dowry – malayalees.ch https://malayalees.ch Malayalam Online News Portal Sat, 11 Jun 2022 04:30:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png dowry – malayalees.ch https://malayalees.ch 32 32 പെരിങ്ങോട്ടുകര ശ്രുതിയുടെ മരണം; നീതി കിട്ടിയെന്ന് വിശ്വസിക്കുന്നില്ലെന്ന് മാതാപിതാക്കൾ https://malayalees.ch/peringottukara-sruthy-death-parents-response/ Sat, 11 Jun 2022 04:30:38 +0000 https://malayalees.ch/?p=63226 പെരിങ്ങോട്ടുകര ശ്രുതിയുടെ മരണത്തിൽ പ്രതികരിച്ച് മാതാപിതാക്കൾ. ഭർത്താവ് അരുൺ, ഭർത്താവിന്റെ അമ്മ ദ്രൗപതി എന്നിവർ അറസ്റ്റിലായെങ്കിലും നീതി ലഭിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് മാതാപിതാക്കളായ സുബ്രഹ്മണ്യനും ശ്രീദേവിയും പ്രതികരിച്ചു. നിലവിലെ അറസ്റ്റ് ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ്. കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായും കുടുംബം വ്യക്തമാക്കി.

“അറസ്റ്റ് നടന്നെന്നുപറഞ്ഞ് ക്രൈംബ്രാഞ്ച് വിളിച്ചിരുന്നു. സിബിഐ അന്വേഷണത്തിനായി കോടതിയെ സമീപിച്ചപ്പോഴാണ് ഇങ്ങനെ ഒരു മാറ്റമുണ്ടായത്. രണ്ടര വർഷമായി മകൾ മരണപ്പെട്ടിട്ട്. കേറിയിറങ്ങാത്ത കടമ്പകളില്ല. മുഖ്യമന്ത്രി മുതൽ കേരളത്തിലെ ഒരുവിധം മന്ത്രിമാരെ കണ്ടിട്ടുപോലും നീതി ലഭിച്ചില്ല. ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ഇതിനൊരു വഴിത്തിരിവ് ലഭിച്ചത്. ഇതിനു കൂട്ടുനിന്ന എല്ലാ മാധ്യമങ്ങൾക്കും പ്രത്യേകിച്ച് 24ന് നന്ദി അറിയിക്കുന്നു. നീതി കിട്ടിയെന്ന് പൂർണമായി വിശ്വസിക്കുന്നില്ല. ഒരു അറസ്റ്റ് കൊണ്ട് പരിഹാരമാവില്ല. എന്തിനവളെ കൊലപ്പെടുത്തിയെന്ന സത്യം അവർ തുറന്നുപറയണം. ഈ മരണത്തിൽ അവർക്ക് പങ്കില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും സംശയാസ്പദമായ കുറേ കാര്യങ്ങളുണ്ട്. ആ തെളിവുകൾ കൊടുത്തിട്ടുള്ളതാണ്.”- പിതാവ് സുബ്രഹ്മണ്യൻ പറഞ്ഞു.

“ഉണ്ടായത് സ്ത്രീധന മരണമാണെന്നും മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നും ഞാൻ വിശ്വസിക്കുന്നു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നു. കേരള പൊലീസ് വേണ്ട വിധത്തിൽ അന്വേഷിച്ചില്ല.”- പിതാവ് കൂട്ടിച്ചേർത്തു.

“സത്യം പുറത്തുകൊണ്ടുവരണം. കൊലപാതകമാണെന്ന് 100 ശതമാനം വിശ്വസിക്കുന്നു. സിബിഐ അന്വേഷണം വേണം. അവർക്ക് ശിക്ഷ നൽകണം.”- മാതാവ് ശ്രീദേവി പ്രതികരിച്ചു.

ഇന്നലെയാണ് ശ്രുതിയുടെ ഭർത്താവ് അരുൺ, ഭർത്താവിന്റെ അമ്മ ദ്രൗപതി എന്നിവർ അറസ്റ്റിലായത്. സ്ത്രീധന പീഡനത്തെ തുടർന്നാണ് മരണമെന്ന അന്വേഷണസംഘത്തിന്റെ കണ്ടെത്തലിന് പിന്നാലെയാണ് അറസ്റ്റ്. ഇരുവർക്കുമെതിരെ സ്ത്രീധന പീഡന മരണം കുറ്റം (304 ബി) ചുമത്തി. ഇരുവരെയും ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കി.

