Drishyam 2 – malayalees.ch https://malayalees.ch Malayalam Online News Portal Tue, 30 Mar 2021 04:15:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Drishyam 2 – malayalees.ch https://malayalees.ch 32 32 ‘ഇരട്ടച്ചങ്ക് വേണ്ട, നല്ല ഒരു ഹൃദയം മതി’; യുഡിഎഫിന് വോട്ട് തേടി ദൃശ്യം 2 താരം https://malayalees.ch/drishyam-2-fame-santhi-mayadevi-seeks-vote-for-udf/ Tue, 30 Mar 2021 04:15:18 +0000 https://malayalees.ch/?p=42235 കളമശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി ഇ അബ്ദുല്‍ ഗഫൂറിന് വോട്ട് അഭ്യര്‍ഥിച്ച് ദൃശ്യം 2 താരം അഡ്വ ശാന്തി മായാദേവി. പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേരെടുത്ത് പറയാതെ ശാന്തി മായാദേവി വിമര്‍ശിച്ചു.

നമുക്ക് വേണ്ടത് മുഖത്ത് എപ്പോഴും ചിരിയുള്ള, നമുക്ക് സമീപിക്കാന്‍ പേടിയില്ലാത്ത ആളെയാണ്. അല്ലാതെ മുഖമൊക്കെ വലിച്ചുകെട്ടി, കടക്ക് പുറത്ത് എന്നൊക്കെ പറഞ്ഞ് നില്‍ക്കുന്ന ആളുകളുടെ അടുത്തേക്ക് പോകാന്‍ പറ്റുമോ? നമ്മള്‍ ഓര്‍ക്കേണ്ടത് ഒന്നുമാത്രമാണ്. ഇരട്ടച്ചങ്ക് വേണ്ട നമുക്ക്. നല്ല ഒരു ഹൃദയം മതി. നല്ല ഹൃദയമുള്ള വ്യക്തിയാണ് അഡ്വ വി ഇ ഗഫൂര്‍

മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകനാണ് അബ്ദുല്‍ ഗഫൂര്‍. ഇബ്രാഹിംകുഞ്ഞ് ശാന്തി മായാദേവിയുടെ പ്രസംഗത്തിലെ ഒരു ഭാഗം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. പി രാജീവാണ് കളമശ്ശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പാലാരിവട്ടം പാലവും സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി യുഡിഎഫിലുണ്ടായ എതിര്‍പ്പുമെല്ലാം ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് പ്രചാരണം.

ദൃശ്യം 2ല്‍ അഭിഭാഷകയായാണ് ശാന്തി മായാദേവി എത്തിയത്. ജോര്‍ജുകുട്ടിയുമൊത്തുള്ള കോടതി രംഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ജീവിതത്തിലും അഭിഭാഷക തന്നെയാണ് ശാന്തി.

]]>
‘ദൃശ്യം 2 അക്കാദമി ട്രയിനികളെ നിർബന്ധമായും കാണിക്കണം’; ബംഗ്ലാദേശ് പൊലീസ് സൂപ്രണ്ട് https://malayalees.ch/drishyam-2-bengladeshi-review/ Tue, 02 Mar 2021 12:31:04 +0000 https://malayalees.ch/?p=40928 ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് മോഹൻലാൽ നായകനായ ദൃശ്യം. ബംഗ്ലാദേശ് പൊലീസിലെ അഡീഷണൽ സൂപ്രണ്ടായ മഷ്‌റൂഫ് ഹുസൈനാണ് സിനിമയെ പുകഴ്ത്തി രംഗത്തെത്തിയത്. പൊലീസ് അക്കാദമിയിലെ ട്രയിനികളെ നിർബന്ധമായും കാണിക്കേണ്ടതാണ് ഈ ചിത്രമെന്നാണ് അദ്ദേഹം എഴുതിയത്. ഹുസൈന്റെ കുറിപ്പ് സിനിമാ അണിയറ പ്രവർത്തകർ ദൃശ്യം 2വിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു.

‘പൊലീസ് അക്കാദമിയിൽ ദൃശ്യം 2 നിർബന്ധമായും കാണിക്കേണ്ട ചിത്രമാണ്. എങ്ങനെയായിരിക്കണം കുറ്റാന്വേഷണ മനസ്സ് എന്ന് ഈ സിനിമ കാണിച്ചു തരുന്നുണ്ട്. പൊലീസുകാർ ആകുന്നവർക്കും അല്ലാത്തവർക്കും സിനിമ മികച്ച ദൃശ്യാനുഭവമാണെന്നും അദ്ദേഹം കുറിച്ചു.

അതിനിടെ, മലയാളത്തിൽ വൻ വിജയമായ ചിത്രം തെലുങ്കിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്. തെലുങ്കിൽ വെങ്കിടേഷ് ആണ് നായകൻ. ഹിന്ദിയിൽ അജയ് ദേവ്ഗണും തബുവുമാണ് പ്രധാന വേഷത്തിലെത്തുന്നത്.

