Donald Trump – malayalees.ch https://malayalees.ch Malayalam Online News Portal Sat, 07 Oct 2023 05:49:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Donald Trump – malayalees.ch https://malayalees.ch 32 32 അമേരിക്കയുടെ ആണവ ആയുധങ്ങളുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ പുറത്തുവിട്ടു; ട്രംപിനെതിരെ വീണ്ടും ആരോപണം https://malayalees.ch/donald-trump-allegedly-leaked-us-key-nuclear-secrets/ Sat, 07 Oct 2023 05:49:36 +0000 https://malayalees.ch/?p=89047 അമേരിക്കയിലെ പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയെന്ന് യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ആരോപണം. അമേരിക്കയിലെ ആണവായുധ ശേഖരത്തെക്കുറിച്ചുള്ള ചില സെന്‍സിറ്റീവ് വിവരങ്ങള്‍ ട്രംപ് പുറത്താക്കിയെന്നാണ് ആരോപണം. യുഎസ് നാവികസേനയുടെ എലൈറ്റ് അന്തര്‍വാഹിനി കപ്പലിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങളാണ് ട്രംപ് പുറത്തുവിട്ടത്. (Donald Trump Allegedly Leaked US Key Nuclear Secrets)

യുഎസ് നാവികസേനയുടെ എലൈറ്റ് അന്തര്‍വാഹിനി കപ്പലിന് വഹിക്കാന്‍ കഴിയുന്ന ആണവ പോര്‍മുനകളുടെ എണ്ണം, റഷ്യയുടെ കണ്ണില്‍പ്പെടാതെ ഇവയ്ക്ക് സഞ്ചരിക്കാനാകുന്ന ദൂരം മുതലായ സുപ്രധാന രാജ്യരഹസ്യങ്ങള്‍ ട്രംപ് പുറത്തുവിട്ടെന്നാണ് ആരോപണം. ട്രംപ് വഴി ഈ വിവരം ഓസ്‌ട്രേലിയന്‍ ശതകോടീശ്വരന്‍ ആന്റണി പ്രാറ്റിന് ലഭിച്ചെന്നും ഇത് ഇവരുടെ ചില സുഹൃത്തുക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടെന്നും എബിസി ന്യൂസും ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്യുന്നു.

ആണവായുധങ്ങളുടെ കോണ്‍ഫിഗറേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ അമേരിക്ക അതീവ രഹസ്യമായി സൂക്ഷിച്ചുവരുന്നവയാണ്. സര്‍ക്കാരുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് ഇത്തരം രഹസ്യങ്ങള്‍ അറിയാവുന്നത്. 2021 ഏപ്രിലില്‍ പാം ബീച്ചിലെ ഗോള്‍ഫ് ക്ലബ്ബില്‍ നടന്ന സംഭാഷണത്തിനിടെയാണ് ട്രംപ് ഈ വിവരങ്ങള്‍ ആന്റണി പ്രാറ്റിനോട് പറയുന്നത്. രഹസ്യ രേഖകള്‍ തെറ്റായി കൈകാര്യം ചെയ്തതിന് ട്രംപിനെതിരെ ഈ വര്‍ഷം കുറ്റം ചുമത്തിയ പ്രത്യേക അഭിഭാഷകന്‍ ജാക്ക് സ്മിത്തിന്റെ ഓഫീസില്‍ നിന്നാണ് ഇപ്പോള്‍ ഈ വിവരം പുറത്തെത്തിയിരിക്കുന്നത്.

]]>
തെരഞ്ഞെടുപ്പ് അട്ടിമറി കേസ്; ഡോണൾഡ് ട്രംപ് കീഴടങ്ങി, അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു https://malayalees.ch/former-us-president-donald-trump-surrenders-in-elections-case/ Fri, 25 Aug 2023 05:04:52 +0000 https://malayalees.ch/?p=86748 പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കീഴടങ്ങി. അറ്റ്ലാന്റയിലെ ഫുൾട്ടൻ ജയിലിലാണ് ട്രംപ് കീഴടങ്ങിയത്. ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യ വ്യവസ്ഥയിൽ വിചാരണ വരെ വിട്ടയച്ചു.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ ട്രംപിനെതിരെ 13 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2020-ലെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ മന്ദിരത്തിൽ കടന്നുകയറി അക്രമിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു.

