Draupadi Murmu – malayalees.ch https://malayalees.ch Malayalam Online News Portal Sat, 08 Apr 2023 04:45:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Draupadi Murmu – malayalees.ch https://malayalees.ch 32 32 ആനയും മനുഷ്യനും തമ്മിലുള്ള സംഘർഷത്തിന്റ ഉത്തരവാദിത്തം മനുഷ്യന്; രാഷ്ട്രപതി ദ്രൗപതി മുർമു https://malayalees.ch/responsibility-of-man-elephant-conflict-lies-with-society-draupadi-murmu/ Sat, 08 Apr 2023 04:42:26 +0000 https://malayalees.ch/?p=79257 ആനയും മനുഷ്യനും തമ്മിലുള്ള സംഘർഷത്തിന്റ ഉത്തരവാദിത്തം മനുഷ്യനാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. അസമിലെ കാസിരംഗ നാഷണൽ പാർക്കിൽ നടന്ന ചടങ്ങിൽ ഗജ് ഉത്സവ് -2023 ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. ആന-മനുഷ്യ സംഘർഷം നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രശ്നമാണ്. ആനകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലോ സഞ്ചാരത്തിലോ ഉണ്ടാക്കിയ തടസ്സമാണ് സംഘർഷത്തിന്റ മൂല കാരണം. ( Responsibility of man elephant conflict lies with society: Draupadi Murmu ).

ആനകളെ ബഹുമാനിക്കുന്നതാണ് ഇന്ത്യൻ പാരമ്പര്യം. ആനകൾ സമൃദ്ധിയുടെ പ്രതീകമാണ്. ആന ഇന്ത്യയുടെ ദേശീയ പൈതൃക മൃഗവുമാണ്.
ആനകളെ സംരക്ഷിക്കുന്നത് നമ്മുടെ ദേശീയ ഉത്തരവാദിത്തത്തിന്റെ പ്രധാന ഭാഗമാണ്. മറ്റ് ജീവജാലങ്ങളോട് ഉള്ള അതേ അനുകമ്പയും ബഹുമാനവും ആനകളോടും ഉണ്ടാകണം.

ഇന്ത്യയിൽ, പ്രകൃതിയും സംസ്‌കാരവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പ്രകൃതിക്കും മൃഗങ്ങൾക്കും പക്ഷികൾക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ മാനവരാശിയുടെയും ഭൂമിമാതാവിന്റെയും താൽപര്യം കൂടിയാണെന്നും രാഷ്ട്രപതി പറഞ്ഞു. ആന സംരക്ഷണ കേന്ദ്രങ്ങളിലെ വനങ്ങളും ഹരിത പ്രദേശങ്ങളും വളരെ ഫലപ്രദമായ കാർബൺ സിങ്കുകളാണ്. അതുകൊണ്ട് തന്നെ ആനകളുടെ സംരക്ഷണം നമുക്കെല്ലാവർക്കും ഗുണകരമാകും. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടാനും ഇത് സഹായിക്കുമെന്ന് പറയാം.

ആനകളെ വളരെ ബുദ്ധിയുള്ള സെൻസിറ്റീവായ മൃഗങ്ങളായാണ് കണക്കാക്കുന്നത്. മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നും നിസ്വാർത്ഥ സ്‌നേഹത്തിന്റെ വികാരം നമുക്ക് പഠിക്കാൻ കഴിയുമെന്നും ദ്രൗപതി മുർമു വ്യക്തമാക്കി.

]]>
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം https://malayalees.ch/parliament-budget-session-2023-starts-today/ Tue, 31 Jan 2023 04:03:24 +0000 https://malayalees.ch/?p=75340 പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് അവതരിപ്പിക്കും. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ചൈനീസ് സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ ആകില്ലെന്നും അതിര്‍ത്തിയിലെ സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗത്തില്‍ അറിയിച്ചിരുന്നു.parliament budget session 2023 starts today

നാളെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായുള്ള അവസാന സമ്പൂര്‍ണ്ണ ബജറ്റ് ആണ് ഇത്തവണ അവതരിപ്പിക്കുന്നത്.

