drone attack – malayalees.ch https://malayalees.ch Malayalam Online News Portal Wed, 30 Aug 2023 04:59:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png drone attack – malayalees.ch https://malayalees.ch 32 32 റഷ്യക്ക് നേരെ ഡ്രോൺ ആക്രമണം; 4 വിമാനങ്ങൾ കത്തിനശിച്ചു https://malayalees.ch/drone-attack-hits-pskov-airport-in-north-east-russia/ Wed, 30 Aug 2023 04:59:32 +0000 https://malayalees.ch/?p=86928 റഷ്യക്ക് മേനേരെ കനത്ത വ്യോമക്രമണം നടത്തി യുക്രൈൻ. വടക്ക് പടിഞ്ഞാറൻ നഗരമായ സ്കോഫ് വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം. വിമാനത്താവളത്തിൽ ഉഗ്രസ്ഫോടനവും തീപിടുത്തവും റിപ്പോർട്ട് ചെയ്തു. നാല് വിമാനങ്ങൾ കത്തി നശിച്ചു.(Drone Attack hits pskov Airport in North East Russia)

അതേസമയം, ഡ്രോൺ ആക്രമണം തടഞ്ഞതായി അവകാശപ്പെട്ട് റഷ്യ രംഗത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റഷ്യയുടെ അവകാശവാദം.സൈന്യം ആക്രമണം ചെറുക്കുകയാണെന്ന് പ്രാദേശിക ഗവർണറെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

യുക്രൈയ്നിൽ നിന്ന് 600 കിലോമീറ്ററിലധികം അകലെയാണ് സ്കോവ് വിമാനത്താവളമുള്ളത്. അടുത്ത ആഴ്ചകളിൽ റഷ്യയ്ക്കുള്ളിലെ പ്രധാന കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അതിനായി സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകളുടെ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

സ്കോവ് വിമാനത്താവളത്തിൽ നടക്കുന്ന ഡ്രോൺ ആക്രമണം പ്രതിരോധ മന്ത്രാലയം പ്രതിരോധിക്കുകയാണെന്ന് റീജിയണൽ ഗവർണർ മിഖായേൽ വെഡെർനിക്കോവ് ടെലിഗ്രാമിൽ പറഞ്ഞു.

സ്‌ഫോടനത്തിന്റെ ശബ്‌ദത്തിന്റേയും വലിയ തീപിടിത്തത്തിന്റേയും വിഡിയോ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.ആക്രമണത്തേക്കുറിച്ച് റഷ്യൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിൽ നാല് ഇല്യൂഷിൻ 76 ട്രാൻസ്പോർട്ട് വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

]]>
ഡ്രോൺ ആക്രമണം: ‘ആന്റി ഡ്രോൺ മൊബൈൽ സിസ്റ്റം’ രണ്ടു മാസത്തിനകമെന്ന് കേരളാ പൊലീസ് https://malayalees.ch/kerala-police-anti-drone-mobile-system/ Fri, 08 Apr 2022 04:36:39 +0000 https://malayalees.ch/?p=59735 ഡ്രോണുകളെ നിർവീര്യമാക്കാനും തകർക്കാനും ശേഷിയുള്ള ‘ആന്റി ഡ്രോൺ മൊബൈൽ സിസ്റ്റം’ രണ്ടു മാസത്തിനകം സ്വന്തമാകുമെന്ന് കേരള പൊലീസ്. ഡ്രോൺ ഫൊറൻസിക് ഗവേഷണ കേന്ദ്രത്തിൽ സംവിധാനത്തിന്റെ നിർമാണം പുരോഗമിക്കുകയാണെന്നും കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അറിയിച്ചു.

ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം രാജ്യത്ത് വ്യാപകമായ പശ്ചാത്തലത്തിലാണു ജീപ്പിൽ ഘടിപ്പിക്കുന്ന ആന്റി ഡ്രോൺ നിർമിക്കുന്നതെന്നും ഇതിലെ റഡാറിന് 5 കിലോമീറ്റർ ചുറ്റളവിൽ പറക്കുന്ന ഡ്രോണുകളെ കണ്ടെത്താനാവുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഡ്രോണിന്റെ വേഗവും ലക്ഷ്യവുമെല്ലാം കമ്പ്യൂട്ടറിൽ തെളിയുമെന്നും അതിനെ ജാമർ ഉപയോഗിച്ച് നിർവീര്യമാക്കുകയയോ ലേസർ ഉപയോഗിച്ച് തകർക്കുകയോ ചെയ്യാമെന്ന് അവകാശപ്പെട്ടു. രാജ്യത്ത് ഇതാദ്യമായാണ് ഇത്തരം ഡ്രോൺ തദ്ദേശീയമായി വികസിപ്പിക്കുന്നതെന്നു സൈബർ ഡോം നോഡൽ ഓഫിസർ എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു.

ജീപ്പിൽ ഘടിപ്പിക്കുന്നതിനാൽ എവിടെയും ഉപയോഗിക്കാമെന്നും ഇതോടൊപ്പം പൊലീസ് സേനയ്ക്ക് ആവശ്യമായ വിവിധ തരം ഡ്രോണുകളും വികസിപ്പിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. സൈബർ ഡോമിൽ, 40 പൊലീസ് ഉദ്യോഗസ്ഥർക്കു ഡ്രോൺ പറത്താനും ഉപയോഗിക്കാനും സിമുലേറ്ററിൽ പരിശീലനം നൽകിയതായും യഥാർഥ ഡ്രോൺ ഉപയോഗിച്ചുള്ള പരിശീലനം തുടർന്നും നൽകുമെന്നും വ്യക്തമാക്കി. ജില്ലാതലത്തിലും കൂടുതൽ പൊലീസുകാർക്കു പരിശീലനം നൽകുമെന്നും പറഞ്ഞു.

വിഐപികളുടെ സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനും ജനക്കൂട്ട നിയന്ത്രണത്തിനും വിവിധതരം ഡ്രോണുകളും വികസിപ്പിക്കുന്നു. നിരീക്ഷണത്തിന്, ദുരന്തനിവാരണത്തിന്, ഭാരം വഹിക്കാൻ കഴിയുന്നത്, ആരുടെയും കണ്ണിൽ പെടാത്ത ചെറുത് എന്നിങ്ങനെ 8 തരം ഡ്രോണുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. ഇവയിൽ പൊലീസ് സൈറൺ, ഉച്ചഭാഷിണി, ഡോം ലൈറ്റുകൾ എന്നിവ ഉണ്ടാകും. വിമാനത്താവളങ്ങൾ, അതിസുരക്ഷാ മേഖലകൾ എന്നിവിടങ്ങളിൽ സേവനം പ്രയോജനപ്പെടുത്തുമെന്നും അറിയിച്ചു.

]]>
സൗദി വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; 8 പേർക്ക് പരുക്ക് https://malayalees.ch/8-injured-aircraft-damaged-drone-attack-saudi-airport/ Tue, 31 Aug 2021 12:43:55 +0000 https://malayalees.ch/?p=48868 സൗദി അറേബ്യയിലെ ആഭ വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം. 8 പേർക്ക് പരുക്കേറ്റു. ആക്രമണത്തിൽ ഒരു വിമാനം തകർന്നിട്ടുണ്ട്. യമനിൽ നിന്ന് സൗദിയുമായി കലാപത്തിൽ ഏർപ്പെട്ടിരിക്കുന്ന ഹൂത്തി വിമതരാണ് ആക്രമണത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്. വിമാനത്താവളം ലക്ഷ്യമാക്കി വന്ന മറ്റൊരു ഡ്രോൺ സൗദി വെടിവെച്ച് വീഴ്ത്തി. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ താത്കാലികമായി നിർത്തിവച്ചു. (Drone Attack Saudi Airport)