നേരത്തെ രാജ്യസുരക്ഷയെ സംബന്ധിച്ച രേഖകൾ കടത്തിയ കേസിൽ മിയാമി കോടതി ട്രംപിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. 2018 ഓഗസ്റ്റിലാണ് മാന്‍ഹട്ടന്‍ കോടതി തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളുടെ പേരില്‍ ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയത്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്നത്.

2016ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പോൺ ചലചിത്ര താരം സ്‌റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം ഒതുക്കി തീര്‍ക്കാന്‍ 13000 ഡോളര്‍ നല്‍കിയെന്നതടക്കം മുപ്പതിലേറെ കേസുകളാണ് ട്രംപിനെതിരെയുള്ളത്.
നേരത്തെ ജനപ്രതിനിധി സഭയില്‍ രണ്ട് തവണ ഇംപീച്ച്മെന്‍റ് നടപടി നേരിട്ട ട്രംപിനെ രക്ഷിച്ചത് സെനറ്റായിരുന്നു. 34 കേസുകളാണ് ട്രംപിനെതിരെ ചുമത്തിയിട്ടുള്ളത്.

]]>
പ്രതിരോധ രഹസ്യ രേഖകൾ കൈവശം വെച്ചു; ട്രംപിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു https://malayalees.ch/donald-trump-arrives-at-court-to-face-secret-document-charges/ Wed, 14 Jun 2023 06:08:25 +0000 https://malayalees.ch/?p=82718 പ്രതിരോധ രഹസ്യങ്ങൾ കൈവശം വെച്ച കേസിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറസ്റ്റു ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. രേഖകൾ തിരിച്ചെടുക്കാൻ ശ്രമിച്ച ഏജൻസികളെ ട്രംപ് കബളിപ്പിക്കാൻ ശ്രമിച്ചും അറസ്റ്റിന് പുറകിലുണ്ട്. ട്രംപിന്റെ മുൻ സഹായി വാൾട്ട് നൗതയ്‌ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്. 247 വർഷത്തെ അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡന്റ് അറസ്റ്റ് ചെയ്യപ്പെടുന്നത്. മിയാമി ഫെഡറൽ കോടതിയാണ് അസാധാരണമായ അറസ്റ്റ് രേഖപ്പെടുത്തിയത്

37 കുറ്റങ്ങൾ നിലനിൽക്കുമെന്ന് മയാമി ഫെഡറൽ കോടതി പറഞ്ഞു. കുറ്റക്കാരനല്ലെന്ന് ട്രംപ് കോടതിയിൽ ആവർത്തിച്ചു. മാരലഗോയിലെ വസതിയിൽനിന്ന് കെട്ടുകണക്കിനു രേഖകളാണ് എഫ്ബിഐ കഴിഞ്ഞ വർഷം കണ്ടെടുത്തത്.

2021 ജനുവരിയിൽ അമേരിക്കൻ പ്രസിഡന്റ് പദവിയിൽ നിന്നും സ്ഥാനമൊഴിയുമ്പോൾ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട രേഖകൾ ട്രംപ് മാർ എലാഗോ ഫ്ലോറിഡ എസ്റ്റേറ്റിലും ന്യൂജേഴ്‌സി ഗോൾഫ് ക്ലബ്ബിലും അലക്ഷ്യമായി സൂക്ഷിച്ചെന്നാണ് കേസ്. രഹസ്യരേഖകൾ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട ഫെഡറൽ ഗ്രാൻഡ് ജൂറിയുടെ അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ്, ഡൊണൾഡ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. ഏഴ് കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്.

2024-ൽ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ട്രംപ് തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. തുടർന്ന്, ധാരാളവും വിവാദങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2016-ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പണമിടപാടുമായി ബന്ധപ്പെട്ട ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയതിന് ന്യൂയോർക്ക് സ്‌റ്റേറ്റ് കോടതിയിൽ അദ്ദേഹത്തിനെതിരെ കേസ് നിലനിൽക്കുന്നു.

