Drugs – malayalees.ch https://malayalees.ch Malayalam Online News Portal Mon, 21 Aug 2023 04:50:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Drugs – malayalees.ch https://malayalees.ch 32 32 ഓണക്കാലത്തെ അനധികൃത ലഹരിക്കച്ചവടത്തിന് തടയിടാൻ എക്‌സൈസ്; അന്യസംസ്ഥാനത്ത് നിന്നെത്തുന്ന ബസുകളും ട്രെയ്‌നുകളും കേന്ദ്രീകരിച്ചാണ് പരിശോധന https://malayalees.ch/excise-special-drive-to-seize-drug-sale-during-onam/ Mon, 21 Aug 2023 04:50:36 +0000 https://malayalees.ch/?p=86487 ഓണക്കാലത്തെ അനധികൃത ലഹരിക്കച്ചവടത്തിന് തടയിടാൻ എക്‌സൈസ് വകുപ്പ്. സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിലൂടെയാണ് ലഹരിക്കടത്ത് തടയാനുള്ള നടപടികൾ ആരംഭിച്ചു. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന ബസുകളും ട്രെയ്‌നുകളും കേന്ദ്രീകരിച്ചാണ് പരിശോധന. ( excise special drive to seize drug sale during onam )

ലഹരിവസ്തുക്കൾ പിടികൂടാൻ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായയുടെ സഹായത്തോടെയാണ് എക്‌സൈസിന്റെ പരിശോധന. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളിൽ സമഗ്ര പരിശോധന. പൊലീസ് നായ സംശയംപ്രകടിപ്പിക്കുന്ന ബാഗുകൾ തുറന്ന് പരിശോധിക്കും. തമിഴ്‌നാട്ടിൽ നിന്നും കർണാകടയിൽ നിന്നമൊക്കെ ബസുകളുടെ മുകളിൽ വരുന്ന പാഴ്‌സലുകളും പരിശോധിക്കുന്നുണ്ട്.

ഓണാവധിക്ക് നാട്ടിലേക്കെത്തുന്ന മലയളികളെ കേന്ദ്രീകരിച്ചാണ് അന്യസംസ്ഥാന ലഹരിമാഫിയ ലഹരിക്കടത്ത് നടത്തുന്നത്. എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ് അടക്കം മാരക ലഹരിവസ്തുക്കളാണ് ഓണക്കാലത്ത് കേരളത്തിലേക്ക് ഒഴുകുന്നതെന്നാണ് എക്‌സൈസ് പറയുന്നത്.

]]>
കൊച്ചിയില്‍ അഞ്ചുതരം ലഹരിവസ്തുക്കൾ പിടികൂടി; ഗര്‍ഭിണിയായ യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍ https://malayalees.ch/three-arrested-in-drug-racket-case-kochi/ Thu, 26 Jan 2023 14:25:23 +0000 https://malayalees.ch/?p=75073 കൊച്ചിയിൽ അഞ്ചുതരം ലഹരിവസ്തുക്കളുമായി ഗർഭിണി ഉൾപ്പടെ മൂന്ന് പേർ പിടിയിൽ. ആലുവ സ്വദേശികളായ നൗഫൽ, സനൂപ്, അപർണ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. എം ഡി എം എ, എൽ എസ്ഡി, കഞ്ചാവ്, ഹാഷിഷ് ഓയിൽ ഉൾപ്പടെ ഉള്ള ലഹരി വസ്തുക്കൾ ആണ് പിടിച്ചെടുത്തത്.

