Dry run – malayalees.ch https://malayalees.ch Malayalam Online News Portal Fri, 08 Jan 2021 04:02:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Dry run – malayalees.ch https://malayalees.ch 32 32 രാജ്യത്ത് ഇന്ന് രണ്ടാം ഘട്ട വാക്സിൻ ഡ്രൈ റൺ https://malayalees.ch/second-phase-of-vaccine-dry-run-to-be-held-on-today/ Fri, 08 Jan 2021 04:02:19 +0000 https://malayalees.ch/?p=38224 രാജ്യത്തെ ഇന്ന് രണ്ടാം ഘട്ട വാക്‌സിൻ ഡ്രൈ റൺ. 736 ജില്ലാ കേന്ദ്രങ്ങളിലാണ് ഇന്ന് കോവിഡ് വാക്സിൻ ഡ്രൈ റൺ നടക്കുക. രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കുമുള്ള വാക്‌സിൻ വിതരണം സുഗമമാക്കുന്നതിന് പൂനെയാണ് സെൻട്രൽ ഹബായി തെരഞ്ഞെടുത്തിട്ടുള്ളത്. പൂനെയിൽ നിന്നും യാത്രാ വിമാനങ്ങളിലാണ് രാജ്യത്തെ 41കേന്ദ്രങ്ങളിലേക്കും വാക്സിൻ എത്തിക്കുന്നത്. 72 മണിക്കൂറിനകം ഭൂരിഭാഗം കേന്ദ്രങ്ങളിലേക്കും വാക്‌സിൻ എത്തുമെന്നാണ് ആരോഗ്യമന്ത്രാലത്തിന്റെ കണക്ക് കൂട്ടൽ.

ഉത്തരേന്ത്യയിൽ ഡൽഹിയിലും കർണാലിലും കിഴക്ക് കൊൽക്കത്തയിലും ഗുവാഹത്തിയിലും, ദക്ഷിണേന്ത്യയിൽ ചൈന്നൈയിലും ഹൈദരബാദിലും മിനി ഹബുകൾ സജ്ജമാക്കിയിട്ടുണ്ട്. വാക്‌സിൻ വിതരണ മാർഗ നിർദേശങ്ങൾ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിരുന്നു. ഡൽഹിയിൽ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാണ് പ്രധാന സംഭരണ കേന്ദ്രം. അവിടെ നിന്നും 600 ശീതികരണ ശൃംഖല കേന്ദ്രങ്ങളിലേക്ക് വാക്‌സിൻ കൊണ്ടുപോകും. ഇതിനിടെ യുപിയിലും ഹരിയാനയിലും ഒഴികെ രാജ്യത്തെ 736 ജില്ലാ കേന്ദ്രങ്ങളിൽ ഇന്ന് രണ്ടാം ഘട്ട ഡ്രൈ റൺ നടക്കും.

വാക്സിൻ വിതരണം എത്രത്തോളം ഫലപ്രദമായി നടത്താൻ സാധിക്കുന്നു എന്ന് പരിശോധിക്കുന്നതിന് ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇന്നത്തെ ഡ്രൈ റൺ. ഇന്നലെ ഡ്രൈ റൺ നടന്നതിനാലാണ് യുപിയെയും ഹരിയാനയെയും ഒഴിവാക്കിയിട്ടുള്ളത്. ഡ്രൈ റൺ വിലയയിരുത്താൻ ആരോഗ്യമന്ത്രി ഹർഷവർധൻ ഇന്ന് ചെന്നൈയിലെത്തും.

]]>
രാജ്യത്തെ എല്ലാ ജില്ലകളിലും വെള്ളിയാഴ്ച്ച വാക്സിൻ ഡ്രൈ റൺ https://malayalees.ch/covid-cvaccine-dry-run-in-india-second-phase-will-be-on-friday/ Thu, 07 Jan 2021 04:10:35 +0000 https://malayalees.ch/?p=38158 രാജ്യത്തെ എല്ലാ ജില്ലകളിലും വെള്ളിയാഴ്ച്ച കോവിഡ് വാക്സിൻ ഡ്രൈ റൺ. രണ്ടാം ഘട്ട ഡ്രൈ റൺ ആണ് മറ്റന്നാൾ നടത്തുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ നാളെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ആരോഗ്യമന്ത്രിമാരുമായി ചർച്ച നടത്തുമെന്ന് അറിയിച്ചു.