]]>
പ്രസിഡന്റാകാന്‍ മൂന്നാം അങ്കത്തിനൊരുങ്ങി ട്രംപ്; അമേരിക്കയെ വീണ്ടും ഒന്നാമതെത്തിക്കുമെന്ന് പ്രഖ്യാപനം https://malayalees.ch/donald-trump-says-hell-run-for-president-again-in-2024/ Wed, 16 Nov 2022 07:32:59 +0000 https://malayalees.ch/?p=71365 2024ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നമ്മുടെ രാജ്യത്തെ നമ്മുക്ക് രക്ഷിക്കേണ്ടതുണ്ടെന്ന് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. അമേരിക്കയെ ഉന്നതിയിലേക്ക് നയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ഫ്‌ളോറിഡയില്‍ തന്റെ മാര്‍ എ ലാഗോ എസ്‌റ്റേറ്റില്‍ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. 

ഇത് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ട്രംപിന്റെ മൂന്നാം അങ്കമാണ്. ഡൊണാള്‍ഡ് ജെ ട്രംപ് ഫോര്‍ പ്രസിഡന്റ് 2024 എന്ന പേരില്‍ കമ്മിറ്റി രൂപീകരിച്ച ശേഷം ട്രംപിന്റെ അണികള്‍ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട രേഖകള്‍ യു എസ് ഫെഡറല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയെന്നാണ് വിവരം. അമേരിക്കയുടെ അടുത്ത പ്രസിഡന്റെന്ന് പറഞ്ഞാണ് അണികള്‍ പ്രസംഗത്തിനായി ട്രംപിനെ വേദിയിലേക്ക് ക്ഷണിച്ചത്.

ജോ ബൈഡന്‍ ദുര്‍ബലനായ ഭരണാധികാരിയാണെന്ന് തെളിയുന്നുവെന്ന് പറഞ്ഞാണ് ട്രംപ് പ്രസംഗം ആരംഭിച്ചത്. ഈ രാജ്യത്തിന് എന്തെല്ലാമായിത്തീരാമെന്ന് ഇതുവരെ ലോകം കണ്ടിട്ടില്ല. നമ്മള്‍ ഒരുമിച്ച് വീണ്ടും അമേരിക്കയെ ഒന്നാമതെത്തിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

]]>
ഡോണൾഡ് ട്രംപിന്റെ വസതിയിൽ റെയ്ഡ് https://malayalees.ch/donald-trump-residence-raid/ Tue, 09 Aug 2022 04:26:02 +0000 https://malayalees.ch/?p=66122 മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വസതിയിൽ റെയ്ഡ്. എഫഅബിഐ അധികൃതർ ഫ്‌ളോറിഡയിലെ മാർ-അ-ലാഗോ എസ്‌റ്റേറ്റ്‌ റെയ്ഡ് ചെയ്തുവെന്ന് ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്. ( donald trump residence raid )

ട്രംപിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രഖ്‌യാപിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. വൈറ്റ് ഹൗസിൽ നിന്ന് ഫ്‌ളോറിഡയിലേക്ക് കൊണ്ടുപോയ ചില രേഖകളുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.

തന്റെ എസ്റ്റേറ്റ് നിലവിൽ എഫ്ബിഐയുടെ അധീനതയിലാണെന്നും എന്തിന്റെ പേരിലാണ് റെയ്‌ഡെന്ന് തന്നോട് വ്യക്തമാക്കിയിട്ടില്ലെന്നും ട്രംപ് പ്രതികരിച്ചു.

]]>
ഇവാന ട്രംപ് അന്തരിച്ചു https://malayalees.ch/ivana-trump-passes-away/ Fri, 15 Jul 2022 04:29:03 +0000 https://malayalees.ch/?p=64861 ഫാഷൻ ഡിസൈനറും, എഴുത്തുകാരിയും, വ്യവസായിയും, മുൻ മോഡലുമായ ഇവാന ട്രംപ് അന്തരിച്ചു. 73 വയസായിരുന്നു. മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഭാര്യയാണ് ഇവാന ട്രംപ്.

‘ഇവാന ട്രംപ് അന്തരിച്ച വിവരം ഏറെ ദുഃഖത്തോടെ അവരെ സ്‌നേഹിക്കുന്നവരെ ഞാൻ അറിയിക്കുന്നു’- ട്രൂത്ത് സോഷ്യൽ എന്ന സാമൂഹ്യ മാധ്യമത്തിലൂടെ ട്രംപ് മരണവാർത്ത അറിയിച്ചതിങ്ങനെ.