ഗർഭിണിയായ അപർണയുടെ ചികിത്സയ്ക്ക് എന്ന പേരിലാണ് ആലുവ സ്വദേശികളായ നൗഫൽ, സനൂപ്, അപർണ എന്നിവർ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തത്. രണ്ടാഴ്ചയോളമായി ഇവർ മുറിയെടുത്തിട്ട്. ഇതിനിടെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ

മാരക മയക്കു മരുന്ന് ഉൾപ്പടെ അഞ്ചു തരം ലഹരിവസ്തുക്കളാണ് പ്രതികളിൽ നിന്ന് കണ്ടെത്തിയത്.
7.45 ഗ്രാം എംഡിഎംഎ, 2.37 ഗ്രാം ഹാഷിഷ് ഓയിൽ, ആറ് എൽഎസ്ഡി സ്റ്റാമ്പുകൾ ,നൈട്രോ സ്പാം ഗുളികകൾ, 48 ഗ്രാം കഞ്ചാവ്‌ എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. പ്രതികളുടെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവർക്ക് ലഹരി വസ്തുക്കൾ എത്തിച്ച് നൽകിയത്, ഇവർ വില്പന നടത്തിയത് ആർക്കൊക്കെ എന്നും സൂചന ലഭിച്ചിട്ടുണ്ട്. മൂവരെയും പൊലീസ് കൂടുതൽ ചോദ്യം ചെയ്യും. ചേരാനെല്ലൂർ പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

]]>
മയക്കുമരുന്ന് വിതരണം: മംഗലാപുരത്ത് ഇന്ത്യൻ വംശജനായ യുകെ പൗരൻ അറസ്റ്റിൽ https://malayalees.ch/uk-national-of-indian-origin-arrested-for-supplying-drugs/ Thu, 12 Jan 2023 04:24:17 +0000 https://malayalees.ch/?p=74350 മംഗലാപുരത്ത് മെഡിക്കൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്തതിന് ഇന്ത്യൻ വംശജനായ യുകെ പൗരനെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നീൽ കിഷോരിലാൽ റാംജി ഷാ എന്ന മെഡിക്കൽ വിദ്യാർത്ഥിയാണ് അറസ്റ്റിലായത്.

ജനുവരി എട്ടിന് അറസ്റ്റിലായ പ്രതിയിൽ നിന്നും 2 കിലോ കഞ്ചാവും മൊബൈലും പണവും ഒരു കളിത്തോക്കും പിടിച്ചെടുത്തു. മെഡിക്കൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് നൽകിയിരുന്നതായി നീൽ അന്വേഷണത്തിൽ വെളിപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ പിജികൾ, ഹോസ്റ്റലുകൾ, വാടകവീടുകൾ എന്നിവിടങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് ഉപയോഗിച്ച 9 പേരെ പിടികൂടി.

അറസ്റ്റിലായ ഒമ്പത് പേരിൽ രണ്ട് ഡോക്ടർമാരും രണ്ട് ബിഡിഎസ് വിദ്യാർത്ഥികളും നാല് എംബിബിഎസ് വിദ്യാർത്ഥികളും ഒരാൾ ഫിസിയോതെറാപ്പി വിദ്യാർത്ഥിയുമാണ്. കഴിഞ്ഞ 15 വർഷമായി നീൽ മംഗളൂരുവിൽ താമസിച്ചുവരികയാണെന്നും വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും പൊലീസ് പറയുന്നു.

]]>
ഭാര്യയ്‌ക്കൊപ്പം മയക്കുമരുന്ന് കടത്താന്‍ ശ്രമം; കുപ്രസിദ്ധ കുറ്റവാളി പിടിയില്‍ https://malayalees.ch/husband-and-wife-arrested-for-drug-smuggling/ Sat, 26 Nov 2022 10:06:28 +0000 https://malayalees.ch/?p=71936 കാസർഗോഡ് കുപ്രസിദ്ധ കുറ്റവാളിയും, ഭാര്യയും ലഹരി മരുന്ന് കടത്തുന്നതിനിടെ പിടിയിൽ. പള്ളം സ്വദേശി ടി.എച്ച് റിയാസ്, ഭാര്യ റഷീദ എന്നിവരെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ആറ് ഗ്രാം എം.ഡി.എം.എ പിടികൂടി. റിയാസ് വിവിധ സംസ്ഥാനങ്ങളിലായി അമ്പതിലധികം കേസുകളിൽ പ്രതിയെന്ന് പൊലീസ് പറഞ്ഞു.

