Donald J. Trump – malayalees.ch https://malayalees.ch Malayalam Online News Portal Sat, 23 Jan 2021 04:19:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Donald J. Trump – malayalees.ch https://malayalees.ch 32 32 ‘ട്രംപ് പോയി, അടുത്തത് മോദി’; ട്വിറ്ററില്‍ ട്രെന്‍റിങ്ങായി ഹാഷ്‍ടാഗ് https://malayalees.ch/congress-trends-trumpgonemodinext-on-twitter-says-america-opened-indias-eyes/ Sat, 23 Jan 2021 04:19:20 +0000 https://malayalees.ch/?p=39031 അമേരിക്കയുടെ നാല്‍പ്പത്തിയാറാം പ്രസിഡന്‍റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്കിപ്പുറം, ട്വിറ്ററിൽ #ട്രംപ്ഗോൺ മോഡി നെക്സ്റ്റ് എന്ന ഹാഷ് ടാഗ് കോൺഗ്രസ് ഐടി സെൽ ട്രെന്‍റിങ് ആക്കിക്കൊണ്ടിരിക്കുകയാണ്. അമേരിക്ക ഇന്ത്യയുടെ കണ്ണുതുറപ്പിച്ചു എന്നായിരുന്നു മധ്യപ്രദേശ് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചത്.

2020ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെട്ടതിന് ശേഷം, 2019ൽ ഹ്യൂസ്റ്റണിൽ നടന്ന ഹൌഡി മോദി റാലിയില്‍ പങ്കെടുത്തതിനും ട്രംപിനെ പിന്തുണച്ചതിനും നിരവധി കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു.

ബിജെപിക്ക് റിവേഴ്സ് റോബിൻഹുഡ് സിൻഡ്രോം ബാധിച്ചിരിക്കുന്നു. അതിന്റെ എല്ലാ നയങ്ങളും പാവങ്ങള്‍ക്കെതിരെയുള്ളതും അവരുടെ കോര്‍പ്പറേറ്റ് സുഹൃത്തുക്കളുടെ കീശ നിറക്കാനുള്ളതുമാണ്. നമ്മുടെ രാജ്യം നാലോ അഞ്ചോ മുതലാളിമാരുടെ ഉടമസ്ഥതയിലാകുന്നതിന് മുമ്പ് എല്ലാ രാജ്യസ്നേഹികളും പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്‍റെ സുഹൃത്ത് ഡോണാള്‍ഡ് ട്രംപിന്‍റെ പാത പിന്‍പറ്റി അധികാരത്തിൽ നിന്ന് പുറത്തുപോകാന്‍ സഹായിക്കണം.” കോണ്‍ഗ്രസ് ഐടി സെല്ലിലുള്ള ഗൌരവ് പാണ്ഡി ട്വീറ്റ് ചെയ്തു.

]]>
ഭരണഘടനാ ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കില്ല: മൈക്ക് പെന്‍സ് https://malayalees.ch/mike-pence-wont-act-to-remove-donald-trump-says-nation-needs-healing/ Wed, 13 Jan 2021 04:29:11 +0000 https://malayalees.ch/?p=38481 ഭരണഘടനാ ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കില്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ്. ഇംപീച്മെന്‍റ് നീക്കത്തില്‍ നിന്ന് ഡെമോക്രാറ്റുകള്‍ പിന്മാറണം. ഭരണ കൈമാറ്റത്തില്‍ ശ്രദ്ധ ചെലുത്തും. ഇരുപക്ഷത്തിന്‍റെയും സമ്മർദത്തിന് വഴങ്ങില്ല. പെന്‍സ് പറഞ്ഞു.

കഴിഞ്ഞയാഴ്ച കാപിറ്റോളിലുണ്ടായ ആക്രമണത്തിന് ശേഷം രാജ്യം തിരിച്ചുവരേണ്ട സമയമാണിതെന്നും ഹൌസ് സ്പീക്കർ നാൻസി പെലോസിക്ക് പെന്‍സ് അയച്ച കത്തിൽ എഴുതി. ഈ സമയത്ത് കൂടുതൽ ധ്രുവീകരണം ഉണ്ടാക്കുന്നതും പ്രക്ഷോഭ സാധ്യതയുള്ളതുമായ കാര്യങ്ങള്‍ ഒഴിവാക്കാന്‍ കോൺഗ്രസ് അംഗങ്ങളോട് ആവശ്യപ്പെടുകയാണെന്നും പെൻസ് പറഞ്ഞു.