മുൻപ് ചെക്കോസ്ലോവാക്കിയയുടെ ഭാഗമായിരുന്ന ഗോട്ടവാൽദോവിൽ 1949 ലാണ് ഇവാന ജനിച്ചത്. മോഡലായിരുന്ന ഇവാന ചെക്കോസ്ലോവാക്യൻ ജൂനിയർ നാഷ്ണൽ സ്‌കീ ടീമിന് വേണ്ടി പരിശീലനം നേടിയിട്ടുള്ള വ്യക്തിയാണ്. 1977ലാണ് ട്രംപും ഇവാനയും വിവാഹിതരാകുന്നത്. 1980 കളിൽ ട്രംപിന് മാധ്യമ ശ്രദ്ധ നേടിക്കൊടുക്കാൻ ഒപ്പം നിന്ന് പ്രവർത്തിച്ച വ്യക്തിയാണ് ഇവാന.

ട്രംപ് ടവർ, ട്രംപ് താജ്, ട്രംപ് ഓർഗനൈസേഷൻ എന്നിങ്ങനെ ട്രംപ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ഇവാന.

1992 ൽ ഇരുവരും ബന്ധം വേർപെടുത്തുകയും ചെയ്തു. മൂന്ന് മക്കളാണ് ഇരുവർക്കും ഉള്ളത്. ഡോണൾഡ് ജൂനിയർ, ഇവാൻക, എറിക്ക്.

]]>
രാജ്യം സുരക്ഷിതമാകണമെങ്കിൽ യാത്രാവിലക്ക് പുനഃസ്ഥാപിക്കണം; ഡൊണൾഡ് ട്രംപ് https://malayalees.ch/us-must-restrict-travel-ban-if-it-wants-to-be-safe-donald-trump-world-news/ Thu, 22 Apr 2021 04:31:49 +0000 https://malayalees.ch/?p=43240 അമേരിക്കയെ സുരക്ഷിതമാക്കണമെങ്കിൽ ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ സർക്കാർ ഏർപ്പെടുത്തിയ വിലക്ക് പുനഃസ്ഥാപിക്കണമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്.

രാജ്യത്തെ തീവ്ര ഇസ്ലാമിക തീവ്രവാദത്തിൽ നിന്ന് സംരക്ഷിക്കാൻ ജോ ബൈഡൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ചില വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് പുനഃസ്ഥാപിക്കണം. പ്രവേശനം ആഗ്രഹിക്കുന്നവരുടെ പശ്ചാത്തലവും മറ്റും കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണം. അതിനൊപ്പം താൻ വിജയകരമായി നടപ്പിലാക്കിയ അഭയാർത്ഥി നിയന്ത്രണങ്ങളും പുനഃസ്ഥാപിക്കണമെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ ട്രംപ് പറയുന്നു. ഭീകരവാദത്തെ രാജ്യത്ത് നിന്നും പുറത്താക്കണമെങ്കിൽ സമർഥമായ പ്രായോഗിക നിയമങ്ങൾ വേണമെന്നും അതിനാൽ ട്രംപിന് മുമ്പുള്ള യുഎസ്എ യും യൂറോപ്പും നടപ്പാക്കിയ കുടിയേറ്റ തെറ്റുകൾ ആവർത്തിക്കരുതെന്നും ട്രംപ് പറയുന്നു.

ഡൊണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായിരുന്നപ്പോൾ ഇറാൻ ,ഇറാഖ് ലിബിയ,സോമാലിയ ,സുഡാൻ,യെമൻ സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ജോ ബൈഡൻ അധികാരത്തിലെത്തിയപ്പോൾ അത് പിൻവലിക്കുകയായിരുന്നു.