]]>
തലസ്ഥാനത്ത് നാലു കിലോ കഞ്ചാവുമായി ലഹരി സംഘം പിടിയിൽ https://malayalees.ch/drug-trafficking-gang-arrested-thiruvananthapuram/ Thu, 17 Nov 2022 07:11:10 +0000 https://malayalees.ch/?p=71428 തിരുവനന്തപുരത്ത് നാലു കിലോ കഞ്ചാവുമായി ലഹരി സംഘം പിടിയിൽ. കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ നേമത്ത് വെച്ചാണ് പിടികൂടിയത്. മോഷണ കേസ് പ്രതി ഉൾപ്പടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം സ്വദേശികളായ നന്ദു, വിപിൻ,മുഹമ്മദ്‌ എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കാനായായിരുന്നു നീക്കം. സിറ്റി നർകോട്ടിക് സെൽ ആണ് പരിശോധന നടത്തിയത്.

]]>
പ്രമേഹപ്പിടിയില്‍ അമര്‍ന്ന് കേരളം; പ്രമേഹം നിയന്ത്രിക്കാന്‍ വാങ്ങുന്നത് 2,000 കോടിയുടെ മരുന്നുകള്‍ https://malayalees.ch/rise-in-anti-diabetic-medicine-sale-in-kerala/ Wed, 16 Nov 2022 10:29:30 +0000 https://malayalees.ch/?p=71388 കേരളത്തില്‍ പ്രമേഹ മരുന്ന് വില്‍പ്പനയില്‍ വന്‍ വര്‍ധനവ്. കേരളത്തിലെ മരുന്ന് വില്‍പനയില്‍ രണ്ടാംസ്ഥാനത്ത് ഇപ്പോള്‍ പ്രമേഹനിയന്ത്രണ മരുന്നുകളാണ് എന്ന് ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ കണക്കുകള്‍ പറയുന്നു. ഒരു വര്‍ഷത്തില്‍ പ്രമേഹം നിയന്ത്രിക്കാന്‍ മാത്രം കേരളത്തിലെ രോഗികള്‍ വാങ്ങിയത് 2,000 കോടിയുടെ മരുന്നുകള്‍ ആണ്. ഇന്‍സുലിനും ഗുളികകളും ഉള്‍പ്പെടെയാണിത്. 15,000 കോടിയുടെ മരുന്നുവില്‍പനയാണ് മൊത്തം നടന്നത്. ഇതില്‍ 15 ശതമാനത്തോളം പ്രമേഹ നിയന്ത്രണ ഔഷധങ്ങള്‍ ആണ്. ദേശീയ തലത്തില്‍ ഇത് 10 ശതമാനമാണ്.

കേരളം ഉള്‍പ്പെടെ രാജ്യത്തെമ്പാടും പ്രമേഹമരുന്ന് വില്‍പന വരുംവര്‍ഷങ്ങളില്‍ ഇനിയും കൂടുമെന്നാണ് ഓള്‍ കേരള ഡ്രഗിസ്റ്റ്‌സ് ആന്‍ഡ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്റെ വിലയിരുത്തല്‍. കാരണം പ്രമേഹ രോഗികളുടെ എണ്ണം നോക്കിയാല്‍ മൊത്തം 7.5 കോടിയിലധികം ഇപ്പോഴും രാജ്യത്തുണ്ട്. രണ്ടുതരം ഇന്‍സുലിനുകള്‍, മെറ്റ്‌ഫോര്‍മിന്‍+ഗ്ലിമെപിറൈഡ് , മെറ്റ്‌ഫോര്‍മിന്‍ +വില്‍ഡാഗ്ലിപ്റ്റിന്‍ , മെറ്റ്‌ഫോര്‍മിന്‍+ സിടാഗ്ലിപ്റ്റിന്‍ എന്നീ സംയുക്ത ഗുളികകള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മരുന്നുകള്‍. ജീവിതരീതി മാറ്റമില്ലാതെ തുടര്‍ന്നാല്‍ പ്രമേഹ രോഗികളുടെ എണ്ണം ഇനിയും കൂടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അമൃത മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ അജയ് ബാലചന്ദ്രനും ഇത് അടിവരയിടുന്നുണ്ട്.

