drug mafia – malayalees.ch https://malayalees.ch Malayalam Online News Portal Wed, 30 Aug 2023 11:24:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png drug mafia – malayalees.ch https://malayalees.ch 32 32 കോട്ടയം നീണ്ടൂരിൽ കത്തിക്കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു; ലഹരിസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലെന്ന് സൂചന https://malayalees.ch/kottayam-young-man-killed-drug-mafia/ Wed, 30 Aug 2023 11:24:50 +0000 https://malayalees.ch/?p=86974 കോട്ടയം നീണ്ടൂരിൽ കത്തിക്കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു. നീണ്ടൂർ സ്വദേശി അശ്വിൻ (23) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അനന്തു എന്ന യുവാവിന് പരുക്കേറ്റു. ഇന്നലെ രാത്രി ഒമ്പതരയോടെ ഓണം തുരുത്ത് കവലയിലായിരുന്നു സംഘർഷം. ലഹരി സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് എന്നാണ് വിവരം.

]]>
‘പൊലീസിനും രക്ഷയില്ല’; തലസ്ഥാനത്ത് ലഹരി സംഘം പൊലീസ് ജീപ്പുമായി രക്ഷപ്പെട്ടു https://malayalees.ch/drug-mafia-escaped-with-a-police-jeep-in-tvm/ Wed, 26 Jul 2023 04:30:50 +0000 https://malayalees.ch/?p=85019 തിരുവനന്തപുരത്ത് ലഹരി സംഘം പൊലീസ് വാഹനവുമായി കടന്നുകളഞ്ഞു. പാറശാല സ്റ്റേഷനിലെ പൊലീസ് ജീപ്പുമായിട്ടാണ് സംഘം രക്ഷപ്പെടാൻ ശ്രമിച്ചത്. കഞ്ചാവ് സംഘത്തെ പിടികൂടാൻ പട്രോളിംഗ് നടത്തുന്നതിനിടയിലായിരുന്നു സംഭവം.

പരിശോധനയ്ക്കായി പൊലീസ് ഇറങ്ങിയ തക്കംനോക്കി സംഘം ജീപ്പുമായി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ സംഘത്തെ ബൈക്കിൽ പിന്തുടർന്നു. ഇതിനിടെ ലഹരിസംഘം സഞ്ചരിച്ചിരുന്ന പൊലീസ് ജീപ്പ് ആലമ്പാറയ്ക്ക് സമീപം നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു.

പിന്നീടിവർ ജീപ്പിൽ നിന്ന് ഇറങ്ങിയോടി. സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മറ്റുള്ളവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

]]>
9ാം ക്ലാസുകാരിയെ MDMA കാരിയറാക്കിയ സംഭവം; കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍ https://malayalees.ch/one-in-custody-kozhikode-student-mdma-case/ Tue, 21 Feb 2023 07:02:15 +0000 https://malayalees.ch/?p=76605 ഒന്‍പതാം ക്ലാസുകാരിയെ എംഡിഎംഎ കാരിയര്‍ ആക്കിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. ലഹരിമാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് സംശയം. പെണ്‍കുട്ടി വെളിപ്പെടുത്തിയ പേരിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. വൈകാതെ അറസ്റ്റ് രേഖപ്പെടുത്തും.

അതിനിടെ പെണ്‍കുട്ടി ലഹരിമാഫിയയുടെ പിടിയിലാണെന്ന് പരാതി നല്‍കിയിട്ടും അവഗണിച്ചുവെന്ന് അയസ അയല്‍വാസി ആരോപിച്ചു. സ്‌കൂളിലും മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പെണ്‍കുട്ടിയുടെ മാതാവിനൊപ്പം സ്‌കൂളിലും സ്‌റ്റേഷനിലും പോയിരുന്നെന്ന് അയല്‍വാസി പ്രതികരിച്ചു. പൊലീസ് സ്റ്റേഷനില്‍ എത്തി വിവരം പറഞ്ഞിട്ടും കേസെടുത്തില്ലെന്നും നിങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ വാട്‌സ്ആപ് ചെയ്താല്‍ മതിയെന്നും പറഞ്ഞ് വീട്ടിലേക്ക് വിട്ടെന്നും അയല്‍വാസി പ്രതികരിച്ചു.

ഇന്നലെ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ ഡിസിപി നിയോഗിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തുക്കളാണ് ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടിക്ക് ലഹരി ഉപയോഗത്തിന് പ്രേരണയായത്. ഇന്റര്‍നെറ്റ് വഴി ലഹരി ഉപയോഗിക്കാനും ഈ സംഘം പെണ്‍കുട്ടിയെ പഠിപ്പിച്ചു. ഏഴാം ക്ലാസ് മുതല്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

]]>
ലഹരിക്കെതിരെ നവകേരള മുന്നേറ്റം; പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം https://malayalees.ch/anti-drug-campaign-kerala/ Thu, 06 Oct 2022 03:57:53 +0000 https://malayalees.ch/?p=69097 മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം ഉയര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. ലഹരിക്കെതിരെ നവകേരള മുന്നേറ്റം എന്ന പേരിലുള്ള ക്യാമ്പയിന്‍ ആണ് തുടക്കം കുറിക്കുന്നത്. കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം.

സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാര്‍ഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ ഉദ്ഘാടന ചടങ്ങ് നടക്കും. രാവിലെ 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലെയും പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി ആണ് നവകേരള മുന്നേറ്റപ്രചാരണത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.

ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടികളാണ്, സി പി എം മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്ന്, ആറാം തീയതിയിലേക്ക് മാറ്റിയത്.

]]>
കറുകപുത്തൂര്‍ പീഡനം; പൊലീസിന് ഗുരുതര വീഴ്ച; മയക്കുമരുന്ന് മാഫിയയെ പിടികൂടിയെങ്കിലും വിട്ടയച്ചു https://malayalees.ch/karukaputhur-rape-case-thrithala-police-drug-mafia-caught-released/ Fri, 09 Jul 2021 04:11:59 +0000 https://malayalees.ch/?p=46575 പാലക്കാട് പട്ടാമ്പി കറുകപ്പുത്തൂരില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ തൃത്താല പൊലീസിന് ഗുരുതര വീഴ്ച. പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയ സംഘത്തെ പട്ടാമ്പിയിലെ ഹോട്ടലില്‍ നിന്ന് പിടികൂടിയെങ്കിലും ഉന്നത സ്വാധീനത്തെ തുടര്‍ന്ന് പൊലീസ് വിട്ടയക്കുകയായിരുന്നു. കേസിലെ പ്രധാന പ്രതിയായ അഭിലാഷിന്റെ ബന്ധുവിന്റെ സ്വാധീനത്തെ തുടര്‍ന്നാണ് നടപടിയെടുക്കാതിരുന്നതെന്ന് വ്യക്തമായി. സംഘം ഹോട്ടലില്‍ ഉണ്ടായിരുന്ന സമയം തൃത്താല പൊലീസ് എത്തിയിരുന്നുവെന്ന വിവരം ഹോട്ടലുടമയും സ്ഥിരീകരിച്ചു.

പ്രധാന പ്രതി അഭിലാഷിന്റെ ഭീഷണിയ്ക്ക് വഴങ്ങി ഏറ്റവുമൊടുവില്‍ പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത് കഴിഞ്ഞ മാസം നാലിനാണ്. തൃശൂരിലെ പെണ്‍ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അഭിലാഷിനൊപ്പം പോയത്. എന്നാല്‍ എട്ടാം തിയതി വരെ പട്ടാമ്പിയിലെ ആര്യ ഹോട്ടലില്‍ മുറിയില്‍ അഭിലാഷും പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഈ ദിവസങ്ങളില്‍ മുറിയില്‍ ലഹരി പാര്‍ട്ടി നടന്നിരുന്നു. പട്ടാമ്പി മേഖലയിലെ അഭിലാഷിന്റെ 9 സുഹൃത്തുക്കളും മാരക മയക്കുമരുന്ന് ഉപയോഗിച്ചുള്ള പാര്‍ട്ടിയുടെ ഭാഗമായി. ഈ ഘട്ടത്തിലെല്ലാം മയക്കുമരുന്ന് നല്‍കി കുട്ടിയെ അഭിലാഷ് പീഡിപ്പിച്ചു. ഹോട്ടലില്‍ ലഹരി പാര്‍ട്ടി നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് തൃത്താല പൊലീസ് സ്ഥലത്തെത്തി.

മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയും അഭിലാഷുമടക്കമുള്ളവരെയും വിട്ടയക്കുകയാണ് പൊലീസ് ചെയ്തത്. അഭിലാഷിന്റെ ബന്ധുവായ ജെപി എന്ന ജയപ്രകാശിന്റെ സ്വാധീനം മൂലമാണ് എല്ലാവരെയും വിട്ടയച്ചതെന്ന് പെണ്‍കുട്ടിയുടെ ഉമ്മ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ഇതിന് ശേഷമാണ് പെണ്‍കുട്ടിയെ റാക്കറ്റില്‍ നിന്ന് മോചിപ്പിച്ച് ചികിത്സയ്ക്ക് വിധേയമാക്കിയത്.

പ്രതികള്‍ക്ക് ഉന്നത സ്വാധീനമുണ്ടെന്ന കണക്കുകൂട്ടലിലാണ് ബന്ധുക്കള്‍ സ്പീക്കര്‍ എം ബി രാജേഷ് വഴി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പിന്നീട് ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് കേസന്വേഷണം ഊര്‍ജിതമാവുകയും മൂന്ന് പ്രധാന പ്രതികളെ പിടികൂടുകയും ചെയ്തത്. കേസില്‍ മൂന്നാം പ്രതി മുഹമ്മദിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ലഹരിമരുന്ന് റാക്കറ്റിലെ കണ്ണികളായ അഭിലാഷിന്റെ 9 സുഹൃത്തുക്കളുടെ വീടുകളിലും ഇന്നലെ രാത്രി ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം റെയ്ഡ് നടത്തിരുന്നു. ഇവര്‍ ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവരെ കൂടി പിടികൂടിയാല്‍ മാത്രമേ ആരാണ് ലഹരിവസ്തുക്കള്‍ എത്തിച്ചതെന്നത് സംബന്ധിച്ച വിവരം വ്യക്തമാകൂ.

]]>