2020 ജനുവരി 6നാണ് ശ്രുതിയെ പെരിങ്ങോട്ടുകരയിലെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അരുണുമായുള്ള വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലായിരുന്നു മരണം. ലോക്കൽ പൊലീസ് അന്വേഷണത്തിൽ അട്ടിമറി നടത്തിയെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. എന്നാൽ, ക്രൈംബ്രാഞ്ച് അന്വേഷണവും കാര്യക്ഷമമല്ലെന്നാണ് കുടുംബം പറയുന്നത്.

]]>
വിസ്മയയുടെത് തൂങ്ങിമരണമെന്ന് ആവര്‍ത്തിച്ച് കിരണ്‍; ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും https://malayalees.ch/kiran-reiterates-that-vismayas-death-sucide/ Tue, 29 Jun 2021 08:14:48 +0000 https://malayalees.ch/?p=46166 വിസ്മയ കേസില്‍ മൊഴി ആവര്‍ത്തിച്ച് പ്രതി കിരണ്‍ കുമാര്‍. വിസ്മയ ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് കിരണ്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നത് പ്രതി സമ്മതിച്ചു. ഇന്ന് മരണം നടന്ന വീട്ടില്‍ കിരണിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.

വിസ്മയയെ ആശുപത്രിയില്‍ എത്തിച്ച ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭയന്ന് അവിടെ നിന്നു കടന്നു കളഞ്ഞുവെന്നാണ് കിരണ്‍ പറയുന്നത്. ഭാര്യയുടേത് തൂങ്ങി മരണമാണെന്ന് പ്രതി ആവര്‍ത്തിച്ചു. എന്നാല്‍ ഏറെ നേരം വിസ്മയയെ കാണാതിരുന്നിട്ടും അന്വേഷിക്കാത്തത് എന്തെന്നതിനും ടവ്വലുമായി പെണ്‍കുട്ടി പോയത് കണ്ടോ എന്ന ചോദ്യത്തിനും കിരണ്‍ മറുപടി നല്‍കിയില്ല.

പുലര്‍ച്ചെ മൂന്നരയ്ക്ക് വഴക്കുണ്ടായപ്പോള്‍ മാതാപിതാക്കള്‍ എത്തി ഇടപെട്ടു. ആ ദിവസം താന്‍ ഭാര്യയെ മര്‍ദിച്ചിട്ടില്ല. മൊബൈല്‍ ഫോണ്‍ അമിതമായി വിസ്മയ ഉപയോഗിക്കാറുണ്ടായിരുന്നു. ഇതിന്റെ പേരില്‍ മൂന്ന് ഫോണുകള്‍ തല്ലി തകര്‍ത്തു. എന്നാല്‍ പിന്നീട് ഫോണ്‍ വാങ്ങി നല്‍കുകയും ചെയ്തുവെന്നാണ് കിരണിന്റെ മൊഴി.

കൂടുതല്‍ എതിര്‍പ്പുണ്ടായിരുന്നത് വിസ്മയയുടെ കുടുംബത്തോടാണ്. കാറിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ കുടുംബം പല കാര്യങ്ങളിലും വിശ്വാസ വഞ്ചന കാട്ടി. തന്റെ എതിര്‍പ്പ് അവഗണിച്ച് വിസ്മയ സ്വന്തം കുടുംബത്തോട് അടുപ്പം കാണിച്ചതില്‍ കടുത്ത അമര്‍ഷമുണ്ടായിരുന്നു. ഇതാണ് പലപ്പോഴും മര്‍ദനത്തില്‍ കലാശിച്ചത്. വിസ്മയക്ക് സഹോദരന്റെ വിവാഹ സമയത്ത് സ്വര്‍ണം നല്‍കാത്തതും ഇതുകൊണ്ടായിരുന്നു.