മരുന്നുകള്‍ക്കായി വലിയ രീതിയില്‍ സംസ്ഥാനം പണം ചെലവാക്കുന്നുണ്ടെങ്കിലും 80% രോഗികളുടേയും പ്രമേഹം നിയന്ത്രണത്തില്‍ അല്ല എന്നാണ് പറയപ്പെടുന്നത്. ഇതിന് പല കാരണങ്ങളുണ്ട്. ഒന്നാമത്, പ്രമേഹത്തെക്കുറിച്ച് രോഗികള്‍ ശരിയായ അറിവ് നേടുന്നില്ല എന്നതാണ്. ഇന്‍സുലിന്‍ കൃത്യമായി നല്‍കുന്നില്ല, മരുന്ന് കൃത്യമായി കഴിക്കുന്നില്ല ഇതെല്ലാം ഒരു പരിധി വരെ പ്രമേഹം കൂടാന്‍ കാരണമാകുന്നുണ്ട്. കേരളത്തിലെ മാത്രം കണക്കുപ്രകാരം നാലിലൊരാള്‍ക്ക് പ്രമേഹമുണ്ട്. മാത്രമല്ല, പണ്ട് പ്രായമുള്ളവരെയാണ് പ്രമേഹം പിടികൂടിയിരുന്നെങ്കില്‍ ഇപ്പോള്‍ കുട്ടികളിലും പ്രമേഹം കണ്ടുവരുന്നുണ്ട്.10 വയസിനും 30 വയസിനും ഇടയിലുള്ള 27 % ആളുകളും പ്രമേഹത്തിന്റെ പിടിയില്‍ ആണെന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.

പ്രമേഹ മരുന്നുകള്‍ രണ്ടാം സ്ഥാനത്താണെങ്കില്‍ ഹൃദ്രോഗമരുന്നുകളാണ് ഒന്നാമത്. കേരളത്തില്‍ ഹൃദ്രോഗത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ എന്നതാണ് മറ്റൊരു വസ്തുത.

ആഗോളതലത്തില്‍ പോലും പ്രമേഹബാധിതര്‍ 42.2 കോടി ആണെന്നും 2019ലെ 15 ലക്ഷം മരണങ്ങള്‍ക്കും കാരണം പ്രമേഹമാണെന്നും പറയപ്പെടുന്നുണ്ട്. അതുപോലെ 2021ലെ പ്രമേഹമരണം 67 ലക്ഷം ആണെന്നും ഇന്റര്‍നാഷണല്‍ ഡയബെറ്റിസ് ഫെഡറേഷന്‍ രേഖപ്പെടുത്തുന്നുണ്ട്. 2030ഓടെ 643 ദശലക്ഷമായും 2045ഓടെ 783 ദശലക്ഷമായും ഉയര്‍ന്നേക്കാം എന്നും പറയപ്പെടുന്നുണ്ട്. എന്തായാലും രോഗം കുറക്കാന്‍ ജീവിതചര്യ മാറ്റുകയല്ലാതെ വേറെ എളുപ്പവഴികള്‍ ഇല്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അമിതമായുള്ള മധുര പലഹാരങ്ങള്‍ ഒഴിവാക്കുക, മാംസ്യവും നാരുകളും കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുക, അന്നജം കുറഞ്ഞ ഭക്ഷണം ശീലമാക്കുക, കൃത്യമായി വ്യായാമം ചെയ്യുക, ധാരാളം വെള്ളം കുടിക്കുക, നന്നായി ഉറങ്ങുക, തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ പ്രമേഹം കുറയ്ക്കാനാകും. അമിതമായ വിശപ്പും ദാഹവും, ശരീരഭാരം പെട്ടെന്ന് കുറയുക, കാഴ്ച മങ്ങല്‍, ഇടയ്ക്കിടെയുള്ള മൂത്രശങ്ക, അമിതക്ഷീണം, തുടര്‍ച്ചയായുള്ള അണുബാധ ഇതെല്ലം ആണ് പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍.

