drone – malayalees.ch https://malayalees.ch Malayalam Online News Portal Tue, 04 Oct 2022 04:28:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png drone – malayalees.ch https://malayalees.ch 32 32 മൂന്നാര്‍ നൈമാക്കാട് എസ്റ്റേറ്റില്‍ കൂടുകള്‍ വച്ചിട്ടും കടുവ കുടുങ്ങിയില്ല; കണ്ടെത്താന്‍ ഡ്രോണുകള്‍ ഉപയോഗിക്കും https://malayalees.ch/drones-will-use-to-locate-tiger-in-munnar-estate/ Tue, 04 Oct 2022 04:28:46 +0000 https://malayalees.ch/?p=68980 മൂന്നാര്‍ നൈമാക്കാട് എസ്റ്റേറ്റില്‍ അക്രമകാരിയായ കടുവയെ കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തും. കടുവയെ പിടികൂടാന്‍ ഇന്നലെ 3 കൂടുകള്‍ സ്ഥാപിച്ചിരുന്നു. വനം വകുപ്പിന്റെ പ്രത്യേക ദൗത്യസംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ജനങ്ങളുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് വനം വകുപ്പിന്റെ നടപടി. തൊഴുത്തില്‍ കെട്ടിയിരുന്നത് ഉള്‍പ്പടെ പത്ത് പശുക്കളെയാണ് കടുവ കഴിഞ്ഞ ദിവസങ്ങളില്‍ കൊന്നത്.

പലയിടങ്ങളില്‍ കൂടുവെച്ചതിനാല്‍ രാത്രിയോടെ കടുവ കുടുങ്ങുമെന്നായിരുന്നു വനപാലകരുടെ പ്രതീക്ഷ. എന്നാല്‍ കടുവ കുടുങ്ങിയില്ല. ഒരേ സ്ഥലത്തു തന്നെ കടുവ എത്തുന്നത് കുറവാണ്. മയക്കുവെടി വെച്ച് കടുവയെ പിടികൂടുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ കടുവ കൂട്ടില്‍ കുടുങ്ങുക തന്നെ വേണം. കടുവ അക്രമകാരിയായതിനാല്‍ വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം നലകിയിരുന്നു. നൂറിലധികം ഉദ്യോഗസ്ഥരാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. യാത്രക്കാര്‍ പകര്‍ത്തിയ കടുവയുടെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു.

പ്രദേശത്ത് മൂന്ന് കൂടുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ ഇരയെ ഇട്ട് കടുവയെ പിടികൂടാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. മൂന്നാറില്‍ കടുവയുടെ ആക്രമണത്തില്‍ പശുക്കള്‍ ചത്ത സംഭവത്തില്‍ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ മൂന്നാര്‍ ഉദുമല്‍പേട്ട് റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് നടപടി.

]]>
കൊച്ചിയിൽ ഡ്രോൺ പറത്തിയ യുവാവ് പിടിയിൽ https://malayalees.ch/drone-flew-over-naval-base/ Fri, 30 Jul 2021 12:54:45 +0000 https://malayalees.ch/?p=47501 കൊച്ചി നാവിക ആസ്ഥാനത്തിന് സമീപം ഡ്രോൺ പറത്തിയ യുവാവ് അറസ്റ്റിൽ. വടുതല സ്വദേശിയായ ലോയ്ഡ് ലിനസിനെ നേവി പിടികൂടി പൊലീസിന് കൈമാറി. ഡ്രോൺ പറത്തുന്നതിന് യുവാവ് നേവിയിൽ നിന്ന് അനുമതി നേടിയിരുന്നില്ല. തോപ്പുംപടി പഴയ പാലത്തിൽ നിന്നാണ് യുവാവ് ഡ്രോൺ പറത്തിയത്. വ്ലോഗറാണെന്നും യൂട്യൂബ് ചാനലിന് വേണ്ടിയാണ് ഡ്രോൺ പറത്തിയതെന്നും യുവാവ് പറഞ്ഞു. എന്നാൽ യുവാവിനെതിരെ തോപ്പുംപടി പോലീസ് കേസെടുത്തത്.

]]>
ഡ്രോണുകള്‍ അതിര്‍ത്തി കടന്നാല്‍ ശക്തമായ നടപടി; പാക്കിസ്താന് താക്കീതുമായി ഇന്ത്യ https://malayalees.ch/strong-action-drones-cross-border-india-warns-pakistan/ Fri, 09 Jul 2021 04:04:40 +0000 https://malayalees.ch/?p=46563 തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പാകിസ്താനെ താക്കീത് ചെയ്ത് ഇന്ത്യ. വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ ഉന്നയിക്കരുത്. ഭീകരനായ ഹാഫിസ് സെയ്തിന്റെ വീടിന് സമീപം നടന്ന സ്‌ഫോടനത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കില്ല. ഭീകരവാദത്തെ പാകിസ്താന്‍ ഇപ്പോഴും പിന്തുണയ്ക്കുന്നു എന്നതിന് തെളിവാണ് ആരോപണം.

ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ പാക്കിസ്താന്റെ ഭീകര ബന്ധത്തിന് തെളിവുകള്‍ ഇല്ലാതാകില്ല. ഡ്രോണുകള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നാല്‍ ശക്തമായ നടപടിയെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി. ഇന്ത്യയുടെ സംയമനത്തിന്റെ ആനുകൂല്യമാണ് പലപ്പോഴും പാക്കിസ്താനിലെ ഭീകരവാദികള്‍ക്ക് ലഭിക്കുന്നത്.

അതേസമയം ഇസ്ലാമിക രാജ്യങ്ങളുടെ സംഘടന മുന്നോട്ടുവച്ച ഇന്ത്യ നിര്‍ദേശം തള്ളി. കശ്മീരിലേക്ക് പ്രതിനിധിസംഘത്തെ അയയ്ക്കാനുള്ള നിര്‍ദേശമാണ് ഇന്ത്യ തള്ളിയത്. നിക്ഷിപ്ത താത്പര്യക്കാരുടെ അജണ്ടയില്‍ സംഘടന വീഴരുതെന്ന് ഇന്ത്യ പറഞ്ഞു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ മറ്റാരെയും ഇടപെടാന്‍ അനുവദിക്കില്ല. ഇന്ത്യ- പാകിസ്താന്‍ ചര്‍ച്ച സാധ്യമാക്കണം എന്ന നിര്‍ദേശവും ഇന്ത്യ തള്ളി.

]]>