]]>
ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കും https://malayalees.ch/swearing-in-of-joe-biden-and-kamala-harris/ Wed, 20 Jan 2021 04:41:13 +0000 https://malayalees.ch/?p=38879 അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി ജോ ബൈഡൻ ഇന്ന് അധികാരമേൽക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ ആക്രമണം നടത്തിയേക്കാമെന്ന മുന്നറിയിപ്പുള്ളതിനാല്‍ കനത്ത സുരക്ഷയിലാണ് വാഷിങ്ടണ്‍ ഡിസി. സത്യപ്രതിജ്ഞക്ക് മുന്‍പേ ഡോണൾഡ് ട്രംപ് ഫ്ലോറിഡയിലേക്ക് പറക്കും.

അമേരിക്കയുടെ നാല്‍പ്പത്താറാമത് പ്രസിഡന്‍റായാണ് ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കുക. ഇന്ത്യൻ സമയം രാത്രി 9.30ന് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കും. വൈസ് പ്രസിഡന്‍റായി ഇന്ത്യന്‍ വംശജ കൂടിയായ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്യും.

പദവിയൊഴിയുന്ന പ്രസിഡന്‍റ് പങ്കെടുക്കുകയെന്നത് സത്യപ്രതിജ്ഞാ ചടങ്ങിലെ പതിവാണ്. എന്നാല്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ കാത്തുനില്‍ക്കാതെ ട്രംപ് രാവിലെ തന്നെ ഫ്ലോറിഡയിലേക്ക് പറക്കും. ഫ്ലോറിഡയിലെ പാം ബീച്ച് റിസോട്ടിലെ മാര്‍ എ ലാഗോയിലാവും ട്രംപിന്റെ ഇനിയുള്ള നാളുകള്‍. വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് ചടങ്ങിനെത്തും.

ലേഡി ഗാഗ, ജെന്നിഫര്‍ ലോപ്പസ് എന്നിവരും ചടങ്ങിനുണ്ടാകും. ജനുവരി ആറിന് കാപിറ്റല്‍ മന്ദിരത്തിലുണ്ടായ കലാപം പോലെ സത്യപ്രതിജ്ഞാ ദിനത്തിലും ആക്രമണം ഉണ്ടാകുമെന്ന് എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി 25000 നാഷണൽ ഗാർഡ് അംഗങ്ങളെയാണ് വാഷിങ്ടൺ ഡിസിയിൽ നിയോഗിച്ചിട്ടുള്ളത്. ഇവരിൽ നിന്ന് വരെ ആക്രമണം ഉണ്ടാകാമെന്നാണ് എഫ്ബിഐ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അതിനാല്‍ പഴുതടച്ച സുരക്ഷയാണ് വാഷിങ്ടനില്‍ ഒരുക്കിയിട്ടുള്ളത്.

]]>
ബൈഡന്‍റെ സ്ഥാനാരോഹണം: സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വരെ അക്രമം നടത്തിയേക്കാമെന്ന് മുന്നറിയിപ്പ് https://malayalees.ch/fbi-warns-national-guard-troops-fearing-insider-attack-during-biden-inauguration/ Mon, 18 Jan 2021 12:36:41 +0000 https://malayalees.ch/?p=38801 അമേരിക്കയിൽ ജോ ബൈഡന്‍റെ സ്ഥാനാരോഹണത്തിനിടെ അക്രമത്തിന് സാധ്യതയെന്ന് എഫ്ബിഐ റിപ്പോർട്ട്. സുരക്ഷാ ചുമതലയുള്ള സൈനിക ഉദ്യോഗസ്ഥർ വരെ ആക്രമണം നടത്തിയേക്കാമെന്നാണ് റിപ്പോർട്ട്. ബുധനാഴ്ചയാണ് ബൈഡന്‍റെ സത്യപ്രതിജ്ഞ.

ജോ ബൈഡനെ അമേരിക്കയുടെ പുതിയ പ്രസിഡന്റായി യുഎസ് കോൺഗ്രസ് പ്രഖ്യാപിച്ച ദിവസം കാപിറ്റോൾ മന്ദിരത്തിലുണ്ടായ കലാപം പോലെ സത്യപ്രതിജ്ഞാ ദിനത്തിലും ആക്രമണം ഉണ്ടാകുമെന്നാണ് എഫ്ബിഐയുടെ മുന്നറിയിപ്പ്. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി 2500 നാഷണൽ ഗാർഡ് അംഗങ്ങളെയാണ് വാഷിങ്ടൺ ഡിസിയിൽ നിയോഗിച്ചിട്ടുള്ളത്. ഇവരിൽ നിന്നു വരെ ആക്രമണം ഉണ്ടാകാമെന്ന് എഫ്ബിഐ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. മുതിർന്ന ഉദ്യോഗസ്ഥർ ഓരോരുത്തരെയും കൃത്യമായി വിലയിരുത്തണമെന്നും പഴുതടച്ച പരിശോധന വേണമെന്നുമാണ് എഫ്ബിഐ നിർദേശം നൽകിയിരിക്കുന്നത്.