ബിബിസി ഡോക്യുമെന്ററി വിവാദം അടക്കമുള്ള വിഷയങ്ങളില്‍ ബജറ്റ് സമ്മേളനവും പ്രക്ഷുബ്ധമാകും. ഗവര്‍ണര്‍ – സര്‍ക്കാര്‍ ഏറ്റുമുട്ടലും ബിബിസി ഡോക്യുമെന്ററി വിവാദവും ബജറ്റ് സമ്മേളനത്തില്‍ ഉന്നയിക്കുമെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ തന്നെ പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര നയങ്ങളില്‍ പ്രതിഷേധിച്ചു രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. അതേ ബിബിസി ഡോക്യുമെന്ററി വിഷയം ആദ്യ ദിവസം തന്നെ ഉന്നയിക്കാനാണ് ഡിഎംകെയുടെ തീരുമാനം.

ഡോക്യുമെന്ററി വിവാദത്തോടൊപ്പം അദാനി വിഷയവും സഭയില്‍ ഉന്നയിക്കുമെന്ന് സിപിഐഎം വ്യക്തമാക്കിയിട്ടുണ്ട്. ഭാരത് ജോഡോ യാത്രയെ തുടര്‍ന്ന് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാതിരുന്ന കോണ്ഗ്രസ് ഇന്ന് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് സഭയില്‍ സ്വീകരിക്കേണ്ട നയ സമീപനങ്ങള്‍ ചര്‍ച്ച ചെയ്യും.

]]>
ഒരു മനസോടെ ഇന്ത്യക്കാര്‍; രാജ്യം ഇന്ന് 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കും https://malayalees.ch/republic-day-2023-today-74th-republic-day-celebrations/ Thu, 26 Jan 2023 04:34:56 +0000 https://malayalees.ch/?p=75029 ഇന്ന് ഇന്ത്യയുടെ എഴുപത്തിനാലാം റിപ്പബ്‌ളിക് ദിനം. രാജ്യത്തിന് കരുത്തുറ്റ ഭരണഘടനയും സുസജ്ജമായ സ്വയംഭരണ സംവിധാനവും നിലവില്‍ വന്ന ദിവസം. പൂര്‍ണ സ്വരാജ് സാധ്യമായ ദിവസത്തിന്റെ ആഘോഷങ്ങള്‍ക്കാണ് രാജ്യം ഇന്ന് ഒരുങ്ങുന്നത്. ഡല്‍ഹിയില്‍ വര്‍ണാഭമായ ചടങ്ങുകള്‍ തയാറായിക്കഴിഞ്ഞു. രാജ്യ തലസ്ഥാനത്ത് കര്‍ശന സുരക്ഷാ പരിശോധനകളും ഇന്ന് നടക്കും.

രാഷ്ട്ര നിര്‍മാണത്തിന് ജീവത്യാഗം ചെയ്തവരെ അനുസ്മരിച്ചുകൊണ്ടാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഈവര്‍ഷത്തെ റിപ്പബ്ലിക് ദിന സന്ദേശം. ഇന്ത്യ ഐക്യത്തിന്റെ ഉത്തമ മാതൃകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യം അതിവേഗം വളരുകയാണെന്നും ദ്രൗപദി മുര്‍മു ചൂണ്ടിക്കാട്ടി.

രാഷ്ട്രപതി ഭവനില്‍ നിന്ന് ഇന്ത്യാ ഗേറ്റിലേക്കുള്ള പ്രൗഢപരേഡാണ് റിപ്പബ്ലിക് ദിനത്തിന്റെ മുഖ്യആകര്‍ഷണം. രാഷ്ട്രപതി രാവിലെ പതാക ഉയര്‍ത്തും. പിന്നാലെ എല്ലാവരും ഒരുമനസോടെ ജനഗണമന ചൊല്ലും. അതിന് ശേഷമാണ് സായുധ ആര്‍മി റെജിമെന്റിന്റെ 21 ഗണ്‍ സല്യൂട്ട് നടക്കുക. നാവികസേനയും വ്യോമസേനയും കരുത്തുകാട്ടും.

എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്തും വിപുലമായ ആഘോഷമാണ് നടക്കുക. രാവിലെ 9 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാകയുയര്‍ത്തും. ചടങ്ങില്‍ മുഖ്യമന്ത്രിയും പങ്കെടുക്കും. വിവിധ സേനാ വിഭാഗങ്ങളുടേയും അശ്വാരൂഢ സേന, സംസ്ഥാന പൊലീസ്, എന്‍.സി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടേയും അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിക്കും. ഭാരതീയ വായുസേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും. നിയമസഭയില്‍ 9.30 ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പതാകയുയര്‍ത്തും. മറ്റ് ജില്ലകളില്‍ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ പതാക ഉയര്‍ത്തും.