വിവാഹത്തില്‍ താനും തന്റെ കുടുംബമോ പങ്കെടുത്തില്ലെന്നും കിരണ്‍ സമ്മതിച്ചു. വിസ്മയയുടെ ബന്ധുക്കള്‍ അധിക്ഷേപിച്ച് സംസാരിച്ചത് കൊണ്ടാണ് ജനുവരി രണ്ടിന് പെണ്‍കുട്ടിയുടെ വീടിന് മുന്‍പില്‍ സംഘര്‍ഷമുണ്ടാക്കേണ്ടി വന്നത് എന്നും കിരണ്‍ പൊലീസിന്റെ ചോദ്യം ചെയ്യലിന് മറുപടി നല്‍കി. എന്നാല്‍ തൂങ്ങി മരണമെന്നത് അന്വേഷണ സംഘം ഇപ്പോഴും വിശ്വസിക്കുന്നില്ല. പൊലീസ് സര്‍ജന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് നേരിട്ടെത്തി പരിശോധിക്കണമെന്ന ആവശ്യം അന്വേഷണ സംഘത്തിനുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തു വരേണ്ടതുമുണ്ട്.

]]>
സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകള്‍; വനിത കമ്മീഷനില്‍ തീര്‍പ്പാകാതെ പകുതിയില്‍ അധികവും https://malayalees.ch/cases-dowry-more-than-half-unresolved-in-kerala-womens-commission/ Wed, 23 Jun 2021 03:58:13 +0000 https://malayalees.ch/?p=45897 നാല് വര്‍ഷത്തിനിടെ വനിത കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകളില്‍ പകുതിയിലധികവും തീര്‍പ്പാക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖ. 2017 മെയ് മുതല്‍ 2021 ഫെബ്രുവരി വരെ രജിസ്റ്റര്‍ ചെയ്തത് 169 കേസുകളാണ്. എന്നാല്‍ 83 എണ്ണം മാത്രമാണ് കമ്മീഷന്‍ തീര്‍പ്പാക്കിയതെന്ന് രേഖകള്‍ വ്യക്തമാക്കി.

സ്ത്രീധന പീഡനമുള്‍പ്പടെ വിവിധ വിഷയങ്ങളിലായി കഴിഞ്ഞ നാല് വര്‍ഷ കാലയളവില്‍ വനിതാ കമ്മീഷനില്‍ എത്തിയത് ഒന്‍പതിനായിരത്തോളം പരാതികളാണ്. സ്ത്രീധനവുമായി ബന്ധപ്പെട്ട് മാത്രം 2017 മെയ് 25 മുതല്‍ 2017 ഫെബ്രുവരി പന്ത്രണ്ട് വരെ രജിസ്റ്റര്‍ ചെയ്തതാകട്ടെ 169 കേസുകളും. എന്നാല്‍ വനിത കമ്മീഷന്‍ തീര്‍പ്പാക്കിയതാകട്ടെ 3648 കേസുകള്‍ മാത്രം. 4047 കേസുകള്‍ നിലവില്‍ തീര്‍പ്പാക്കിയിട്ടില്ല എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

നാല് വര്‍ഷത്തിനിടെ ലഭിച്ച സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളില്‍ 83 കേസുകള്‍ മാത്രമാണ് കമ്മീഷന്റെ ഇടപെടലുണ്ടായത്. പകുതിയിലധികം കേസുകളില്‍ ഇതുവരെയും കമ്മീഷന്‍ നടപടി സ്വീകരിച്ചിട്ടില്ല.

ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 124 കേസുകളില്‍ 39 കേസുകളിലാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്. തൊഴിലിടങ്ങളിലെ മാനസിക പീഡനം, കുടുംബ പ്രശ്‌നങ്ങള്‍, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം, പൊലീസിനെതിരെയുള്ള പരാതികള്‍ തുടങ്ങി നിരവധി കേസുകളാണ് വനിത കമ്മീഷനില്‍ ഇപ്പോഴും കെട്ടിക്കിടക്കുന്നത്.

സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ആത്മഹത്യകളടക്കം വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇത്തരം കേസുകള്‍ പരിഗണിക്കാത്തത് വലിയ വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്. വിവരകാശ നിയമപ്രകാരം ഒരു പൊതുപ്രവര്‍ത്തകന്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് കമ്മീഷന്‍ മറുപടി നല്‍കിയത്.

]]>