ബുധനാഴ്ചയാണ് ജോ ബൈഡൻ അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി അധികാരമേൽക്കുക. ഡോണൾഡ് ട്രംപ് ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. അന്നേ ദിവസം 50 സംസ്ഥാനങ്ങളിലും കലാപത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ എഫ്ബിഐ മുന്നറിയിപ്പ് നൽകിയിരുന്നു.

ബൈഡന്‍റെ പുതിയ ഭരണ ടീമിൽ ഇരുപതിലധികം ഇന്ത്യൻ വംശജരുണ്ട്. വൈറ്റ്ഹൗസ് ഓഫിസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബജറ്റിന്റെ ഡയറക്ടർ നീര ഠണ്ഡനാണ്. യുഎസ് ദേശീയ സുരക്ഷാ കൗൺസിലിൽ ശാന്തി കളത്തിൽ അംഗമാണ്. കോവിഡ് കർമ സമിതിയിൽ അംഗമാണ് വിദുര ശർമ.

]]>
ട്രംപിനെ ഇംപീച്ച് ചെയ്യും; 231 വോട്ടിന് പ്രമേയം ജനപ്രതിനിധി സഭ പാസാക്കി https://malayalees.ch/trump-impeached-after-us-capitol-siege/ Thu, 14 Jan 2021 04:04:01 +0000 https://malayalees.ch/?p=38557 അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയം പാസായി. ജനപ്രതിനിധി സഭയിൽ നടന്ന വോട്ടെടുപ്പിൽ 197നെതിരെ 231 പേർ പ്രമേയത്തെ അനുകൂലിച്ചു. പത്ത് റിപ്പബ്ലിക്കൻ അംഗങ്ങളും ട്രംപിനെ എതിർത്ത് വോട്ട് ചെയ്തു. അമേരിക്കൻ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡന്‍റിനെ രണ്ട് തവണ ഇംപീച്ച് ചെയ്യുന്നത്.

കാപിറ്റോൾ ഹാളിൽ‍ നടന്ന അക്രമണത്തിന് പ്രേരണ നല്‍കിയതിനാണ് നടപടി. ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാനായി ചേര്‍ന്ന പാര്‍ലമെന്‍റെ സംയുക്ത സമ്മേളനത്തിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്.

യു. എസ് പ്രസിഡന്‍റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ഇംപീച്ച്മെന്‍റ് നടപടികള്‍ക്ക് തുടക്കമാവുന്നത്. ജനുവരി 20 നാണ് ബൈഡന്‍ യു.എസ് പ്രസിഡന്‍റായി സ്ഥാനമേല്‍ക്കുന്നത്.

ഭരണഘടനയുടെ 25ാം വകുപ്പ് ഉപയോഗിച്ച് ട്രംപിനെ നീക്കണമെന്ന ആവശ്യം നേരത്തെ ഡെമോക്രാറ്റുകള്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സിന്‍റെ മുമ്പില്‍ വെച്ചിരുന്നു. പെന്‍സ് ഇതിന് തയ്യാറാകാതായതോടെയാണ് ഇംപീച്ച്മെന്‍റ് നടപടികളിലേക്ക് കടന്നത്. മുമ്പ്, 2019 ഡിസംബറിലും ട്രംപിനെതിരെ ഇംപീച്ച്‌മെന്‍റ് നടപടികളിലേക്ക് ഡെമോക്രാറ്റുകള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ 2020 ഫെബ്രുവരിയില്‍ റിപ്പബ്ലിക്കന്മാര്‍ക്ക് മേധാവിത്വമുള്ള സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തമാക്കുകയായിരുന്നു.

]]>