]]>
മമത ബാനര്‍ജി ഇന്ന് പ്രധാനമന്ത്രിയുമായും രാഷ്ട്രപതിയുമായും കൂടിക്കാഴ്ച നടത്തും https://malayalees.ch/mamata-banerjee-meeting-with-pm-modi-and-draupadi-murmu/ Fri, 05 Aug 2022 04:21:05 +0000 https://malayalees.ch/?p=65943 ഡല്‍ഹിയിലുള്ള ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായും പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും. വൈകീട്ട് 4.30 നാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. സംസ്ഥാനത്തിന്റെ വികസന വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.

വൈകീട്ട് 6.30 ന് രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുര്‍മുവിനെ മമത കാണും. ഞായറാഴ്ച നടക്കുന്ന നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാനായി നാല് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മമത മറ്റ് പരിപാടികള്‍ ഒന്നും തന്നെ ഇതുവരെനിശ്ചയിച്ചിട്ടില്ല.

ഡല്‍ഹിയില്‍ തുടരുന്ന മമത തൃണമൂല്‍ എംപിമാരുടെ യോഗം വിളിച്ച് പാര്‍ലമെന്റിന്റെ നിലവിലെ സമ്മേളനത്തെക്കുറിച്ചും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു. പശ്ചിമ ബംഗാളിലെ ഏഴ് പുതിയ ജില്ലകളുടെ പേരുകള്‍ സംബന്ധിച്ച നിര്‍ദേശങ്ങളും മമത എംപിമാരോട് ആരാഞ്ഞുവെന്നാണ്് റിപ്പോര്‍ട്ട്.

]]>
ആദിവാസി വിഭാഗത്തിൽ നിന്നുള്ള വനിത രാഷ്ട്രപതിയായത് കോൺഗ്രസിന് ദഹിച്ചിട്ടില്ല; സ്‌മൃതി ഇറാനി https://malayalees.ch/congs-rashtrapatni-comment-on-prez-demeans-tribal-legacy-women-says-smriti-irani/ Thu, 28 Jul 2022 08:04:06 +0000 https://malayalees.ch/?p=65536 കോൺഗ്രസിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കോൺഗ്രസ് അപമാനിച്ചുവെന്ന് ആരോപണം. ആദിവാസി വിഭാഗത്തിൽ നിന്നുള്ള വനിത രാഷ്ട്രപതിയായത് കോൺഗ്രസിന് ദഹിച്ചിട്ടില്ല. സോണിയ ഗാന്ധി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ലോക്സഭയിൽ സ്‌മൃതി പറഞ്ഞു. രാഷ്ട്രപതിയെ രാഷ്ട്രപത്നിയെന്ന് എന്ന് വിശേഷിപ്പിച്ചത് അത്യന്തം അപലപനീയമാണെന്ന് അവർ പറഞ്ഞു.

ദ്രൗപദി മുര്‍മു രാഷ്ട്രപതി സ്ഥാനാര്‍ഥിയായപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് നിരന്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് നടത്തുന്നത്. അധിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് മാപ്പു പറയണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു. സ്ത്രീവിരുദ്ധ പരാമർശം പിൻവലിക്കണമെന്ന് രാജ്യസഭയിൽ നിർമല സീതാരാമൻ ആവശ്യപ്പെട്ടു.

അതേസമയം രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ അപമാനിച്ചുവെന്ന ആരോപണം നാക്കുപിഴയെന്ന് കോൺഗ്രസ് പ്രതികരിച്ചു. ബി ജെ പി യുടെ വിമർശനങ്ങൾ തള്ളി കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി രംഗത്തെത്തി. സംഭവിച്ചത് നാക്കുപിഴ മാത്രം, മാപ്പ് പറയേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രസ്താവനയ്ക്കെതിരെ ബിജെപി എംപിമാര്‍ പാര്‍ലമെന്‍റ് വളപ്പില്‍ പ്രതിഷേധിച്ചു, കോണ്‍ഗ്രസിനെതിരെ ലോക്സഭയിലും രാജ്യസഭയിലും ബിജെപി എംപിമാര്‍ നോട്ടിസ് നല്‍കും. ഒരു ഹിന്ദി ചാനലിനോട് പ്രതികരിക്കവെയാണ് അധിര്‍ രഞ്ജന്‍ ചൗധരി വിവാദ പരാമര്‍ശം നടത്തിയത്.

