്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്താല്‍ 200 ദിര്‍ഹം പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. ദുബൈ ആര്‍.ടി.എയാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇ-സ്‌കൂട്ടറുകള്‍ പാര്‍ക്ക് ചെയ്യാന്‍ കൃത്യമായ പ്രദേശങ്ങള്‍ നിര്‍ണയിച്ചിട്ടുണ്ട്. അവിടെ മാത്രമെ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളൂവെന്നും അധികൃതര്‍ പറഞ്ഞു.

അതിനിടെ, ഇ-സ്‌കൂട്ടര്‍ ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കാന്‍ നിരവധി പേരാണ് തയാറെടുക്കുന്നത്. ഈ മാസാവസാനം മുതല്‍ ആര്‍.ടി.എയുടെ വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ ടെസ്റ്റും പരിശീലനവും പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലൈസന്‍സ് നല്‍കും. ദുബൈയിലെ തെരഞ്ഞെടുത്ത സൈക്കിള്‍ ട്രാക്കിലൂടെ ഇ-സ്‌കൂട്ടര്‍ ഓടിക്കാന്‍ കഴിഞ്ഞ ദിവസം അധികൃതര്‍ അനുമതി നല്‍കിയിരുന്നു.

]]>
ദുബായിലെ സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ ഫീസ് കാർഡ് പുറത്തിറക്കി https://malayalees.ch/dubai-new-school-fees-card-launched-for-private-schools/ Thu, 07 Apr 2022 04:18:22 +0000 https://malayalees.ch/?p=59675 ദുബായിലെ സ്വകാര്യ സ്‍കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി അധികൃതര്‍ പുതിയ ഫീസ് കാര്‍ഡ് പുറത്തിറക്കി. ഒരു വര്‍ഷത്തെ പഠനത്തിനായി സ്‍കൂളുകള്‍ക്ക് നല്‍കേണ്ടി വരുന്ന എല്ലാ ഫീസുകളുടെയും വിശദാംശങ്ങള്‍ ഈ കാർഡിൽ ഉൾപ്പെട്ടിരിക്കുന്നു. ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് സ്‌കൂൾ ഫീസ് കാർഡ് പുറത്തിറക്കിയത്.

ട്യൂഷന്‍ ഫീസിന് പുറമെ ഒരു വര്‍ഷം കുട്ടിക്കായി രക്ഷിതാക്കള്‍ നല്‍കേണ്ട ട്രാന്‍സ്‍പോര്‍ട്ടേഷന്‍, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, സ്കൂള്‍ ട്രിപ്പുകള്‍, പുസ്‍തകങ്ങള്‍ തുടങ്ങിയവയ്‍ക്കായി വേണ്ടി വരുന്ന തുകകളും ഫീസ് കാര്‍ഡില്‍ വിവരിച്ചിട്ടുണ്ട്. ഓരോ സ്‍കൂളുകളും നല്‍കുന്ന ഫീസ് ഇളവുകളും മറ്റ് സ്‍കോളര്‍ഷിപ്പുകളും സംബന്ധിച്ച വിവരങ്ങളുമുണ്ടാകും

ദുബായിലെ സ്വകാര്യ സ്‍കൂളുകളിലെ എല്ലാ ഫീസ് വിവരങ്ങളും അറിയാനുള്ള ആധികാരിക രേഖയായി രക്ഷിതാക്കള്‍ക്ക് ഈ ഫീസ് കാര്‍ഡുകള്‍ ഉപയോഗിക്കാനാവും. ഏപ്രിലില്‍ അക്കാദമിക വര്‍ഷം ആരംഭിക്കുന്ന സ്‍കൂള്‍ക്കായാണ് ഇപ്പോള്‍ ഫീസ് കാര്‍ഡുകള്‍ നല്‍കുക. സെപ്‍റ്റംബറില്‍ അക്കാദമിക വര്‍ഷം ആരംഭിക്കുന്ന സ്‍കൂളുകളില്‍ ഇപ്പോഴത്തെ ക്ലാസുകള്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ അടുത്ത വര്‍ഷത്തേക്കുള്ള ഫീസ് കാര്‍ഡുകള്‍ തയാറാക്കും. ആദ്യ ഘട്ടമായി ദുബായിലെ 35 സ്‍കൂളിലെ 81,000 വിദ്യാര്‍ത്ഥികള്‍ക്കായാണ് ഫീസ് കാര്‍ഡുകള്‍ തയാറാക്കിയത്.

]]>
മുഖ്യമന്ത്രി ദുബായിലെത്തി; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം https://malayalees.ch/pinarayivijayan-reached-dubai/ Sat, 29 Jan 2022 09:17:46 +0000 https://malayalees.ch/?p=56224 അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിയിലെത്തി. ഒരാഴ്ചത്തെ സന്ദർശനത്തിന് ദുബായിലെത്തിയ മുഖ്യമന്ത്രി യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യമായി യുഎഇയില്‍ എത്തുന്ന മുഖ്യമന്ത്രി ഒരാഴ്ച ദുബായിലുണ്ടാവും. ആദ്യത്തെ മൂന്ന് ദിവസം പൂര്‍ണ വിശ്രമം. ദുബായ് അബുദാബി ഷാർജ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പരിപാടികളിൽ പങ്കെടുമെന്നാണ് ലഭിക്കുന്ന വിവരം.

പിന്നീട് വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കുന്ന പിണറായി വിജയന്‍ യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖന്മാരുമായും കൂടിക്കാഴ്ച നടത്തും. നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം വ്യവസായ മേഖലയിലെ നിയമ പരിഷ്കരണങ്ങള്‍, ഡിജിറ്റല്‍ വല്‍ക്കരണം, നടപടിക്രമങ്ങളിലെ ലളിതവല്‍ക്കരണമെല്ലാം ബോധ്യപ്പെടുത്തും. ഫെബ്രുവരി നാലിന് ദുബൈ എക്സ്പോയിലെ ഇന്ത്യന്‍ പവലിയിനില്‍ കേരള സ്റ്റാളിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

എക്സപോയില്‍ ആറുദിവസമാണ് കേരളത്തിന്‍റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ളത്. ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് ഏറ്റവും യോജിച്ച സംസ്ഥാനമായി കേരളത്തെ ഉയർത്തിക്കാട്ടാനായിരിക്കും അവസരം വിനിയോഗിക്കുക. രാജ്യാന്തര വ്യവസായികളെ ഉൾപ്പെടുത്തി അടുത്തമാസം അഞ്ച് ആറ് തിയതികളില്‍ രണ്ടു നിക്ഷേപക സംഗമങ്ങളും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദുബായിൽ നടത്തും.

അറബ്, രാജ്യാന്തര വ്യവസായികളെ ഉൾപ്പെടുത്തിയും മലയാളി വ്യവസായികളെ ഉൾപ്പെടുത്തിയമായിരിക്കും സമ്മേളനങ്ങള്‍. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് KSIDC എംഡി രാജമാണിക്യം കഴിഞ്ഞദിവസം ദുബായിലെത്തിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ വ്യവസായ മന്ത്രി പി രാജീവ്, രാജ്യ സഭാഗം ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. അഞ്ചാം തിയതി ദുബായി അല്‍ നാസര്‍ ലെഷര്‍ലാന്‍റില്‍ മലയാളി സമൂഹവുമായി മുഖ്യമന്ത്രിയുടെ സംവാദ പരിപാടിക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കൊവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുമതിക്ക് കാത്തിരിക്കുകയാണ് സംഘാടകര്‍.

]]>