Dr Thomas Isaac – malayalees.ch https://malayalees.ch Malayalam Online News Portal Mon, 16 Nov 2020 10:22:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Dr Thomas Isaac – malayalees.ch https://malayalees.ch 32 32 ആരോപണങ്ങൾ തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്ന് മാത്യു കുഴൽനാടൻ https://malayalees.ch/rss-behind-kiifb-case-says-thomas-isaac/ Mon, 16 Nov 2020 10:22:23 +0000 https://malayalees.ch/?p=35164 കിഫ്ബിക്കെതിരായ കേസിന് പിന്നിൽ ആർ.എസ്.എസാണെന്ന് ധനമന്ത്രി തോമസ് ഐസക്. റാം മാധവുമായി ചർച്ച നടത്തിയ ശേഷമാണ് മൂന്നാമത്തെ ഹർജി തയ്യാറാക്കിയതെന്നും ധനമന്ത്രി ആരോപിച്ചു. ആരോപണങ്ങൾ തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ പറഞ്ഞു.

കിഫ്ബിക്കെതിരായ നീക്കത്തിന് പിന്നിൽ ഉന്നതതല ആർ.എസ്.എസ് ഗൂഢാലോചനയാണെന്ന വാദമാണ് ധനമന്ത്രി ഇന്ന് മുന്നോട്ട് വെച്ചത്. പരാതിക്കാരനും റാം മാധവും ലോ പോയിൻറ് ചർച്ച ചെയ്യാൻ കൂടിക്കാഴ്ച നടത്തി. ഇവരുടെ വക്കാലത്ത് ഏറ്റെടുത്ത കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ ആർ.എസ്.എസിന്‍റെ കോടാലിയായി മാറിയെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

തോമസ് ഐസക്കിന് മറുപടിയുമായെത്തിയ മാത്യു കുഴൽനാടൻ മസാല ബോണ്ട് വിഷയത്തിൽ സംവാദത്തിന് തയ്യാറാണെന്നും പ്രഖ്യാപിച്ചു. വിദേശത്ത് നിന്ന് മാത്രമല്ല ഇന്ത്യയ്ക്ക് അകത്ത് നിന്നും വായ്പയെടുക്കാൻ കഴിയില്ലെന്നാണ് സി.എ.ജി പറയുന്നതെന്ന് തോമസ് ഐസക് വിശദീകരിച്ചു. ഇതിൽ ഒളിച്ചുകളി അവസാനിപ്പിച്ച് പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കണമെന്നും ഐസക് ആവശ്യപ്പെട്ടു.

]]>
തോമസ് ഐസകിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകും: രമേശ് ചെന്നിത്തല https://malayalees.ch/ramesh-chennithala-against-thomas-isaac/ Sat, 14 Nov 2020 13:05:35 +0000 https://malayalees.ch/?p=35110 നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കുന്നതിന് മുന്‍പ് സി.എ.ജി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ട ധനമന്ത്രിയുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി തോമസ് ഐസകിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകും. കിഫ്ബിക്കെതിരായ കണ്ടെത്തലുകളാണ് ധനനമന്ത്രിയെ പ്രകോപിപ്പിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന സി.എ.ജി റിപോര്‍ട്ട് കേന്ദ്ര ഏജന്‍സികള്‍ക്ക് പിന്നാലെ ഭരണഘടനാ സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരിനെ ലക്ഷ്യം വെയ്ക്കുന്നതിന്റെ ഭാഗമാണെന്നാണ് തോമസ് ഐസക് കുറ്റപ്പെടുത്തിയത്. കിഫ്ബിയ്ക്കെതിരെ കോൺഗ്രസും ബി.ജെ.പിയും ഗൂഢാലോചന നടത്തുന്നുവെന്നും ഇതിന് കേന്ദ്ര സർക്കാരിന്‍റെ ഒത്താശയുണ്ടെന്നും തോമസ് ഐസക് ആരോപിച്ചു. കിഫ്ബിയുടെ വായ്പ എടുക്കൽ ഭരണഘടന വിരുദ്ധമാണെന്നാണ് സിഎജി റിപ്പോർട്ട് ഇതിന്‍റെ തെളിവാണെന്നും ഐസക് പറഞ്ഞു.

1999 മുതൽ 9 തവണ സി ആന്‍ഡ് എ ജി കിഫ്ബിയിൽ ഇൻസ്പെക്ഷനോ ഓഡിറ്റോ നടത്തിയിട്ടുണ്ട്. 2020ലെ കരട് റിപ്പോർട്ടിലൊഴികെ കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന വാദം ഉന്നയിച്ചിട്ടില്ല. സംസ്ഥാന സർക്കാരിനെതിരെ സി ആൻഡ് എ ജിയും ഇ.ഡിയുടെ ചുവട് പിടിച്ച് നീങ്ങുകയാണെന്നും തോമസ് ഐസക് വ്യക്തമാക്കി.

]]>