]]>
‘വിജയം പാവപ്പെട്ടവരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും കൂടിയാണ്’; പ്രബോധകരമായ കന്നി പ്രസംഗവുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു https://malayalees.ch/draupadi-murmu-first-address-as-president-of-india/ Mon, 25 Jul 2022 09:43:08 +0000 https://malayalees.ch/?p=65364 രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകളോടെയാണ് ദ്രൗപദി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തത്. വിജയം പാവപ്പെട്ടവരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും കൂടിയാണെന്ന് സ്വന്തം ജീവിതം ഉദാഹരണമായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടായിരുന്നു രാഷ്ട്രപതിയുടെ കന്നിപ്രസംഗം. ഈ പദവിയിലെത്താന്‍ താന്‍ നടന്നുവന്ന വഴികള്‍ 20 മിനിറ്റോളം നീണ്ട പ്രസംഗത്തില്‍ ദ്രൗപദി മുര്‍മു വിശദീകരിച്ചു.

ഒഡിഷയിലെ ചെറിയ ഗ്രാമത്തില്‍ നിന്നാണ് താന്‍ യാത്ര ആരംഭിച്ചതെന്ന് ദ്രൗപദി മുര്‍മു പറഞ്ഞു. രാജ്യം തന്നില്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് ഈ വലിയ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തനിക്ക് കരുത്താകുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. ഇത് ജനാധിപത്യത്തിന്റെ അഭിമാന നിമിഷമാണ്. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനാണ് പ്രഥമ പരിഗണന നല്‍കുകയെന്നും ദ്രൗപദി മുര്‍മു പ്രഖ്യാപിച്ചു.

താന്‍ രാഷ്ട്രപതിയായത് തന്റെ വ്യക്തിപരമായ നേട്ടം മാത്രമല്ല മറിച്ച് സാധാരണക്കാരായ ഓരോരുത്തരുടേയും വിജയം കൂടിയാണിതെന്ന് ഉറച്ച ശബ്ദത്തില്‍ ദ്രൗപദി മുര്‍മു പ്രഖ്യാപിച്ചു. ദരിദ്രര്‍, ദലിതര്‍, പിന്നോക്കക്കാര്‍, ആദിവാസികള്‍ എന്നിങ്ങനെ കാലങ്ങളായി അരികുവത്ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ തന്നെ അവരുടെ പ്രതിഫലമായി കണ്ട് അഭിമാനിക്കുന്നതില്‍ തനിക്ക് നിറഞ്ഞ തൃപ്തിയുണ്ടെന്നും ദ്രൗപദി മുര്‍മു കൂട്ടിച്ചേര്‍ത്തു. കോടിക്കണക്കിന് പാവപ്പെട്ടവരുടേയും സ്ത്രീകളുടേയും ആദിവാസി, ദലിത് വിഭാഗങ്ങളുടേയും സ്വപ്‌നങ്ങളുടെ പ്രതിഫലനം കൂടിയാണ് ഈ നിമിഷമെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു കൂട്ടിച്ചേര്‍ത്തു.

]]>
ദ്രൗപതി മുര്‍മുവിന് അഭിനന്ദന പ്രവാഹം; ആശംസകള്‍ നേര്‍ന്ന് വ്‌ലാദിമിര്‍ പുടിനും https://malayalees.ch/russian-president-vladimir-putin-congratulated-droupadi-murmu/ Mon, 25 Jul 2022 04:36:50 +0000 https://malayalees.ch/?p=65355 ഗോത്രവിഭാഗത്തില്‍ നിന്നും ആദ്യമായി ഇന്ത്യന്‍ രാഷ്ട്രപതി പദത്തിലേക്കെത്തുന്ന ദ്രൗപതി മുര്‍മുവിന് അന്താരാഷ്ട്ര തലത്തിലും അഭിനന്ദന പ്രവാഹം. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ അടക്കമുള്ളവര്‍ ദ്രൗപതി മുര്‍മുവിന് അഭിനന്ദനവുമായി രംഗത്തെത്തി. ദ്രൗപതി മുര്‍മുവിന് ആശംസ നേരുന്നതിനൊപ്പം ഇന്ത്യ- റഷ്യ രാഷ്ട്രീയ സംവാദത്തിനും സഹകരണത്തിനും ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നതായി വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞു.