]]>
ലഹരികടത്ത് കേസ് പ്രതി ഹാഷിഷ് ഓയിലും നാടൻ തോക്കുമായി പിടിയിൽ https://malayalees.ch/suspect-in-drug-trafficking-case-arrested-with-hashish-oil-and-local-gun/ Wed, 16 Nov 2022 04:11:26 +0000 https://malayalees.ch/?p=71342 ലഹരികടത്ത് കേസ് പ്രതി കഞ്ചാവും ഹാഷിഷ് ഓയിലും നാടൻ തോക്കുമായി പിടിയിൽ. വെഞ്ഞാറമൂട് കോട്ടുകുന്നം സ്വദേശി ദിലീപാണ് പിടിയിലായത്. 1200 ഗ്രാം കഞ്ചാവ്, ഹാഷിഷ് ഓയിൽ, നാടൻ തോക്ക്, നാടൻ ബോംബ്, കാട്ടു പന്നിയുടെ തലയോട്ടി എന്നിവയും പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ വീട്ടിൽ നിന്നും പിടികൂടിയത്.

]]>
ഇന്ത്യയുടെ സമുദ്ര അതിർത്തിയിൽ മയക്കുമരുന്ന് വേട്ടയുമായി ഇന്ത്യൻ നേവിയുടെ ഓപ്പറേഷൻ https://malayalees.ch/indian-navys-anti-narcotics-operation-along-indias-maritime-border/ Sat, 08 Oct 2022 04:20:06 +0000 https://malayalees.ch/?p=69237 രാജ്യന്തര മയക്കുമരുന്ന് മാഫിയക്ക് എതിരെ ഇന്ത്യൻ നേവിയുടെ ഓപ്പറേഷൻ. റോ ,എൻ.സി.ആർ.ബി, ഐ.ബി തുടങ്ങിയ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നേവി ഒപ്പറേഷൻ. ഇന്ത്യയുടെ സമുദ്ര അതിർത്തിയിലെ മയക്കു മരുന്നു വേട്ട ഇനി ഇന്ത്യൻ നേവി നേരിട്ട് നടത്തും.

മയക്കു മരുന്ന് മാഫിയക്ക് എതിരെ നേവി ഒപ്പറേഷൻ ആരംഭിച്ചതായി ഡിഫൻസ് പി.ആർ.ഒ കമാന്റർ അതുൽ പിള്ള 24നോട്‌ വെളിപ്പെടുത്തി. നേവിയുടെ കീഴിലുള്ള സമുദ്ര അതിർത്തിയിൽ ഉടനീളം പരിശോധന നടത്തും. ഇന്ത്യൻ സമുദ്ര അതിർത്തി കടക്കുന്ന എല്ലാ വെസലുകളും പരിശോധിക്കും.

സമുദ്രമാർഗം ശത്രു രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് മയക്കുമരുന്ന് എത്തുന്നതായി ഇന്റലിജിൻസ് മുന്നറിയിപ്പുണ്ട്. ഇന്ത്യൻ തീരത്തു മുഴുവൻ ഇനി നേവിയുടെ മയക്കുമരുന്ന് പരിശോധന കൃത്യമായി നടക്കും. കപ്പലുള്ള ഓരോന്നും ആരുടേത് എന്നു കണ്ടെത്തി പരിശോധന നടത്തും.

