driving schools – malayalees.ch https://malayalees.ch Malayalam Online News Portal Mon, 19 Jul 2021 04:27:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png driving schools – malayalees.ch https://malayalees.ch 32 32 ഡ്രൈവിംഗ് സ്‌കുള്‍ നാളെ മുതല്‍ തുറക്കും; അനുമതി ഒരു സമയം ഒരു പഠിതാവിന് മാത്രം https://malayalees.ch/riving-practice-and-test-in-kerala-restarted-from-july-19/ Mon, 19 Jul 2021 04:27:10 +0000 https://malayalees.ch/?p=46949 സംസ്ഥാനത്ത് കൊവിഡ് മൂലം പൂട്ടിക്കിടക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകള്‍ നാളെ മുതല്‍ തുറക്കും. ഡ്രൈവിംഗ് ടെസ്റ്റുകളും പരിശീലനവും ജൂലൈ 19 മുതല്‍ പുനരാരംഭിക്കുന്ന തീരുമാനം ഗതാഗത മന്ത്രി ആന്റണി രാജുവാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. പ്രോട്ടോകോള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് വേണം ടെസ്റ്റും പരിശീലനവും നടത്തേണ്ടതെന്നുമാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം.

ഡ്രൈവിങ് പരിശീലന വാഹനത്തില്‍ ഇന്‍സ്ട്രക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവിനെ മാത്രമേ അനുവദിക്കുകയുള്ളൂ. മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സ്ഥലങ്ങളില്‍ ബന്ധപ്പെട്ട ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിക്കുക.

ഓരോ സ്ഥലത്തും ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിക്കുന്ന തീയതികള്‍ അതാത് ആര്‍ടിഒ സബ് ആര്‍ടിഒകളുമായി ബന്ധപ്പെട്ട് അറിയാവുന്നതാണ്. ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ തുടങ്ങിയതിനു പിന്നാലെയാണ് ഡ്രൈവിംഗ് ടെസ്റ്റുകളും പരിശീലനവും പുനഃരാരംഭിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

]]>
ഡ്രൈവിങ് സ്കൂളുകള്‍ തുറക്കാന്‍ അനുമതി https://malayalees.ch/permission-to-open-driving-schools/ Wed, 09 Sep 2020 14:57:25 +0000 https://malayalees.ch/?p=31588 അടുത്ത തിങ്കളാഴ്ച മുതൽ പ്രവർത്തനം തുടങ്ങാമെന്നും കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചെന്നും മന്ത്രി എ കെ ശശീന്ദ്രന്‍


സംസ്ഥാനത്ത് ഡ്രൈവിങ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി. അടുത്ത തിങ്കളാഴ്ച മുതൽ പ്രവർത്തനം തുടങ്ങാമെന്നും കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

ഒരാളെ മാത്രമേ പരിശീലനത്തിനായി ഒരു സമയം വാഹനത്തിൽ കയറ്റാവൂ. തിങ്കളാഴ്ചക്കുള്ളിൽ വാഹനങ്ങളും സ്ഥാപനങ്ങളും അണുമുക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങളും ലോക്ക്ഡൌണും കാരണം ഡ്രൈവിങ് സ്കൂളുകള്‍ മാസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. വിവിധ മേഖലകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതിന്‍റെ ഭാഗമായാണ് ഡ്രൈവിങ് സ്കൂളുകള്‍ക്ക് അനുമതി നല്‍കിയത്.

]]>