ഇന്ത്യയുമായുള്ള സഹകരണത്തിന് റഷ്യ സവിശേഷ പ്രാധാന്യം കല്‍പ്പിച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടാണ് പുടിന്‍ ദ്രൗപതി മുര്‍മുവിന് ആശംസ നേര്‍ന്നത്. പരസ്പര സഹകരണത്തിലൂടെ ഇന്ത്യയ്ക്കും റഷ്യയ്ക്കും നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പുടിന്‍ പറഞ്ഞു. അതിനാല്‍ അന്താരാഷ്ട്ര സുസ്ഥിരതയുടേയും സുരക്ഷയുടേയും താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി പുതിയ പ്രസിഡന്റ് റഷ്യയുമായി കൂടുതല്‍ സഹകരണം പ്രോത്സാഹിപ്പിക്കുമെന്ന് വിശ്വസിക്കുന്നതായും പുടിന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു അല്‍പ സമയത്തിനുള്ളില്‍ സ്ഥാനമേല്‍ക്കുന്നത് കാത്തിരിക്കുകയാണ് രാജ്യം. രാവിലെ 10.14 ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുമുള്ള ആദ്യ രാഷ്ട്രപതി എന്ന ചരിത്രം കൂടി ഇന്ന് പിറക്കും. രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത. റായ്‌സിന കുന്നിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്നി നേട്ടങ്ങളും ദ്രൗപദി മുര്‍മുവിനെ തേടിയെത്തും.

]]>
ഇത് ചരിത്രദിവസം: ദ്രൗപദി മുർമുവിന്റെ മുൻ​ഗാമികളെ അറിയാം… https://malayalees.ch/list-of-all-presidents-of-india-before-draupadi-murmu/ Mon, 25 Jul 2022 04:31:47 +0000 https://malayalees.ch/?p=65349 ഗോത്രവിഭാ​ഗത്തിൽ നിന്ന് ആദ്യമായി ഇന്ത്യയുടെ പരമോന്നത പദവിയിലെത്തുന്ന ആദ്യ വ്യക്തിയെന്ന ചരിത്രം കുറിച്ചുകൊണ്ടാണ് ​ദ്രൗപതി മുർമു ഇന്ന് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്ന് ഏവർക്കും പാഠം ഉൾക്കൊള്ളനാകുന്ന വിധത്തിൽ ഉയരത്തിലേക്ക് വളർന്ന നിരവധി വ്യക്തികളുടെ ചരിത്രം രാഷ്ട്രപതി ഭവന് പറയാനുണ്ട്. പുതുചരിത്രമെഴുതി പതിനഞ്ചാമത്തെ രാഷ്ട്രപതിയായി ദ്രൗപദി മുർമു എത്തുമ്പോൾ, മുൻഗാമികളെക്കുറിച്ച് അറിയാം…

ഡോ. രാജേന്ദ്രപ്രസാദ്

ഇന്ത്യയുടെ ​പ്രഥമ രാഷ്​ട്രപതിയാണ് ഡോ. രാജേന്ദ്രപ്രസാദ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽകാലം രാഷ്ട്രപതിസ്ഥാനം അലങ്കരിച്ചതും അദ്ദേഹം തന്നെ. കേന്ദ്രമന്ത്രിയായശേഷം രാഷ്ട്രപതിയാകുന്ന വ്യക്തി.1962ൽ ഭാരതരത്‌ന നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1963 ഫെബ്രുവരി 28ന് 78ാം വയസ്സിൽ അന്തരിച്ചു.

ഡോ. എസ്. രാധാകൃഷ്ണൻ

മൂന്നാമത് തെരഞ്ഞെടുപ്പിലാണ് (1962ൽ) ഡോ. സർവെപ്പള്ളി രാധാകൃഷ്ണൻ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. ദാർശനികൻ, വിദ്യാഭ്യാസ ചിന്തകൻ, മികച്ച അധ്യാപകൻ എന്നീനിലകളിൽ ശ്രദ്ധേയൻ. ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തി.രണ്ടുതവണ ഉപരാഷ്ട്രപതിയായി. അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ച് 1962 മുതൽ അധ്യാപകദിനമായി ആചരിക്കുന്നു.

സക്കീർഹുസൈൻ

1967ൽ ഡോ. സക്കീർ ഹുസൈൻ ഇന്ത്യയുടെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. 1മുസ്‌ലിം സമുദായത്തിൽനിന്ന് ആദ്യമായി രാഷ്ട്രപതിയായ വ്യക്തി. രാജ്യസഭാംഗവും ഗവർണർപദവിയും വഹിച്ചശേഷം രാഷ്ട്രപതി സ്ഥാനത്തേെക്കത്തുന്ന ആദ്യവ്യക്തി.1969മേയ് മൂന്നിന് രാഷ്ട്രപതിയായിരിക്കെയായിരുന്നു സക്കീർ ഹുസൈന്റെ അന്ത്യം.