]]>
ദൃശ്യം 2; വ്യാജ പതിപ്പ് മിനിറ്റുകൾക്കുള്ളിൽ സാമൂഹ്യമാധ്യമങ്ങളിൽ https://malayalees.ch/drishyam-2-fake-version-on-social-media-within-minutes/ Fri, 19 Feb 2021 04:06:24 +0000 https://malayalees.ch/?p=40392 ദൃശ്യം രണ്ടിന്റെ വ്യാജ പതിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ടെലഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിലാണ് വ്യാജപതിപ്പ് പ്രചരിക്കുന്നത്. ചിത്രം ഒടിടി റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിലാണ് വ്യാജപതിപ്പ് സമൂഹമാധ്യമങ്ങളിൽ എത്തിയത്. മലയാളത്തിൽ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്ത ആദ്യ സൂപ്പർ സ്റ്റാർ ചിത്രമാണ് ദൃശ്യം 2.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മോഹൻലാൽ, മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 2011 ൽ റിലീസ് ചെയ്ത ദൃശ്യത്തിന്റെ രണ്ടാംഭാഗമാണ് ദൃശ്യം 2.

]]>
ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍; ടീസര്‍ പുറത്തിറങ്ങി https://malayalees.ch/drishyam-2-teaser-mohanlal-refuses-to-let-the-cat-out-of-the-bag/ Fri, 01 Jan 2021 04:55:19 +0000 https://malayalees.ch/?p=37849 മലയാളി ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ആമസോണ്‍ പ്രൈം വീഡിയോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പുതുവത്സരത്തില്‍ ആരാധകരെ ഞെട്ടിക്കുന്നതായി ഈ പ്രഖ്യാപനം.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റിലീസിന് മുന്നോടിയായി ആരാധകർക്കിടയിൽ ആവേശം നിലനിർത്തിക്കൊണ്ട് മോഹൻലാലും ആമസോൺ പ്രൈം വിഡിയോയും ചേർന്ന് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ജിത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത ദൃശ്യം 2 വില്‍ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്ഥർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

blob:https://www.facebook.com/2da3c55a-e0e0-4d40-b853-b52b1dbe1a81

]]>
ജോര്‍ജ് കുട്ടിയായി മോഹന്‍ലാല്‍ വീണ്ടും; ചിത്രീകരണം ആരംഭിച്ചു https://malayalees.ch/drishyam-2-mohanlal-look-out/ Fri, 25 Sep 2020 12:54:26 +0000 https://malayalees.ch/?p=32343 2013ല്‍ റിലീസ് ചെയ്ത് ബോക്സ് ഓഫീസില്‍ വമ്പന്‍ വിജയമായ മോഹന്‍ലാല്‍-ജീത്തു ജോസഫ് ടീമിന്‍റെ ദൃശ്യത്തിന് തുടര്‍ച്ച ഒരുങ്ങുന്ന കാര്യം നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്‍റെ ചിത്രീകരണം ആലുവയില്‍ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. എന്നാലിതാ ചിത്രത്തിലെ മോഹന്‍ലാലിന്‍റെ ജോര്‍ജ് കുട്ടിയായിരിക്കുന്ന ആദ്യ ലുക്ക് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്‍റെ നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍, സംവിധായകന്‍ ജിത്തു ജോസഫ്, ഛായാഗ്രഹകന്‍ സതീഷ് കുറുപ്പ് എന്നിവരോടൊപ്പമുള്ള ചിത്രമാണ് പുറത്തുവന്നത്. സെപ്റ്റംബർ 25നാണ് മോഹൻലാൽ ചിത്രത്തിന്‍റെ ഭാഗമായത്.

ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ തന്നെയാണ് രണ്ടാം ഭാഗവും നിർമിക്കുന്നത്. ജീത്തു ജോസഫ് തന്നെയാണ് രചനയും സംവിധാനവും. ആദ്യ ചിത്രത്തില്‍ ഒരു ക്രൈം മൂടിവെക്കാന്‍ ശ്രമിക്കുന്ന ജോര്‍ജ് കുട്ടിയും കുടുംബവും രണ്ടാം ഭാഗത്തില്‍ പുതിയ പ്രതിസന്ധികള്‍ നേരിടുന്നതായാണ് കാണിക്കുന്നത്. മോഹൻലാൽ, മീന, അൻസിബ, എസ്തർ എന്നിവർ പഴയ അതെ വേഷങ്ങളില്‍ ഭാഗമാകും. സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സംഗീതം അനിൽ ജോൺസൺ, സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ. എഡിറ്റിങ് വിനായകൻ. കലാസംവിധാനം -രാജീവ് കോവിലകം. നിശ്ചലമായാഗ്രഹണം -ബെന്നറ്റ്. മേക്കപ്പ്- ജിതേഷ് പൊയ്യ . കോസ്റ്റ്യും ഡിസൈൻ-ലിൻഡ ജീത്തു. അസ്സോസ്സിയേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ. സഹസംവിധാനം – സോണി കുളക്കട, അർഷാദ് അയൂബ്. പ്രൊഡക്‌ഷൻ കൺട്രോളർ. സിദ്ദു പനയ്ക്കൽ. പ്രൊഡക്‌ഷൻ എക്സികുട്ടീവ്: സേതു അടൂർ, പ്രൊഡക്‌ഷൻ മാനേജർ. പ്രണവ് മോഹൻ. ഫിനാൻസ് കൺട്രോളർ ശശിധരൻ കണ്ടാണിശ്ശേരിൽ. കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം ആശീർവാദ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.

]]>