നിരീക്ഷണ ഹെലികോപ്റ്റർറുകൾ കടലിൽ മുഴുവൻ സമയ പരിശോധന നടത്തും. നേവി എയർ പട്രോളിംഗും ശക്തമാക്കും. മയക്കു മരുന്ന് മാഫിയക്ക് എതിരെ നേവിയുടെ വി.ബി.എസ് ഓപ്പറേഷനാണ് നടക്കുക.

]]>
കൊച്ചിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ https://malayalees.ch/kochi-drugs-seized/ Fri, 07 Oct 2022 07:52:11 +0000 https://malayalees.ch/?p=69192 കൊച്ചിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട. എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായി. 2.470 ഗ്രാം എംഡിഎംഎ, 1.400 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയുമായാണ് യുവാവിനെ പൊലീസ് പിടികൂടിയത്. തോപ്പുംപടി വാത്തുരുത്തി സ്വദേശി നികർത്തൽ വീട്ടിൽ പ്രണവാണ് പിടിയിലായത്. മട്ടാഞ്ചേരി എക്‌സൈസാണ് വാത്തുരുത്തി റെയിൽവേ ഗേറ്റന് സമീപത്ത് നിന്നും പ്രതിയെ പിടികൂടിയത്.

നേരത്തെ കൊച്ചിയിൽ 1200 നോട്ടിക്കൽ മൈൽ അകലെ പുറംകടലിൽ ഇറാനിയൻ കപ്പലിൽ നിന്ന് ലഹരിവസ്തു പിടികൂടിയിരുന്നു. പാകിസ്ഥാനിൽ നിന്നും എത്തിച്ച 200 കിലോ ഹെറോയിൻ ആണ് പിടികൂടി കൊച്ചിയിലെത്തിച്ചത്. കേസിൽ ഇറാൻ, പാകിസ്താൻ പൗരൻമാരായ ആറ് പേർ പിടിയിലായി. നാവിക സേനയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചരക്ക് പിടികൂടിയത്.

ചെറിയ ബോട്ടിലാണ് ഹെറോയിൻ കടത്തിയത്. ശ്രീലങ്കയിലേക്ക് കൊണ്ടുപോയ ചരക്കാണ് പിടികൂടിയതെന്നാണ് പ്രാഥമിക വിവരം. നേരത്തെയും പാകിസ്ഥാനിൽ നിന്നും സമാനമായ രീതിയിൽ ലഹരിക്കടത്ത് നടന്നിട്ടുണ്ട്.

]]>
200 കോടിയുടെ ലഹരി മരുന്നുമായി പാകിസ്താന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍ https://malayalees.ch/pak-boat-caught-off-gujarat-coast-with-drugs-of-200-crore/ Wed, 14 Sep 2022 08:19:52 +0000 https://malayalees.ch/?p=68043 200 കോടി രൂപയുടെ ലഹരി മരുന്നുമായി പാക്കിസ്താന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍. ഗുജറാത്തിലെ ജഖാവു തീരത്ത് നിന്ന് 33 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് കോസ്റ്റ് ഗാര്‍ഡും ഭീകരവിരുദ്ധസേനയും സംയുക്തമായി ബോട്ട് പിടികൂടിയത്.

ബോട്ടില്‍ നിന്ന് 40 കിലോ ഹെറോയിനാണ് പിടിച്ചെടുത്തതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഗുജറാത്തില്‍ നിന്നും പഞ്ചാബിലേക്ക് റോഡ് മാര്‍ഗ്ഗം മയക്കുമരുന്ന് കടത്താനായിരുന്നു പദ്ധതി.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ബോട്ടില്‍ ഉണ്ടായിരുന്ന ആറ് പാക് പൗരന്മാരെ ചോദ്യം ചെയ്യുകയാണ്.

]]>