വി.വി. ഗിരി

ഡോ. സക്കീർ ഹുസൈന്റെ മരണത്തെതുടർന്ന് 1969 മേയ് മൂന്നുമുതൽ ജൂലൈ 20 വരെ വി.വി. ഗിരി ആക്ടിങ് രാഷ്ട്രപതി.. തുടർന്ന്, 1969 ജൂലൈ 20 മുതൽ 1969 ആഗസ്റ്റ് 24വരെ മുഹമ്മദലി ഹിദായത്തുല്ല ആക്ടിങ് പ്രസിൻറായിരുന്നു. തുടർന്ന്, വി.വി. ഗിരി വീണ്ടും തെരഞ്ഞെടുപ്പിലൂടെ പ്രസിഡൻറായി.രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ഏറ്റവും നേരിയ ഭൂരിപക്ഷത്തിനാണ് അദ്ദഹം തെരഞ്ഞെടുക്കപ്പട്ടത്.

ഫക്രുദ്ദീൻ അലി അഹമ്മദ്

1974 ഓഗസ്റ്റ് 24നാണ് ഫക്രുദ്ദീൻ അലി അഹ്മദ് ഇന്ത്യയുടെ രാഷ്ട്രപതിയാകുന്നത്. പ്രസിഡൻറായിരിക്കെ 1977 ഫെബ്രുവരി 11ന് 71ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. പദവിയിലിരിക്കെ മരിക്കുന്ന രണ്ടാമത്തെ പ്രസിഡന്റ്.ഇന്ദിരഗാന്ധിയുടെ ഭരണകാലത്ത് 1975ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി.

നീലം സഞ്ജീവ റെഡ്ഡി

രാജ്യത്ത് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ രാഷ്ട്രപതിയാണ് നീലം സഞ്ജീവ റെഡ്ഡി. 1977 ജൂലൈ 21നു നടന്ന തെരഞ്ഞെടുപ്പിലായിരുന്നു അദ്ദേഹം രാഷ്ട്രപതിയായത്. ഏറ്റവും പ്രായംകുറഞ്ഞ രാഷ്ട്രപതി. മുഖ്യമന്ത്രി, ലോക്‌സഭ സ്പീക്കർ എന്നീ പദവികൾ വഹിച്ചശേഷം രാഷ്ട്രപതിസ്ഥാനം അലങ്കരിക്കുന്ന വ്യക്തി.

ഗ്യാനി സെയിൽസിങ്

രാജ്യത്തെ ഏഴാമത് രാഷ്ട്രപതി ഗ്യാനി സെയിൽ സിങ്. സിക്കുകാരനായ ആദ്യത്തെ രാഷ്ട്രപതി. ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് ഇന്ദിര ഗാന്ധിയുടെ വധം (1984 ഒക്‌ടോബർ 31)നടന്നത്.

ആർ. വെങ്കിട്ടരാമൻ


1987 ജൂലൈ 13നാണ് രാജ്യത്തിന്റെ എട്ടാമത് രാഷ്ട്രപതിയായി ആർ. വെങ്കിട്ടരാമൻ തെരഞ്ഞെടുക്കപ്പെട്ടത്. സ്വാതന്ത്ര്യസമര സേനാനി, രാജ്യതന്ത്രഞ്ജൻ, അഭിഭാഷകൻ, ഭരണാധികാരി, ട്രേഡ് യൂനിയൻ നേതാവ്, പത്രാധിപർ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്നു ആർ. വെങ്കിട്ടരാമൻ. സുപ്രീംകോടതിയിൽ അഭിഭാഷകനായിരുന്നു.

ശങ്കർ ദയാൽ ശർമ


മധ്യപ്രദേശിലെ ഭോപാലിൽ കർഷകകുടുംബത്തിൽ 1918 ആഗസ്റ്റ് 19ന് ജനിച്ച ഡോ. ശങ്കർ ദയാൽ ശർമ 1992 ജൂലൈ 25നാണ് രാജ്യത്തിന്റെ ഒമ്പതാമത് രാഷ്ട്രപതിയാകുന്നത്. സ്വാതന്ത്ര്യസമരസേനാനി, ഗവേഷകൻ, നിയമഞ്ജൻ, രാഷ്ട്രതന്ത്രഞ്ജൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ കഴിവു തെളിയിച്ചു.