അതേസമയം, ഇസ്ലാമിക് സ്റ്റേറ്റ്സ് എന്ന് കരുതി അമേരിക്ക കാബൂളിലേക്ക് നടത്തിയ റോക്കറ്റാക്രമണത്തിൽ 10 അഫ്ഗാനികൾ കൊല്ലപ്പെട്ടു. 6 കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 10 അംഗങ്ങളാണ് കൊല്ലപ്പെട്ടത്. കാബൂൾ വിമാനത്താവളത്തിനരികെ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരർ കാർ ബോംബ് സ്ഫോടനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്ക റോക്കറ്റാക്രമണം നടത്തിയത്. സ്ഫോടക വസ്തുക്കൾ നിറച്ച ഒരു വാഹനം തങ്ങൾ തകർത്തു എന്ന് അമേരിക്ക അവകാശപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, അമേരിക്ക തകർത്തത് ഐഎസ് ഭീകരരുടെ വാഹനമല്ലെന്നും ഒരു കുടുംബത്തിലെ 10 അംഗങ്ങളെയാണെന്നും ഇന്നലെ വ്യക്തമായി.

“റോക്കറ്റ് വന്ന് കാറിൽ പതിച്ചു. അതിൽ മുഴുവൻ കുട്ടികളായിരുന്നു. അത് അവരെ മൊത്തം കൊന്നുകളഞ്ഞു. എൻ്റെ സഹോദരനും അദ്ദേഹത്തിൻ്റെ നാല് മക്കളും കൊല്ലപ്പെട്ടു. എൻ്റെ സ്വന്തം മകളെ എനിക്ക് നഷ്ടമായി. ആകെ 10 പേരെ റോക്കറ്റ് കൊന്നുകളഞ്ഞു.”- കുടുംബാംഗം അയ്മൽ അഹ്മദി പറഞ്ഞു. ആക്രമണത്തിൽ നാട്ടുകാർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന കാര്യം തങ്ങൾ അറിഞ്ഞു എന്ന് യുഎസ് സൈന്യത്തിൻ്റെ വക്താവ് ക്യാപ്റ്റൻ ബിൽ അർബൻ വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ച കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നൂറ് കടന്നിരുന്നു. മരിച്ചവരിൽ 97 അഫ്ഗാനിസ്താൻ സ്വദേശികളും 19 അമേരിക്കൻ പട്ടാളക്കാരും ഉൾപ്പെടുന്നു. ഇരുന്നൂറോളം പേർക്കാണ് സ്‌ഫോടനത്തിൽ പരുക്കേറ്റത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. നേരത്തെ താലിബാനും രഹസ്യാന്വേഷണ ഏജൻസികളും അക്രമണത്തിന് പിന്നിൽ ഐഎസ് ആണെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ, ആക്രമിച്ചവർക്ക് മാപ്പില്ലെന്നും തിരിച്ചടിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചിരുന്നു.

]]>
ജമ്മുകശ്മീരില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി https://malayalees.ch/found-another-drone-from-jammu-kashmir/ Wed, 14 Jul 2021 04:09:59 +0000 https://malayalees.ch/?p=46734 ജമ്മുകശ്മീരിലെ അരീന സെക്ടറില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. നിയന്ത്രണരേഖയ്ക്ക് അപ്പുറത്ത് പാകിസ്താന്‍ അധീനമേഖലയില്‍ നിന്നാണ് ഡ്രോണ്‍ വന്നതെന്ന് ബിഎസ്എഫ് അറിയിച്ചു. ബിഎസ്എഫ് വെടിവച്ചതിനെ തുടര്‍ന്ന് ഡ്രോണ്‍ പാക് അധീന മേഖലയിലേക്ക് മടങ്ങി. ജമ്മു വ്യോമതാവളത്തിലുണ്ടായ ആക്രമണത്തിനു പിന്നാലെ ഇത് ആറാം തവണയാണ് ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്.

]]>