Driver – malayalees.ch https://malayalees.ch Malayalam Online News Portal Fri, 05 May 2023 08:05:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Driver – malayalees.ch https://malayalees.ch 32 32 സ്കൂൾ ബസ് ഡ്രൈവർ ഭിന്നശേഷി വിദ്യാർഥിനിയെ പീഡിപ്പിച്ചു https://malayalees.ch/school-bus-driver-rape-student/ Fri, 05 May 2023 08:05:45 +0000 https://malayalees.ch/?p=80752 സ്കൂൾ ബസ് ഡ്രൈവർ ഭിന്നശേഷി വിദ്യാർഥിനിയെ പീഡിപ്പിച്ചു. പത്തനംതിട്ട പന്തളത്ത് ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. ഈ മാസം 21 നാണ് സംഭവം. സ്കൂളിൽ ക്ലാസ് ഇല്ല എന്നറിയാതെ റോഡിൽ നിന്ന് കുട്ടിയെ ഡ്രൈവർ ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു. കുട്ടിയുടെ സ്വഭാവത്തിൽ വന്ന വ്യത്യാസം ശ്രദ്ധിച്ച അധ്യാപകരാണ് വിവരം ചോദിച്ചറിഞ്ഞത്. അധ്യാപകർ വിവരം പഞ്ചായത്തിൽ അറിയിച്ചിട്ടും ഒരാഴ്ച അധികൃതർ വിവരം മറച്ചുവെച്ചു. കുട്ടിയുടെ മാതാവ് വിവരമറിഞ്ഞതോടെയാണ് സംഭവം പരാതിയായത്.

]]>
വടക്കഞ്ചേരി വാഹനാപകടം; ഡ്രൈവർ ജോമോൻ കൊല്ലത്ത് നിന്ന് പിടിയിൽ https://malayalees.ch/vadakkencherry-accident-driver-arrested/ Thu, 06 Oct 2022 13:11:39 +0000 https://malayalees.ch/?p=69142 വടക്കഞ്ചേരി വാഹനാപകടത്തിൽ ഡ്രൈവർ ജോമോൻ എന്ന ജോജോ പത്രോസ് പിടിയിലായി. കൊല്ലം ചവറയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചവറ പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ജോമോനെ കുടുക്കിയത്. ടൂറിസ്റ്റു ബസിന്റെ അമിത വേഗമാണ് ദുരന്തമുണ്ടാക്കിയതെന്ന് ഹൈക്കോടതിയിൽ കെഎസ്ആർടിസി അറിയിച്ചിരുന്നു. വളരെക്കാലമായി താൻ ഡ്രൈവറായി ജോലി ചെയ്യുകയാണെന്നും തന്റെ ഭാ​ഗത്ത് തെറ്റുണ്ടായിട്ടില്ലെന്നുമാണ് ഇയാൾ പറയുന്നത്. തിരുവനന്തപുരത്തേയ്ക്ക് പോകുന്നതിനിടെയാണ് ഇയാൾ കൊല്ലത്തുവെച്ച് കുടുങ്ങിയത്. ഉടൻ ഇയാളെ പാലക്കാടെത്തിക്കുമെന്നാണ് അറിയുന്നത്.

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിൽ പരുക്കേറ്റവർക്ക് അൻപതിനായിരം രൂപയും നഷ്ടപരിഹാരമായി നൽകും. ഇന്നലെ വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂർവ്വം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവിൽ തീരാനോവായി മാറുകയായിരുന്നു. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ആഘോഷത്തിമിർപ്പിലായിരിക്കെയാണ് 11.30ഓടെ വടക്കഞ്ചേരി അഞ്ചു മൂർത്തി മംഗലത്ത് വച്ച് കെഎസ്ആർടിസി ബസ്സിന് പുറകിൽ അതിവേഗത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്.