കെ.ആർ. നാരായണൻ

മലയാളിയായ ആദ്യത്തെ ഉപരാഷ്ട്രപതിയും രാഷ്ട്രപതിയുമായ വ്യക്തിയാണ് കെ.ആർ. നാരായണൻ. ആദ്യ ദലിത് രാഷ്ട്രപതിയെന്ന വിശേഷണവും ഇദ്ദേഹത്തിനാണ്. തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായംകൂടിയ രാഷ്ട്രപതിയാണ് ഇദ്ദേഹം. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഉയർന്ന ഭൂരിപക്ഷം, കൂടുതൽ വോട്ട് എന്നിവയും കെ.ആർ. നാരായണന് സ്വന്തം.

എ.പി.ജെ. അബ്ദുൽകലാം

ശാസ്ത്രരംഗത്തെ പ്രഗല്ഭ വ്യക്തിത്വമാണ് 11ാമത്തെ രാഷ്ട്രപതിയായ എ.പി.ജെ. അബ്ദുൽകലാം. 2002ജൂലൈ 25നാണ് അദ്ദേഹം രാജ്യത്തിന്റെ പ്രഥമപൗരനാകുന്നത്. 1997ൽ ഭാരതരത്‌ന ലഭിച്ചു. രാഷ്ട്രപതിയാകുന്നതിനുമുമ്പ് ഈ ബഹുമതി ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതിയാണ് ഇദ്ദേഹം.

പ്രതിഭാപാട്ടീൽ


രാജ്യത്തെ ആദ്യ വനിതാ രാഷ്ട്രപതിയാണ് പ്രതിഭ പാട്ടീൽ. നിയമബിരുദധാരിയാണ്.
28ാം വയസ്സിൽ മഹാരാഷ്ട്ര നിയമസഭയിലേക്ക് 1962ൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ചു.രാജ്യസഭയിൽ ഡെപ്യൂട്ടി ചെയർമാനായി.1994ൽ രാജസ്ഥാൻ ഗവർണറായി . 2007 ജൂലൈ 25നാണ് രാഷ്ട്രപതിയായി അധികാരമേൽക്കുന്നത്.

പ്രണബ് മുഖർജി

കേന്ദ്രമന്ത്രിസഭയിൽ ധനകാര്യവകുപ്പും വിദേശകാര്യവകുപ്പും പ്രതിരോധവകുപ്പും കൈകാര്യം ചെയ്ത് മികവ് തെളിയിച്ചതിന് ശേഷമാണ് രാജ്യത്തിന്റെ പതിമൂന്നാമത് രാഷ്ട്രപതിയായി പ്രണബ് കുമാർ മുഖർജി അധികാരമേൽക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ യുപിഎ സ്ഥാനാർത്ഥിയായി മത്സരിച്ച പ്രണബിന് ആകെയുള്ള 10,29,924 വോട്ടുകളിൽ 7,13,937 വോട്ട് ലഭിച്ചു. ആകെ വോട്ടിന്റെ 69.31 ശതമാണിത്. 2019-ൽ ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകി രാഷ്ട്രം പ്രണബ് മുഖർജിയെ ആദരിച്ചു. 2020 ഓഗസ്റ്റ് 31-ന് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നുള്ള ചികിത്സക്കിടെയാണ് അദ്ദേഹം അന്തരിച്ചത്.

രാംനാഥ് കോവിന്ദ്


രാജ്യത്തെ 14ാമത്തെ രാഷ്ട്രപതിയാണ് രാംനാഥ് കോവിന്ദ്. മുൻ ബിഹാർ ഗവർണറായിരുന്ന കോവിന്ദ് കാൺപൂരിൽനിന്നുള്ള ദലിത് നേതാവുകൂടിയാണ്. 1945 ഒക്ടോബർ ഒന്നിന് കാൺപൂരിലാണ് ജനനം. കാൺപൂർ സർവകലാശാലയിൽനിന്ന് ബികോം, നിയമ ബിരുദങ്ങൾ നേടി.

]]>
രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ദ്രൗപതി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു https://malayalees.ch/draupadi-murmu-submits-nomination-papers/ Fri, 24 Jun 2022 08:08:59 +0000 https://malayalees.ch/?p=63844 എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, എന്‍ ഡി എ സഖ്യകക്ഷി നേതാക്കളെ കൂടാതെ ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രതിനിധികളും പത്രികാ സമര്‍പ്പണത്തിനെത്തി. വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറലിനാണ് പത്രിക നല്കിയത്. നാല് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. ബി.ജെ.പി യുടെ ദേശീയ നേത്യനിര ഒന്നടങ്ങം ചടങ്ങിന്റെ ഭാഗമായിരുന്നു.