കോവിഡ് വാക്‌സിന് അനുമതി നൽകിയതോടെ വളരെ തിടുക്കത്തിലുള്ള നടപടികളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ആദ്യ ഘട്ടത്തിൽ എല്ലാ സംസ്ഥാനങ്ങളിലും ഏതാനും ജില്ലകളിൽ ഡ്രൈ റൺ കേന്ദ്രം നടത്താൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷമാണ്, രണ്ടാം ഘട്ടമായിക്കൊണ്ട് എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ ജില്ലകളിലും ഡ്രൈ റൺ നടത്താൻ കേന്ദ്ര തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, രാജ്യത്ത് വാക്സിന്‍ വിതരണം ആരംഭിക്കുക ഈ മാസം 13 മുതല്‍ ആയിരിക്കും. രാജ്യത്താകെ നാല് സംഭരണ കേന്ദ്രങ്ങളാണുണ്ടാകുക കര്‍ണല്‍, കൊല്‍ക്കത്ത, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലായിരിക്കും വാക്സിന്‍ സംഭരണം. വ്യോമമാര്‍ഗമായിരിക്കും വാക്സിനെത്തിക്കുക. 37 കേന്ദ്രങ്ങള്‍ വഴി വാക്സിന്‍ വിതരണം ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചു.

]]>
കൊവിഡ് വാക്‌സിന്‍ വിതരണം: രാജ്യത്ത് ഇന്ന് ഡ്രൈ റണ്‍ https://malayalees.ch/all-states-to-begin-dry-run-for-covid-19-vaccination/ Sat, 02 Jan 2021 04:15:47 +0000 https://malayalees.ch/?p=37887 കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി രാജ്യത്ത് ഇന്ന് ദേശിയ ഡ്രൈ റണ്‍ നടക്കും. വാക്സിന്‍ കുത്തിവയ്പ്പിനായി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പഴുതുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈറണ്‍. കൊവിഷീല്‍ഡ് വാക്‌സിന് ഇന്നലെ ചേര്‍ന്ന ഉന്നതാധികാര സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയിരുന്നു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച്, പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന ‘കൊവിഷീല്‍ഡ്’ വാക്‌സീന്റെ കുത്തിവയ്പ്പ് രാജ്യത്ത് ബുധനാഴ്ച മുതല്‍ ആരംഭിക്കും.

എല്ല സംസ്ഥാനങ്ങളെയും ഉള്‍പ്പെടുത്തി നടക്കുന്ന ഡ്രൈ റണ്ണുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തിയിരുന്നു. കൊവിന്‍ ആപ്ലിക്കേഷനില്‍ സൗകര്യങ്ങള്‍ ഒരുക്കുക, വാക്‌സിന്‍ സ്വീകര്‍ത്താക്കളെ നിശ്ചയിക്കുക, സെഷന്‍ സൈറ്റ് സൃഷ്ടിക്കുക, സൈറ്റുകളുടെ മാപ്പിംഗ്, ജില്ലകളില്‍ വാക്സിന്‍ സ്വീകരിക്കുന്നതും വാസ്‌കിനേഷന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അവലോകനം എന്നിവയെല്ലാം ഡ്രൈ റണ്ണിന്റെ ലക്ഷ്യത്തില്‍ ഉള്‍പ്പെടുന്നു.

എല്ലാ സംസ്ഥാനങ്ങളിലെയും തലസ്ഥാനമാണ് ദേശിയ ഡ്രൈ റണ്ണിന്റെ വേദി. ചില സംസ്ഥാനങ്ങളില്‍ അധികമായി എതാനും ജില്ലകളെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുടെ പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചാബ്, അസം, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ കഴിഞ്ഞദിവസം വിജയകരമായി നടത്തിയിരുന്നു. ഇന്നു നടക്കുന്ന വാക്‌സീന്‍ വിതരണ റിഹേഴ്‌സലിന്റെ റിപ്പോര്‍ട്ടുകള്‍ നാളെയും തിങ്കളാഴ്ചയും ആയി വിലയിരുത്തും.