ഇടിയുടെ ആഘാതത്തിൽ റോഡിനു സമീപത്തെ ചതുപ്പിലേക്ക് മറിഞ്ഞ ബസിൽനിന്ന് ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവർത്തകർ കുട്ടികളെ അടക്കം പുറത്തേക്ക് എത്തിച്ചത്. 42 വിദ്യാർത്ഥികളും 5 അധ്യാപകരും 2 ബസ്സ് ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ 50 ഓളം പേരെ തൃശൂർ മെഡിക്കൽ കോളേജ്, ആലത്തൂർ താലൂക്ക് ആശുപത്രി,നെന്മാറ അവിറ്റീസ് ആശുപത്രി, പാലക്കാട് ജില്ലാശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചത്. വടക്കഞ്ചേരിയിൽ നടന്നത് ഭയാനകമായ അപകടമെന്നും പരിക്കേറ്റവർ അപകടനില തരണം ചെയ്തതായും സംഭവസ്ഥലം സന്ദർശിച്ച ശേഷം മന്ത്രി എം.പി രാജേഷ് പറഞ്ഞു

മന്ത്രി കെ കൃഷ്ണൻകുട്ടി പാലക്കാട് ജില്ലാ കളക്ടർ മൃണ്മയി ജോഷി, തൃശൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യാ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായ മൃതദേഹങ്ങൾ ജന്മനാടുകളിലേക്ക് കൊണ്ടുപോയി.

]]>
ഡ്രൈവര്‍മാര്‍ക്ക് രോഗം; കോട്ടയം, വൈക്കം കെ.എസ്.ആര്‍ടി.സി ഡിപ്പോകള്‍ അടച്ചു https://malayalees.ch/kottaymvaikkom-ksrtc-depots-closed/ Fri, 24 Jul 2020 09:18:47 +0000 https://malayalees.ch/?p=29021
സംസ്ഥാനത്ത് കോവിഡിന് ശമനമില്ല. ഡ്രൈവര്‍മാര്‍ക്ക് രോഗം വന്നതോടെ കോട്ടയം, വൈക്കം കെ.എസ്.ആര്‍ടി.സി ഡിപ്പോകള്‍ അടച്ചു. എക്സൈസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ കാസര്‍ഗോഡ് മൂന്ന് എക്സൈസ് ഓഫീസുകള്‍ അടച്ചു. കണ്ണൂരില്‍ കോവിഡ് രോഗിയായ തടവ് പുള്ളി ചാടിപ്പോയി.

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നിരുന്നു. ആശങ്കക്ക് ഒട്ടും കുറവില്ലാതെ രോഗം പടരുകയാണ്. രോഗബാധ കൂടുതലുള്ള തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ അതീവ ജാഗ്രത തുടരുന്നു. കോട്ടയം കെ.എസ്.ആര്‍ടി.സി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കോവിഡ‍് സ്ഥിരീകരിച്ചു. കുമരകം സ്വദേശിയായ ഇദ്ദേഹം കോട്ടയം എറണാകുളും റൂട്ടിലാണ് സര്‍വീസ് നടത്തിയിരുന്നത്. വൈക്കത്തെ ഡിപ്പോയിലെ ഡ്രൈവര്‍ക്കും രോഗം ബാധിച്ചതോടെ ഈ ഡിപ്പോയും അടച്ചു.

തിരുവല്ല കണ്ടെയ്ന്‍മെന്‍റ് സോണായതോടെ തിരുവല്ല ഡിപ്പോയും അടച്ചിട്ടിരിക്കുകയാണ്. എറണാകുളത്ത് പത്ത് കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു.

കൊണ്ടോട്ടിയിലെ നഗരസഭാംഗമായ അഭിഭാഷകന് കോവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറത്തെയും മഞ്ചേരിയിലെയും കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തി. എക്സൈസ് ഉ‍ദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ കാസര്‍ഗോഡുള്ള ഹൊസ്ദുര്‍ഗ്ഗ എക്സൈസ് ഓഫീസ് ഉള്‍പ്പെടെ മൂന്ന് ഓഫീസുകള്‍ അടച്ചു. ഇതിനിടെ കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ നിന്ന് കോവിഡ് രോഗിയായ തടവ്പുള്ളി ചാടിപ്പോയി. ആറളം സ്വദേശിയായ ഇയാള്‍ക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളെ കണ്ടുപിടിക്കുന്നതിനുള്ള ശ്രമം പൊലീസ് തുടരുകയാണ്.

]]>