]]>
അമേരിക്കയില്‍ സ്ഥാനാര്‍ഥി സംവാദം ഇന്ന്; ആകാംക്ഷയോടെ ലോകം https://malayalees.ch/trump-and-biden-to-face-off-in-first-2020-presidential-debate-2/ Tue, 29 Sep 2020 04:46:27 +0000 https://malayalees.ch/?p=32475 റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും തമ്മിലുള്ള വാക്പോരിനായി കാത്തിരിക്കുകയാണ് ലോകം

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള ആദ്യ സ്ഥാനാര്‍ഥി സംവാദം ഇന്ന്. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും തമ്മിലുള്ള വാക്പോരിനായി കാത്തിരിക്കുകയാണ് ലോകം. ഒരു മാസവും വിരലിലെണ്ണാവുന്ന ദിവസങ്ങളും മാത്രമേ ഇനി യു.എസ് തെരഞ്ഞെടുപ്പിന് ബാക്കിയുള്ളു. നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിന് മുമ്പുള്ള ഏറ്റവും വലിയ പ്രചാരണ രംഗമാണ് സ്ഥാനാര്‍ഥി സംവാദം.

പ്രചാരണ രംഗത്ത് കോവിഡ് മഹാമാരി കാരണം പല മാറ്റങ്ങളുമുണ്ടായെങ്കിലും സംവാദത്തിന് മാറ്റമില്ല. കക്ഷി രാഷ്ട്രീയത്തില്‍ താത്പര്യമില്ലാത്ത നിഷ്പക്ഷരായ വോട്ടര്‍മാര്‍ അടുത്ത അമേരിക്കന്‍ പ്രസിഡന്‍റ് ആരാകണമെന്ന് തീരുമാനമെടുക്കുന്നത് സംവാദത്തെ അടിസ്ഥാനമാക്കിയാണ്.

വ്യക്തിപരമായ കാര്യങ്ങള്‍ കഴിഞ്ഞാല്‍ അഞ്ച് വിഷയങ്ങളാണ് ട്രംപും ബൈഡനും തമ്മിലുള്ള സംവാദത്തില്‍ ചര്‍ച്ചയാകുക. സുപ്രീംകോടതിയിലെ ജഡ്ജ് നിയമനം, കോവിഡ് പ്രതിരോധം, ജനകീയ പ്രക്ഷോഭങ്ങള്‍, തെരഞ്ഞെടുപ്പ് സുതാര്യത, സാമ്പത്തിക പ്രശ്നങ്ങള്‍ എന്നീ കാര്യങ്ങളില്‍ ചൂടേറിയ ചര്‍ച്ച നടക്കും. ട്രംപ് പൊതുവേ ടെലിവിഷന്‍ ഷോകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നയാളാണ്. ജോ ബൈഡന്‍ ഇതിനെ എങ്ങനെ പ്രതിരോധിക്കും എന്നാണ് ഏറെ കൌതുകമുള്ള കാര്യം.

]]>
കോവിഡ്; ആദ്യഘട്ടത്തില്‍ ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്ന് ട്രംപ് https://malayalees.ch/trump-tells-un-to-hold-china-accountable-for-coronavirus/ Wed, 23 Sep 2020 04:51:17 +0000 https://malayalees.ch/?p=32212 അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്താത്തത് ലോകത്ത് കോവിഡ് വ്യാപനത്തിന് കാരണമായെന്നും അമേരിക്ക ചൂണ്ടിക്കാട്ടി

കോവിഡ് വ്യാപനത്തില്‍ ചൈനയെ വീണ്ടും കടന്നാക്രമിച്ച് അമേരിക്ക. ആദ്യ ഘട്ടത്തില്‍ ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്താത്തത് ലോകത്ത് കോവിഡ് വ്യാപനത്തിന് കാരണമായെന്നും അമേരിക്ക ചൂണ്ടിക്കാട്ടി. യു.എന്‍ ജനറല്‍ അസംബ്ലിയിലാണ് അമേരിക്കയുടെ വിമര്‍ശനം.

ട്രംപിന് പിന്നാലെ പ്രസംഗം നടത്തിയ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ് ട്രംപിന് ചുട്ട മറുപടി നല്‍കുകയും ചെയ്തു. കോവിഡ് വിഷയം രാഷ്ട്രീയവത്ക്കരിക്കാനുള്ള ഏതൊരു ശ്രമവും നിരസിക്കപ്പെടണമെന്നും ചൈനീസ് പ്രസിഡന്‍റ് ആവശ്യപ്പെട്ടു. തങ്ങളൊരിക്കലും മേധാവിത്വത്തിന് ശ്രമിക്കുകയോ സ്വാധീന മേഖലകള്‍ വികസിപ്പിക്കാനോ ശ്രമിച്ചിട്ടില്ലെന്നും ചൈനീസ് പ്രസിഡന്‍റ് പറഞ്ഞു. ഒരു രാജ്യത്തോടും യുദ്ധം നടത്താനും ആഗ്രഹമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഏറ്റവും അപകടകരമായ ദിശയിലേക്കാണ് ലോകം നീങ്ങുന്നതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നല്‍കി. രണ്ട് വലിയ സമ്പദ് വ്യവസ്ഥകള്‍ ലോകത്തെ വിഭജിക്കാനൊരുങ്ങിയാല്‍ അതിന്‍റെ പ്രത്യാഘാതം താങ്ങാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

]]>