എല്ലാ സംസ്ഥാനങ്ങളിലും വിജയകരമായി ഡ്രൈറണ്‍ നടത്തി എന്നാണ് സമിതിയുടെ നിലപാടെങ്കില്‍ അടുത്ത ദിവസം മുതല്‍ തന്നെ കൊവിഡ് വാക്‌സിനേഷനും രാജ്യത്ത് നടക്കും. ബുധനാഴ്ചതന്നെ വാക്‌സിന്‍ കുത്തിവയ്പ്പ് തുടങ്ങും എന്നാണ് വിവരം. ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്‌സീനായ കൊവാക്‌സീന്റെ അപേക്ഷ ചൊവ്വാഴ്ച വീണ്ടും വിദഗ്ധ സമിതി പരിശോധിക്കും.

]]>
കോവിഡ് വാക്‌സിന്‍ വിതരണ റിഹേഴ്‌സല്‍ കേരളത്തിലെ ആറ് ആശുപത്രികളില്‍ https://malayalees.ch/covid-vaccine/ Fri, 01 Jan 2021 14:03:08 +0000 https://malayalees.ch/?p=37874 സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള നാളത്തെ ഡ്രൈ റണിന്‍റെ (മോക് ഡ്രില്‍) നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്ത് നാല് ജില്ലകളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. രാവിലെ 9 മുതല്‍ 11 മണി വരെയാകും ഡ്രൈ റണ്‍ നടക്കുക. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണില്‍ പങ്കെടുക്കുക.

തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലയിലെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് ജില്ലയിലെ കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്.

നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് ഉള്‍പ്പെടെയുള്ള കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്ന നടപടിക്രമങ്ങള്‍ പാലിച്ചാണ് ഡ്രൈ റണ്‍ നടത്തുന്നത്. വാക്‌സിന്‍ കാരിയര്‍ ഉള്‍പ്പെടെയുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

കോവിഡ് വാക്‌സിനേഷനായി ഇതുവരെ 3.13 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ലാര്‍ജ് ഐ.എല്‍.ആര്‍. 20, വാസ്‌കിന്‍ കാരിയര്‍ 1800, കോള്‍ഡ് ബോക്‌സ് വലുത് 50, കോള്‍ഡ് ബോക്‌സ് ചെറുത് 50, ഐസ് പായ്ക്ക് 12,000 എന്നിവ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന 14 ലക്ഷം സിറിഞ്ചുകള്‍ ഉടന്‍ സംസ്ഥാനത്തെത്തും.

ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശ വര്‍ക്കര്‍മാര്‍, ഐ.സി.ഡി.എസ്. അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.

]]>
കോവിഡ് വാക്‌സിന്റെ ഡ്രൈ റണ്‍ ജനുവരി രണ്ട് മുതല്‍ https://malayalees.ch/all-states-to-begin-vaccine-dry-run-from-january-2/ Thu, 31 Dec 2020 13:27:27 +0000 https://malayalees.ch/?p=37817 കോവിഡ് വാക്‌സിനേഷന്റെ ഡ്രൈ റണ്‍ ജനുവരി രണ്ട് മുതല്‍ നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഡ്രൈ റണ്‍ നടത്തും. വാക്‌സിനേഷന്‍ നല്‍കുന്നതിന്റെ ആസൂത്രണം എങ്ങനെയാണെന്നും വെല്ലുവിളികള്‍ എന്തൊക്കെയാണെന്നും പരിശോധിക്കാനാണ് ഡ്രൈ റണ്‍.

കോവിഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നിര്‍ണായക യോഗം ചേരാനിരിക്കെയാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്റെ സൂചന. സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളില്‍ മൂന്ന് സെഷന്‍ ആയി നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഡ്രൈ റണ്‍ നടത്താന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്യാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

നേരത്തെ നാല് സംസ്ഥാനങ്ങളില്‍ രണ്ട് ദിവസത്തെ ഡ്രൈ റണ്‍ വിജയകരമായി സംഘടിപ്പിച്ചിരുന്നു.

]]>