നാമനിര്‍ദ്ധേശ പത്രിക സമര്‍പ്പിക്കാനെത്തിയ ദ്രൗപുദി മുര്‍മ്മു പാര്‍ലമെന്റ് മന്ദിരത്തിലെ ഗാന്ധി പ്രതിമയിലും ഡോ.ബി.ആര്‍. അംബേദ്ക്കറിന്റെ പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തി. ഒഡിഷയില്‍ നിന്നുള്ള ഗോത്രവര്‍ഗനേതാവും ജാര്‍ഖണ്ഡ് മുന്‍ഗവര്‍ണറുമാണ് ദ്രൗപദി മുര്‍മു. ഡല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് ദ്രൗപദി മുര്‍മുവിന്റെ പേരിന് അംഗീകാരം നല്‍കിയത്. രാജ്യത്ത് ഗവര്‍ണര്‍ പദവിയിലെത്തുന്ന ആദ്യ ആദിവാസി വനിതയാണ്.

അതേസമയം സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയ്ക്ക് സര്‍ക്കാര്‍ z കാറ്റഗറി സെക്യൂരിറ്റി എര്‍പ്പെടുത്തി. ദ്രൗപദി മുര്‍മ്മു പ്രതിപക്ഷ നിരയിലെ വോട്ട് ഭിന്നിപ്പിയ്ക്കുന്നത് ഒഴിവാക്കാനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യാന്‍ കോണ്‍ഗ്രസ് തിരുമാനിച്ചിട്ടുണ്ട്. ജെ.എം.എം അടക്കമുള്ള പാര്‍ട്ടികളുമായ് കോണ്‍ഗ്രസ് ഇതിന്റെ ഭാഗമായ് ചര്‍ച്ച നടത്തും

]]>
രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും https://malayalees.ch/draupadi-murmu-will-file-nomination-today/ Fri, 24 Jun 2022 04:41:55 +0000 https://malayalees.ch/?p=63824 എന്‍ഡിഎയുടെ രാഷ്ട്രപതിസ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദ്രൗപദി മുര്‍മുവിനെ അനുഗമിക്കും. എന്‍ഡിഎ സഖ്യകക്ഷികള്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും ചടങ്ങില്‍ ക്ഷണമുണ്ട്.

പത്രികയില്‍ പ്രധാനമന്ത്രി മോദിയാകും മുര്‍മുവിന്റെ പേര് നിര്‍ദേശിക്കുക. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ പിന്താങ്ങും. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറും ആദിവാസി ഗോത്ര വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാവുമാണ് ദ്രൗപദി മുര്‍മു. ഒഡീഷ സ്വദേശിയാണ് ദ്രൗപതി മുര്‍മ്മു.

ഒഡീഷിയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ നിന്നുമാണ് മുര്‍മു സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. അതിന് മുമ്പ് അധ്യാപികയായിരുന്നു. മയൂര്‍ഭഞ്ചിലെ റൈരംഗ്പൂരില്‍ നിന്ന് (2000, 2009) ബിജെപി ടിക്കറ്റില്‍ അവര്‍ രണ്ടുതവണ എംഎല്‍എയായിട്ടുണ്ട്. 2000ത്തില്‍ അധികാരത്തിലെത്തിയ ബി.ജെ.പി-ബി.ജെ.ഡി സഖ്യസര്‍ക്കാരിന്റെ കാലത്ത് അവര്‍ വാണിജ്യം, ഗതാഗതം, തുടര്‍ന്ന് ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2009ല്‍ ബി.ജെ.ഡി ഉയര്‍ത്തിയ വെല്ലുവിളിക്കെതിരെ ബി.ജെ.പി പരാജയപ്പെട്ടപ്പോഴും അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞു.

എംഎല്‍എ ആകുന്നതിന് മുമ്പ്, 1997 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് റായ്രംഗ്പൂര്‍ നഗര്‍ പഞ്ചായത്തിലെ കൗണ്‍സിലറായും ബിജെപിയുടെ പട്ടികവര്‍ഗ മോര്‍ച്ചയുടെ വൈസ് പ്രസിഡന്റായും മുര്‍മു സേവനമനുഷ്ഠിച്ചു. 2015ല്‍ ഝാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണറായി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു.

]]>